Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടകൾ അടപ്പിച്ചും ബാങ്ക് തല്ലിപ്പൊളിച്ചും വാഹനങ്ങൾ തടഞ്ഞും അവർ അരാജകത്വം സൃഷ്ടിച്ചത് കൃത്യമമായി ശമ്പളം കൈപ്പറ്റിക്കൊണ്ട്; ഡയസ്‌നോൺ ബാധകമാക്കാൻ സർക്കാർ വിസമ്മതിച്ചതോടെ പണിമുടക്ക് നടത്തിയവർക്ക് ശമ്പളമോ ലീവോ ഉറപ്പ്; ഓഫീസിൽ ചെന്ന് ഒപ്പിട്ട് വന്ന് വാഹനങ്ങൽക്ക് നേരെ കല്ലെറിഞ്ഞ വിരുതന്മാരും ഏറെ; 48 മണിക്കൂർ ജനത്തെ ബന്ദിയാക്കിയ സർക്കാർ ഉദ്യോഗസ്ഥർ നാട്ടുകാരോട് ചെയത് ചതിയിങ്ങനെ

കടകൾ അടപ്പിച്ചും ബാങ്ക് തല്ലിപ്പൊളിച്ചും വാഹനങ്ങൾ തടഞ്ഞും അവർ അരാജകത്വം സൃഷ്ടിച്ചത് കൃത്യമമായി ശമ്പളം കൈപ്പറ്റിക്കൊണ്ട്; ഡയസ്‌നോൺ ബാധകമാക്കാൻ സർക്കാർ വിസമ്മതിച്ചതോടെ പണിമുടക്ക് നടത്തിയവർക്ക് ശമ്പളമോ ലീവോ ഉറപ്പ്; ഓഫീസിൽ ചെന്ന് ഒപ്പിട്ട് വന്ന് വാഹനങ്ങൽക്ക് നേരെ കല്ലെറിഞ്ഞ വിരുതന്മാരും ഏറെ; 48 മണിക്കൂർ ജനത്തെ ബന്ദിയാക്കിയ സർക്കാർ ഉദ്യോഗസ്ഥർ നാട്ടുകാരോട് ചെയത് ചതിയിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതു പണിമുടക്ക് ദിവസം സമരത്തിന്റെ മുന്നണിയിൽ സർക്കാർ ജീവനക്കാരായിരുന്നു. തീവണ്ടി തടയാനും വാഹനങ്ങൾ തടയാനും മുമ്പിൽ നിന്നവരായിരുന്നു അവർ. സെക്രട്ടറിയേറ്റിന് സമീപത്തെ എസ് ബി ഐ ശാഖയും നന്നായി അടിച്ചു തകർത്തു. ഇതെല്ലാം അധികാരത്തിന്റെ ഹുങ്കിലായിരുന്നു. ഇടതു പക്ഷ സർക്കാരുള്ളതു കൊണ്ട മാത്രം രക്ഷപ്പെടുമെന്ന് കരുതി നടത്തിയ ഗുണ്ടായിസം. അതൊന്നും വെറുതെയാകില്ല. അക്രമം നടത്തിയവർക്കും ജോലിക്ക് പോകാത്തവർക്കും പൊതുപണിമുടക്ക് ദിവസം ശമ്പളം നൽകും.

48 മണിക്കൂർ പണിമുടക്ക് കാരണം വ്യാപാരികൾ അടക്കമുള്ളവർ നഷ്ടം സഹിക്കുമ്പോൾ സർക്കാർ ജീവനക്കാർക്കു നല്ലകാലമാണ്. സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിക്കാറുള്ള ഡയസ്‌നോൺ ഇത്തവണയില്ലാത്തതിനാൽ ശമ്പള നഷ്ടമില്ല. ചിലർ 2 ദിവസവും ഹാജർ രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റും. ബാക്കിയുള്ളവർ അവധിയെടുക്കും. സർക്കാർ അനുകൂല പൊതു പണിമുടക്കുകൾക്ക് ഡയസ്‌നോൺ സാധാരണ ചുമത്താറില്ല. ഇത് തന്നെയാണ് ഇത്തവണയും സമീപിച്ചത്. ജോലിക്ക് ഒപ്പിട്ടു പോയി വന്നവർക്കും ആനുകൂല്യമെല്ലാം കിട്ടും. 4860 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ പണിമുടക്കിന്റെ ആദ്യനാൾ 111 പേരും ഇന്നലെ 115 പേരും മാത്രമാണെത്തിയത്. കലക്ടറേറ്റുകളിൽ 10 ശതമാനത്തിൽ താഴെയായിരുന്നു ഹാജർ.

ഡയസ്‌നോൺ ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിൽ ഹാജർ ഇനിയും ഉയരുമായിരുന്നു. ഡയസ്‌നോൺ പ്രഖ്യാപിച്ചാൽ ജോലിക്കെത്താത്തവരിൽ നിന്ന് ആ ദിവസങ്ങളിലെ ശമ്പളം പിടിക്കും. മാസങ്ങൾക്കു ശേഷം ആ ദിവസങ്ങൾ അവധിയായി പരിഗണിച്ച് ഉത്തരവിറക്കുന്നതാണു രണ്ടാമത്തെ രീതി. ശേഷിക്കുന്ന കാഷ്വൽ അവധിയിൽ ഇത് കുറവു ചെയ്യും. കഴിഞ്ഞ 2 ദിവസത്തെയും ഹാജർ സമരക്കാർ പലരും വരുംദിവസങ്ങളിൽ ഒപ്പിടാനിടയുണ്ട്. അങ്ങനെയെങ്കിൽ അവധി നഷ്ടപ്പെടില്ല, ശമ്പളവും ലഭിക്കും. ഇതിനുള്ള സാഹചര്യമാണ് നേതാക്കൾക്ക് സർക്കാർ ഒരുക്കി നൽകുന്നത്. വനിതാ മതിലിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കും രാവിലെ ഒപ്പിട്ട ശേഷം ഓഫിസ് വിടുകയായിരുന്നു.

അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കാതെ തുറന്ന എസ്‌ബിഐ മെയിൻ ട്രഷറി ശാഖയിലെ മാനേജരുടെ കാബിൻ സമരക്കാർ അടിച്ചുതകർത്തു. ബാങ്ക് സമുച്ചയത്തിന്റെ 10 മീറ്റർ മാത്രം അകലെ റോഡ് കയ്യേറി കെട്ടിയ സമരപ്പന്തലിൽ സിപിഎം, സിഐടിയു സംസ്ഥാന നേതാക്കൾ ഉള്ളപ്പോഴായിരുന്നു അഴിഞ്ഞാട്ടം. കാബിനിലെ മേശ അടിച്ചുതകർത്തു. കംപ്യൂട്ടർ എടുത്തു നിലത്തടിച്ചു. ഫോൺ വലിച്ചുപൊട്ടിച്ചു നിലത്തടിച്ചിട്ടും അരിശം തീരാതെ മേശയിലെ ഗ്ലാസ് വീണ്ടും തകർത്തു. സുരക്ഷാ ജീവനക്കാർ ഓടിയെത്തിയാണു മാനേജരെ രക്ഷിച്ചത്.

രാവിലെ പത്തേകാലോടെയാണ് സിപിഎം സർവീസ് സംഘടനയായ എൻജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാർ എന്നിവർക്കൊപ്പമെത്തിയ സംഘം അക്രമം നടത്തിയത്. ഇരുനേതാക്കളും ചരക്ക്, സേവന നികുതി വകുപ്പിൽ ഇൻസ്‌പെക്ടർമാരാണ്. ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിൻ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണു മാനേജരുടെ കാബിനിൽ കയറിയത്. ഇവർക്കും ഡയസ്‌നോൺ ഇല്ലാത്തതു കാരണം ശമ്പളം കിട്ടും. സെക്രട്ടേറിയറ്റിനു മുന്നിൽ വഴിയടച്ചു സമരപ്പന്തൽ കെട്ടിയതിനു സംയുക്ത സമരസമിതി നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തു. അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതായും കണ്ടെത്തി.

നിയമസഭയിലെത്തിയ ജീവനക്കാരെയും സമരാനുകൂലികൾ തടഞ്ഞു. സംഭവത്തിൽ ജീവനക്കാർ നിയമസഭാ സെക്രട്ടറിക്ക് പരാതിയും നൽകിയിട്ടുണ്ട്. അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും വാഗ്ദാനം ചെയ്തതെല്ലാം പാഴ്‌വാക്കാകുന്ന ദൃശ്യങ്ങളാണ് കേരളത്തിൽ ഉടനീളം കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP