1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

കുഞ്ഞു രാഹുൽ ബജാജിനെ മടിയിൽ ഇരുത്തി പേരിട്ടത് സാക്ഷാൽ ജവഹർലാൽ നെഹ്രു; മുതിർന്നപ്പോൾ അതേ നെഹ്രുവിന്റെ പുത്രി ഇന്ദിര ഗാന്ധിയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെ വേദിയിൽ ഇരുത്തി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടുനിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; നിർമല സീതാരാമൻ ധനമന്ത്രിയായപ്പോൾ അവർക്കെന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നു ചോദിച്ചു തുറന്നടിച്ചു; അമിത്ഷായെ മുഖത്തു നോക്കി വിമർശിച്ച രാഹുൽ ബജാജിന്റെ കഥ

December 01, 2019 | 05:10 PM IST | Permalinkകുഞ്ഞു രാഹുൽ ബജാജിനെ മടിയിൽ ഇരുത്തി പേരിട്ടത് സാക്ഷാൽ ജവഹർലാൽ നെഹ്രു; മുതിർന്നപ്പോൾ അതേ നെഹ്രുവിന്റെ പുത്രി ഇന്ദിര ഗാന്ധിയെ തുറന്നു വിമർശിച്ച പ്രകൃതക്കാരൻ; ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെ വേദിയിൽ ഇരുത്തി വിമർശിച്ച ചങ്കൂറ്റക്കാരൻ; നോട്ടുനിരോധന വേളയിൽ ദുരന്തമാകും എന്നു പറഞ്ഞ ദ്വീർഘദൃഷ്ടിക്കുടമ; നിർമല സീതാരാമൻ ധനമന്ത്രിയായപ്പോൾ അവർക്കെന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നു ചോദിച്ചു തുറന്നടിച്ചു; അമിത്ഷായെ മുഖത്തു നോക്കി വിമർശിച്ച രാഹുൽ ബജാജിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ടെലിവിഷൻ രംഗത്തെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്കുണ്ടായിരുന്നത് ഇന്ത്യൻ ക്രിക്കറ്റിനായിരുന്നു. കപിൽദേവും സച്ചിൻ ടെണ്ടുൽക്കറുമെല്ലാം ടെലിവിഷൻ ലോകത്തെ താരങ്ങളായി വാഴുന്ന കാലം. ഇക്കാലത്ത് ക്രിക്കറ്റ് കളി ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ ദേശീയതയിൽ പൊതിഞ്ഞ പരസ്യങ്ങൾ എത്തുമായിരുന്നു. അക്കൂട്ടത്തിൽ എന്നും ഹിറ്റായിരുന്ന ഒരു പരസ്യവാചകം 'ഹമാരാ ബജാജ്' എന്നതായിരുന്നു. ജനകോടികൾ നെഞ്ചിലേറ്റിയ ദേശീയ വികാരം ഉയർത്തിയ പരസ്യം. ഇന്ത്യൻ മോട്ടോർവാഹന രംഗത്തെ അതികായന്മാരായ ബജാജ് എന്നും ദേശീയതക്ക് വേണ്ടിയും രാജ്യതാൽപ്പര്യങ്ങൾക്ക് വേണ്ടിയും നിലകൊണ്ട ബിസിനസ് ഗ്രൂപ്പായിരുന്നു. ആ ബിസിനസ് ഗ്രൂപ്പിന്റെ സുവർണ കാലത്ത് അതിനെ നയിച്ച വ്യക്തിയാണ് രാഹുൽ ബജാജ്.

പിതാവ് തുടങ്ങിവെച്ച വ്യവസായ സ്ഥാപനത്തെ സമ്പത്തിന്റെ നെറുകയിലേക്ക് അദ്ദേഹം ഉയർത്തി. ഇപ്പോൾ രാജ്യത്തെ പിടികൂടിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം ബജാജ് ഗ്രൂപ്പിനെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യം ഭരിക്കുന്നവരുടെ തെറ്റായ നടപടികളാണ് ഇതിന് ഇടയാക്കുന്നതെന്ന വിമർശനം ശക്തമാണെങ്കിലും അത് തുറന്നു പറയാൻ ബിസിനസുകാർ മടിക്കുന്നിടത്താണ് കഴിഞ്ഞ ദിവസം ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ വേദിയിൽ ഇരുത്തി വ്യവസായ ലോകത്തിന്റെ ആശങ്ക തുറന്നു പറഞ്ഞത്. രാജ്യത്ത് വിമർശനം ഉന്നയിക്കുന്നവർക്കെതിരെ നടപടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് രാഹുൽ ബജാജ് പറഞ്ഞത്. ഈ വിമർശനം വലിയ തോതിൽ രാജ്യം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

അമിത്ഷായെ വേദിയിൽ ഇരുത്തി വിമർശിച്ച ബിസിനസുകാരൻ എന്ന നിലയിലാണ് രാഹുൽ ബജാജിനെ സൈബർ ലോകവും ഏറ്റെടുക്കുന്നത്. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കേന്ദ്ര സർക്കാറിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലെന്നമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്നിൽ തുറന്നടിച്ച് രാഹുൽ ബജാജ് പറഞ്ഞത്. 'ഞങ്ങൾക്ക് ഭയമാണ്. അത്തരമൊരു അന്തരീക്ഷമാണ് ഉള്ളതെന്ന് എല്ലാവരുടെയും മനസ്സിലുണ്ട്്. പക്ഷേ, ആരും അത് തുറന്നുപറയില്ല. വ്യവസായ മേഖലയിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ പോലും. പക്ഷേ, ഞാനത് തുറന്നു പറയും. ഇതിന് ഭേദകരമായ ഒരു മറുപടിയാണ് വേണ്ടത്, നിഷേധമല്ല. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്' - 'ഇക്കണോമിക് ടൈംസി'ന്റെ അവാർഡുദാന വേദിയിലായിരുന്നു രാഹുൽ ബജാജിന്റെ വാക്കുകൾ.

എന്നാൽ രാഹുൽ ബജാജിനെ അറിയുന്ന ആർക്കും ഉറപ്പുള്ള ഒരു കാര്യമാണ്. എല്ലാ കാലത്തും രാഹുൽ ബജാജ് ഇങ്ങനെ തന്നെയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ജംനലാൽ ബാജാജിന്റെ പുത്രനാണ് രാഹുൽ. ആരോടും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്ന പ്രകൃതക്കാരനായ പിതാവിന്റെ പോരാട്ട വീര്യം തന്നെയാണ് രാഹുൽ ബജാജിലും ഉള്ളത്. പിതാവ് തുടങ്ങിയ ബജാജ് ഗ്രൂപ്പിനെ ഉന്നതങ്ങളിലേക്ക് നയിക്കുമ്പോഴും ചെയ്യുന്ന ബിസിനസിൽ ഒരു നീതിയുണ്ടെന്ന് കരുതുന്ന വ്യക്തിയാണ് രാഹുൽ.

1938 ജൂൺ പത്തിനാണ് രാഹുൽ ബജാജ് ജനിച്ചത്. പിതാവ് ജംനലാലിന് ജവഹർലാൽ നെഹ്രുവിനോടും മഹാത്മാ ഗാന്ധിയോടും അടുപ്പമുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊണ്ട് വ്യക്തിത്വമായിരുന്നു ജംനലാലിന്റേത്. അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം അമിത്ഷായെ വിമർശിക്കുമ്പോൾ എടുത്തു പറഞ്ഞൊരു കാര്യമുണ്ട്. 'നിങ്ങൾക്ക് ഇഷ്ടപ്പെടില്ലെങ്കിലും, ഞാനൊരു കാര്യം പറയാം.. എന്നെ മടിയിൽ ഇരുത്തി രാഹുൽ ബജാജ് എന്നു പേരിട്ടത് ജവഹർലാൽ നെഹ്രു ആയിരുന്നു'. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തന്റെ പൂർവ്വികർ ചെയ്ത സഹായവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ബിജെപി സർക്കാർ പരാജയമായെന്ന വിമർശനമായിരുന്നു രാഹുൽ ബജാജ് ഉന്നയിച്ചത്.

നെഹ്രുവുമായി അടുപ്പം, ഇന്ദിരയുടെ വിമർശകൻ

ജവഹർലാൽ നെഹ്രുവുമായും ഗാന്ധിജിയുമായും അടുപ്പമുള്ള കുടുംബമാണ് രാഹുൽ ബജാജിന്റേത്. നെഹ്രുവാണ് തനിക്ക് പേരിട്ടതെങ്കിലും അതേ നെഹ്രുവിന്റെ മകൾ ഇന്ദിര ഗാന്ധിയെ വിമർശിക്കാനും രാഹുൽ ബജാജ് മടിച്ചിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാലത്ത് അടക്കം ഇന്ദിരയുടെ കടുത്ത വിമർശനകായിരുന്നു രാഹുൽ ബജാജ്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയക്കിയ രാഹുൽ ബജാജ് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും പഠിച്ചിരുന്നു. നിയമവും പഠിച്ച വ്യക്തി കൂടിയാണ് രാഹുൽ. 1965 മുതലാണ് അദ്ദേഹം ബജാജ് ഗ്രൂപ്പിനെ നയിക്കുന്നത്.

ഗാന്ധിയൻ മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വ്യക്തിയായതു കൊണ്ടു കൂടിയാണ് അദ്ദേഹം പ്രജ്ഞ ഠാക്കൂറിനെ ബിജെപി വളമിട്ടു കൊടുക്കുന്നതിനെയും വിമർശിച്ചത്. ആൾക്കൂട്ട ആക്രമണങ്ങൾ പാശ്ചാത്യ ലോകത്താണ് നടക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറയുന്നുണ്ടെങ്കിലും ഇന്ത്യയിൽ അത് അസഹിഷ്ണുതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്. അതിൽ കുറ്റവാളിയാക്കപ്പെടാതെ പോകുന്നവരുണ്ട്. കുറ്റവാളിയാക്കപ്പെടാതെ 100 ദിവസമായി ജയിലിൽ കഴിയുന്നവരുമുണ്ടെന്ന് മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ പേരെടുത്ത് പറയാതെ രാഹുൽ ബജാജ് സൂചിപ്പിക്കുകയും ചെയ്തു. ഇന്ന് ആരെയും രാജ്യസ്‌നേഹി എന്ന് വിളിക്കാമെന്നായെന്ന് പരാമർശിച്ച അദ്ദേഹം ബിജെപി എംപി. പ്രജ്ഞ സിങിന്റെ ഗോഡ്‌സേ ഭക്തിക്കെതിരെയും ആഞ്ഞടിച്ചിരുന്നു. 'അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിൽ നിർത്തി നിങ്ങൾ അവരെ വിജയിപ്പിച്ചു. എന്നിട്ട് അവരെ പ്രതിരോധ, പാർലമന്റെറി കാര്യ സമിതിയിൽ ഉൾപ്പെടുത്തി. ഈ ചെറിയ സെഷനിൽ നിന്ന് വരെ ഒഴിവാക്കിയെന്നതാണ് ആശ്വാസകരം'- രാഹുൽ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ മോദിയെയും വിമർശിച്ചു

ഗുജറാത്ത് മുഖ്യമന്ത്രയായിരിക്കെ, വർഗീയ കലാപത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെയും വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മോദിയെ വിമർശിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. അന്ന് കടുത്ത പ്രതികാര നടപടിയാണ് സിഐഐയ്ക്ക് മോദിയിൽ നിന്ന് നേരിടേണ്ടി വന്നത്. ഗുജറാത്ത് കലാപ വേളയിൽ ഇന്ത്യയ്ക്ക് ഒരു മതേതര രാജ്യം എന്ന മേൽവിലാസം തന്നെ നഷ്ടമായിരിക്കുന്നുവെന്നാണ് എച്ച്ഡിഎഫ്സി സി. ഇ ഒ ദീപക് പരേഖ് പറഞ്ഞത്. ഇൻഫോസിസിന്റെയും വിപ്രോയുടെയും തലവന്മാരായ നാരായണമൂർത്തിയും അസീം പ്രേംജിയും കലാപത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഇതിന് ശേഷം മോദിയുടെ അപേക്ഷയെ തുടർന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രത്യേക പരിപാടി ഡൽഹിയിൽ സംഘടിപ്പച്ചിരുന്നു. മീറ്റിംങ് വിത്ത് നരേന്ദ്ര മോദി ന്യു ചീഫ് മിനിസ്റ്റർ ഓഫ് ഗുജറാത്ത് എന്നതായിരുന്നു പരിപാടി. ഈ വേദിയിൽ വച്ചാണ് രാഹുൽ ബജാജ്് മോദിയെ വിമർശിച്ചത്. രാഹുൽ ബജാജും ഗോദ്റെജും ശക്തമായ ഭാഷയിൽ മോദിയുടെ ഗുജറാത്ത് നയത്തെ വിമർശിക്കുകയും പുതിയ ജനവിധി എല്ലാ വിധ ജനങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ ഉപയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. '2002 ഗുജാറത്തിനെ സംബന്ധിച്ച് നഷ്ടപ്പെട്ട വർഷമായിരുന്നു. എന്തുകൊണ്ടാണ് കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഉത്തർപ്രദേശിലും നിക്ഷേപം ഉണ്ടാവാത്തത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ടുമാത്രമല്ല അത്. അരക്ഷിത ബോധം കൊണ്ടാണ്. ഗുജറാത്തിൽ അത് ഉണ്ടാവാതിരിക്കട്ടെ. കഴിഞ്ഞ വർഷത്തെ നിർഭാഗ്യകരമായ സംഭവങ്ങൾ എന്നെ ഇതൊക്കെ ഓർമ്മിപ്പിക്കുന്നു' മോദിയെ വേദിയിലിരുത്തി രാഹുൽ ബജാജ് പറഞ്ഞു. ' സമൂഹത്തിന് എന്താണ് നല്ലതെന്ന് ഞങ്ങൾക്കറിയാം, നിങ്ങളുടെ നിലപാടാണ് വ്യക്തമാക്കേണ്ടത്' മോദിക്ക് നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ആവർത്തിച്ചിരുന്നു.

അന്ന് മോദിക്കെതിരെ ചൂണ്ടിയ വിരലുകളാണ് ഇപ്പോൾ അമിത്ഷാക്കെതിരെ രാഹുൽ ബജാജ് ഉയർത്തുന്നത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ബിർള ഗ്രൂപ് ചെയർമാൻ കുമാർ മംഗളം ബിർള, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ തുടങ്ങിയ വ്യവസായ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ബജാജ് വിമർശനം ഉന്നയിച്ചത്. വന്മുതലാളിമാരെല്ലാം യെസ് സാർ എന്ന് അമിത്ഷായെ വിളിച്ച വേളയിലാണ് എതിർശബ്ദം ഉയർത്തി രാഹുൽ താരമായതും. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നെന്ന മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുൽ ബജാജ് അതേ ആശങ്കയുമായി കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചതെന്നതും ശ്രദ്ധേയമാണ്.

നോട്ടു നിരോധനത്തിന്റെയും വിമർശകൻ

2016ൽ നോട്ടു നിരോധന വേളയിൽ അതിനെ വിമർശിച്ചു രംഗത്തുവന്ന വ്യക്തി കൂടിയാണ് രാഹുൽ ബജാജ്. അന്ന് നോട്ടു നിരോധനം ഒരുപക്ഷേ ഒരു ദുരന്തമായി മാറിയേക്കാം എന്നായിരുന്നു രാഹുൽ ബജാജ് വിമർശിച്ചു. അദ്ദേഹത്തിന്റെ ഈ ദ്വീർഘ വീക്ഷണം ശരിയാകുന്ന അവസ്ഥാണ് പിന്നീടു വന്നത്. നിർമ്മല സീതാരാമനെ ധനമന്ത്രിയായി നിയമിച്ച വേളയിൽ അതിനെയും വിമർശിച്ച് രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. അവർക്ക് എന്ത് സാമ്പത്തിക ശാസ്ത്രം അറിയാം എന്നായിരുന്നു അന്ന് രാഹുൽ ചോദിച്ചത്.

കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. ഇതിന് ഇടയാക്കിയ സാഹചര്യത്തെ വിമമർശിച്ചും രാഹുൽ ബജാജ് രംഗത്തുവന്നിരുന്നു. ബജാജ് ഓട്ടോയുടെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിലായിരുന്നു കമ്പനി ചെയർമാൻ രാഹുൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്. ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും കേന്ദ്ര സർക്കാരിന്റെ വിവേകരഹിത നടപടികൾ മൂലമാണെന്നും യോഗത്തിൽ രാഹുൽ ആരോപിക്കുകയുണ്ടായി. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തിൽ ഏകദേശം ഒരു പോലെ തന്നെയാണെന്നും രാഹുൽ പറഞ്ഞു.

ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വിൽപ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകൾ നിറഞ്ഞതാണ് സർക്കാരിന്റെ ഇ-വാഹന നയമെന്നും യോഗത്തിൽ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു. വാഹന വ്യവസായ രംഗത്ത് ഡിമാൻഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണെന്നും ഈ സാഹചര്യത്തിൽ വളർച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും 81കാരനായ രാഹുൽ ബജാജ് അന്ന് തുറന്നടിച്ചിരുന്നു.

രാഹുൽ ബജാജ് ഇപ്പോൾ നടത്തിയ വിമർശനം രാജ്യം ശക്തമായ സാമ്പത്തിക തളർച്ചയിലൂടെ കടന്ന പോകുന്ന ഘട്ടത്തിലാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിമർശനത്തിന് കിട്ടിയ കൈയടി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണെന്ന കാര്യവും സാമ്പത്തിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അച്ഛന് എല്ലാം അറിയാം എന്ന് സൂരജ്; അടൂർ പറക്കോട്ടെ വീട്ടിന് അടുത്തുള്ള റബർ തോട്ടത്തിൽ കുഴിച്ചിട്ടത് 37.5 പവൻ സ്വർണം; സ്വർണം കുഴിച്ചിട്ടത് രണ്ടുപൊതികളിലായി; സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതും അച്ഛൻ സുരേന്ദ്രൻ; കൊലപാതക വിവരം അറിയാമായിരുന്ന സുരേന്ദ്രൻ ഒടുവിൽ അറസ്റ്റിൽ; കൂടുതൽ ചോദ്യം ചെയ്യാനായി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി; സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും; ദൃക്‌സാക്ഷികൾ ഇല്ലാത്ത ഉത്രകൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്
തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചതും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ; അരും കൊല നടന്നത് പട്ടാപ്പകലും; ക്രൂര കൃത്യം നടത്തിയതിന് ശേഷം വീട്ടിലെ വാഗൺ-ആർ കാറും ആക്രമികൾ കൊണ്ടുപോയി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ദൂരൂഹത അഴിക്കാൻ പൊലീസ്
എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ... എന്ന വിളികളോടെ ടീച്ചർ എത്തിയപ്പോൾ കൗതുകത്തോടെ കുട്ടികൾ; ഓള് കൊള്ളാലോ എന്ന് പറഞ്ഞ് പേരുനോക്കിയ മുതിർന്നവർ കണ്ടത് സായി ശ്വേതയെ; അവതരണവുമായി മുന്നേറിയപ്പോൾ പുഞ്ചിരിയോടെ ക്ലാസിൽ മുഴുകി കുട്ടികൾ; വിക്ടേഴ്‌സ് ചാനലിൽ തരംഗം തീർത്ത് ടീച്ചർമാരും മാഷമ്മാരും; എത്ര രസായിട്ടാണിവര് ക്ലാസെടുക്കുന്നതെന്ന് സോഷ്യൽ മീഡിയ; ട്രോളർമാർക്കും തിരക്ക്
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
'ഇന്നലെ ഞങ്ങൾ ഇവിടെ റിസീവ് ചെയ്തത് 40 വയസുള്ള മലയാളിയെ ആണ്; റോഡിൽ വീണിട്ട് കോവിഡാണോ എന്ന് പേടിച്ച് ആരും അടുത്തില്ല..ഒടുവിൽ ആംബുലൻസുകാരാ ഇവിടെ കൊണ്ടുവന്നത്; നെഞ്ചുപൊട്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്; ആരും അനാവശ്യമായി പുറത്തിറങ്ങരുത്; മരണം കണ്ടും ഡെഡ്ബോഡി പാക്ക് ചെയ്തും ഞങ്ങൾക്കു മടുത്തു: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ കണ്ണീരിൽ കുതിർന്ന അപേക്ഷ
വാടക വീട് അന്വേഷിച്ച് വന്ന യുവാക്കൾ എത്തിയത് അബ്ദുൽ സാലിയുടെ വീടിനു മുന്നിൽ; ഗ്യാസ് ലീക്ക് ചെയ്യുന്ന മണം വന്നപ്പോൾ വിളിച്ച് വരുത്തിയത് ഫയർ ഫോഴ്‌സിനെയും നാട്ടുകാരെയും; വാതിൽ തകർത്ത് കയറിയപ്പോൾ കണ്ടത് ദേഹമാസകലം അടികൊണ്ടു ബോധം നശിച്ച ഭർത്താവിനെ; ഇരുമ്പ് കമ്പികൾ കൊണ്ട് മർദ്ദിച്ച് കൊന്ന ശേഷം കാലുകൾ ബന്ധിച്ച നിലയിൽ വീട്ടമ്മയും; കോട്ടയം നഗരമധ്യത്തിൽ നടന്നത് മോഷണത്തിന് വേണ്ടിയുള്ള ക്രൂരമായ കൊലപാതകം
പണമെറിഞ്ഞ് ഇന്ത്യയുടെ അയൽക്കാരെ മുഴുവൻ ഒപ്പമാക്കി; ഇന്ത്യയുടെ സാമന്തരാഷ്ട്രം എന്നറിയപ്പെട്ടിരുന്ന നേപ്പാൾ പോലും കാലുമാറി; ചൈനീസ് കടം 1.1 ട്രില്യണായി ഉയർന്നതോടെ അമേരിക്കയിലും ആശങ്ക; റോഡുണ്ടാക്കാനും തുറമുഖമുണ്ടാക്കാനും സഹായിച്ച് കടക്കെണിയിലാക്കിയത് 23 രാജ്യങ്ങളെ; ചങ്കല്ല ചൈന ചതിയൻ; പുല്ലു മുളക്കാത്ത മഞ്ഞുമലകളല്ല ഈ മഹാരാജ്യത്തിന്റെ വിപണിയാണ് ചൈനക്ക് വേണ്ടത്; അതിർത്തിയിലെ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലൂടെ
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം; കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്  
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ