Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കീമോയുടെ വേദനയേയും ഉള്ളിലൊതുക്കി അവനി പാടി; ഇരുട്ടെങ്ങു പോയയെങ്ങു പോയി എന്ന് അവനി പാടിയപ്പോൾ കണ്ണീർ തൂകി സദസ്; വിധി കവർന്ന അർബുദത്തിന്റെ നോവിലും കലോത്സവ നഗരയിലെ പൊൻതിളക്കം ഈ ഒൻപതാം ക്ലാസുകാരി തന്നെ; കവിതാലാപനത്തിൽ നേടിയ എ ഗ്രേഡിൽ വിധിയോട് പടവെട്ടി ജയിച്ച അവനിയുടെ തിളക്കമുണ്ട്!

കീമോയുടെ വേദനയേയും ഉള്ളിലൊതുക്കി അവനി പാടി; ഇരുട്ടെങ്ങു പോയയെങ്ങു പോയി എന്ന് അവനി പാടിയപ്പോൾ കണ്ണീർ തൂകി സദസ്; വിധി കവർന്ന അർബുദത്തിന്റെ നോവിലും കലോത്സവ നഗരയിലെ പൊൻതിളക്കം ഈ ഒൻപതാം ക്ലാസുകാരി തന്നെ; കവിതാലാപനത്തിൽ നേടിയ എ ഗ്രേഡിൽ വിധിയോട് പടവെട്ടി ജയിച്ച അവനിയുടെ തിളക്കമുണ്ട്!

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: കലോത്സവ നഗരിയിലെ ആരവങ്ങളലും വേദനയുടെ കയ്‌പ്പിനെ വേണ്ടെന്ന് വച്ച് അവനി പാടി. അർബദം തളരാത്ത ആവേശവുമായി സ്വരമിതറാതെയാണ് അവനിയെന്ന കൊച്ചു മിടുക്കി കലോത്സവ വേദിയിൽ കവിത ചൊല്ലാനെത്തിയത്. എം.എൻ പാനൂരിന്റെ ഉഷസ്സ് എന്ന കവിത അത്രയേറെ അർത്ഥ തലങ്ങൾ ഒളിപ്പിച്ച വച്ചായിരിക്കണം അവൾ പാടിയിട്ടുണ്ടാകുക. ''ഇരുട്ടെങ്ങുപോയെങ്ങുപോയ്, പായെല്ലാം ചുരുട്ടുന്നു, ചുറ്റും വെളിച്ചം വെളിച്ചം...'' അവനിയുടെ പാട്ടിൽ അതീജീവനത്തിന്റെ വലിയ നാളം ഒളിപ്പിച്ചിട്ടുണ്ടെന്ന് കേട്ടിരുക്കുന്നവർക്ക് ഒരുപക്ഷേ അറിയണമെന്നില്ല. പക്ഷേ കണ്ഠമിടറുന്ന ആ പാട്ടിൽ അവളുടെ തീരാ വേദന പങ്കുവയ്ക്കുന്നുണ്ട്്.

കഴിഞ്ഞദിവസം കീമോചെയ്തതിന്റെ ക്ഷീണം അല്ലലുണ്ടാക്കാത്ത ദൃഢ മധുരശബ്ദമായിരുന്നു അവളുടെ ശബ്ദം. അർബുദത്തെ തോൽപ്പിച്ച അവനി എ ഗ്രേഡ് സ്വന്തമാക്കിയപ്പോൾ വേദിയൊന്നടങ്കം കൈയടിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ ഒൻപതാം തരക്കാരി മത്സരിച്ചത് കുട്ടികളോടും കേട്ടിരുന്നത് കാണികളുമാകില്ല. തന്റെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിട്ട വിധിയോടാകാം. സ്‌കൂൾ അസംബ്ലിയിൽ മധുര സ്വരത്തിൽ പാടിയിരുന്ന അവനി ടീച്ചർമാർക്കും പ്രിയപ്പെട്ടവരാണ്്.

ഒന്നാംക്ലാസ്മുതൽ കലോത്സവ വേദികളിൽ സജീവമാണ് അവനി. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിനെത്തുന്നത്. എട്ടാം ക്ലാസിൽ പഠിക്കവേ കഴിഞ്ഞവർഷം നവംബറിലാണ് അർബുദമെത്തിയത്. തളരാതെ അവൾ പൊരുതി. പഠിച്ചു. ഉച്ചത്തിൽ പാട്ടുപാടി...

ചികിത്സകളുടെ അവധിയില്ലാക്കാലമായപ്പോൾ പഠനം അല്പം മുടങ്ങി. കൂട്ടിരിക്കാൻ പക്ഷേ, സങ്കടങ്ങളെ അനുവദിച്ചില്ല. അവൾ സംഗീതത്തെ ചേർത്തുപിടിച്ചു. കർണാടക സംഗീതപഠനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പുനേടി. ചികിത്സയിലായിരുന്നതിനാൽ കഴിഞ്ഞവർഷം കലാവേദികളിൽ എത്തിയില്ല. കാഞ്ഞങ്ങാട്ട് ആ കുറവുതീർത്തു. കഥകളിസംഗീതത്തിലും എ ഗ്രേഡ് നേടി.

വെഞ്ഞാറമൂട് പച്ചക്കറി വ്യാപാരിയായ അച്ഛൻ സന്തോഷും അമ്മ സജിതയും സ്‌കൂളിലെ അദ്ധ്യാപകരുമാണ് കരുത്ത്. കലാഭാരതി ബിജുനാരായണനും നീരജുമാണ് ഗുരുക്കൾ. ശാസ്ത്രീയസംഗീതത്തിൽ കൂടുതൽ ഉയരങ്ങളിലെത്തണം, അടുത്ത കലോത്സവത്തിലും പങ്കെടുക്കണം -അതാണ് ഇപ്പോഴത്തെ സ്വപ്നം.

''കുറച്ചൊന്നു ദൂരെമാറൂ കൊടും ദുഃഖസത്യങ്ങളേ... നിങ്ങളെന്നോടുകൂടി കളിക്കാനിനി കോപ്പിടേണ്ട. വെളിച്ചത്തിരുട്ടിന്നു ജീവിക്കുവാൻ സാധ്യമോ?''-അവനിക്ക് പാടാനായി പാലൂർ എഴുതിവെച്ചതുപോലെ കവിത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP