Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മൽസരങ്ങളിലും കോടികൾ മുടക്കി സജീവ സാന്നിധ്യമായി; ടി 10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നൗഹീര ഷെയ്ക്കിനെ സ്വീകരിക്കാൻ എത്തിയത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ; മുസ്ലിം എംപവർ പാർട്ടിയുണ്ടാക്കി ബിജെപിക്ക് വഴിവെട്ടി; സ്വർണത്തിനൊപ്പം മറ്റ് വ്യവസായ മേഖലയിലും കൈവെച്ചു; വിശ്വാസിയായി നടിച്ച് ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കേരളത്തിൽ 500 കോടിയുടെ തട്ടിപ്പു നടത്തിയ നൗഹീര അത്യാഢംബരങ്ങളുടെ തോഴി

ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മൽസരങ്ങളിലും കോടികൾ മുടക്കി സജീവ സാന്നിധ്യമായി; ടി 10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നൗഹീര ഷെയ്ക്കിനെ സ്വീകരിക്കാൻ എത്തിയത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ; മുസ്ലിം എംപവർ പാർട്ടിയുണ്ടാക്കി ബിജെപിക്ക് വഴിവെട്ടി; സ്വർണത്തിനൊപ്പം മറ്റ് വ്യവസായ മേഖലയിലും കൈവെച്ചു; വിശ്വാസിയായി നടിച്ച് ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കേരളത്തിൽ 500 കോടിയുടെ തട്ടിപ്പു നടത്തിയ നൗഹീര അത്യാഢംബരങ്ങളുടെ തോഴി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആന്ധ്ര തിരുപ്പതിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച നൗഹീര ഷെയ്ക്ക് കോടികൾ കൊണ്ട് അമ്മാനമാടിയ വ്യവസായിയും തട്ടിപ്പുകാരിയുമായി വളർന്നത് അതിവേഗത്തിലായിരുന്നു. നൗഹീരയുടജെ വളർച്ചയെല്ലാം മതവിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു. അതിന് ഇസ്ലാമിക് ബാങ്കിങ് എന്ന ആശയത്തെയും അവർ ശരിക്കും കരുവാക്കി ഉപയോഗിച്ചു. ഇസ്ലാമിക മതവിശ്വാസ പ്രകാരം പണം പലിശയ്ക്ക് കൊടുക്കുന്നത് ഹറാമായ കാര്യമാണ്. മലയാളികൾ അടക്കമുള്ള പല മുസ്ലിം വ്യവസായികളും ഇക്കാര്യത്തിൽ കർശന നിലപാടു കാരാണ്. അതുകൊണ്ട് പലിശ അല്ലാത്ത ബിസിനസിൽ പങ്കാളികളാകാൻ തയ്യാറായി അവർ പലപ്പോഴും രംഗത്തുവന്നിരുന്നു. ഇസ്ലാമിക ബാങ്കിങ് എന്ന ആശയത്തെ കുറിച്ച് കേരളം കാര്യമായി തന്നെ ചർച്ച ചെയ്തു. ഇതോടെ അതിലെ ബിസിനസ് സാധ്യത നൗഹീര തിരിച്ചറിഞ്ഞു. ഇതോടെയാണ് കേരളത്തിൽ പലിശ രഹിത ബാങ്കിംഗിന്റെ പേരിൽ രംഗത്തിറങ്ങിയതും 500 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയതും.

പലിശരഹിത ബിസിനസിന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനി കബളിപ്പിച്ചത് ആയിരക്കണക്കിന് നിക്ഷേപകരെയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീര ഗ്രൂപ്പാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. നിക്ഷേപകരെ പറഞ്ഞുപറ്റിച്ച് കമ്പനി 500 കോടിയോളം രൂപയാണ് കവർന്നത്. എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ്. ഇതിനായി അവർ സമർത്ഥമായി വിശ്വാസത്തെ മറയാക്കി. ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മൽസരങ്ങളിലുമെല്ലാം കോടികൾ മുടക്കി സജീവസാന്നിധ്യമായി നിറഞ്ഞുനിന്നു നൗഹീര. തികഞ്ഞ വിശ്വാസി എന്ന പ്രതിച്ഛായ പരത്തിയാണ് നൗഹീരയുടെ തട്ടിപ്പുകൾ. അതുകൊണ്ട് മുസ്ലിംങ്ങളാണ് ഇവരുടെ തട്ടിപ്പിൽ വീണതും.

മഹാരാഷ്ട്രയിൽ നടന്ന ടി 10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അതിഥിയായെത്തിയതാണ് നൗഹീര ഷെയ്ക്ക്. അന്ന് കമന്റേറ്ററായ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജയാണ് നൗഹീര ഷെയ്ക്കിനെ സ്വീകരിക്കുന്നത്. പണത്തിന്റെ കരുത്തു തന്നെയായിരുന്നു ഷെയ്ഖിന് ക്രിക്കറ്റ് താരങ്ങൾക്ക് മേൽ പോലും സ്വാധീനമുണ്ടാക്കാൻ സാധിച്ചതിയൂടെ വ്യക്തമാാകുന്നത്്. ആയിരക്കണക്കിന് കോടി രൂപ ആസ്തിയുള്ള സാമ്രാജ്യമായി ഹീര ഗോൾഡ് എക്‌സിം വളർന്നതോടെയാണ് നൗഹീര ഷെയ്ക്കിനും മാറ്റമുണ്ടായത്. ആന്ധ്ര തിരുപ്പതിയിലെ സാധാരണ കുടുംബത്തിലായിരുന്നു അവരുടെ ജനനം.

ആന്ധ്രയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നതിലും അവർ വിജയിച്ചു. പിന്നാലെ രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയെല്ലാം ഭാഗമായി. കർണാടക തിരഞ്ഞെടുപ്പിൽ മുസ്ലിം എംപവർ പാർട്ടി എന്ന പേരിൽ സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചതിന്റെ നേട്ടം ലഭിച്ചത് ബിജെപിക്കാണ്. അഖിലേന്ത്യ വനിത ശാക്തീകരണ പാർട്ടിയുടെ അധ്യക്ഷയും രാജ്യന്തര മനുഷ്യാവകാശ അസോസിയേഷൻ വൈസ് പ്രസിഡന്റുമായി. ബിജെപിയോട് അടുപ്പം പുലർത്തിയ ഇവർ മോദിയുടെ ചിത്രം പോലും പല കാര്യങ്ങൾക്കും ഉപയോഗിച്ചു.

സ്വർണത്തിനൊപ്പം എല്ല വ്യവസായ മേഖലകളിലും പങ്കുണ്ടെന്ന് സഥാപിക്കാൻ ശ്രമിച്ചതും ഹീര ഗ്രൂപ്പിന്റെ വിശ്വാസ്യത വർധിപ്പിച്ചു. 36 ശതമാനം മുതൽ 54 ശതമാനം വരെ ലാഭവിഹിതം ഉറപ്പു നൽകുന്ന എന്തു വ്യവസായമുണ്ടെന്ന് പണം നിക്ഷേപിച്ചവർ ആലോചിക്കും മുൻപ് ഹീര ഗ്രൂപ്പ് തകർച്ചയിലായി. ഹീരാ ഗ്രൂപ്പ് കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണവരാണ് ഇപ്പോൾ പണം നഷ്ടപ്പെട്ട് അലമുറയിടുന്നത്. കമ്പനിയുടെ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപവും ലാഭവിഹിതവും ലഭിക്കാതെ പറ്റിക്കപ്പെട്ടത് ആയിരങ്ങളാണ്. കേരളത്തിൽ നിന്നുമാത്രം 500ലേറെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. ഇതു കൂടാനും സാധ്യതയുണ്ട്. ഇതിനെതിരേ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും അന്വേഷണത്തെ അട്ടിമറിക്കുന്നുവെന്നുമാണ് നിക്ഷേപകരുടെ ആക്ഷേപം.

കോഴിക്കോട് ഇടിയങ്ങരയിലാണ് കമ്പനി ഓഫിസ് തുറന്നത്. സ്വർണക്കട്ടകളും സ്വർണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോൾഡ് എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട്സ് പ്രവർത്തനം തുടങ്ങുന്നത്. ഒരു ദശകത്തിനിടയിൽ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരിൽ നിന്ന് ധനസമാഹരണം നടത്തിയത്. വിവിധ രാജ്യങ്ങളിൽ ഓഫിസുകളും തുറന്നു. ലക്ഷം രൂപക്ക് 3000 രൂപക്കു മുകളിലായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോൾ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞു.ഹീര ഗോൾഡ്, ഹീര ജൂവലേഴ്സ്, ഹീര ടെക്സ്റ്റയിൽസ്, ഹീര ഡെവലപ്പേഴ്സ്, ഫാൻസി വേൾഡ്, ഹീര ഇസ്ലാമിക് യൂനിവേഴ്സിറ്റി, ഇസ്ലാമിക് ഇന്റർനാഷനൽ സ്‌കൂൾ, ഇന്റർനാഷനൽ ദഅ്വ സെന്റർ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളിൽ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്.

ഇതിന്റെ നടത്തിപ്പിന് പിന്തുണ നൽകി മാനവരാശിയെ സഹായിക്കുന്നതിനു പകരമായാണ് കമ്പനി പലിശരഹിത നിക്ഷേപത്തിന് ലാഭ വിഹിതം നൽകുന്നതെന്നായിരുന്നു അവകാശവാദം. പലിശ രഹിത സംരംഭമായതിനാൽ മുസ്ലിംകളിൽ നിന്ന് മാത്രമാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാൽ ലാഭവിഹിതം പ്രതീക്ഷിച്ചവരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. പലർക്കും തുടക്കത്തിൽ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തോടെ ഇതില്ലാതായി. നിക്ഷേപമെങ്കിലും തിരിച്ചുകിട്ടിയാൽ മതിയെന്നതാണ് പലരുടേയും ആവശ്യം. മറ്റുസംസ്ഥാനങ്ങളിലും കമ്പനി സിഇഒയെ പ്രതിചേർത്ത് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിക്ക് കേസ് കൈമാറിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

ഹീര ഗ്രൂപ്പിന് 500 കോടിയിലേറെ ആസ്തിയുണ്ടെന്നും കമ്പനി പൊളിഞ്ഞതുകൊണ്ടല്ല ലാഭവിഹിതം ലഭിക്കാതായതെന്നും സിഇഒ ഹൈദരാബാദ് സ്വദേശിനി നൗഹീര ഷെയ്ഖ് ജയിലിലായതാണ് പ്രതിസന്ധിയിലാക്കിയതെന്നും ചില നിക്ഷേപകർ തന്നെ പറയുന്നുണ്ട്. തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇവർ പൊലിസിൽ പരാതിയുമായെത്തിയതോടെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. കോഴിക്കോട് ചെമ്മങ്ങാട് പൊലിസാണ് കമ്പനി സിഇഒയെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. നിരവധിപേർ നേരിട്ടും അല്ലാതെയും പരാതിയുമായെത്തിയതോടെ ഇടിയങ്ങരയിലുള്ള കമ്പനി ഓഫിസ് പൊലിസ് പൂട്ടി സീൽ ചെയ്തിരുന്നു.

അതിനിടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് തുടങ്ങിയ ജില്ലകളിൽ നിന്നായി കബളിപ്പിക്കപ്പെട്ടവർ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്. 167 നിക്ഷേപകരാണ് ഇതിനകം കോഴിക്കോട് ഒത്തുച്ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുന്നത്. എന്നാൽ പൊലിസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലും ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയായതിനാലും അന്വേഷണം മറ്റു ഏജൻസികൾക്ക് വിടണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.

അതേസമയം നൗഹീര ഒറ്റയ്ക്ക് ശ്രമിച്ചാൽ മാത്രം ഈ തട്ടിപ്പു നടക്കില്ലെന്നത് വ്യക്തമാണ്. ഇവർക്ക് പിന്നിൽ സംഘടിതമായ ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന കാര്യവും ഉറപ്പാണ്. ഇതിലേക്ക് വിശദമായ അന്വേഷണം തന്നെ വേണ്ടിവരുമെന്ന നിലയിലാണ് കാര്യങ്ങൾ. കേരളത്തിൽ ഇടതു സർക്കാർ അടക്കം ഇസ്ലാമിക് ബാങ്കിംഗിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് രംഗത്തുണ്ട്. കണ്ണൂരിൽ അടക്കം ഇത്തരം സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് അടക്കം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട നിലയിലേക്കാണ് ഹീരയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് വിരൽചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP