Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആഫ്രിക്കയിലെത്തി തടാകങ്ങളെ സംരക്ഷിച്ചു; പാവങ്ങളെ കൃഷി പഠിപ്പിച്ചു; പ്രസിഡന്റിന്റെ ജീവചരിത്രവും രചിച്ചു; അംഗീകാരം നൽകി രാജ്യവും ആദരിച്ചു; അഞ്ചു വർഷം കൊണ്ട് എത്യോപ്യയുടെ മനസ് കീഴടക്കി നാട്ടിലേക്കു മടങ്ങുന്ന തിരുവനന്തപുരത്തുകാരന്റെ കഥ

ആഫ്രിക്കയിലെത്തി തടാകങ്ങളെ സംരക്ഷിച്ചു; പാവങ്ങളെ കൃഷി പഠിപ്പിച്ചു; പ്രസിഡന്റിന്റെ ജീവചരിത്രവും രചിച്ചു; അംഗീകാരം നൽകി രാജ്യവും ആദരിച്ചു; അഞ്ചു വർഷം കൊണ്ട് എത്യോപ്യയുടെ മനസ് കീഴടക്കി നാട്ടിലേക്കു മടങ്ങുന്ന തിരുവനന്തപുരത്തുകാരന്റെ കഥ

മറുനാടൻ മലയാളി ബ്യുറോ

മാജിക്കിലായിരുന്ന തുടക്കത്തിൽ താൽപ്പര്യം. മജീഷ്യൻ മുതുകാടിന്റെ പ്രിയ ശിഷ്യൻ മാജിക്കിനെ വിട്ട് അക്കാഡമിക്ക് രംഗത്തേയ്ക്ക് ചുവടു വച്ചപ്പോഴും പിഴച്ചില്ല. എത്യാപ്യയിലെ പാവപ്പെട്ടവർക്ക് താങ്ങും തണലുമായി ഈ തിരുവനന്തപുരത്തുകാരൻ മാറി.

പരിസ്ഥിതി സംരക്ഷണത്തിലൂടെ തന്റെ പ്രവർത്തനത്തിന് പുതു വഴി വെട്ടിത്തെളിച്ചു. എത്യോപ്യയുടെ മുൻ പ്രസിഡന്റ് ഗിർമ വോൾഡി ഗോർഗിസിന്റെ ജീവചരിത്രവും രചിച്ചു. എല്ലാത്തനുമംഗീകാരമായി മുൻ പ്രസിഡന്റിന്റെ അഭിന്ദനവും കിട്ടി. കെ പി ശിവകുമാർ ഇന്ന് ഈ ആഫ്രിക്കൻ രാജ്യത്തിന്റെ സ്വന്തം സേവകനാണ്. വാക്കുകളിൽ മാത്രം ആശയങ്ങളൊതുക്കാതെ കർമ്മപഥത്തിൽ അവ സാക്ഷാത്കരിക്കുകയായിരുന്നു ശിവകുമാർ.

പതിനഞ്ച് വർത്തോളം മുതുകാടിനൊപ്പമായിരുന്നു ഈ തിരുവനന്തപുരത്തുകാരന്റെ യാത്ര. ഭാര്യുമൊത്ത് എത്യോപ്യയിലെത്തിയ ശിവകുമർ ഗവേഷണ രംഗത്താണ് സജീവമായത്. എത്യോപ്യായിലെ അംബോ പട്ടണത്തിൽ മൈക്രോ ബിസിനസ് കോളേജിൽ ഗവേഷണ, വികസന പ്രസിദ്ധീകരണ വിഭാഗം മേധാവിയാണ് ശിവ കുമാർ. അഞ്ചുവർഷം മുൻപാണ് എത്യോപ്യയിലെത്തുന്നത്.

വിഖ്യാത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ഉദ്യോഗസ്ഥനായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ കാഷ്വൽ അനൗൺസറായും സേവനം നൽകിയിട്ടുണ്ട്. വിവിധ വിഷയങ്ങളിലെ ഗവേഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകലും പഠന വിഷയങ്ങൾ കണ്ടെത്തലുമായിരുന്നു ശിവകുമാറിന്റെ കോളേജിലെ പ്രധാന ദൗത്യം.

ഇതിനിടെയാണ് ആഫ്രിക്കൻ രാജ്യത്തിന്റെ തനത് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ശിവകുമാർ തിരിച്ചറിഞ്ഞത്. അങ്ങനെ കൃഷിക്കാരുടെ മനസ്സറിഞ്ഞുള്ള പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇതിനെല്ലാം പിന്തുണയുമായി മുൻ പ്രസിഡന്റെ ഗ്രിമ വോൾഡെ ഗിയോർഗിസുമെത്തി. എത്യോപ്യയുടെ രണ്ടാമത്തെ ഭരണതലവൻ. രാജ്യത്തിന്റെ വികസനത്തിന് ദിശാബോധം നൽകി 2001മുതൽ 2013 വരെ പ്രസിഡന്റ് പദത്തിൽ അദ്ദേഹമുണ്ടായിരുന്നു. മുൻ പ്രസിഡന്റിന്റെ ജീവചരിത്ര രചന ശിവകുമാറിന് വേറിട്ടൊരു അനുഭവമായി. കഴിഞ്ഞ ദിവസം ഗ്രിമ തന്നെ പുസ്തകത്തിന്റെ പ്രകാശന കർമ്മവും നിർവ്വഹിച്ചു. അതിന് ശേഷമാണ് ശിവകുമാറിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി എത്യോപ്യൻ ജനതയുടെ ആദരം പ്രസിഡന്റ് നൽകിയത്. വികസനം തീരെയില്ലാത്ത ആഫ്രിക്കൻ രാജ്യത്ത് ഈ മലയാളി ചെയ്ത സേവനത്തിന്റെ നേർചിത്രമാണ് ആദരപത്രത്തിലുമുള്ളത്.

ജനകീയനും രാഷ്ട്രീയ പാർട്ടികൾക്കെല്ലാം പൊതുസമ്മതനുമായ നേതാവെന്ന നിലയിൽ ഗിർമ വോൾഡി ഗോർഗിസ് പ്രശസ്തനാണ്. ഗാന്ധിജിയുടെ ആരാധകനാണ്. ദീർഘകാലം പ്രസിഡന്റായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2005 മുതൽ 2013 വരെ എട്ടു വർഷം രാഷ്ട്രപതിയായിരുന്നു. നാലു വർഷമാണ് എത്യോപ്യൻ പ്രസിഡന്റിന്റെ കാലാവധി. ഹൈലെ സെലാസി ചക്രവർത്തി, തുടർന്ന് ഡെർഗ് കമ്യൂണിസ്റ്റ് ഭരണം, ഒടുവിൽ മെലിസ് സെനാവിയുടെ ജനാധിപത്യ പരീക്ഷണം എന്നീ കാലഘട്ടങ്ങളിൽ പരമപ്രധാനമായ ഗവൺമെന്റ് വകുപ്പുകളിൽ സേവനം ചെയ്തയാളാണ് തൊണ്ണൂറ്റൊന്നു വയസ്സുള്ള ഗിർമ. സൈനികനായി തുടങ്ങി പിൽക്കാലത്ത് പരമപ്രധാനമായ വകുപ്പുകളുടെ സാരഥ്യം ഏറ്റെടുത്തു. എത്യോപ്യയിൽ നിന്നും വേർപെടും മുൻപ് എറിത്രിയയിലും സേവനമനുഷ്ടിച്ചു.

ആഗോളതലത്തിൽ ഖ്യാതി നേടിയ എത്യോപ്യൻ എയർലൈൻസിന്റെ ഡയറക്ടർ ജനറലായ ആദ്യ എത്യോപ്യക്കാരനാണ്. തികഞ്ഞ പരിസ്ഥിതി സ്‌നേഹിയായ ഇദ്ദേഹമാണ് 50 വർഷങ്ങൾക്കു മുൻപ് രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ സൗഹൃദം കിട്ടിയതോടെ ശിവകുമാറും തന്റെ പ്രവർത്തന മേഖലകൾ വിപുലീകരിച്ചു. പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യവുമായി എത്യോപ്യയിലേക്ക് ശിവകുമാർ ഇറങ്ങി ചെന്നു. നാടിന്റെ വികസനത്തിന് വേണ്ടത് സ്വയം മനസ്സിലാക്കി. അത് പ്രചരിപ്പിച്ചു. അതിനിടെ നഷ്ടമാകുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലും പങ്കാളിയായി.

ഏത്യോപ്യയിലെ ഒരു താടകത്തിന്റെ സംരക്ഷം മുഴുവൻ ശിവകുമാർ ഏറ്റെടുത്തു. അതിനായി കൂട്ടായ്മയുണ്ടാക്കി. പ്രദേശത്തെ കർഷകരെ എല്ലാം ഇതിനായി അണിനരിത്തി. അങ്ങനെ മരണത്തിലേക്ക് നീങ്ങുകയായിരുന്ന ഒരു തടാകം സംരക്ഷിക്കപ്പെട്ടു. ഈ തടാകത്തിന്റെ പ്രത്യേകത മനസ്സിലാക്കിയാണ് ശിവകുമാർ തന്റെ ദൗത്യവുമായി ഇറങ്ങിയത്. അഗ്നപർവ്വത സ്‌ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടതായിരുന്ന ആ തടാകം. എന്നു പറഞ്ഞാൽ സ്‌ഫോടന ഫലമായുണ്ടായ ഗർത്തത്തിൽ മഴവെള്ളം നിറഞ്ഞ് തടാകമുണ്ടായി. മഴവെള്ളം മാത്രമായിരുന്നു ഈ തടാകത്തിന്റെ സ്രോതസ്. ആ മേഖലയിലെ കാർഷിക വൃത്തിക്ക് വേണ്ട ജലം ഈ തടാകം നൽകി.

പക്ഷേ കാലക്രമത്തിൽ തടാകം നാശത്തിലേക്ക് നീങ്ങി. ചുറ്റുമുള്ള മലകൾ ഇടിഞ്ഞ് വീണ് തടാകം മൂടിപോകുന്ന അവസ്ഥ. ഇതിനെ തടയിടാനായിരുന്നു ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ രംഗത്ത് വന്നത്. തടാകത്തിന് ചുറ്റുമുള്ള കർഷകരെ ബോധവൽക്കരിച്ചും കാട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുയർത്തിയുമെല്ലാം തടാകത്തിലേക്കുള്ള നിക്ഷേപങ്ങൾ കുറച്ചു. ഇപ്പോഴും ഈ തടാക സംരക്ഷണത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. ആംബോയിലെ മൈക്രോ ബിസിനസ് കോളേജിനായുള്ള പ്രവർത്തനങ്ങൾക്കിടെയാണ് ഇത്തരം സാമൂഹിക പ്രശ്‌നങ്ങൾ ശിവകുമാർതിരിച്ചറിഞ്ഞത്. എത്യോപ്യയുടെ കാർഷിക മേഖലയാണ് ആംബോ. ഈ മേഖലയെ ചുറ്റിയുള്ള ഗവേഷണങ്ങളാണ് ആംബോയിലെ കോളേജിൽ പ്രധാനമായും നടന്നിരുന്നത്. അതുകൊണ്ട് തന്നെ അവരിലേക്ക് ഇറങ്ങി ഗവേഷണ വിഷയങ്ങൾ ശിവകുമാറിന് കണ്ടെത്തേണ്ടി വന്നു. അങ്ങനെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അതിൽ സജീവമായി ഇടപെടാനും ഈ മലയാളി മനസ്സിലുറപ്പിച്ചു.

അതിനുള്ള അംഗീകാരമാണ് എത്യോപ്യയിലെ ഭരണകൂടവും ജനങ്ങളും നൽകുന്നത്. പരിസ്ഥിതി സംരക്ഷണത്തിലൂടെ കാർഷിക മുന്നേറ്റത്തനിനുള്ള സാധ്യതകളാണ് ശിവകുമാർ പകർന്ന് നൽകിയത്. ഈ പ്രവർത്തനത്തിനിടെയാണ് മുൻ പ്രസിന്റുമായാ സൗഹൃദത്തിലാകുന്നതും. ഏത്യോപ്യയുടെ വികനസ പ്രക്രിയയിൽ അദ്ദേഹത്തിന്റെ സേവനങ്ങളാണ് പുസ്തക രൂപത്തിൽ പുറത്തിറക്കിയതും. അതു ഏത്യോപ്യയിൽ സൂപ്പർ ഹിറ്റായി. അങ്ങനെ അവികസിതമായ കൊച്ചു ആഫ്രിക്കൻ രാജ്യത്തിന്റെ പ്രതീക്ഷയായി കെപി ശിവകുമാർ എന്ന തിരുവനന്തപുരത്തെ ശാസ്തമംഗലം കാരൻ. അഞ്ച് കൊല്ലത്തെ എത്യോപ്യയിലെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ശിവകുമാർ പൂർണ്ണ സംതൃപ്തനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP