Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടാഴ്ചയ്ക്കകം ശമ്പളകുടിശ്ശിക തീർക്കണമെന്നും അമ്പതുശതമാനം രണ്ടുദിവസത്തിനകം നൽകണമെന്നുമുള്ള ആവശ്യം തള്ളി; മറ്റൊനുകൂല്യങ്ങൾ നൽകാൻ സാവകാശം വേണമെന്നും മാനേജ്‌മെന്റ്; എട്ടുമാസത്തിലധികമായി ശമ്പളം കിട്ടാത്ത ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിരാശപ്പെടുത്തി സമവായ ചർച്ച പരാജയം; ശനിയാഴ്ചയോടെ സമരം കൊച്ചി പിവി എസ് ആശുപത്രിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ സമരസമിതി

രണ്ടാഴ്ചയ്ക്കകം ശമ്പളകുടിശ്ശിക തീർക്കണമെന്നും അമ്പതുശതമാനം രണ്ടുദിവസത്തിനകം നൽകണമെന്നുമുള്ള ആവശ്യം തള്ളി; മറ്റൊനുകൂല്യങ്ങൾ നൽകാൻ സാവകാശം വേണമെന്നും മാനേജ്‌മെന്റ്; എട്ടുമാസത്തിലധികമായി ശമ്പളം കിട്ടാത്ത ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിരാശപ്പെടുത്തി സമവായ ചർച്ച പരാജയം; ശനിയാഴ്ചയോടെ സമരം കൊച്ചി പിവി എസ് ആശുപത്രിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ സമരസമിതി

ആർ പീയൂഷ്

 കൊച്ചി: ശമ്പളം ലഭിക്കാത്തിനെ തുടർന്ന് പ്രതിഷേധം നടത്തുന്ന കൊച്ചി പിവി എസ് ആശുപത്രിയിലെ ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ച പരാജയം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ്‌കുമാർ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക തന്നുതീർക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. കുടിശ്ശികയുടെ 50% രണ്ടുദിവസത്തിനകം നൽകണമെന്ന ആവശ്യവും തള്ളി. മറ്റാനുകൂല്യങ്ങൾ നൽകാൻ കൂടുതൽ സാവകാശം വേണമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.

ആശുപത്രി എംഡി പിവി മിനി, മകൻ പിവി അഭിഷേക്, മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പിവി നിധീഷ് എന്നിവരാണ് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സംയുക്ത സമര സമിതിയിലുള്ള ഐഎംഎ, യുഎൻഎ, യുഎച്ച്എസ്എ തുടങ്ങിയവയുടെ നേതാക്കൾ സമരക്കാർക്കുവേണ്ടി പങ്കെടുത്തു. യുഎൻഎ ജില്ലാ സെക്രട്ടറി ഹാരിസ് മണലുമ്പാറ, ഐഎംഎ കൊച്ചി മേഖലാ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, സെക്രട്ടറി ഡോ ഹനീഷ്, ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. പ്രകാശ് സക്കറിയാസ് ഡോ. മാത്യു ഫിലിപ്പ്, ജീവനക്കാരായ രാജൻ, നിധിൻ, ലൂസി എന്നിവരാണ് ചർച്ചയിൽ നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ചയോടെ അനുഭാവപൂർണമായ നടപടികളുണ്ടായില്ലെങ്കിൽ സമരം ആശുപത്രിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ജീവനക്കാരുടെ നീക്കം. ആശുപത്രി ഉടമകളുടെ സ്ഥാപനമായ മാതൃഭൂമിയിലേക്കടക്കം മാർച്ച് നടത്താനാണ് ജീവനക്കാർ ലക്ഷ്യമിടുന്നത്.

ഒരു വർഷമായി ശമ്പളം നൽകാത്തതിനെതുടർന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടർമാർക്ക് ഒരു വർഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാർക്ക് 8 മാസങ്ങളായും ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നൽകാത്തതിനെ തുടർന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നൽകിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാർ സാക്ഷ്യപ്പടുത്തുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രനാണ് പിവി സ്വാമി മെമോറിയൽ ആശുപത്രിയുടെ ചെയർമാൻ.

അതേസമയം ആശുപത്രി അടച്ചുപൂട്ടി വിൽപ്പന നടത്താനാണ് മാനേജ്‌മെന്റ് നീക്കം. സ്ഥാപനം നഷ്ടത്തിലായതിനാലാണ് ഇത്തരത്തിൽ ശ്രമമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിൽപ്പനയിലൂടെ കുടിശ്ശിക നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതും ജലരേഖയായി തുടരുകയാണ്. നേരത്തെ വിഷയത്തിൽ കളക്ടർ ഇടപെട്ടപ്പോൾ ഫെബ്രുവരി 28 നകം കുടിശ്ശിക നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. അതിനിടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ അടച്ചുപൂട്ടുകയാണ് മാനേജ്‌മെന്റ്. ലിഫ്റ്റുകളും എസികളും ഓഫാക്കിയിടുകയും ഫാർമസി പൂട്ടുകയും ചെയ്തു.

എച്ച്ആർ.അക്കൗണ്ടസ്,റിസപ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്.കൂടാതെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഡോക്ടർമാരും ജീവനക്കാരും ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു. ലിഫ്റ്റ് പൂട്ടിയതിനാൽ ഇപ്പോൾ ചികിത്സയിലുള്ള രോഗികളെ എടുത്തുകയറ്റേണ്ട ദുരിതത്തിലാണ് കൂട്ടിരിപ്പുകാർ. വിഷയത്തിൽ നിഷേധാത്മക സമീപനമാണ് മാനേജ്‌മെന്റിന്റേതെന്ന് സമരക്കാർ വ്യക്തമാക്കുന്നു. യുഎൻഎ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂർണപിൻതുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആശുപത്രി മാനേജിങ് ഡയറക്ടർ പി വി മിനി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഫണ്ട് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കുടിശ്ശിക തീർക്കുമെന്നും ഉറപ്പുനൽകി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർപൂർണമായ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രി നഷ്ടത്തിലാണെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നും ജീവനക്കാർ വിശദീകരിക്കുന്നു. ആറുലക്ഷം രൂപവരെ പ്രതിദിനം ലഭ്യമാകുന്നുണ്ടെന്ന് കളക്ഷൻ പോയിന്റിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചെന്നാണ് ഇവരുടെ വാദം.

വരുമാനമില്ലെന്ന് പറഞ്ഞ് മാനജ്‌മെന്റ് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നെന്നും ഇവർ പറയുന്നു. രണ്ടാഴ്ചയ്ക്കകം ശമ്പളക്കുടിശ്ശിക നൽകണമെന്നും മറ്റാനുകൂല്യങ്ങൾ പൂർവമാതൃകയിൽ ക്രമീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP