Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളിമുണ്ട് മടക്കി കുത്തി... മഹീന്ദ്ര ജീപ്പെടുത്ത് മീശ പിരിച്ച് ഒരൊറ്റ വരവാ; അച്ചായൻ എന്ന് പറഞ്ഞാൽ ശരിക്കും ഇതാണ്; ആശിഖ് അബുവിനെ പോലും അവേശഭരിതനാക്കിയ പാലായിലെ ബിനോ ചെറുകുഴി ഫ്രീക്കന്മാരുടെയും താരം

കള്ളിമുണ്ട് മടക്കി കുത്തി... മഹീന്ദ്ര ജീപ്പെടുത്ത് മീശ പിരിച്ച് ഒരൊറ്റ വരവാ; അച്ചായൻ എന്ന് പറഞ്ഞാൽ ശരിക്കും ഇതാണ്; ആശിഖ് അബുവിനെ പോലും അവേശഭരിതനാക്കിയ പാലായിലെ ബിനോ ചെറുകുഴി ഫ്രീക്കന്മാരുടെയും താരം

കോട്ടയം: ആവേശത്തോടെ ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തിന് നടുവിൽ അശ്വരഥം പോലെയാരു മേജർ ജീപ്പ്, അതിനു മേലെ മുണ്ടും മടക്കികുത്തി സിനിമാ സൈറ്റിലിൽ ഒരാൾ-സോഷ്യൽ മീഡിയ ഏറ്റെടുക്കുന്ന ചിത്രമാണ് ഇത്. ആവേശത്തോടെ സംവിധായകൻ ആഷിഖ് അബു ഉൾപ്പടെ പലരും ഇതിനോടകം ഈ ചിത്രം ഷെയർ ചെയ്തു കഴിഞ്ഞു.

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഈ ചിത്രത്തിലെ നായകൻ ബിനോ ചീറംകുഴി എന്ന നാൽപ്പത്തിമൂന്നുകാരനാണ്. കഴിഞ്ഞ ആഴ്ച ഭൂതത്താൻകെട്ടിൽ നടന്ന ഫോർ വീൽ മഡ്‌റേസിലെ ഉജ്ജ്വലമായ പ്രകടനത്തിന് ശേഷം ബിനോയ്ക്ക് ലഭിച്ച സ്വീകരണമാണ് വൈറലാകുന്ന ചിത്രം. ഭൂതത്താൻകെട്ട് ഫെസ്റ്റിലെ ഫോർവീൽ മഡ് റേസിൽ (ഡീസൽ) മൂന്നാം സ്ഥാനമാണ് ബിനോ നേടിയത്. എന്നിട്ടും ബിനോ താരമായി. മടക്കികുത്തിയ കൈലിമുണ്ടും ഒരു ഷർട്ടും മാത്രം മതി ബിനോയ്ക്ക് ഇന്ത്യയിലെവിടേയും ഒരു റേസിനിറങ്ങാൻ. അത് ഗോവയായാലും കോട്ടയമായാലും ബിനോയുടെ വേഷം ഇതുതന്നെ. ഇതാണ് ജനപ്രിയതയ്ക്ക് കാരണം. സിനിമാ താരങ്ങൾ മുതൽ കേസുകളിൽ പ്രതികളായവരുടെ പോലും ആരാധനാ താരമാണ് ബിനോ.

കോട്ടയം പാലാ സ്വദേശികളായ ബിനോയ്ക്കും സഹോദരൻ ജോസിനും കുട്ടിക്കാലം തൊട്ടേ ഉള്ളതാണ് ഈ റേസിങ് ഭ്രമം. പിതാവായ ജോസഫ് മാത്യൂ ചീറക്കുഴിയുടെ നിലമ്പൂരിലെ ക്വാറിയിൽ വച്ചാണ് ഓഫ്‌റോഡ് റേസിംഗിന്റെ ബാലപാഠങ്ങൾ ഇരുവരും പഠിച്ചെടുക്കുന്നത്. പിന്നെ ഈ വഴിയായി യാത്ര. പ്രൊഫഷണൽ റേസിങ് ഗൗരവമായി എടുത്ത ഇരുവരും 2014 പാലായിൽ നടന്ന ഓഫ് ഫേസ് മത്സരത്തിൽ പങ്കെടുത്തുകൊണ്ടാണ് ഈ രംഗത്ത് സജീവമായത്.

ജിപിഎസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളോ, സപ്പോർട്ടിങ് ടീമോ, റേസർ കോസ്റ്റിയൂമോ ഇല്ലാതെ കൈലി മുണ്ടും മടക്കി കുത്തി അച്ചായൻ റേസിങ് ലോകത്തെ താരമായി. ഇവരെ പാലാ ബ്രദേഴ്‌സെന്ന് ഏവരും വിളിച്ചു. പാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബിന്റെ (കാസ്‌ക്) അംഗങ്ങളായ ഇവർ ഭൂതത്താൻക്കെട്ട് മഡ്‌റേസ് അടക്കം 15ഓളം ട്രോഫികളാണ് 2016ൽ ഇതുവരെ സ്വന്തമാക്കിയത്. കാസ്‌കിലെ തന്നെ അംഗങ്ങളായ വിപിനും നിതിനുമാണ് ഭൂതത്താൻകെട്ട് മഡ്‌റേസിൽ രണ്ടും(ഡീസൽ), മൂന്നും (പെട്രോൾ)സ്ഥാനങ്ങൾ നേടിയത്.

അൾട്ടർ ചെയ്‌തെടുത്ത ന്യൂജനറേഷൻ വാഹനങ്ങളല്ല ഒരു മേജർ ജീപ്പും (2004 മോഡൽ), ഒരു ജിപ്‌സിയും (2000 മോഡൽ) കൊണ്ടാണ് ഇരുവരും റേസിംഗിനെത്തുക. അവിടേയും ആഡംബരങ്ങളില്ല. ചളിയും വെള്ളവും നിറഞ്ഞു കിടക്കുന്ന മഡ്‌റേസിനും ഓഫ് റോഡ് ഡ്രൈവിനും ഇതിലും നല്ല വേഷമേതാണെന്നാണ് ഇതേക്കുറിച്ച് ചോദിച്ചാൽ പാലാ ബ്രദേഴ്‌സിന്റെ മറുചോദ്യം. അങ്ങനെ ബിനോ ചീറംകുഴിയും സഹോദരനും ജനമനസ്സുകളിലേക്ക് വണ്ടി ഓടിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP