Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ രക്തസാക്ഷിയെ എല്ലാവരും മറന്നു; കേസ് നേരെ ചൊവ്വേ നടത്താനും പാർട്ടിക്ക് താൽപ്പര്യമില്ല; മാരാരിക്കുളം ബെന്നി സഖാവിന്റെ കൊലക്കേസ് വിചാരണ ഇഴയുന്നതിന് പിന്നിൽ ഒത്തുകളി?

ഈ രക്തസാക്ഷിയെ എല്ലാവരും മറന്നു; കേസ് നേരെ ചൊവ്വേ നടത്താനും പാർട്ടിക്ക് താൽപ്പര്യമില്ല; മാരാരിക്കുളം ബെന്നി സഖാവിന്റെ കൊലക്കേസ് വിചാരണ ഇഴയുന്നതിന് പിന്നിൽ ഒത്തുകളി?

ആലപ്പുഴ : രക്തസാക്ഷികളാണ് സിപിഎമ്മിന്റെ ശക്തി. രക്തസാക്ഷികളുടെ ആത്മാഭിമാനം മുദ്രാവക്യമാക്കി നീങ്ങുന്ന പ്രസ്ഥാനം. അവരുടെ ഓർമ്മകളാണ് മുന്നോട്ടുള്ള ്ര്രപയാണത്തിൽ കമ്മ്യൂണിസ്റ്റുകളുടെ കരുത്ത്. എന്നാൽ ആലപ്പുഴയിൽ ഒരു രക്തസാക്ഷിയോട് നീതികാട്ടാൻ സിപിഎമ്മിന് കഴിയുന്നില്ല. ആർഎസ്എസ്-ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാവിനെയാണ് എല്ലാവരും മറക്കുന്നത്. പതിനൊന്ന് കൊല്ലമുമ്പാണ് ബെന്നിയെ ധാരുണമായി കൊല്ലപ്പെട്ടത്.

കൊലക്കേസ് വിചരണ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല, കൊലയാളികളെ നന്നായി അറിയാമെങ്കിലും ഭാഗ്യത്തിനു പതിവുരീതിയിൽ പ്രതികാരത്തിനു പാർട്ടി തുനിഞ്ഞിട്ടുമില്ല. 'ഞങ്ങളിലൊരുവനെ തൊട്ടെന്നാൽ' തീരദേശത്തെ നിങ്ങളിൽ പ്രമുഖനെ തട്ടുമെന്നൊരു ഭീഷണിയാണു പക വീട്ടലിനു തുനിയാത്തതിനു കാരണമായി അടക്കം പറയുന്നത്്. പകവീട്ടലിനു തുനിയാത്തത് അഭിനന്ദനീയമായ കാര്യമാണെങ്കിലും കൊലയാളികൾ നിയമം അനുശാസിക്കുന്ന ശിക്ഷകൾക്കു വിധേയരാകാത്തതു ശരിയല്ലാത്ത കാര്യമാണ്.

പതിനൊന്നു വർഷം മുമ്പു മാരാരിക്കുളം ബെന്നിയെന്ന സഖാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി നടപടിക്കൊരുങ്ങിയാൽ ജില്ലയിലെ തീരമേഖലയിൽ പ്രവർത്തിക്കുന്ന ഒരു നേതാവിന് അപകടം സംഭവിക്കുമെന്നാണ് ആർ എസ് എസ് ഭീഷണിയുയർത്തിയിട്ടുള്ളത്. സഖാവ് വെട്ടേറ്റുമരിച്ചിട്ട് പതിനൊന്ന് കൊല്ലമായിട്ടും ഇപ്പോഴും വിചാരണയിൽ തൂങ്ങി കേസ് ഇഴയുന്നു.

വർഷാവർഷങ്ങളിൽ വാർഷികസമ്മേളനങ്ങൾ പൊടിപൊടിക്കുന്നതല്ലാതെ ഈ കൊലപാതകത്തിൽ പാർട്ടി ഭരണത്തിലെത്തിയിട്ടും ഒന്നും ചെയ്തില്ല. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കുരിശിങ്കൽ വീട്ടിൽ ഗ്രിഗറിയുടെ മകൻ സി.ജി. ഫ്രാൻസിസി(മാരാരിക്കുളം ബെന്നി)ന്റെ കൊലപാതകമാണ് പാർട്ടിയുടെ വിഭാഗീയതയുടെ കൊടുമുടിയിൽ മുങ്ങിപ്പോയത്. പാർട്ടി മാരാരിക്കുളം ഏരിയാകമ്മിറ്റി അംഗവും സിഐടി.യു ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ് ബെന്നി.

തൊഴിലിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാനായി ബി.എം.എസ്-ബിജെപി നടത്തിയ ശ്രമങ്ങളെ ചെറുത്തതിന്റെ ഭാഗമായാണ് 2004 മാർച്ച് 14ന് ബി.എം.എസുകാർ ആസൂത്രിതമായി ബെന്നിയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തെരഞ്ഞെടുത്ത സമയമാകട്ടെ പാർട്ടി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന കാലവും . വിഭാഗീയതയുടെ കൂത്തരങ്ങായി മാറിയ ആലപ്പുഴയിൽ അന്ന് ജി സുധാകരനായിരുന്നു സെക്രട്ടറി. സുധാകരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടിരുന്നു. പിന്നീട് കെയർ ടേക്കറായി എം എ ബേബി അരങ്ങുതകർക്കുന്ന കാലത്തായിരുന്നു ബെന്നി കൊലചെയ്യപ്പെട്ടത്.

മാരാരിക്കുളത്ത് പാർട്ടിയുടെ കരുത്തുറ്റ സാന്നിദ്ധ്യവും ശബ്ദവുമായിരുന്നു ബെന്നി. മാരാരിക്കുളത്തുകാർക്ക് ഏറെ അപരിചിതനായിരുന്ന ഡോ. തോമസ് ഐസക്കിനെ പൊതുജനത്തിനു മുമ്പിൽ അവതരിപ്പിച്ച് ഇവിടത്തുകാരുടെ പ്രിയപ്പെട്ടവനാക്കിയത് ബെന്നിയായിരുന്നു. ബെന്നി കൊല്ലപ്പെട്ടിട്ടും തോമസ് ഐസക്കിനും ഒന്നും ചെയ്യാൻ പറ്റിയില്ല. കൊലയ്ക്കുശേഷം 2 വർഷം പിന്നിട്ടശേഷമാണ് കേസിന്റെ നടപടികളിലേക്ക് കടക്കാൻ കഴിഞ്ഞത്.

ബി എം എസ് ജില്ലാ സെക്രട്ടറി പ്രദീപ് ഒന്നാം പ്രതിയായിട്ടുള്ള കേസിൽ മറ്റ് 17 പ്രതികളാണുണ്ടായിരുന്നത്. എന്നാൽ അതിവേഗ കോടതിയും നിയമവ്യവസ്ഥകളും പാർട്ടിക്ക് അനുകൂലമായിരുന്ന കാലത്തും ബെന്നിയുടെ കൊലപാതകത്തിന്റെ അന്വേഷണവും വിചാരണയും ത്വരിതപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. ബെന്നി തികച്ചും കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നുള്ള ആളായിരുന്നില്ല. തികച്ചും ഒരു വലതുപക്ഷ ചിന്താഗതിയുള്ള മൽസ്യത്തൊഴിലാളി കുടുംബം. നാഥൻ നഷ്ടപ്പെട്ട ഈ കുടുംബത്തെ കുറിച്ച് പാർട്ടി അന്വേഷിക്കുന്നതായി യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. ബെന്നിയുടെ വിധവ സ്മിത ഇപ്പോൾ വേറെ വിവാഹം കഴിച്ചു ജീവിക്കുന്നതായും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.

ഏതായാലും ബെന്നി വധക്കേസിലെ ഒട്ടു മിക്ക പ്രതികളും മറ്റു പല കേസുകളുമായി ബന്ധപ്പെട്ട് വിവിധപൊലീസ്‌റ്റേഷനുകളിലായി തിരക്കിലാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽപ്പെട്ട ആരെയെങ്കിലും അകത്താക്കിയാൽ ഇവരാണ് പുറത്തിറക്കാൻ ഓടിയെത്തുന്നത്. ആവശ്യമായ പ്രതികളെ എത്തിച്ചുകൊടുക്കുന്നതും ഇവർതന്നെ. അതുകൊണ്ടുതന്നെ മാരാരിക്കുളത്ത് ബെന്നിയെ അനുകൂലിക്കുന്ന ഒരുവലിയ വിഭാഗം ജനങ്ങളും പ്രവർത്തകരും ഇപ്പോഴും പാർട്ടി പ്രവർത്തനങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ്.

എന്നാൽ മാർച്ച് 16ന് നടന്ന ബെന്നിയുടെ ചരമ വാർഷിക സമ്മേളനത്തിൽ ജനങ്ങൾ തള്ളിക്കയറിയത് ബെന്നിയോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെയും പാർട്ടിയോടുള്ള ഒടുങ്ങാത്ത പ്രതിഷേധത്തിന്റെയും തെളിവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP