1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി; ജില്ലാകലക്ടറിൽനിന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി വാട്ടർ തീംപാർക്ക് ഉണ്ടാക്കി; അനധികൃത തടയണയുംറോപ്പ് വേയും നിർമ്മിച്ചു; രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കേസുകൾ കാറ്റിൽ പറന്നു; മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന കക്കാടംപൊയിൽ ഗ്രാമത്തെ ഇടതു എംഎൽഎ പിവി അൻവർ അടക്കിഭരിക്കുന്നത് ഇങ്ങനെ

July 06, 2018 | 11:40 AM IST | Permalinkബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി; ജില്ലാകലക്ടറിൽനിന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി വാട്ടർ തീംപാർക്ക് ഉണ്ടാക്കി; അനധികൃത തടയണയുംറോപ്പ് വേയും നിർമ്മിച്ചു; രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ കേസുകൾ കാറ്റിൽ പറന്നു; മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന കക്കാടംപൊയിൽ ഗ്രാമത്തെ ഇടതു എംഎൽഎ പിവി അൻവർ അടക്കിഭരിക്കുന്നത് ഇങ്ങനെ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്; ദുരന്തനിവാരണ അഥോറിറ്റിയുടെ പട്ടികയിൽ സോൺ ഒന്നിൽപെട്ട അതീവ പരിസ്ഥിതി ലോല പ്രദേശമാണ് മലപ്പുറം കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന കക്കാടംപൊയിൽ. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലുള്ള മലബാറിന്റെ ഗവിയെന്ന് വിളിക്കുന്ന പ്രദേശം. അടുത്ത കാലങ്ങളിൽ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവറിന്റെ പേരിനോടൊപ്പം മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കേരളം ഈ കൊച്ചുപ്രദേശത്തെ ശ്രദ്ധിച്ച് തുടങ്ങിയത്.

അൻപതുകളിൽ കോട്ടയത്ത് നിന്നും പാലായിൽ നിന്നും കുടിയേറിപ്പാർത്ത കുടിയേറ്റ കർഷകരുടെ നാട്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശിഗുഹയുമടക്കം നിരവധി സ്വാഭാവിക വിനോദസഞ്ചാര സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തിത്തുടങ്ങുന്നതിന് മുമ്പേ ഇവിടുത്തെ ടൂറിസം സാധ്യതകൾ മനസ്സിലാക്കിയ ആളാണ് പിവി അൻവർ. എംഎൽഎയാകുന്നതിനും രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനുംമുമ്പേ അൻവർ ഇവിടെ കോടികൾ നിക്ഷേപിച്ചിരുന്നു. സ്വന്തംപേരിലും, ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിലുമായി ഏക്കറുകണക്കിന് ഭൂമി ഇന്നിവിടെ അൻവറിനുണ്ട്. ഇതിനെല്ലാം പുറമെ വാർത്തകളിൽ ഇടം നേടിയ മൂന്ന് പ്രധാന പദ്ധതികളും. മൂന്നും നിർമ്മിച്ചതാകട്ടെ നഗ്നമായ പരിസ്ഥിതി ചൂഷണവും നിയമലംഘനവും നടത്തിയും.

അൻവറെന്ന പഴയ വ്യവസായി ഇത് ചെയ്തതിലേക്കാളേറെ ഗൗരവമായിക്കാണേണ്ടത് ഇദ്ദേഹം ഇന്ന് ഇടതുപിന്തുണയോടെ ജയിച്ച ഒരു എംഎൽഎയാണെന്നത് തന്നെയാണ്. അതും പുല്ലങ്കോട് എസ്റ്റേറ്റിലെ ഉടുതുണിക്ക് മറുതുണിയില്ലാതെ അസുഖങ്ങളോട് മല്ലിട്ട് കഴിഞ്ഞിരുന്ന തോട്ടംതൊഴിലാളികൾക്ക് നല്ലൊരുജീവിതം നേടിക്കൊടുത്ത സഖാവ് കുഞ്ഞാലിയുടെ ചോരവീണ നിലമ്പൂരിന്റെ മണ്ണിൽ നിന്ന്. തേക്കിന്റെ നാട്ടിൽ അൻവറിനെപോലൊരു വ്യവസായിയെ സ്ഥാനാർത്ഥിയായി നിർത്തിയപ്പോഴെ ആളുകൾ അടക്കം പറഞ്ഞിരുന്നൊരു കാര്യമുണ്ട്. വോട്ട് ചോദിച്ച് അൻവർ ഓരോ സ്ഥലത്തെത്തുമ്പോഴും അയാളുടെ കണ്ണ് അവിടങ്ങളിലെല്ലാമുള്ള വലിയ തേക്കുകളിലായിരുന്നു എന്ന്. തെരഞ്ഞെടുപ്പിന് വേണ്ടി ഒരു ലക്ഷം അയാൾ മുടക്കിയിട്ടുണ്ടെങ്കിൽ ഒരു കോടിയായി അത് തിരിച്ച് പിടിക്കുകയും ചെയ്യുമെന്ന് നിലമ്പൂരിലുള്ളവർക്ക് ഉറപ്പായിരുന്നു.

ഇതെല്ലാം സ്വപ്നം കണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടത്. കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിൽ അല്ലെങ്കിൽ അദ്ദേഹം പണം മുടക്കിയിട്ടുള്ളതായ മൂന്ന് പ്രധാന പദ്ധതികളാണുള്ളത്. നാച്ചുറോ വാട്ടർതീംപാർക്ക്, ഇതേ പേരിലുള്ള റിസോർട്ട്, ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയും തടയണയും. മൂന്നും നിർമ്മിച്ചിട്ടുള്ളത് എല്ലാവിധ നിയമങ്ങളെയും കാറ്റിൽപറത്തിയിട്ടാണ് എന്നതാണ് ഇതിന് മൂന്നിനുമുള്ള മറ്റൊരു സമാനത.

നാച്ചുറോ വാട്ടർ തീംപാർക്ക്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ബ്ലോക്കിൽപെട്ട കൂടരഞ്ഞി പഞ്ചായത്തിലെ 12 ഏക്കർ സ്ഥലത്താണ് പിവി അൻവർ എംഎൽഎ ഡയറക്ടറായ നാച്ചുറോവാട്ടർതീംപാർക്ക് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ജില്ലാകലക്ടർ യാതൊരു കുഴപ്പവുമല്ലാത്ത ഭൂമിയെന്ന് കള്ളസർട്ടിഫിക്കറ്റുണ്ടാക്കി നൽകിയ 12 ഏക്കർ സഥലമെന്ന് വേണം പറയാൻ. കൃത്രിമ രേഖകളുണ്ടാക്കി അധികാരികളെ പറ്റിച്ചും ചാക്കിലാക്കിയും ഇത്തരമൊരു പാർക്ക് നിർമ്മിക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലാത്ത ഭൂമിയെന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ സ്ഥലത്താണ് ഇക്കഴിഞ്ഞ മാസം 13ന് ചെറുതെങ്കിലും ഭീഷണിയായൊരു ഉരുൾപൊട്ടലുണ്ടായത്.

പാർക്കിന് തൊട്ടുതാഴെ. കുത്തനെയുള്ള കുന്നിൻ മുകളിൽ യന്ത്രഊഞ്ഞാലും ഭീമൻ വാട്ടർ റൈഡുകളും സ്ഥാപിച്ചത് യാതൊരുവിധ മുൻകൂർ അനുമതികളും വാങ്ങാതെയാണ്. നിർമ്മാണമെല്ലാം കഴിഞ്ഞതിന് ശേഷമാണ് പഞ്ചായത്തിലെത്തി അനുമതിക്ക് അപേക്ഷിക്കുന്നത്. അതാകട്ടെ പാർക്കിലേക്ക് ആളുകളെ കയറ്റാനുള്ള അനുമതിക്കായിരുന്ന എന്ന് മാത്രം. മുൻകൂർ അനുമതി വാങ്ങാതെ നിർമ്മാണം നടത്തിയതിന് പഴിയടച്ചതെടെ പഞ്ചായത്ത് 50 രൂപ ടിക്കറ്റ് വാങ്ങി പകൽ സമയത്ത് പാർക്കിലേക്ക് ആളുകളെ പ്രവേശിക്കാനുള്ള അനുമതി നൽകി.

മൂന്ന് മാസത്തേക്ക്. പിന്നീടത് ഒരുവർഷത്തേക്ക് നീട്ടിനൽകി പഞ്ചായത്ത് മഹാമനസ്‌കത കാണിച്ചു. അതിന്റെ കാലാവധി ഇക്കഴിഞ്ഞ ജൂൺ 30 അവസാനിക്കുകയും ചെയ്തു. എന്നാൽ പാർക്കിൽ പ്രവേശന ടിക്കറ്റിന് 100 രൂപയും മറ്റുറൈഡുകൾക്ക് 500 രൂപവരെയുമാണ് ഇത്രയും കാലമായി പാർക്ക് വാങ്ങിയിരുന്നത്. പാർക്കിന് ലഭിച്ച സുരക്ഷാസർട്ടിഫിക്കറ്റെന്ന് പറയുന്നത് പാർക്കിന്റെ ടിക്കറ്റ് കൗണ്ടറുൾക്കൊള്ളുന്ന കെട്ടിടത്തിന്റെ പേരിലും. ഈ സർട്ടിഫിക്കറ്റുപയോഗിച്ചാണ് 12 ഏക്കർ സ്ഥലത്തെ റൈഡുകളടക്കം എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും സുരക്ഷിതമാണെന്ന് പറഞ്ഞുകൊണ്ടിരുന്നത്.

ഇതുപോലൊരു പ്രദേശത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്ക് പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഇത്രയും കാലം പാർക്ക് പ്രവർത്തിച്ചുകൊണ്ടിരുന്നത്. കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയുമെല്ലാം പാർക്കിന് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെങ്കിലും 15ാം തിയ്യതിക്ക് ശേഷം പാർക്ക് വീണ്ടും പഴയപോലെ പ്രവർത്തിപ്പിക്കുെമന്നാണ് ഇപ്പോൾ പാർക്കിൽ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ പഞ്ചായത്ത് നൽകിയ അനുമതിയുടെ കാലാവധി ജൂൺ 30ന് അവസാനിച്ചതിനാലും ജില്ലയിലാകെയും പ്രത്യേകിച്ച് ഈ പാർക്കിന് സമീപത്തുമുണ്ടായ ഉരുൾപൊട്ടലിന്റെയും പശ്ചായതലത്തിൽ പ്രഖ്യാപിച്ച റെഡ്അലർട്ടിന്റെയും, സ്റ്റോപ്പ് മെമോയയുടെയും പശ്ചാതലത്തിൽ പാർക്ക് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

എന്നാൽ അനുമതി പുതുക്കി നൽകുന്നതിന് വേണ്ടി കൂടരഞ്ഞി പഞ്ചായത്തിൽ അപേക്ഷസമർപ്പിച്ചട്ടുണ്ടെന്ന് പാർക്കധികൃതരും അപേക്ഷലഭിച്ചിട്ടുണ്ടെന്നും ഒരുംസശയവും കൂടാതെ അുമതി നൽകുമെന്ന് കൂടരഞ്ഞി പഞ്ചായത്തധികൃതരും വ്യക്തമാക്കുന്ന സാഹര്യത്തിൽ എല്ലാ നിയമ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി പാർക്ക് വീണ്ടും തുറക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ചീങ്കണ്ണിപ്പാലിയിലെ റോപ്പ് വേയും അനധികൃത തടയണയും

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ് പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്ത് 20 മീറ്റർ ആഴത്തിലും വീതിയിലും അനധികൃതമായൊരു തടയണയും അതിന് കുറുകെ സാഹസിക വിനോദ സഞ്ചാരികൾക്കായുള്ള റോപ്പ് വേയും നിർമ്മിച്ചത്. നിരവധിയായ പ്രതിഷേധങ്ങളെ തുടർന്ന് മലപ്പുറം ജില്ലാഭരണകൂടവും ജില്ലാകളക്ടറും സ്ഥലം പരിശോധിക്കുകയും തടയണ പൊളിച്ചുമാറ്റണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് ഇതിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി.

തന്റെ വാദം കേൾക്കാതെയാണ് കളക്ടർ ഇങ്ങനെയൊരു ഉത്തരവിറക്കിയെതെന്നായിരുന്നു ഭാര്യപിതാവിന്റെ വാദം. എന്നാൽ ഡെപ്യൂട്ടികളക്ടർ ഭാര്യാപിതാവിന്റെ കൂടി ഭാഗം കേട്ടതിന് ശേഷം അതിന്റെ അടസ്ഥാനത്തിലാണ് കളക്ടർ പൊളിക്കാൻ ഉത്തരവിട്ടതെന്ന് പക്ഷെ സർക്കാറിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വക്കേറ്റ് ജനറൽ മനപ്പൂർവ്വം മറന്ന് കളഞ്ഞു. ഒഴുകിക്കൊണ്ടിരുന്ന ഒരു ജലസ്രോതസ്സിനെ അതിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കപ്പുറം ആ ജലം ഒഴുകിയെത്തിരുന്ന പ്രദേശങ്ങളെ ജനങ്ങളുടെ കുടിവെള്ളവും മറ്റ് ആവശ്യങ്ങളും കൂടി മുന്നിൽ കണ്ടായിരുന്നു അന്ന് മലപ്പുറം ജില്ലാ കളക്ടർ അത്തരത്തിലൊരു ഉത്തരവിറക്കിയത്. എന്നാൽ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു.

കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ കാരണം മലമുകളിൽ അനധികൃതമായി നിർമ്മിച്ച തടയണയായിരുന്നെന്ന സത്യം പുറത്ത് വന്നതോട് കൂടി തങ്ങളുടെ തലക്ക് മുകളിലുള്ള ഈ ദുരന്തസാധ്യതയെ ഓരോ നിമിഷവും പ്രതീക്ഷിച്ചിരിക്കുകയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര മേഖലയിലുള്ളവർ. പ്രത്യേകിച്ച് കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ ഈ തടയണക്കും അൻവറിന്റെ പാർക്കിനും സമീപത്തെല്ലാം ചെറിയതോതിലാണെങ്കിലുമുണ്ടായ മണ്ണിടിച്ചിലുകളുടെയും ഉരുൾപൊട്ടലുകളുടെയും സാഹചര്യത്തിൽ. നിലവിൽ ഹൈക്കോടതി നൽകിയ സ്റ്റേയുടെ പുറത്താണ് ഇത് പൊളിക്കാതിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇതുപൊളിച്ചുമാറ്റി താഴെയുള്ള ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാർ കനിവുകാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നാച്ചുറോ റിസോർട്ട്

കക്കാടം പൊയിൽ അങ്ങാടിയിൽ നിന്ന് നിലമ്പൂരിലേക്കുള്ള റോഡിൽ കേവലം 200 മീറ്റർ സഞ്ചരിച്ചാൽ വലതുവശത്ത് റോഡിന് താഴെയായി ചുവന്ന നിറത്തിലുള്ള പത്തിലധികം കോട്ടേജുകൾ കാണാം. ഇതാണ് പിവിആർ നാച്ചുറോ റിസോർട്ട്‌സ്. കക്കാടം പൊയിലിൽ ഈ ദിവസം പ്രവർത്തിക്കുന്ന പിവി അൻവർ എംഎൽഎയുടെ ഏക സ്ഥാപനം. കുന്നിന്മുകളിൽ മരംമുറിച്ചു, മണ്ണിടിച്ചും നിർമ്മിച്ച പത്തോളം കോട്ടേജുകൾ. ഇതിനെല്ലാം പുറമെ ഇവിടെയും ചീങ്കണ്ണിപ്പാലയിലെ പോലെ ഒഴുകിക്കൊണ്ടിരുന്നൊരു ചെറുനീരുറവയെ തടഞ്ഞുനിർത്തിയും നിർമ്മിച്ച കൃത്രിമ തടാകം. എല്ലാത്തിനും പഞ്ചായത്തിന്റെ കണ്ണടച്ചുള്ള അനുമതികൾ. പിവി അൻവറെന്ന എംഎൽഎയുടെ പണത്തിനും അധികാരത്തിനും മുന്നിൽ കണ്ണടക്കുന്ന പഞ്ചായത്തധികൃതർ

ഇവ മൂന്നുമാണ് കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎ നടത്തുന്ന പ്രധാന നിയമലംഘനങ്ങളും പരിസ്ഥിതി ചൂഷണങ്ങളും. അൻവറിന് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന കുറെ ഗുണ്ടകളെയും അൻവർ കക്കാടംപൊയിലിൽ നിക്ഷേപിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു ചെറുപ്രതിഷേധം തന്റെ പദ്ധതികൾക്ക് നേരെയുയർന്നാൽ അതിനെ ഏത് വിധേനെയും അടിച്ചമർത്താനായി. പണം നൽകിയും ഭീഷണിപ്പെടുത്തിയും അവർ അവരുടെ ജോലി തുടർന്ന് കൊണ്ടിരിക്കുന്നു. പാർക്കിനെതിരെ സമരങ്ങൾ നടന്നപ്പോൾ അതിനെ പ്രതിരോധിക്കാനായി കക്കാടം പൊയിലിൽ നിന്ന് ബസ്സ്പിടിച്ച് മലപ്പുറം കളക്റ്റ്രേറ്റ് പടിക്കൽ പോയി പാർക്കാണ് ഞങ്ങളുടെ നാടിന്റെ വികസനത്തിന് കാരണമെന്നും അതിനെ തകർക്കാൻ അനുവദിക്കില്ലന്നും പറഞ്ഞ് സമരമിരുന്നവർക്ക് ദിവസം 500 രൂപയും ഭക്ഷണവുമായിരുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം.

നിയമ സഭയിൽ തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഈ വിഷയം ചർച്ചക്ക് വന്നപ്പോൾ സംശയമേതുമില്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അൻവറവിടെ യാതൊരു നിയമലംഘനങ്ങളും നടത്തുന്നില്ലെന്നാണ്. ഈ വാക്കുകൾ തന്നെയാണ് ഈ കൊള്ളകൾക്കൊക്കെ അൻവറിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത് എന്ന് വേണം കരുതാൻ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
കോൺഗ്രസ് ധാരണയിൽ ലഭിക്കുന്ന തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ഇടതുപക്ഷത്തിന് ലഭിക്കുക ആറു സീറ്റുകൾ മാത്രമെന്ന് സൂചന; കോൺഗ്രസ് സ്ഥിതി അൽപ്പം എങ്കിലും മെച്ചപ്പെടുത്തുമ്പോഴും പൊളിഞ്ഞടുങ്ങുമെന്ന പേടിയിൽ സിപിഎം; ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന സിപിഎമ്മിന് ഇനി അഭയം കേരളം മാത്രം; ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചർച്ചകൾ തുടങ്ങി നേതൃത്വം
കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ
അമ്മ അച്ഛന്റെ കൈകൾ പിറകോട്ടു പിടിച്ചു; മാമൻ കുത്തി എന്ന് പ്രചരിക്കുന്ന കുട്ടിയുടെ മൊഴി വ്യാജം; മനോജുമായുള്ള അവിഹിതം സമ്മതിച്ച് ഭാര്യയും; കാമുകിയെ കാണാൻ ഇനി വീട്ടിൽ വരരുതെന്ന സുഹൃത്തിന്റെ വിലക്ക് പ്രകോപനമായി; വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് കൂട്ടുകാരനെ കുത്തി പ്രതികാരം; വട്ടപ്പാറയിലെ വിനോദ് വധത്തിൽ നിറയുന്നതും ദാമ്പത്യ ചതി തന്നെ; കൊലക്കേസിൽ ഭാര്യ രാഖിയും പ്രതിയായേക്കും
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ