1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

എം എ യൂസഫലി ഇനി ഡോക്ടർ യൂസഫലി; ലുലു ഗ്രൂപ്പ് ഉടമയ്ക്ക് ഡോക്ടറേറ്റ് നൽകിയത് ബ്രിട്ടണിലെ മിഡിൽ സെക്‌സ് യൂണിവേഴ്‌സിറ്റി; ബ്രിട്ടീഷ് സർവ്വകലാശാലയുടെ ദുബായ് അനക്‌സിന്റെ വാർഷികത്തിൽ ബിരുദം സമ്മാനിച്ചത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വളർത്തുന്നത് മലയാളി വ്യവസായി നൽകിയ സംഭാവന കണക്കിലെടുത്ത്

November 18, 2018 | 07:04 AM IST | Permalink



എം എ യൂസഫലി ഇനി ഡോക്ടർ യൂസഫലി; ലുലു ഗ്രൂപ്പ് ഉടമയ്ക്ക് ഡോക്ടറേറ്റ് നൽകിയത് ബ്രിട്ടണിലെ മിഡിൽ സെക്‌സ് യൂണിവേഴ്‌സിറ്റി; ബ്രിട്ടീഷ് സർവ്വകലാശാലയുടെ ദുബായ് അനക്‌സിന്റെ വാർഷികത്തിൽ ബിരുദം സമ്മാനിച്ചത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വളർത്തുന്നത് മലയാളി വ്യവസായി നൽകിയ സംഭാവന കണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇനി യുസഫലി വെറും എംഎ യൂസഫലി അല്ല. അദ്ദേഹം ഇനി ഡോക്ടർ എംഎ സൂസഫലിയാണ്. വാണിജ്യ വ്യവസായ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബ്രിട്ടനിലെ മിഡിൽസെക്‌സ് സർവകലാശാല വ്യവസായി എം.എ.യൂസഫലിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിക്കുകയായിരുന്നു. ദുബായിൽ സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ വച്ചാണ് യുഎഇ സഹിഷ്ണതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ യൂസഫലിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്. ഇതോടെയാണ് യൂസഫലി ഡോക്ടർ പദവിക്ക് അർഹനാകുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചതും യൂസഫലിക്ക് ബിരുദം നൽകാൻ കാരണമായി.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് ഷെയ്ഖ് നഹ്യാൻ ചടങ്ങിൽ പറഞ്ഞു. വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ പൗരന്മാരുടെ മൂല്യങ്ങളിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കാത്ത ഒരു നടപടിക്രമമാണ്. ഈ ലോകത്തിന്റെ ഭാവിപ്രതീക്ഷ വളർന്നു വരുന്ന പുതിയ തലമുറയിലാണെന്നും സർവകലാശാലയുടെ വാർഷിക ബിരുദദാനചടങ്ങിൽ ഷെയ്ഖ് നഹ്യാൻ പറഞ്ഞു. എല്ലാ അർത്ഥത്തിലും യുസഫലിക്കുള്ള ആദരവായി മാറി യുഎഇയിലെ ചടങ്ങ്. ബ്രിട്ടണിലും യൂസഫലി നിക്ഷേപം കൂട്ടുന്നുണ്ട്. ഇതും ബ്രിട്ടൺ യൂണിവേഴ്‌സിറ്റിയെ ബിരുദം നൽകി ആദരിക്കാൻ പ്രേരണ നൽകി. അങ്ങനെ ലോകത്തെ അതിസമ്പന്നനായ മലയാളിയെ തേടിയും ഡോക്ടർ ബിരുദമെത്തുകയാണ്.

ഗൾഫും തെന്നെഷ്യൻ രാജ്യങ്ങളിലും തന്റെ കീഴിലാക്കിയ ബിസിനസ് സാമ്രാജ്യത്തിനു അതിരുകൾ ഇല്ലാത്ത കൂടുതൽ വിശാലമായ ലോകം വേണമെന്ന കാഴ്ചപ്പാടിൽ സാമ്രാജ്യ ശക്തികളുടെ സിരാകേന്ദ്രമായ ബ്രിട്ടനിലേക്കും പറന്നിറങ്ങുകയാണ് യൂസഫലി എന്ന ബിസിനസ്സ് ടൈക്കൂൺ. കഴിഞ്ഞ രണ്ടു വർഷമായി ബർമിങ്ഹാം നഗരത്തിനടുത്തു പാക്കേജിങ് കേന്ദ്രം സ്ഥാപിച്ചു ചെറിയ നിലയിൽ സാന്നിധ്യം അറിയിച്ചു ബ്രിട്ടനിൽ ബിസിനസ് എങ്ങനെ ലാഭത്തിൽ ചെയ്യാം എന്ന് മനസ്സിലാക്കിയ ശേഷമാണ് വൻ മുതൽമുടക്കുമായി ഈ മലയാളി ബിസിനസുകാരൻ എത്തുന്നത് എന്നതാണ് പ്രത്യേകത. ഏതാനും വർഷം മുൻപ് ബ്രിട്ടന് മുൻപേ അയർലന്റിൽ ആയിരിക്കും ലുലു ഗ്രൂപ് സാന്നിധ്യം അറിയിക്കുക എന്ന പ്രതീക്ഷ നൽകി യൂസഫലി അയർലന്റ് പ്രധാനമന്ത്രി അടക്കം ഉള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതെങ്കിലും സാഹചര്യം അദ്ദേഹത്തിന് അവസരം നൽകിയിരിക്കുന്നത് ബ്രിട്ടനിൽ തന്നെയാണ്. ഇതിന് പിന്നാലെയാണ് യൂസഫലിയെ ഡോക്ടറേറ്റ് നൽകി ബ്രിട്ടണിലെ സർവ്വകലാശാല ആദരിക്കുന്നത്.

ബ്രിട്ടനിൽ നിന്നും വൈ ഇന്റർനാഷണൽ എന്ന പേരിൽ ബിസിനസ് ആരംഭിച്ച യൂസഫലിയുടെ തന്ത്രം ഗൾഫ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്ലിക് ആയതാണ് വേഗത്തിൽ തന്നെ ഫുൾ ഓപ്പറേഷൻ നടത്താൻ പ്രേരിപ്പിച്ചത്. ബ്രിട്ടനിൽ പായ്ക്ക് ചെയ്തു എത്തുന്ന ഗുണമേന്മയേറിയ ഉൽപ്പന്നങ്ങൾക്ക് അധിക വില നൽകി സമ്പന്നരായ സ്വദേശികൾ വാങ്ങികൂട്ടിയതോടെ ഇത്തരം സാധനങ്ങൾ പ്രദർശിപ്പിക്കാൻ മാത്രമായി പ്രത്യേക ഇടം ഒരുക്കിയാണ് ഗൾഫ് കേന്ദ്രങ്ങളിലെ വ്യാപാര സമുച്ചയങ്ങളിൽ ലാഭം പെയ്തിറങ്ങുന്നത്. പടിഞ്ഞാറ് നിന്നും എത്തുന്നവയ്ക്കു കൂടുതൽ ഗുണം ഉണ്ടാകും എന്ന ഉറപ്പിൽ എന്ത് വില കൊടുത്തും വാങ്ങാൻ ആളുണ്ട് എന്നതാണ് യൂസഫലിയുടെ ബ്രിട്ടനിലേക്കുള്ള വരവിൽ മറഞ്ഞിരിക്കുന്ന സത്യം. ഗൾഫിൽ തന്നെ തയ്യാറാക്കുന്ന പല ഉൽപ്പന്നങ്ങളും ബ്രിട്ടനിൽ എത്തിച്ചു പായ്ക്ക് ചെയ്തു വീണ്ടും ഗൾഫ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ വിൽപ്പനക്ക് എത്തിക്കുന്നതും ഇതേ കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്. ലോകത്തു ഏറ്റവും വേഗത്തിൽ വളരുന്ന 50 റീറ്റെയ്ൽ കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ് ലുലു ഇന്റർനാഷണൽ. കഴിഞ്ഞ വർഷം കമ്പനി സ്വന്തമാക്കിയത് 6.9 ബില്യൺ ഡോളറിന്റെ കച്ചവടമാണ്.

വലിയ നിക്ഷേപ പദ്ധതികളാണ് യൂസഫലി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ബ്രിട്ടണിലെ ഭക്ഷ്യ സംസ്‌കരണ സാള. കൊച്ചി മറൈൻ ഡ്രൈവിൽ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലുലു മാൾ 2019 ജനുവരിയിൽ തുറക്കും. തൃശൂർ തൃപ്രയാറിലെ വൈമാൾ ഏതാനും മാസങ്ങൾക്കകം തുറക്കുമെന്നും യൂസഫലി അറിയിച്ചു. ഇതോടെ കേരളത്തിലെ വിതരണ മേഖലയിലും ലുലു പിടിമുറുക്കും. ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിക്ക്. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഗൾഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ഈ സാമ്പത്തിക കരുത്ത് കൂടുതൽ ഉയരത്തിലെത്തിക്കാനാണ് യൂസഫലിയുടെ ശ്രമം.

ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു സമ്പന്നരുടെ ആഗോള റാങ്കിങ്ങിൽ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,ധ സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. പത്തനാപുരം ഗാന്ധി ഭവൻ അടക്കം നിരവധി കേന്ദ്രങ്ങൾക്ക് ആശ്വാസമാണ് യൂസഫലിയുടെ ഇടപെടലുകൾ. കൊച്ചിയിൽ സ്മാർട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടൻ ചമഞ്ഞ് വാർത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി ഗാന്ധി ഭവനേയും മറ്റും കൈയയച്ച് സഹായിച്ച് ശ്രദ്ധേയനാകുന്നത്.

തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു. നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി.

അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി.

നാലു പതിറ്റാണ്ടിലേറെ നീളുന്ന സംരംഭക ജീവിതത്തിൽ എം.എ. യൂസഫലി പഠിച്ച പാഠങ്ങൾ അനവധിയാണ്. എപ്പോഴും നല്ല മൂല്യങ്ങൾ മുറുകെ പ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ''നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും'' -കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങളാണ് യൂസഫലിയുടെ കൈമുതൽ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ
വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി മതം മാറ്റാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടിയിലായ ഷംനാദ് എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും പ്രതി; രണ്ടു തവണ വിവാഹംകഴിച്ച ഇയാൾ യുവതികളെ നിർബന്ധിച്ചു മതം മാറ്റിയെന്നും പൊലീസ് കണ്ടെത്തൽ; നെടുങ്കണ്ടത്തെ പെൺകുട്ടിയെ വലവീശിയത് രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ; രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തിൽ സംഘം പരിശോധിച്ചതു മൂന്ന് ലക്ഷം ഫോൺ കോളുകൾ
ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ
സാബിക്കയുടെ പ്രണയം തകർക്കാൻ ഇല്ലാത്ത മനോരോഗം ഉണ്ടാക്കാൻ കൂട്ടുനിന്ന മാനസിക ചികിത്സാകേന്ദ്രങ്ങൾക്കെതിരേയും അന്വേഷണം വരും; യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി ആശുപത്രിയിൽ എത്തിച്ചത് അടക്കം ഗൗരവകരമായ കാര്യമെന്ന് പൊലീസ്; ഹേബിയസ് കോർപ്പസിലൂടെ പ്രിയതമയെ തിരിച്ചു പിടിച്ച ഗഫൂറിന്റെ നിശ്ചയദാർഢ്യത്തിനും കൈയടി; പെൺവീട്ടുകാരുടെ ഭാഗത്തു നിന്നും ആക്രമണ ഭീതി ഉള്ളതിനാൽ ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനും തൃശ്ശൂർ റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകി കോടതി
പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി തടവിലാക്കി കാമുകനും കൂട്ടുകാരും ദിവസങ്ങളോളം ബലാത്സംഗം ചെയ്തു; രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാമുകന്റെ അമ്മയുടെ സഹായത്തോടെ ചുട്ടു കൊന്നു; ഹൈദരാബാദ് മോഡലിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം നടന്നത് ത്രിപുരയിൽ; ലോകത്തിന് മുമ്പിൽ തല കുനിച്ച് ഭാരതം; ഇന്ത്യ ലൈംഗിക അതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികർക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഭർത്താവ് വിദേശത്തുള്ള യുവതിയുടെ ഒളിച്ചോട്ടം; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാതാവിനെയും കാമുകനെയും പൂട്ടി പൊലീസും; പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നുംപോയ പ്രശാന്തി ഒളിച്ചോടിയത് സ്വകാര്യ ബസിലെ ജീവനക്കാരനനൊപ്പം; മാന്നാറിൽ നിന്നും ഇരുവരെയും പൊക്കിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ