Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവങ്ങളുടെ അറിവില്ലായ്മ്മ വിറ്റു കാശാക്കാൻ കാഷ്‌ലെസ്സ് ഇക്കോണമിക്കാർ രംഗത്ത്; തട്ടിക്കൂട്ടി ഉണ്ടാക്കിയ സ്വൈപ്പിങ് മെഷീനുകൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കിയേക്കും; ചങ്ങനാശ്ശേരിയിലെ ഒരു ഹോട്ടലിൽ കയറിയ കാഷ്‌ലെസ്സ് ഇക്കോണമിയെ സഹായിച്ച ആളുടെ അനുഭവ കഥ

പാവങ്ങളുടെ അറിവില്ലായ്മ്മ വിറ്റു കാശാക്കാൻ കാഷ്‌ലെസ്സ് ഇക്കോണമിക്കാർ രംഗത്ത്; തട്ടിക്കൂട്ടി ഉണ്ടാക്കിയ സ്വൈപ്പിങ് മെഷീനുകൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കിയേക്കും; ചങ്ങനാശ്ശേരിയിലെ ഒരു ഹോട്ടലിൽ കയറിയ കാഷ്‌ലെസ്സ് ഇക്കോണമിയെ സഹായിച്ച ആളുടെ അനുഭവ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാക്ഷരതയിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിലും മുൻപന്തിയിലാണ് മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം. ഗ്രാമങ്ങളിലും നഗരങ്ങളിലും അടക്കം ബാങ്കുകളും എടിമ്മുകളും ഉള്ളത് കേരളത്തിലാണ്. എന്നാൽ, നോട്ട് പിൻവലിക്കലിനെ തുടർന്ന് കേരളവും ശരിക്കും ബുദ്ധിമുട്ടിലായി. നഗരങ്ങളെ ശരിക്കും ബാധിക്കുന്നില്ലെങ്കിലും ഗ്രാമീണ ജനതയെ പ്രശ്‌നങ്ങൾ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. കള്ളപ്പണത്തെ തടയാനെന്ന് പറഞ്ഞ് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം ഇപ്പോൾ എത്തി നിൽക്കുന്നത് കാഷ്‌ലൈസ് ഇക്കോണമി എന്ന ലക്ഷ്യത്തിലേക്കാണ്.

കാഷ്‌ലെസ് ഇക്കോണമി എന്ന് പറയുന്നത് വളരെ എളുപ്പമാണെങ്കിലും എത്രത്തോളം നൂലാമാലകൾ തീർക്കുന്നതാണ് ഈ സംഭവമെന്ന് ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നു എന്ന കാര്യം പരിശോധിച്ചാൽ വ്യക്തമാകും. ചങ്ങനാശ്ശേരിയിൽ ഇത്തരത്തിൽ കാഷ്‌ലെസ് ഇക്കോണമിയുടെ ഭാഗമാകാൻ ശ്രമിച്ചപ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഒരു എൻജിനീയറിങ് ബിരുദധാരിയായ യുവാവ് വെളിപ്പെടുത്തിയത്. മിക്ക കടകളിലും കാഷ് ലെസ് ആകാൻ ശ്രമിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സാങ്കേതികമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഈ യുവാവിന്റെ അനുഭവത്തിൽ നിന്നും വ്യക്തമാകുക.

കൈയിൽ പണം കുറവായതിനാൽ ചങ്ങനാശ്ശേരിയിലെ ഒരു ഹോട്ടലിൽ കാർഡ് സ്വൈപ്പ് ചെയ്തു പണം നൽകാൻ കഴിയുന്ന ഹോട്ടലിനെയാണ് യുവാവ് തെരഞ്ഞെടുത്തത്. തുടർന്നുണ്ടായ അനുഭവം യുവാവ് വിവരിക്കുന്നത് ഇങ്ങനെ:

എസിയുള്ള ഒരു ഹോട്ടലിലാണ് കയറിയത്. കാർഡ് എടുക്കുമല്ലോ എന്ന് ചോദിച്ചിട്ടാ കയറിയത്. എടുക്കും എന്ന് ജീവനക്കാർ പറയുകയും ചെയ്തു. ഓർഡർ ചെയ്തതു പ്രകാരം നല്ല ഭക്ഷണം തന്നെയാണ് ഹോട്ടലിൽ നിന്നും ലഭിച്ചത്. നല്ല സർവീസും. ഇഷ്ടപ്പെട്ടു. ബില്ല് വന്നപ്പോൾ തുക 210. അടയ്ക്കാൻ വേണ്ടി കാർഡ് കൊടുത്തു. എന്നാൽ സാധാരണ മെഷീനിൽ നിന്നും വ്യത്യസ്തമായി പുതിയൊരു മെഷിനാണ് കണ്ടത്. ഏകദേശം ഒരു കാൽക്കുലേറ്റർ സ്വഭാവമുള്ളത്. ആൻഡ്രോയിഡ് ഫോൺമായി കണക്ട് ചെയ്താണ് പണം ട്രാൻസ്ഫർ ചെയ്യുന്നത്. ഫോണിൽ കാർഡ് നമ്പർ ഒക്കെ ടൈപ്പ് ചെയ്തു നൽകി. തുടർന്ന് ആ ചെറിയ ഡിവൈസിൽ കാർഡ് സ്വൈപ്പ് ചെയ്തു. പിൻനമ്പർ ആ ചെറിയ ഡിവൈസിൽ അടിച്ചു. പ്രോസസ്സിങ് എന്ന പറഞ്ഞ് ഫോണിൽ കാണിക്കുകയും ചെയ്തു. ഫോണിൽ ട്രാൻസ്ഫർ ആയി എന്ന പറഞ്ഞ മെസ്സേജും എത്തി. ഇതോടെ ഹോട്ടലിൽ നിന്നും ഇറങ്ങി.

എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറിയത്. വണ്ടിയിൽ കയറിയപ്പോൾ വീണ്ടും മെസേജ് വന്നു. അതും മൂന്ന് തവണ. 4എം 4 സ്റ്റാറ്റസ് നമ്പറിൽ. സംശയം തോന്നിയതോടെ വീണ്ടും ഹോട്ടലിലെ കൗണ്ടറിൽ ചെന്നു. അപ്പോൾ അവർ പറഞ്ഞത് ട്രാൻസാക്ഷൻ ആയില്ലെന്നാണ്. തുടർന്ന് നാല് തവണ വന്ന മെസ്സേജിഎം കാണിച്ചു. എന്നാൽ, സമ്മതിക്കാകെ അവർ തർക്കം തുടരുകയായിരുന്നു. തുടർന്ന് അവരുടെ ട്രാൻസാക്ഷൻ ഹിസ്റ്ററി കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ സമ്മതിച്ചില്ല. തുടർന്ന് നോക്കിയപ്പോൾ നാല് തവണ 210 രൂപ അവരുടെ അക്കൗണ്ടിൽ കയറിയായിരിക്കുന്നു.

തുടർന്ന് ഇന്റർനെറ്റ് ബാങ്കിങ്ങിൽ കയറി വൈഫൈ പാസ്സ്‌വേർഡ് ചോദിച്ചു. എന്നാൽ അപ്പോൾ തരാൻ കഴിയില്ലെന്നാണ് പറഞ്ഞത്. അവസാനം അവരുടെ കമ്പ്യൂട്ടറിൽ കയറി അക്കൗണ്ട് വിവരങ്ങൾ കാണിച്ചു കൊടുത്തു. 210 രൂപ നാല് തവണ ആയി അക്കൗണ്ടിൽ നിന്നും പോയതായും വ്യക്തമായി. ഇങ്ങനെയാണെന്ന് വ്യക്തമായങ്കിലും 630 രൂപ തിരികെ തരാൻ ഹോട്ടൽ അധികൃതർ തയ്യാറായില്ല. തുടർന്ന് കൗണ്ടറിൽ ഇരുന്ന ആളോട് കാര്യം പറഞ്ഞു. ഹോട്ടലിന്റെ മുതലാളിയായ അദ്ദേഹം ഇടപെട്ടാണ് പിന്നീട് കണ്ടറിൽ നിന്നും പണം ലഭിച്ചത്.

ഈ യുവാവിന് ഉണ്ടായതു പോലെ സമാനമായ അനുഭവം ക്യാഷ്‌ലെസ് ഇക്കോണമിയുടെ ഭാഗമാകുമ്പോൾ സാധാരണ ഗതിയിൽ സംഭവിക്കുന്നുണ്ട്. വേണ്ടത്ര സാങ്കേതിക പുരോഗമനം ഇല്ലാതെ കാഷ്‌ലെസ് ഇക്കോണമിയുടെ ഭാഗമാകുമ്പോൾ എങ്ങനെയാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുക എന്ന് വ്യക്തമാക്കുന്നതാണ് ഈ ഒരനുഭവം. സാങ്കേതിക കാര്യങ്ങളിൽ സാമാന്യം വിവമുള്ള യുവാവായതു കൊണ്ട് അദ്ദേഹത്തിന് നഷ്ടമായ പണം തിരികെ ലഭിച്ചു. മറ്റൊരാൾ ആയിരുന്നതെങ്കിൽ ഒരു നാലിരട്ടി ധനഷ്ടം ഉണ്ടാകുന്ന അവസ്ഥയിൽ എത്തിയേനെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP