Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിവർഷ ലാഭം 2000കോടി! പക്ഷേ ശമ്പളം കൊടുക്കാൻ മാത്രം പണമില്ല; പോരാത്തതിന് നല്ല ഒന്നാന്തരം തൊഴിൽ നിയമ ലംഘനവും; ലാഭത്തിന്റെ ഒരു ശതമാനമെങ്കിലും ശമ്പളത്തിനായി മാറ്റിവയ്ക്കണമെന്ന് തീർത്ത് പറഞ്ഞ് തൊഴിലാളികൾ; മുത്തൂറ്റ് ഫിനാൻസിന് മുന്നിൽ നിരാഹാര സമരമിരുന്ന് തൊഴിലാളികൾ; യൂണിയൻ പ്രവർത്തനത്തിന്റെ പേരിലെ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികൾ

മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിവർഷ ലാഭം 2000കോടി! പക്ഷേ ശമ്പളം കൊടുക്കാൻ മാത്രം പണമില്ല; പോരാത്തതിന് നല്ല ഒന്നാന്തരം തൊഴിൽ നിയമ ലംഘനവും; ലാഭത്തിന്റെ ഒരു ശതമാനമെങ്കിലും ശമ്പളത്തിനായി മാറ്റിവയ്ക്കണമെന്ന് തീർത്ത് പറഞ്ഞ് തൊഴിലാളികൾ; മുത്തൂറ്റ് ഫിനാൻസിന് മുന്നിൽ നിരാഹാര സമരമിരുന്ന് തൊഴിലാളികൾ; യൂണിയൻ പ്രവർത്തനത്തിന്റെ പേരിലെ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2000 കോടിയുടെ ലാഭമുണ്ടെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ മാത്രം ഒരു താൽപര്യവും കാണിക്കാതെ മുന്നോട്ട് പോവുകയാണ് മുത്തൂറ്റ് ഫിനാൻസ്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ പത്രിക സമർപ്പിച്ചെങ്കിലും തൊഴിലാളികളോട് മുഖം തിരിച്ച് നിൽപ്പ് തുടരുകയാണ് മുത്തൂറ്റ് മാനജ്‌മെന്റ്. ശമ്പളപരിഷ്‌കരണം നടപ്പാകുക,അംഗീകൃത സ്റ്റാൻഡിങ്ങ് ഓർഡർ നിലവിൽ വരുത്തുക,പ്രതികാര സ്ഥലം മാറ്റ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ(സി ഐ ടി യു )നേതൃത്വത്തില് നിരാഹാരസമരം മൂന്നാം ദിവസം പുരോഗമിക്കുകയാണ് ഇപ്പോൾ. മാനേജ്‌മെന്റ് അനുപഭാവപൂർവ്വം നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് സമരത്തിന് തയ്യാറെടുക്കുകയാണ് തൊഴിലാളികൾ.

അവകാശപത്രികയിലെ പ്രധാന ആവശ്യമായ ശമ്പള വർദ്ധനവ് ഉടൻ നടപ്പിലാക്കുക, തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ കമ്പനി മാനേജിങ് ഡയറക്ടറുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പാലിക്കുക. പ്രതികാരപരമായി നടത്തിയ സ്ഥലം മാറ്റ നടപടികൾ പിൻവലിക്കുക, ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസം പിന്നിടുമ്പോൾ കൂടുതൽ തൊഴിലാളികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. 90 ശതമാനത്തിൽ അധികം വരുന്ന ജീവനക്കാർ പണിമുടക്ക് സമരത്തിന് ഇറങ്ങുമ്പോൾ അത് കമ്പനി നടത്തിപ്പിനെ തന്നെ ബാധിക്കുകയും ചെയ്യും.

തുടർച്ചയായി കരാർ ലംഘിച്ച് തൊഴിൽ വകുപ്പിനെയും ജീവനക്കാരെയും കബളിപ്പിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെ അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.ഇതിന്റെ ആദ്യഘട്ടമായി 19 നും 20 നും 21നും എറണാകുളം ബാനർജി റോഡിലെ ഹെഡ് ഓഫീസിനുമുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു.ഇതിന്റെ സമാപന ദിനമായ ഇന്നാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നതിനെ കുറിച്ച് യൂണിയൻ ആലോചിക്കുന്നത്. 2000 കോടിയുടെ ലാഭമുണ്ടെങ്കിലും 80 മുതൽ 90ശതമാനം വരെ ജീവനക്കാർക്കും 12,000 മുതൽ 14,000 വരെ മാത്രമാണ് ശമ്പളം നൽകുന്നത്. ഇതിൽ വർധനവ് വേണം, അതായത് ലാഭത്തിന്റെ ഒരു ശതമാനം എങ്കിലും ശമ്പളം നൽകുന്നതിന് ഉപയോഗിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം.

2016ൽ യൂണിയൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതോടെയാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പുറംലോകം അറിയുന്നത്. ആദ്യ ഘട്ടം മുതൽ മഖ്യധാര മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കാൻ വിമൂഖത കണിച്ചപ്പോഴും മറുനാടൻ മലയാളി വിഷയം റിപ്പോർട്ട് ചെയ്തിരുന്നു.2000 കോടിയിൽ അധികം ലാഭമുള്ള സ്ഥാപനം ജീവനക്കാർക്ക് മാന്യമായ ശമ്പളം നൽകുന്നില്ല. അടിസ്ഥാന ശമ്പളത്തിലെ വർധന, ക്ഷാമബത്ത, ഇൻക്രിമെന്റ്, അലവൻസുകൾ എന്നിവ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംഘടന നൽകിയ അവകാശപത്രിക ചർച്ച ചെയ്യാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല.

കാലങ്ങൾക്കു മുമ്പ് മാനേജ്‌മെന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ച തുകയാണ് ഇപ്പോഴും അലവൻസായി നൽകുന്നത്.സ്ഥലംമാറ്റത്തിന്റെ പേരിൽ യൂണിയൻ അംഗത്വമുള്ളവരെ ഉപദ്രവിക്കുന്ന രീതി തുടരുകയാണ്. ദീർഘകാലമായി സബ്സ്റ്റാഫ് തസ്തിക മുതൽ മാനേജർ തസ്തികവരെയുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം നടപ്പാക്കുന്നില്ല. പിരിഞ്ഞുപോയ നൂറുകണക്കിന് ജീവനക്കാരുടെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോഴാണിത്.

പ്രൊബേഷൻ കാലാവധി നീട്ടി ജീവനക്കാരെ സ്ഥിരപ്പെടുത്താതെ ദ്രോഹിക്കുന്ന നടപടിയും തുടരുകയാണ്. അവധി ദിവസങ്ങൾ യൂണിയനുമായി മുൻകൂട്ടി ചർച്ച ചെയ്ത് പ്രഖ്യാപിക്കണമെന്ന വ്യവസ്ഥ പാലിക്കാൻ തയ്യാറാവുന്നില്ല. മാത്രമല്ല, 2019ലെ അവധി ദിനങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ തയ്യാറായിട്ടില്ല. ബോണസ് കുടിശ്ശിക നൽകാമെന്ന് ആറുമാസം മുൻപ് നൽകിയ ഉറപ്പ് പാലിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കണം. സ്ഥാപനവും ജീവനക്കാരും തമ്മിലുള്ള സമാധാന അന്തരീക്ഷം തകർക്കാൻ ഉദ്ദേശിക്കുന്നില്ല. നല്ലൊരു അന്തരീക്ഷത്തിൽ സ്ഥാപനവും തൊഴിലാളികളും മുന്നോട്ട് പോണം. പക്ഷേ മാനേജ്‌മെന്റ് ശ്രമിക്കുന്നത് യൂണിയൻ ഇല്ലാതാക്കാൻ മാത്രമാണ് എന്നും യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP