Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടാനുകോടികളുടെ തട്ടിപ്പു നടത്തിയ സഹാറ ഗ്രൂപ്പ് തലവനെ അഴിക്കുള്ളിലാക്കിയ മിടുക്കൻ; അഴിമതിയോട് വിട്ടുവീഴ്‌ച്ചയില്ലാത്ത വ്യക്തിത്വത്തിന് ഉടമ; കശുവണ്ടി കോർപ്പറേഷനിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഭരണക്കാരുടെ കണ്ണിൽ കരടായി; ആയോധന കലകളിൽ അഗ്രഗണ്യനായ ഐഎഎസുകാരൻ: നിയുക്ത ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ കഥ

കോടാനുകോടികളുടെ തട്ടിപ്പു നടത്തിയ സഹാറ ഗ്രൂപ്പ് തലവനെ അഴിക്കുള്ളിലാക്കിയ മിടുക്കൻ; അഴിമതിയോട് വിട്ടുവീഴ്‌ച്ചയില്ലാത്ത വ്യക്തിത്വത്തിന് ഉടമ; കശുവണ്ടി കോർപ്പറേഷനിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഭരണക്കാരുടെ കണ്ണിൽ കരടായി; ആയോധന കലകളിൽ അഗ്രഗണ്യനായ ഐഎഎസുകാരൻ: നിയുക്ത ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കേരളത്തിലെ ഐഎഎസുകാർക്കിടയിൽ നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ എന്നാണ് കെ എം എബ്രഹാമിനെ കുറിച്ച് പറയാൻ സാധിക്കുക. രാഷ്ട്രീയക്കാർക്ക ഒപ്പം നിന്ന് അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഒരിക്കലും പെടുക്കാൻ സാധിക്കാത്ത വ്യക്തിത്വം. സഹാറ മുതലാളി സുബ്രതോ റോയ് വെച്ചു നീട്ടിയ കോടികൾ തിരസ്‌ക്കരിച്ച് നീതിക്ക് വേണ്ടി പോരാടിയ വ്യക്തി കൂടിയാണ് അദ്ദേഹം. സംസ്ഥാനത്തെ ധനകാര്യ വകുപ്പിനെ പരിക്കുകകൾ കൂടാതെ മുന്നോട്ടു നയിച്ചതിൽ നല്ലൊരു പങ്കുവഹിച്ച ഉദ്യോഗസ്ഥനെയാണ് കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. നാല് മാസത്തെ കാലയളവ് മാത്രമാണ് അദ്ദേഹത്തിനുള്ളൂവെങ്കിലും മികച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം എന്തുക്കെ പരിഷ്‌ക്കരണം കൊണ്ടുവരുമെന്നാണ് കേരളം ശ്രദ്ധിക്കുന്നത്.

അതേസമയം രാഷ്ട്രീയക്കാരുടെ അഴിമതിക്ക് ചൂട്ടു പിടിക്കാത്തതു കൊണ്ട് തന്നെ അദ്ദഹത്തിന് സർവീസിലും അതിന്റെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിജിലൻസ് കേസിൽ കുടുക്കാൻ ശ്രമം നടന്നതോടെ അദ്ദേഹം ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി സ്ഥാനം രാജിവെക്കാനും തുനിഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് അദ്ദേഹത്തെ രാജിയിൽ നിന്നും പിന്തിരിപ്പി്ച്ചിത്.

സഹാറ ഗ്രൂപ്പ് തലവൻ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങളാണ് കശുവണ്ടി കോർപ്പറേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്നത്. അന്ന് മുതൽ കേരളത്തിലെ ചിലരുടെ കണ്ണിലെ കരടായി എബ്രഹാം. ഇത് തന്നെയാണ് പുതിയ വിജിലൻസ് അന്വേഷണമെന്ന ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചത്. അഴിമതിയുടെ നിഴലിൽ കഴിയാൻ എബ്രഹാമിന് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് രാജി. തൊഴിൽ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് കെഎം എബ്രഹാം എന്ന ഐ എ എസ് ഓഫീസർ. എബ്രഹാം മുംബൈ സെബിയിൽ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകൾ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാൻ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂൺ 23നു സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്.

അത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് കേരളത്തിൽ അഴിമതിയിൽ കുടുക്കാൻ ശ്രമം നടത്തിത്. അധികാര ദുർവിനിയോഗവും അഴിമതിയും ആരോപിച്ചാണ് ഏബ്രഹാമിനെതിരേ വിജിലൻസ് കോടതിയെ സമീപിച്ചത്. അവിഹിത മാർഗങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. തിരുവനന്തപുരം, കൊല്ലം, മുംബൈ എന്നിവിടങ്ങളിൽ വീടും ഫ്‌ളാറ്റും സ്വത്തും ഉണ്ടെന്നാണു പരാതിയുണ്ടായി. വിജിലൻസിനെ ഉന്നതനുമായുള്ള പകയായിരുന്നു പ്രശ്‌നങ്ങളായിരുന്നു പരാതിക്ക് പിന്നിൽ.

സെബിയിൽ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടത്തിയത്. ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയർത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് സമർപ്പിച്ചപ്പോഴാണ് ഈ തെളിവുകൾ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂർണമായും മാറ്റാവുന്ന കടപ്പത്രങ്ങൾ' വഴി പൊതു ജനങ്ങളിൽ നിന്നു വൻതോതിൽൽ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവൻ വിശദാംശങ്ങളും അവർ ഈ അപേക്ഷയിൽ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസിൽ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴിൽ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണ്. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവർ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകർക്കുന്നുണ്ട്.

കേരളത്തിൽ കശുവണ്ടി വികസന കോർപറേഷനിൽ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളിൽ എബ്രഹാം കണ്ടെത്തിയത്. ഇതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തി. ഇതിന്റെ പ്രതികാരമാണ് അദ്ദേഹത്തിന് വിജിലൻസ് കേസ് എത്തിയത്. കായിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യം കൂടിയായിരുന്നും കെ എം എബ്രഹാം. ആയോധനകലകളിലും അഗ്രഗണ്യനാണ് അദ്ദേഹം. തായ്ക്ക്വോണ്ടയിൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റാണ് കെ എം എബ്രഹാം.

1982 ബാച്ചിൽപ്പെട്ട അദ്ദേഹം ഡിസംബറിൽ വിരമിക്കും. നാലുമാസമേ സേവനകാലാവധിയുള്ളൂവെങ്കിലും അദ്ദേഹത്തെ തന്നെ ചീഫ് സെക്രട്ടറിയാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കേരളകേഡറിലെ മികച്ച ഉദ്യോഗസ്ഥരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന കെ.എം.എബ്രഹാം ധനവകുപ്പിലെ ദീർഘകാലം ചെലവിട്ട ശേഷമാണ് സംസ്ഥാനസർക്കാരിന്റെ അമരത്തേക്ക് വരുന്നത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിനെ തപ്പിതടയാതെ മുന്നോട്ട് നയിച്ചത് കെഎം.എബ്രഹാമിന്റെ നേതൃപാടവം കൊണ്ട് കൂടിയാണ്. ഈ സർക്കാരിലും കഴിഞ്ഞ സർക്കാരിലും അദ്ദേഹം ധനവകുപ്പ് സെക്രട്ടറിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP