Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്തു നഴ്‌സിങ് സ്വപ്‌നം കാണുന്ന പെൺകുട്ടികൾക്കു നൽകുന്നതു വലിയ വാഗ്ദാനങ്ങൾ; മംഗലാപുരം കോളജുകളിലെ അഡ്‌മിഷൻ ഏജന്റായി തുടക്കം; പൂട്ടിപ്പോകാറായ കോളജ് ഏറ്റെടുത്ത് തലവനായി; കോഴ്‌സിൽ ചേർന്നുകഴിഞ്ഞാൽ വാഗ്ദാനങ്ങളെല്ലാം വെറുവാക്ക്; കൈയൂക്കും തെറിവിളിയും കൈമുതലായി മധുഭാസ്‌കറിന്റെ തട്ടിപ്പുകൾ ഇങ്ങനെ

വിദേശത്തു നഴ്‌സിങ് സ്വപ്‌നം കാണുന്ന പെൺകുട്ടികൾക്കു നൽകുന്നതു വലിയ വാഗ്ദാനങ്ങൾ; മംഗലാപുരം കോളജുകളിലെ അഡ്‌മിഷൻ ഏജന്റായി തുടക്കം; പൂട്ടിപ്പോകാറായ കോളജ് ഏറ്റെടുത്ത് തലവനായി; കോഴ്‌സിൽ ചേർന്നുകഴിഞ്ഞാൽ വാഗ്ദാനങ്ങളെല്ലാം വെറുവാക്ക്; കൈയൂക്കും തെറിവിളിയും കൈമുതലായി മധുഭാസ്‌കറിന്റെ തട്ടിപ്പുകൾ ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ലഭിക്കേണ്ട സ്‌കോളർഷിപ്പ് തുക ചോദിച്ച വിദ്യാർത്ഥിനികളെ ഫോണിലൂടെ തെറിയഭിഷേകം നടത്തിയ മംഗലാപുരം കാനറ കോളജ് ഓഫ് നഴ്‌സിങ് ചെയർമാൻ മധുഭാസ്‌കർ വർഷങ്ങൾക്കു മുമ്പ് അഡ്‌മിഷൻ ഏജന്റായി രംഗത്തെത്തി പിന്നീട് കോളജിന്റെ തന്നെ തലവനായി മാറിയ മലയാളി. ആലപ്പുഴ സ്വദേശിയായ മധുഭാസ്‌കർ വിദ്യാർത്ഥിനികളെ ഫോണിലൂടെ തെറിയഭിഷേകം നടത്തുന്നതിന്റെ ശബ്ദരേഖ ഇന്നലെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.]

വിദേശ സ്വപ്‌നം കാണുന്നവരെ വെറുംവാക്ക് പറഞ്ഞു പറ്റിക്കുന്ന ഏജന്റുമാർ

വിദേശത്തു ജോലി എന്ന സ്വപ്‌നത്തോടെയാണു പലരും നഴ്‌സിങ് കോളജുകളിൽ അഡ്‌മിഷൻ തേടുന്നത്. ഇവരെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി കുടുക്കുന്നതിൽ പ്രധാന പങ്ക് ഏജന്റുമാർക്കാണ്. എന്നാൽ ഏജന്റായി വന്ന് പിന്നീട് കോളേജ് തന്നെ ഏറ്റെടുത്ത് നടത്തുന്ന രീതിയിലേക്ക് എത്തിയതാണ് ആലപ്പുഴ സ്വദേശി മധു ഭാസ്‌കറിന്റെ കഥ.

നഴ്‌സിങ്ങ് കോഴ്‌സുകൾക്ക് ലക്ഷങ്ങൾ ചെലവാക്കി പഠിച്ചിറങ്ങയിട്ടും ജോലി ലഭിക്കാതെ അലയുന്ന നിരവധിപേരുടെ ഉദാഹരണങ്ങളുള്ളപ്പോഴും പിന്നെയും ഇതേ കെണിയിൽ വീഴുന്ന മലയാളികളുൾപ്പടെയുള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് വസ്തുത. കർണാടകയിൽ നിരവധി മലയാളി വിദ്യാർത്ഥികൾ നഴ്‌സിങ്ങ് വിദ്യഭ്യാസത്തിനായി പോകാറുണ്ട്. ആദ്യ കാലങ്ങളിൽ മംഗലാപുരത്തിനടുത്തുള്ള കാനറ നഴ്‌സിങ്ങ് കോളേജിന്റെ ഏജന്റുമാരായി പ്രവർത്തിക്കുകയായിരുന്നു മധുവും ഭാര്യ മഹിമയും.

കൂണുകൾപോലെ നഴ്‌സിങ്ങ് കോളേജുകളുള്ള കർണാടകയിൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിന് വലിയ പ്രതിഫലമാണ് കമ്മീഷനായി ഏജൻുമാർക്ക് ലഭിച്ചിരുന്നത്. കേരളത്തെ അപേക്ഷിച്ച് ഫീസും മറ്റും കുറവാണെന്നത് വിദ്യാർത്ഥികളെ ചാക്കിലാക്കാൻ ഏജന്റുമാരെ വലിയ അളവിൽ സഹായിക്കുകയും ചെയ്തു. നിരവധി വിദ്യാർത്ഥികളെ കോളജിൽ എത്തിക്കാൻ മധുവിനും മഹിമയ്ക്കും കഴിഞ്ഞിരുന്നുവെന്നാണ് വിവരം. പിന്നീട് 2011-2012 കാലഘട്ടത്തിലെ കർണ്ണാടക സർക്കാറിന്റെ ആരോഗ്യ വിഭാഗം നടത്തിയ ചില ഇടപെടലുകളിൽ നിരവധി കോളേജുകൾ പൂട്ടിപോവുകയും ചെയ്തു.

കോളേജുകൾ നിരവധിയായി പൂട്ടിപ്പോയ പട്ടികയിൽ കാനറ കോളേജും ഉൾപടേണ്ടതായിരുന്നുവെങ്കിലും കാനറ കോളേജ് അന്ന് അതിൽനിന്നു രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട് കോളേജ് പൂട്ടേണ്ട സ്ഥിതി വരുമെന്നായപ്പോഴാണ് അടച്ച് പൂട്ടേണ്ടതില്ലെന്നും തങ്ങൾ ഏറ്റെടുത്ത് നടത്താമെന്നും പറഞ്ഞ് മധുവും ഭാര്യയും രംഗത്തെത്തിയത്. നഴ്‌സിങ്ങ് പഠനത്തിനായി വിദ്യാർത്ഥികളെ എത്തിക്കുന്നതിൽ ഏജന്റുമാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഏജന്റുമാർ എന്നത് ചെറിയ ഒരു വിഭാഗവുമല്ല. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ വിദ്യാർത്ഥികളെ എത്തിക്കുന്നതും. കാനറ കോളേജ് ഏറ്റെടുത്ത് നടത്തിയതിന് ശേഷം ആദ്യ ഘട്ടത്തിൽ ഇവർക്ക് വലിയ അളവിൽ അഡ്‌മിഷനുകൾ ലഭിച്ചിരുന്നില്ല.

പിന്നീട് ക്രമേണ വിദ്യാർത്ഥികളുടെ എണ്ണം കൂടി വരികയും ചെയ്തു. ആദ്യകാലത്ത് ഏജന്റുമാരായി പ്രവർത്തിച്ച മധുവിനും ഭാര്യക്കും വിദ്യാർത്ഥികളെ എങ്ങനെ എത്തിക്കണമെന്ന വിദ്യ നടപ്പിലാക്കാൻ വലിയ കാലതാമസമുണ്ടായില്ല.ഐഎൽടിഎസ് പരിശീലനം ഉൾപ്പടെ നൽകുമെന്ന പറഞ്ഞാണ് ഇവർ വിദ്യാർത്ഥികളെ എത്തിച്ചിരുന്നത്. ഇന്നലെ മറുനാടൻ മലയാളി പുറത്ത് വിട്ട സംഭാഷണത്തിൽ ഇത് വ്യക്തമായി പറയുന്നുമുണ്ടായിരുന്നു.

കർണാടകത്തിൽ പഠിക്കുന്ന കുട്ടികളുടെ ഭാവി വെള്ളത്തിൽ

പറഞ്ഞ സൗകരങ്ങളൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച വിദ്യാർത്ഥിനിയുടെ വീട്ടുകാരെ വരെ അധിക്ഷേപിക്കുന്ന രീതിയിലാണ് മധു ഭാസ്‌കർ സംസാരിച്ചത്.ഇന്ത്യൻ നഴ്‌സിങ്ങ് കൗൺസിൽ പിന്നീട് കർണ്ണാടകയിലെ കോളേജുൾക്ക് അംഗീകാരം നൽകുന്നത് നിർത്തിയതോടെയാണ് തട്ടിപ്പിന് പുതിയ മാനങ്ങൾ കൈവന്നത്. വിദ്യഭ്യാസ ലോണിന് ഉൾപ്പടെ അപേക്ഷിക്കുന്ന കുട്ടികൾക്ക് ഐഎൻസി അംഗീകാരം നിർത്തലാക്കിയതോടെ അത് കിട്ടാത്ത അവസ്ഥ ഉണ്ടാകും. എന്നാൽ ഇത്തരം സംശയങ്ങൾ വിദ്യാർത്ഥികൾ അഡ്‌മിഷൻ സമയത്ത് ഉൾപ്പടെ ഉന്നയിക്കുമ്പോൾ അതെല്ലാം വ്യാജ വാർത്തകളാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥികളെ കോഴ്‌സിന് ചേർക്കുന്നത്.കോഴ്‌സ് കഴിഞ്ഞാലും ജോലി ലഭിക്കുന്നതിന് സഹായം എന്നതാണ് മറ്റൊരു വാഗ്ദാനം.

നഴ്‌സിങ്ങ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ വാർത്തകൾ മാധ്യമങ്ങളിൽ വരികയും വിദ്യാർത്ഥികളെ എത്തിക്കുന്നതിന് ഇത് തടസ്സമാണെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോൾ ചെക്ക് എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുകയും നഴ്‌സിങ്ങ് വിദ്യഭ്യാസത്തിന് അംഗീകാരം നൽകാൻ അധികാരമുള്ള സ്വകാര്യ സംഘടന എന്നുമാണ് പറയുന്നത്. കൺസോൾഷ്യം ഓഫ് ഹയർ എജ്യൂക്കേഷൻ കൺസൽട്ടന്റ്‌സ് എന്ന ഈ തട്ടികൂട്ട് സംഘടനയാണ് ഇപ്പോൾ കോഴ്‌സുകൾക്ക് അംഗീകാരം നൽകുന്നത്. എൻസിഐക്ക് സമാന്തരമായ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഘടന രൂപീകരിച്ചതും.

കർണ്ണാടക സർക്കാറിന്റെ കീഴിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിന്റെ കീഴിലാണ് എംബിബിഎസ് ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യഭ്യാസം ഉൾപ്പെടുന്നത് ഏജന്റുമാർ മുഖേന മെഡിക്കൽ, നഴ്‌സിങ്ങ് വിദ്യഭ്യാസ പഠനത്തിന് അഡ്‌മിഷൻ എടുക്കരുതെന്ന് കൃത്യമായ് സർവകലാശാല നിർദ്ദേശിക്കുമ്പോഴും അതിൽ വീണു പോവുകയാണ് വിദ്യാർത്ഥികൾ. ഏജന്റുമാരും കോളേജുകളും തമ്മിലുള്ള അവിശുദ്ധമായ ബന്ധം അത്ര വേഗം നശിപ്പിക്കാൻ പറ്റുന്ന ഒന്നുമല്ല.

ഇവരെ പിടികൂടുകയും എളുപ്പമല്ല. പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയാൽ ഏജന്റുമാർ കോളേജിന്റെ ജീവനക്കാരായി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. നാട്ടിലെ പള്ളികൾ വഴിയയും പൗരപ്രമാണിമാരെയും ഉൾപ്പടെ യുള്ളവരുമായുള്ള ബന്ധമാണ് പലപ്പോഴും ഇത്തരം ഏജന്റുമാർ ഉപയോഗിക്കുന്നത്. നഴ്‌സിങ്ങ് പഠനമാഗ്രഹിക്കുന്ന കുട്ടികളെ കണ്ടെത്തിയാണ് ഏജന്റുമാർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.

സർട്ടിഫിക്കറ്റും പണവും ഏജന്റുമാർ വാങ്ങുന്നതോടെ കുട്ടികൾ കുരുക്കിലാകും

നാട്ടിൽ വെച്ച് തന്നെ സർട്ടിഫിക്കറ്റും മറ്റും കൈവശപ്പെടുത്തിയാണ് ഏജന്റുമാർ കച്ചവടമുറപ്പിക്കുന്നതും. പണം കൈവശം വാങ്ങുന്നതിനും മുൻപ് കോളേജ് നേരിട്ട് പോലും കാണുന്നതിന് മുൻപും സർട്ടിഫിക്കറ്റുകൾ കൈമാറിയാൽ പിന്നെ കോഴ്‌സ് പാതി വഴിയിൽ നിർത്താനും പറ്റുകയില്ലെന്ന അവസ്ഥയാണ്. കോളേജിലെത്തി പറഞ്ഞ സൗകര്യങ്ങളോ നഴ്‌സിങ്ങ് പരിശീലനത്തിന് കോളേജിന് സ്വന്തമായി ആശുപത്രി പോലും ഇല്ലെന്നും അറിയുമ്പോഴാണ് വിദ്യാർത്ഥികൾക്ക് തട്ടിപ്പ് മനസ്സിലാകുന്നതും.

കർണ്ണാടക സർക്കാറിന്റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് വിദ്യാർത്ഥിക്ക് എപ്പോൾ വേണമെങ്കിലും കോഴ്‌സ് നിർത്തി പേകാം ഇതിനായി മുഴുവൻ പണവും അടയ്ക്കണമെന്ന് എവിടേയും നിഷ്‌കർഷിച്ചിട്ടുമില്ല. പ്രോസസിങ്ങ് ഫീസ് ഇനത്തിൽ തുച്ഛമായ പണം അടച്ച് സർട്ടിഫിക്കറ്റുമായി തിരികെ പോകാനും കഴിയും. ഇത്തരത്തിൽ വാഗ്ദാനം ചെയ്ത സ്‌കോർഷിപ്പ് ലഭിക്കാതെ വന്നപ്പോൾ തിരികെ പോകാനും സർട്ടിഫിക്കറ്റ് മടക്കി ചോദിച്ചതിനുമാണ് കാനറ നഴ്‌സിങ്ങ് കോളേജ് ചെയർമാൻ വിദ്യാർത്ഥിയെ തെറിയഭിഷേകം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP