Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളിക്യാമറാ വിവാദം: തനിക്കെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമച്ചത്; തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം; പൊതുജീവിതവും അവസാനിപ്പിക്കാം; ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കൊണ്ടുവരാൻ നിയമനടപടി സ്വീകരിക്കും; തന്നെ വ്യക്തിഹത്യ നടത്താൻ കുറെനാളായി ചിലർ ശ്രമിക്കുകയാണെന്നും ഇതിന് വോട്ടർമാർ മറുപടി നൽകുമെന്നും എം.കെ.രാഘവൻ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം

ഒളിക്യാമറാ വിവാദം: തനിക്കെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമച്ചത്; തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം; പൊതുജീവിതവും അവസാനിപ്പിക്കാം; ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കൊണ്ടുവരാൻ നിയമനടപടി സ്വീകരിക്കും; തന്നെ വ്യക്തിഹത്യ നടത്താൻ കുറെനാളായി ചിലർ ശ്രമിക്കുകയാണെന്നും ഇതിന് വോട്ടർമാർ മറുപടി നൽകുമെന്നും എം.കെ.രാഘവൻ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സിപിഎം

സജീവ് വടക്കുമ്പാട്

 കോഴിക്കോട് : ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും കോഴിക്കോട് മണ്ഡലം യുഡിഎഫ് സഥാനാർഥി എം.കെ.രാഘവൻ. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും പുറത്തുകൊണ്ടുവരും. തന്നെ ശരിപ്പെടുത്താൻ കുറേക്കാലമായി ഒരു വിഭാഗം ശ്രമം നടത്തുകയാണെന്നും ഇതിന് മറുപടി ഏപ്രിൽ 23നും മെയ് 23നും കോഴിക്കോട്ടെ വോട്ടർമാർ നൽകുമെന്നും എം.കെ രാഘവൻ പ്രതികരിച്ചു. അതേസമയം, രാഘവനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

'എനിക്കെതിരെ കുറേ കാലമായി ചിലർ വ്യക്തിഹത്യ നടത്തുകയാണ്. തനിക്കെതിരെ ഇപ്പോൾ ഓൺലൈൻ മീഡിയ പുറത്ത് വിട്ട ആരോപണം കെട്ടിച്ചമച്ചതാണ്. കൃത്രിമമായി എഡിറ്റ് ചെയ്താണെന്ന മനസിലാക്കാൻ സാധിക്കും. എന്നെ സന്ദർശിക്കാൻ വീട്ടിൽ പലരും വരാറുണ്ട്. അതു പോലെ അടുത്ത ദിവസം രണ്ടുപേർ പേർ വന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണെന്ന് അവർ പുറത്ത് പറഞ്ഞത്.

വാർത്തയിൽ വന്ന പോലെ കോഴിക്കോട് ഹോട്ടലിന് സ്ഥലമെടുത്ത് നൽകാമെന്നും 5 കോടി താൻ ആവശ്യപ്പെട്ടെന്നതും കളവാണ്. ഇത് തെളിയിക്കപ്പെടണം. തെളിയിച്ചാൽ താൻ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് എം.കെ വെല്ലുവിളി ച്ചു. ആരോപണ ത്തിന്റെ മുന ഇ േപ്പാൾ തന്നെ ഒടിയുകയാണ്. താൻ പറയാത കാര്യം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇതിന് പിന്നിൽ പ്രവർ ത്തിച്ചവരെയും പുറ ത്തുകൊണ്ടു വരുമെന്നും രാഘവൻ പറഞ്ഞു.
:
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സ്റ്റിങ് ഓപ്പറേഷനിലാണ രാഘവൻ കുടുങ്ങിയത്. ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് കുടുങ്ങിയത്. സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം ഖറൻസിയായി മതി എന്നും രാഘവൻ പറയുന്നുണ്ട്.

ബിഹാർ,പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്റ്റിങ് ഓപ്പറേഷന് പിന്നാലെയാണ് ടിവി 9 ചാനൽ കേരളത്തിലും ഒളി ക്യാമറ ഓപ്പറേഷൻ നടത്തിയത്. ഉമേഷ് പാട്ടീൽ,കുൽദീപ് ശുക്ല, രാം കുമാർ, അഭിഷേക് കുമാർ, ബ്രിജേഷ് തിവാരി എന്നിവരടങ്ങിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഓപ്പറേഷൻ ഭാരത് വർഷ് എന്ന് പേരിട്ട ടിവി 9 ചാനലിന്റെ അന്വേഷണാത്മക സ്റ്റിങ് ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്.

തനിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 കോടി രൂപവരെ ചെലവായിട്ടുണ്ടെന്നും എം കെ രാഘവൻ റിപ്പോർട്ടറോട് പറയുന്നു. ഈ പണം കറൻസി ആയിട്ടാണ് വാങ്ങുകയും ചെലവാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ഡമ്മി സ്ഥാനാർത്ഥികളെ നിർത്തുന്നതിനും പ്രചാരണത്തിനിറങ്ങുന്ന അണികൾക്ക് മദ്യം വാങ്ങുന്നതിനുമെല്ലാം ലക്ഷക്കണക്കിനു രൂപ ചെലവാകാറുണ്ടെന്നും എം കെ രാഘവൻ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്. പാർട്ടി 2 കോടി രൂപ മുതൽ അഞ്ചുകോടിരൂപ വരെ നൽകാറുണ്ടെന്നും അതും കണക്കിൽപ്പെടാതെ കറൻസിയായാണ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. കൺസൾട്ടൻസി കമ്പനിയുടെ ആളായെത്തിയ റിപ്പോർട്ടർ നൽകാമെന്നേറ്റ കോഴപ്പണവും കറൻസിയായിത്തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാൽ മതിയെന്നും എം കെ രാഘവൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

മാർച്ച് പത്തിനാണ് സംഘം എംപിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എംപിയെ സമീപിച്ചത്. കമ്മീഷൻ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നൽകാമെന്നും സംഘം പറയുന്നു.'ഞങ്ങൾ ഒരു കൺസൾട്ടൻസി കമ്പനിയാണ്. ഞങ്ങൾക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതിൽ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ താൽപ്പര്യമുണ്ട്. നിങ്ങൾ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമുണ്ട്. 10 മുതൽ 15 ഏക്കർ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്' റിപ്പോട്ടർമാരിൽ ഒരാൾ എംപിയോട് പറയുന്നുണ്ട്.
തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എംപി പറയുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും എംപി സൂചിപ്പിക്കുന്നു. എത്ര ആളുകൾ റാലിയിൽ ഉണ്ടാകുമെന്ന് റിപ്പോട്ടർമാർ ചോദിക്കുമ്പോൾ അത് സ്ഥലങ്ങൾക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവൻ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷന്റെ ആധികാരികത തെളിഞ്ഞാൽ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP