1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

സർക്കാർ വഞ്ചനയിൽ മനം നൊന്ത് കാൻസർ ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ യുവതി നിരാഹാരമിരിക്കുന്നു; കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ചതിച്ചതിനെതിരെ മരടിലെ ഫ്‌ളാറ്റുടമകൾ പട്ടിണി സമരം നടത്തി; പിഎസ് സി പരീക്ഷ മലയാളത്തിലാക്കാൻ അടൂർ അടക്കമുള്ളവർ ഉപവസിച്ചു; ജീവിക്കാനുള്ള കാശ് ചോദിച്ചതിന് മുത്തൂറ്റ് മുതലാളിയുടെ പ്രതികാരത്തിന് ഇരയായി അടുപ്പ് പോലും പുകയ്ക്കാനാവാതെ ജീവനക്കാരും; തിരുവോണ നാളിൽ നീതി തേടി നിരാഹാരം അനുഷ്ഠിച്ച് അനേകം പേർ

September 12, 2019 | 08:19 AM IST | Permalinkസർക്കാർ വഞ്ചനയിൽ മനം നൊന്ത് കാൻസർ ഇല്ലാതെ കീമോ തെറാപ്പിക്ക് വിധേയയായ യുവതി നിരാഹാരമിരിക്കുന്നു; കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ചതിച്ചതിനെതിരെ മരടിലെ ഫ്‌ളാറ്റുടമകൾ പട്ടിണി സമരം നടത്തി; പിഎസ് സി പരീക്ഷ മലയാളത്തിലാക്കാൻ അടൂർ അടക്കമുള്ളവർ ഉപവസിച്ചു; ജീവിക്കാനുള്ള കാശ് ചോദിച്ചതിന് മുത്തൂറ്റ് മുതലാളിയുടെ പ്രതികാരത്തിന് ഇരയായി അടുപ്പ് പോലും പുകയ്ക്കാനാവാതെ ജീവനക്കാരും; തിരുവോണ നാളിൽ നീതി തേടി നിരാഹാരം അനുഷ്ഠിച്ച് അനേകം പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവോണനാളിൽ ഐതിഹ്യത്തിന്റെ അദൃശ്യസ്പർശം നമുക്ക് മേലേയുണ്ട്. കാട്ടൂർഗ്രാമത്തിലെ മാങ്ങാട്ടു മഠത്തിലെ ഭട്ടതിരി സ്ഥിരമായി എല്ലാ തിരുവോണ നാളിലും നടത്തിയിരുന്ന ഒന്നായിരുന്നു ബ്രാഹ്മണന് കാൽകഴുകിച്ചൂട്ട്. എന്നാൽ ഒരു വർഷം തിരുവോണത്തിന് ആരും വന്നില്ല. എന്നാൽ ഇതിൽ മനം നൊന്ത തിരുമോനി ആറന്മുള ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഉപവാസം സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു ബ്രാഹ്മണ ബാലൻ ഈസമയം അവിടെ വരുകയും ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. അന്നു രാത്രി സ്വപ്നത്തിൽ വന്നത് സാക്ഷാൽ ആറന്മുളഭഗവാനാണെന്ന് ഭട്ടതിരിക്ക് മനസ്സിലായി. ഇത് മനസ്സിലാക്കിയ ഭട്ടതിരി പിന്നീട് എല്ലാവർഷവും ഉത്രാടനാളിൽ ഓണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയിൽ ഉത്രാടനാളിൽ പുറപ്പെട്ട് തിരുവോണത്തിന് പുലർച്ചെയാണ് ആറന്മുളയിൽ എത്തുക. ഈ അനുഷ്ഠാനം ഇപ്പോഴും തുടരുന്നു. എന്നാൽ, പുതിയ കാലത്ത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട്, അധികാരകേന്ദ്രങ്ങളുടെ വകതിരിവില്ലായ്മ കൊണ്ടാണ് പലപ്പോഴും തിരുവോണ നാളിൽ പോലും ഉപവാസസമരം ഇരിക്കേണ്ടി വരുന്നത്. ബുധനാഴ്ച തിരുവോണ നാളിൽ നിരാഹാര സമരങ്ങളുടെ വേലിയേറ്റമായിരുന്നു. കാൻസർ ഇല്ലാതെ കീമോതെറാപ്പിക്ക് വിധേയയായ രജനിയുടെ നിരാഹാരവും, മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ കണ്ണീരും, ഐക്യമലയാള പ്രസ്ഥാനത്തിന്റെ പിഎസ്‌സി ഓഫീസിന് മുന്നിലെ ഉപവാസവും, മുത്തൂറ്റ് ജീവനക്കാരുടെ സമരവുമെല്ലാം ഇതിന്റെ നേർസാക്ഷ്യങ്ങളായി.

രജനിയുടെ കണ്ണീരിന് ആരുസമാധാനം പറയും?

കാൻസർ ഇല്ലാതിരുന്നിട്ടും ബന്ധപ്പെട്ടവരുടെ പിടിപ്പുകേട് കൊണ്ട് കീമോ തെറാപ്പിക്ക് വിധേയേയ ആകേണ്ടി വന്ന മാവേലിക്കര സ്വദേശി രജനിയുടെ കാര്യം നോക്കാം. രജനി, സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചാണ് തിരുവോണ നാളിൽ സമരം നടത്തിയത്. മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലാണ് സത്യാഗ്രഹം നടത്തിയത്.കുറ്റക്കാരായ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ നടപടി, നഷ്ടപരിഹാരം തുടങ്ങിയവ ആവശ്യങ്ങളിൽ 25നകം തീരുമാനമെടുക്കാമെന്ന് കലക്ടർ ഉറപ്പുനൽകിയതിനെത്തുടന്ന് സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണനാളിൽ രജനി സത്യാഗ്രഹസമരത്തിന് ഇറങ്ങിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ലാബിൽ നടത്തിയ ബയോപ്‌സി പരിശോധനയിലാണു ആദ്യം മുഴ കാൻസറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ രജനിക്കു കീമോ തെറപ്പി ചികിൽസ നൽകി. ഇതിനിടെ സ്വകാര്യ ലാബിനൊപ്പം കോട്ടയം മെഡിക്കൽ കോളജ് ലാബിൽ നൽകിയ പരിശോധനാ ഫലത്തിൽ കാൻസറില്ലെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും ബയോപ്‌സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ജോലിയും എല്ലാ സഹായങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ആരോഗ്യ മന്ത്രിയെ കണ്ടും വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഇല്ലാത്ത രോഗത്തിന്റെ പേരിൽ ചികിത്സ നടത്തി ടെക്‌സറ്റൈൽ ഷോപ്പിൽ ഉണ്ടായിരുന്ന ജോലിയും പോയി.

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ യുവതിക്കു കീമോ തെറപ്പി നൽകിയ സംഭവം വൻവിവാദമായിരുന്നു. രജനി ചികിത്സാദുരിതത്തിന് ഇരയായത്.ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കൽ കോളജിലെത്തിയത്. സർജറി വിഭാഗം ബയോപ്‌സിക്കു നിര്‌ദേശിച്ചു. മെഡിക്കൽ കോളജിലെ ഫലം വൈകുമെന്നതിനാൽ സ്വകാര്യ ലാബിൽ കൂടി പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിനു സമീപമുള്ള ഡയനോവ ലാബിൽനിന്നു കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണു ചികിത്സ തുടങ്ങിയത്.

ആദ്യ ഘട്ട കീമോതെറപ്പിക്കു ശേഷമാണു മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നുള്ള ഫലം ലഭിച്ചത്. മുഴ കാൻസർ സ്വഭാവമുള്ളതല്ലെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഏപ്രിലിൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പോയി. കാൻസർ ഇല്ലെന്നായിരുന്നു അവിടെയും റിപ്പോർട്ട്. കോട്ടയത്തു പരിശോധിച്ച സാംപിളുകൾ ആർസിസിയിൽ വീണ്ടും പരിശോധിച്ചപ്പോഴും ഇതേ ഫലം ലഭിച്ചതോടെ ആരോഗ്യ മന്ത്രിക്കു പരാതി നൽകുകയായിരുന്നു.

വിട്ടുകൊടുക്കില്ല; തിരുവോണത്തിനും സമരവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകൾ

അഞ്ചുദിവസമാണ് ചൊവ്വാഴ്ച നഗരസഭാധികൃതർ മരടിലെ ഫ്‌ളാറ്റുടമകൾക്ക് ഒഴിയാൻ വേണ്ടി സമയം കൊടുത്തത്. ഇതോടെ ഫ്‌ളാറ്റ് ഉടമകൾ നിരാഹാരമാരംഭിച്ചു. നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് തിരുവോണ ദിനം ഫ്‌ളാറ്റ് ഉടമകളുടെ നിരാഹാരസമരം. എറണാകുളം എംപി ഹൈബി ഈഡൻ സമരം ഉദ്ഘാടനം ചെയ്തു. ഫ്‌ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനെതിരെ ഉടമകൾ തിരുത്തൽ ഹർജി നൽകി. ഗോൾഡൺ കായലോരം റസിഡൻസ് അസോസിയേഷനാണ് ഹർജി നൽകിയത്. നിയമലംഘനം പഠിച്ച സമിതി സുപ്രീംകോടതി നിർേ തീരദേശനിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെയാണ് നഗരസഭ കഴിഞ്ഞ രണ്ട് ദിവസമായി നടപടികൾ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്‌ളാറ്റുകളിൽ എത്തിയ നഗരസഭാ ഉദ്യോഗസ്ഥർ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കാണിച്ച് നോട്ടിസ് പതിപ്പിച്ചിരുന്നു.

1994ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ടും നിലവിൽ ബാധകമായ മറ്റു നിയമങ്ങളും പ്രകാരം ഇനി ഒരു അറിയിപ്പു കൂടാതെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിനു ചെലവാകുന്ന തുക പ്രോസിക്യൂഷൻ നേരിടേണ്ടു വരുന്ന വ്യക്തിയിൽനിന്ന് ഈടാക്കുമെന്നും നഗരസഭയുടെ നോട്ടിസിൽ പറയുന്നു. ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുമ്പോഴും എലൂരിലുള്ള ഫാക്ടിന്റെ അതിഥിമന്ദിരം അടക്കമുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ നഗരസഭ ശ്രമിക്കുന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്‌ളാറ്റുകൾ പൊളിക്കാൻ താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ് നഗരസഭ. ഈ മാസം പതിനെട്ടിനാണ് നഗരസഭ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകേണ്ടത്. ഇരുപതിനാണ് ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യംകൂടി ഉള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടം സർക്കാർ നികത്തണം

മരടിലെ ഫ്‌ളാറ്റുടമകളുടെ നഷ്ടം സർക്കാർ നികത്തണമെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ ആവശ്യപ്പെട്ടു. വിഷയത്തിൽ നഗരസഭയ്ക്ക് കൈകഴുകാനാകില്ല. അനുമതി നൽകിയവർക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാൽപാഷ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം തടയാൻ സർക്കാരിനു പലതും ചെയ്യാനാകും. ഫ്‌ളാറ്റുടമകളെ സുപ്രീം കോടതി കേൾക്കാതെ പോയതു ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ തിരുത്തൽ ഹർജിയിലാണ് ഫ്‌ളാറ്റുടമകളുടെ പ്രതീക്ഷ.

പെറ്റമ്മയെ അറിയാത്ത പിഎസ് സിയെ വേണ്ട

തിരുവോണ നാളിൽ അപൂർവമായ സമരത്തിന് പിഎസ് സി ഓഫീസിന് മുമ്പിലെ കവാടം സാക്ഷിയായി. മലയാളത്തിൽ പരീക്ഷ നടത്താത്തിനുള്ള പ്രതിഷേധം കനത്തതോടെ തിരുവോണത്തിനും ഉപവാസ സമരം നടന്നു. അടൂർ ഗോപാലകൃഷ്ണനും, സുഗത കുമാരിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. പിഎസ്‌സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണനും പെറ്റമ്മയെ അറിയാത്ത പിഎസ്‌സിയെ വേണ്ടെന്ന് സുഗതകുമാരിയും ഉപവാസസമരത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് തിരുവോണനാളിൽ മലയാളഭാഷക്കായി സാഹിത്യ നായകർ ഒത്തുചേർന്നത്. ആരോഗ്യപ്രശ്‌നങ്ങൾ മറന്ന് കവയിത്രി സുഗതകുമാരി എത്തിയതോടെ സമരാവേശം ഇരട്ടിയായി. സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് ഉമ്മൻ ചാണ്ടിയും മലയാളത്തിനായി ശബ്ദമുയർത്തി. തിരുവോണനാളിൽ കേരളത്തിന്റെ സാംസ്‌കാരിക നായകർ ഉപവാസം അനുഷ്ഠിക്കുന്നത് നിസ്സാരമായി കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെഎഎസ് ഉൾപ്പടെ പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു ഐക്യദാർഡ്യവുമായിട്ടാണ് ഉപവാസം. കവി വി.മധുസൂദനൻനായർ, ജോർജ് ഓണക്കൂർ, മധുപാൽ തുടങ്ങി നിരവധി പ്രമുഖർ തലസ്ഥാനത്ത് നടന്ന സമരത്തിൽ അണിനിരന്നു.

എം ടി.വാസുദേവൻ നായർ കോഴിക്കോട് ബസ് സ്റ്റാൻഡു പരിസരത്തും കുരീപ്പുഴ ശ്രീകുമാർ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫിസിനു മുന്നിലും ബാലചന്ദ്രൻ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പൽ ഓഫിസ് പരിസരത്തും സി.കെ. ശശീന്ദ്രൻ എംഎൽഎ വയനാട് കൽപറ്റ ബസ്റ്റാൻഡിലും ഉപവാസമിരുന്നു. സംസ്ഥാനത്തു 17 കേന്ദ്രങ്ങൾക്കു പുറമേ മുംബൈയിലും തിരുവോണ ദിവസം സമരം നടന്നു. ഈ മാസം 16 ന് പിഎസ് സിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയാണ് ഇനി പ്രതീക്ഷ.

കനിവില്ലാതെ മുതലാളി: സമരത്തിന്റെ തീച്ചൂളയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ

ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐ.ടി.യുവിന്റെ പിന്തുണയുള്ള സമരത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ ജോലിയെടുക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എം.ഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയിരുന്നത്.

മുത്തൂറ്റ് സമരത്തിൽ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ചില പ്രശ്‌നങ്ങളിൽ കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരുകയാണ്.മുത്തൂറ്റ് ഫിനാൻസിലെ സമരം തുടർന്നാൽ 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോർജ് അലക്‌സാണ്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ ജോർജ് അലക്‌സാണ്ടർ മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിയുമായി ചർച്ച നടത്തി. ഓണത്തിന് ശേഷമാണ് ഇനി ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ആ ചർച്ചയിലും മാനേജ്‌മെന്റ് വഴങ്ങാതിരുന്നാൽ ജീവനക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. തിരുവോണ നാളിലെ പട്ടിണിയിലും ആ പ്രതീക്ഷയാണ് അവരെ മുന്നോട്ട് നയിക്കുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജോലിക്കെത്തിയ യുവതിയെ ഒന്നര വർഷത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; മതംമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ ജോലി ഉപേക്ഷിച്ച യുവതിയെ പിന്തുടർന്നത് ഭീഷണിയുമായി; യുവതി പരാതി നൽകിയതോടെ അലിയാർ കബളിപ്പിച്ച് നടന്നത് അന്വേഷണ സംഘത്തെയും; ബലാത്സംഗ വീരനെ അന്വേഷണ സംഘം കുടുക്കിയത് തന്ത്രപൂർവമുള്ള നീക്കത്തിലൂടെ
'കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തത്.. നിധിൻ തന്നെ വരുതിയിൽ ആക്കിയത് ഭീഷണിപ്പെടുത്തി; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി; പണം ആവശ്യപ്പെട്ടത് കൂടാതെ കാലിലെ കൊലുസ്സും ചോദിച്ചു; നിരന്തരമായി പണം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിക്കേണ്ടി വന്നത്'; എല്ലാത്തിനും കാരണം വാരത്തെ കാമുകനെന്ന് പറഞ്ഞ് ശരണ്യ; മൊഴിയുടെ അടിസ്ഥാനത്തിൽ നിധിനെ അഞ്ചു മണിക്കൂർ ചോദ്യം ചെയതു പൊലീസ്; ഇരുവരുടെയും മൊഴികളിൽ നിറയുന്നത് വൈരുദ്ധ്യങ്ങൾ
അക്രമികൾ അഴിഞ്ഞാടുകയും പൊലീസ് നോക്കി നിൽക്കുകയും ചെയ്തതോടെ വടക്ക്-കിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ പൊലിഞ്ഞുവീണത് 13 ജീവൻ; 150 ലേറെ പേർക്ക് പരിക്ക്; നാലിടങ്ങളിൽ കർഫ്യു; അക്രമികൾ തീയിട്ടത് നൂറുകണക്കിന് വാഹനങ്ങൾക്കും കടകൾക്കും; മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ജഫ്രാബാദിൽ വഴിതടയൽ സമരം തുടങ്ങിയവരെ ഒഴിപ്പിച്ചു; സൈന്യത്തെ ഇറക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ; വടക്ക്-കിഴക്കൻ ഡൽഹിയിൽ ബുധനാഴ്ചത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു
സുരക്ഷിതരായിരിക്കുക എന്നതാണ് പ്രധാനം; വാട്ട്‌സാപ്പിലോ ടി വി യിലോ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെങ്കിലും ഒറ്റയടിക്ക് വിശ്വസിക്കാതിരിക്കുക; കുഴപ്പമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, വീട്ടുകാരുടെ ഉൽകണ്ഠ ഒഴിവാക്കുക; ഡൽഹിയിലെ മലയാളി സുഹൃത്തുക്കൾ ശ്രദ്ധിക്കാൻ: മുരളി തുമ്മാരുകുടി എഴുതുന്നു
ഷഹീൻബാഗ് മോഡൽ സമരം ജാഫറാബാദിലും ചാന്ദ്ബാഗിലും വ്യാപിപ്പിച്ചപ്പോൾ ചോദ്യം ചെയ്ത് എത്തിയത് കപിൽ മിശ്ര; ട്രംപ് തിരിച്ചു പോകും വരെ ക്ഷമിക്കുമെന്ന് മുന്നറിയിപ്പ്; പൗരത്വ നിയമ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതോടെ കല്ലേറിൽ പരിക്കേറ്റ് മരിച്ചത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ; ട്രംപ് പോകുന്നത് കാത്തു നിൽക്കാതെ തിരിച്ചടിക്കാൻ ഒരു കൂട്ടർ ഇറങ്ങിയതോടെ കലാപം; പൊലീസും നിഷ്‌ക്രിയമായതോടെ ചേരിതിരിഞ്ഞ് അക്രമവും കൊള്ളിവെയ്‌പ്പും; ഡൽഹിയിൽ വീണ തീപ്പൊരി ആളിക്കത്തിയത് ഇങ്ങനെ
രാഷ്ട്രപതിഭവനിലേക്കെത്തിയത് അശ്വാരാഢ സേനയുടെ അകമ്പടിയോടെ; അമേരിക്കൻ പ്രസിഡന്റിനെയും പത്‌നിയേയും രാഷ്ട്രപതി സ്വീകരിച്ചത് ഭാര്യാസമേതനായി; രാം നാഥ് കോവിന്ദ് നൽകിയ അത്താഴവിരുന്നിന് എത്തിയത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള നേതാക്കളും; 36 മണിക്കൂർ നീണ്ട ഇന്ത്യാസന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി
'അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും..മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല; 16 വർഷത്തെ ഡൽഹി റിപ്പോർട്ടിങ്ങിനിടെ ഇങ്ങനൊരു തേർവാഴ്ച കണ്ടിട്ടില്ല; അക്രമി സംഘം തന്നോടും വന്ന് മതം ചോദിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ; മൗജ്പൂരിൽ ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു; നാല് എൻഡിടിവി മാധ്യമപ്രവർത്തർക്കും പരിക്ക്; ഡൽഹി കലാപത്തിൽ നടന്നത് തിരഞ്ഞുപിടിച്ചുള്ള ആക്രമണം
ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളുടെ സ്തനങ്ങൾ! ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നു; നടപടി വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന ഭീതി മൂലം; ഇങ്ങനെ മാറിടം ഛേദിച്ചു കളഞ്ഞ സംഭവങ്ങൾ വരെ നിരവധി; 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളുടെ ജീവിതം ദുരിതമാക്കിയ ബ്രസ്റ്റ് അയണിങിന്റെ കഥ
ഡൽഹിയിൽ നരവേട്ട തുടരുന്നു; ഇരുവിഭാഗവും കൂട്ടമായി എത്തുന്നത് എതിർമതക്കാരെ ആക്രമിക്കാൻ; വർഗീയ ലഹളയിൽ മരണം ഏഴായി; രണ്ട് പേർക്ക് വെടിയേറ്റു; പരിക്കേറ്റ 160 പേരിൽ പലരുടെയും നില ഗുരുതരം; അഗ്നിക്കിരയാക്കിയവയിൽ മെട്രോ സ്‌റ്റേഷനും ഫയർ എഞ്ചിനുകളും; ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ കലാപം കനക്കുന്നു; ക്രമസമാധാന പാലനത്തിന് പൊലീസും പട്ടാളവുമില്ല; ഒരു മാസത്തേക്ക് വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ