Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വയർ ഗായികയുമായി മുങ്ങിയ കൊച്ചച്ചന് പോകുന്നിടത്തെല്ലാം ബന്ധങ്ങൾ; പള്ളിത്തോട്ടെയും പൂങ്കാവിലേയും കാമുകിമാർ ഒന്നിച്ചെത്തിയപ്പോൾ വികാരിയാകാൻ മോഹിച്ച ബിബിൻ ബെഞ്ചമിൻ കുരുക്കിലായി; നാണക്കേടൊഴിവാക്കാൻ മിന്നുകെട്ടിച്ച് ലത്തീൻ രൂപതയും; ഇടവക വിവാഹത്തിലെ അണിയറക്കഥ

ക്വയർ ഗായികയുമായി മുങ്ങിയ കൊച്ചച്ചന് പോകുന്നിടത്തെല്ലാം ബന്ധങ്ങൾ; പള്ളിത്തോട്ടെയും പൂങ്കാവിലേയും കാമുകിമാർ ഒന്നിച്ചെത്തിയപ്പോൾ വികാരിയാകാൻ മോഹിച്ച ബിബിൻ ബെഞ്ചമിൻ കുരുക്കിലായി; നാണക്കേടൊഴിവാക്കാൻ മിന്നുകെട്ടിച്ച് ലത്തീൻ രൂപതയും; ഇടവക വിവാഹത്തിലെ അണിയറക്കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: മദ്യമാണ് സമൂഹത്തിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം എന്നാണ് ക്രൈസ്തവ സഭയിലെ ഭൂരിഭാഗവും പറഞ്ഞ് വയ്ക്കുന്നത്. എന്നാൽ മദ്യം ഉണ്ടാക്കുന്നതിലും വലിയ പ്രതിസന്ധികളാണ് ഇപ്പോൾ ക്രൈസ്തവ വികാരിമാർ തന്നെ സഭയിൽ ഉണ്ടാക്കുന്നത്. മദ്യം സേവിക്കാതെ ആത്മീയത പറഞ്ഞ് നടക്കുന്ന വികാരിയച്ചൻ തന്നെ സഭയിലെ ക്വയർ സംഘത്തിലെ പെൺകുട്ടിയുമായി വിവാഹം കഴിഞ്ഞ് നാട് വിട്ട്‌പോയ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ സംഭവം മറുനാടൻ മലയാളി റിപ്പോർട് ചെയ്തിരുന്നു. ഗായികയുമായി സ്ഥലം വിട്ട അച്ഛന് പെൺകുട്ടികൾ ഒരു ബലഹീനത് ആയിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

പള്ളിത്തോട് സെന്റ്‌സെബാസ്റ്റ്യൻസ് ചർച്ചിലെ അസിസ്റ്റന്റ് വികാരിയായ ബിബിൻ ബെഞ്ചമിനാണ് ക്വയർ സംഘത്തിലെ ഗായികയെ വിവാഹം ചെയ്ത് ഇപ്പോൾ നാട് വിട്ടിരിക്കുന്നത്. ഇവർ തൃശൂരിൽ നിന്ന് മുംബൈയിലേക്ക് പോയെന്നാണ് സൂചന. ഈ കൊച്ചച്ചന് പോകുന്നിടത്തെല്ലാം പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ മുൻപ് പൂങ്കാവ് പള്ളിയിലിരുന്നപ്പോൾ അവിടെയും ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ക്വയർ ഗായികയായ കാമുകിയും പഴയ കാമുകിയും ഈ കാര്യങ്ങൾ പരസ്പരം അറിയുകയും ചെയ്തു.

അച്ചന്റെ രണ്ട് കാമുകിമാരും കാര്യങ്ങൾ പരസ്പരം അറിയുകയും ചെയ്തു. പിന്നീട് ഈ രണ്ടപേരും ബിബിൻ ബെഞ്ചമിനെ അന്വേഷിച്ച് പള്ളിത്തോട് പള്ളിയിലെത്തുകയും പരസ്പരം ബിബിന് വേണ്ടി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഇരുവരേയും സമാധാനിപ്പിച്ച് പ്രശ്‌നം പരിഹരിക്കാൻ ബിബിൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാര്യങ്ങൾ കൈവിട്ട് പോകുമെന്നായതോടെയാണ് ഇരുവരേയും കൊണ്ട് ആലപ്പുഴ ലത്തീൻ രൂപത ഓഫീസിലേക്ക് പോകാൻ ബിബിൻ തീരുമാനിച്ചത്. ഇതിനായി മൂന്നുപേരും കാറിൽ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗായികയായ പെൺകുട്ടിയുടെ വീട്ടുകാർ പള്ളിയിലേക്ക് വന്നെങ്കിലും വാഹനം തടയാനായില്ല. വാഹനത്തിൽ ഇവർ അടിക്കുകയും ചെയ്തപ്പോൾ പ്രശ്‌നമാണെന്ന് മനസ്സിലാക്കി അച്ചൻ വാഹനം നിർത്താതെ പോവുകയും ചെയ്തു.

ആലപ്പുഴ രൂപത ആസ്ഥാനത്തിലെത്തിയപ്പോഴാണ് പൂങ്കാവ് ഇടവകയിലെ പെൺകുട്ടി മറ്റൊരാളുമായി വിവാഹമുറപ്പിച്ചതാണെന്ന് മനസ്സിലാക്കിയത്. പിന്നീട് ഈ കുട്ടിയുടെ വീട്ടുകാർ വന്ന് പെൺകുട്ടിയെ കൂട്ടികൊണ്ട് പോയെന്നാണ് വിവരം. പിന്നീട് ക്വയർ സംഘത്തിലെ പെൺകുട്ടിയുമായി സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രശ്‌നങ്ങളില്ലെന്നു പറഞ്ഞ് രൂപത ഓഫീസിന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയും അച്ഛനും നേരെ പോയത് ആലപ്പുഴ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ നിന്നും വനിത സെല്ലിലേക്ക് പോയി പരാതി നൽകുകയായിരുന്നു.

ബിബിനെതിരായ പരാതി സ്ത്രീ പീഡനത്തിനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സഭ വേണ്ട ഇടപെടൽ നടത്തി കൊച്ചച്ചനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാട് വന്നതോടെയാണ് വിവാഹം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്. കൊട്ടിയൂർ പീഡനത്തിൽ റോബിൻ എന്ന പ്രതി ഉണ്ടാക്കിയ നാണക്കേട് മനസ്സിലാക്കിയ സഭ വൈദികൻ ളോഹ ഊരുന്നതാണ് നല്ലതെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പിന്നീട് ക്വയർ ഗായികയെ വിവാഹം ചെയ്ത ബിബിൻ തൃശ്ശൂരേക്കും അവിടെ നിന്നും മുംബൈയിലേക്കും ഭാര്യക്കൊപ്പം പോയി എന്നാണ് വിവരം.

സംഭവം സ്ഥിരീകരിക്കാനായി ലത്തിൻ കത്തോലിക്ക ആലപ്പുഴ രൂപത വക്താവ് ബാബു അത്തിപ്പൊഴിയുമായി ഞങ്ങൾ സംസാരിച്ചെങ്കിലും സംഭവത്തിൽ നിന്നും ഒഴിഞ്ഞ് മാറാനണ് അദ്ദേഹം ശ്രമിച്ചത്. കൊച്ചച്ചനെ കുറിച്ച് പൊലീസിൽ നിന്നും വിവരം ലഭിക്കകയും പിന്നീട് സഭ ഇയാളെ പുറത്താക്കിയെന്ന വിവരവും ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങനെയരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു സഭ വക്താവിന്റെ പ്രതികരണം. സഭയ്ക്ക് കീഴിൽ നിരവധി പള്ളികളുണ്ടെന്നും ഓർമ്മയിൽ വരുന്നില്ലെന്നുമായിരുന്ന പിന്നെ പറഞ്ഞത്. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണ് സംഭവമെന്ന് പറഞ്ഞപ്പോൾ മറുപടി അവിടെ ഇപ്പോഴും രണ്ട് വികാരിമാർ ഉണ്ടല്ലോ എന്നായിരുന്നു.

പിന്നീട് അങ്ങനെയാണെങ്കിൽ ഈ ബിബിൻ ബെഞ്ചമിൻ എന്ന കൊച്ചച്ചൻ ഇപ്പോഴും സഭയിലെ അംഗമാണോ എന്ന് ചോദിച്ചപ്പോൾ മറുപടി എന്നെക്കൊണ്ട് പറയിക്കാൻ നോക്കണ്ടാ എന്നായിരുന്നു. ബഞ്ചമിനെ പുറത്താക്കിയില്ലെങ്കിൽ ഇപ്പോൾ അയാൾ ഏത് പള്ളിയിലാണെന്ന് പറയാമോ എന്നും പള്ളിത്തോട് വികാരിമാരുടെ പേരും ചോദിച്ചപ്പോൾ വക്താവ് ഫോൺ കട്ട് ചെയ്യുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP