Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്‌പെക്ടറാക്കാമായിരുന്നെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് ഈ പെൺപുലി; നേരിട്ട് നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെന്ന ബഹുമതി സരിഗയ്ക്ക് സ്വന്തം; 20ാം വയസിൽ ലൈസൻസ് നേടിയ സരിഗയ്ക്ക് ഇപ്പോൾ ഹെവി വാഹനം വെറും 'പൂത്തുമ്പി'

ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്‌പെക്ടറാക്കാമായിരുന്നെന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് ഈ പെൺപുലി; നേരിട്ട് നിയമനം ലഭിച്ച സംസ്ഥാനത്തെ ആദ്യ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെന്ന ബഹുമതി സരിഗയ്ക്ക് സ്വന്തം; 20ാം വയസിൽ ലൈസൻസ് നേടിയ സരിഗയ്ക്ക് ഇപ്പോൾ ഹെവി വാഹനം വെറും 'പൂത്തുമ്പി'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അച്ഛന്റെ സ്വപ്‌നവും മകളുടെ കഠിനാധ്വാനവും ഒത്തു ചേർന്നപ്പോൾ സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ വിരിയുന്നത് പുതിയ അധ്യായം. വനിതാ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെന്ന പദവിയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ആറ്റിങ്ങൽ ഊരുപ്പൊയ്ക പൂക്കുളത്ത് സരിഗ ജ്യോതി.

ഇടുക്കി സ്‌ക്വാഡിലേക്കാണ് പുതിയ 176 അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ ബാച്ചിലെ ഏക വനിതയായ സരിഗയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പൊലീസ് പരിശീലനം പൂർത്തിയായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും സരിഗയ്ക്ക് ഓഫീസ് ഡ്യൂട്ടി നൽകുക. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രം തിരുത്തിയെഴുതിയ മിടുക്കിക്ക് അഭിനന്ദന പ്രവാഹമാണ് വരുന്നത്.

നിലവിൽ മോട്ടോർ വാഹന വകുപ്പിൽ നാല് വനിതാ ഇൻസ്‌പെക്ടർമാരാണുള്ളത്. പക്ഷേ അവരെല്ലാം തസ്തികമാറ്റം വഴിയാണ് നിയമനം നേടിയത്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ള ഓഫീസ് ജീവനക്കാർക്ക് വകുപ്പുതല പരീക്ഷയിലൂടെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് മാറാനാകും.സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സേഫ് കേരളയുടെ ഭാഗമായാണ് 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത്.

പൊതുപരീക്ഷയിലൂടെ നേരിട്ട് നിയമനം നേടിയ ആദ്യവനിതയാണ് ബി.ടെക് ബിരുദധാരിയായ സരിഗ. ഡ്രൈവറായ അച്ഛൻ ജ്യോതികുമാർ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ യൂണിഫോം, സ്‌കൂൾനാളുകളിലേ സരിഗ ലക്ഷ്യമിട്ടിരുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു അതിന് പ്രേരണയായതെന്ന് സരിഗ അഭിമാനത്തോടെ പറയുന്നു. ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്പെക്ടറാക്കാമായിരുന്നുവെന്ന് അച്ഛൻ പറഞ്ഞപ്പോൾ പെൺകുട്ടികൾക്കും അതേ തസ്തികയിലേക്ക് അപേക്ഷിക്കാനാകുമോ എന്നായിരുന്നു സരിഗയ്ക്ക് അറിയേണ്ടിയിരുന്നത്.

വെഹിക്കിൾ ഇൻസ്‌പെക്ടറാവാൻ വനിതകൾക്കും അപേക്ഷിക്കാമെന്ന് അറിഞ്ഞതോടെ പ്ലസ്ടുവിന് ശേഷം ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് ചേർന്നു. ടു വീലർ, ഓട്ടോറിക്ഷ, കാർ എന്നിവയുടെ ലൈസൻസ് 20-ാം വയസ്സിൽ നേടി. രണ്ടുവർഷത്തിന് ശേഷം ഹെവി ലൈസൻസും സ്വന്തമാക്കി. വലിയവാഹനങ്ങൾ അനായാസം ഓടിച്ചുതുടങ്ങി. മണ്ണുമാന്തിയും, ക്രെയിനുമൊക്കെ നിയന്ത്രിക്കാൻ പഠിച്ചു.

പെരുമൺ എൻജിനീയറിങ് കോളേജിൽ ബി.ടെക്കിന് അവസാന സെമസ്റ്റർ പഠനത്തിനിടെയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷ എഴുതിയത്. കഴിഞ്ഞ വെള്ളിയാഴ്ച ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ എത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. വനിതയെന്ന പ്രത്യേക പരിഗണന വേണ്ടെന്നും ഏത് ഓഫീസിൽ വേണമെങ്കിലും ജോലിയിൽ പ്രവേശിക്കാൻ തയാറാണെന്ന് സരിഗ അറിയിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP