Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് കമാൽ പാഷയ്ക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു സർക്കാർ; മാവോയിസ്റ്റുകളെ, വെടിവെച്ചു കൊന്ന സംഭവത്തിലും വാളയാറിലെ പെൺകുട്ടികളുടെ വിഷയത്തിലും സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിമർശനങ്ങൾക്കുള്ള പ്രതികാര നടപടിയെന്ന് ആരോപണം; ഇനിയും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്നും ചെവി കേൾക്കാത്തവന്റെ ചെവിയാകുമെന്നും കമാൽ പാഷ; കനകമല കേസിലെ പ്രതികൾ തന്നെ കൊല്ലാൻ വന്നവരെന്നും റിട്ട. ജസ്റ്റിസ്

ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് കമാൽ പാഷയ്ക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു സർക്കാർ; മാവോയിസ്റ്റുകളെ, വെടിവെച്ചു കൊന്ന സംഭവത്തിലും വാളയാറിലെ പെൺകുട്ടികളുടെ വിഷയത്തിലും സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള വിമർശനങ്ങൾക്കുള്ള പ്രതികാര നടപടിയെന്ന് ആരോപണം; ഇനിയും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്നും ചെവി കേൾക്കാത്തവന്റെ ചെവിയാകുമെന്നും കമാൽ പാഷ; കനകമല കേസിലെ പ്രതികൾ തന്നെ കൊല്ലാൻ വന്നവരെന്നും റിട്ട. ജസ്റ്റിസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാറിന്റെ വിമർശകനായി മാറിയ റിട്ട. ജസ്റ്റിസ് കമാൽ പാഷയുടെ സുരക്ഷ പിൻവലിച്ചു സംസ്ഥാ സർക്കാറിന്റെ പ്രതികാരം. രണ്ട് വർഷമായി സുരക്ഷക്കായി ഏർപ്പെടുത്തിയ നാല് ഉദ്യോഗസ്ഥരെയാണ് സംസ്ഥാന സർക്കാർ പിൻവലിച്ചത്. വാളയാർ, യു.എ.പി.എ കേസുകളിൽ പൊലീസിനെ വിമർശിച്ചതിന്റെ പേരിലാണ് സർക്കാർ നടപടിയെന്ന ആക്ഷേപവും ഇതോടെ ഉയർന്നിട്ടുണ്ട്.

'മാവോയിസ്റ്റുകളെ, വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ച് എനിക്കറിയില്ല, വാളയാറിലെ പെൺകുട്ടികളെ എനിക്കറിയില്ല, പക്ഷെ സമൂഹത്തിന് വേണ്ടി ഞാൻ ശബ്ദമുയർത്തുകയാണ്. ഇനിയും ഞാൻ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേൾക്കാത്തവന്റെ ചെവിയായി ഞാൻ പോകും. മീഡിയ ഇനിയും എന്റെയടുത്ത് വന്നാൽ ധൈര്യപൂർവം എനിക്ക് പറയാനുള്ളത് പറയും. അത് സർക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാൻ നോക്കാറില്ല. ജനങ്ങൾക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടിയും ഞാൻ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നു'- ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

രണ്ട് വർഷം മുമ്പ് ഐ.എസ് ഉൾപ്പെടയുള്ള സംഘടനകളിൽ നിന്നും ഭീഷണിയുള്ളതായ ഇന്റലിജൻസ് വിവരങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് കെമാൽ പാഷക്ക് നാല് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചത്. സായുധ പൊലീസ് ക്യാമ്പിലെ 4 പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്. ഇവരിൽ 3 പേരോട് ക്യാമ്പിൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന ഒരാളുടെ ഉത്തരവ് ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ശേഷവും ജസ്റ്റിസിന് സായുധ പൊലീസിന്റെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമീപകാല സംഭവങ്ങളിൽ കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. വാളയാർ, മാവോയിസ്റ്റ് വെടിവെയ്‌പ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്നും പൊലീസിന്റെ ഇടപെടൽ കൃത്യമായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ പരിശോധിക്കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനക്കെതിരെയും റിട്ട. ജസ്റ്റിസ് നിലപാടെടുത്തിരുന്നു. ഇതിലെല്ലാമുള്ള സർക്കാരിന്റെ പ്രതികരണമാകാം സുരക്ഷ പിൻവലിച്ചതിന് പിന്നിലെന്നാണഅ സൂചന.

അതേസമയം തന്റെ വിമർശിച്ചത് സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ പിൻവലിക്കരുതെന്നു ആവശ്യപ്പെടില്ല. ഇത് തന്റെ നിലപാടുകളെ ബാധിക്കില്ല. സുരക്ഷ നല്കിയത് സർക്കാരാണ്. കനകമല കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. ആ സാഹചര്യം ഇപ്പോൾ ഇല്ലാതായോ എന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർ കരുതുന്നത് തന്റെ സുരക്ഷ പിൻവലിച്ചാൽ താൻ ഇവരുടെ കാല് പിടിക്കും എന്നാണ്. എന്റെ വായ ഇങ്ങനെയൊന്നും അടയ്ക്കാൻ കഴിയില്ല. ഇനിയും തന്റെ നാവ് ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP