Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ യൂണിഫോം അണിഞ്ഞ പെൺകുട്ടികൾ കുത്തിയിരുന്നു; ഒപ്പം കൂടി അദ്ധ്യാപകരും മാതാപിതാക്കളും നാട്ടുകാരും; മന്ത്രിമാർ ഏറെ പറക്കുന്ന നന്തൻകോട്ടെ അപൂർവ സമരത്തിൽ പെട്ട് ബിവറേജസ് ഔട്ട്ലറ്റ് തുറക്കാനാവാതെ അധികൃതർ; ഒരു മണിക്കൂർ കൊണ്ട് ഒരു സമരം വിജയിച്ചത് ഇങ്ങനെ

സ്‌കൂൾ യൂണിഫോം അണിഞ്ഞ പെൺകുട്ടികൾ കുത്തിയിരുന്നു; ഒപ്പം കൂടി അദ്ധ്യാപകരും മാതാപിതാക്കളും നാട്ടുകാരും; മന്ത്രിമാർ ഏറെ പറക്കുന്ന നന്തൻകോട്ടെ അപൂർവ സമരത്തിൽ പെട്ട് ബിവറേജസ് ഔട്ട്ലറ്റ് തുറക്കാനാവാതെ അധികൃതർ; ഒരു മണിക്കൂർ കൊണ്ട് ഒരു സമരം വിജയിച്ചത് ഇങ്ങനെ

തിരുവനന്തപുരം: പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിന് സമീപത്തേക്ക് ബീവറേജസ് ഔട്ട്‌ലറ്റ് മാറ്റിയതിനെതിരെ പ്രതിഷേധവുമായി സ്‌കൂൾ വിദ്യാർത്ഥിനികൾ സമരരംഗത്ത് ഇറങ്ങിയതോടെ ഒരു മണിക്കൂർ കൊണ്ട് വിജയം കണ്ടു. വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് മദ്യശാല മാറ്റാൻ അധികൃതർ തീരുമാനിച്ചു. തിരുവനന്തപുരം നന്തൻകോട്ടെ ബിവറേജസ് ഔട്ട്‌ലെറ്റാണ് നഗരസഭാ ആരോഗ്യവിഭാഗം സെക്രട്ടറി നേരിട്ടെത്തി സീൽ ചെയ്തത്. മദ്യശാല സ്ഥലത്തു നിന്നും മാറ്റാൻ നടപടി ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വിദ്യാർത്ഥിനികൾക്ക് ഉറപ്പ് നൽകി.

ദേശീയപാതയോരത്തെ മദ്യശാലകൾ 500 മീറ്റർ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബേക്കറി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന മദ്യശാല നന്തൻകോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്. ഔട്ട്‌ലെറ്റ് കഴിഞ്ഞ 31നാണ് നന്തൻകോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്നലെ രാവിലെയോടെയാണ് ഇവിടെ മദ്യശാല ആരംഭിക്കുന്ന വിവരം അറിയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഒന്നാം തീയതിയായതിനാൽ ഔട്ട്‌ലെറ്റിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഔട്ട്‌ലെറ്റ് തുറക്കാൻ ജീവനക്കാരെത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും സമീപത്തെ സ്‌കൂളിലെ പെൺകുട്ടികളും എത്തിയത്.

എന്നാൽ നന്തൻകോട്ടെ ഹോളി എയ്ഞ്ചൽസ് സ്‌കൂളിന് സമീപത്തേയ്ക്ക് മദ്യശാല മാറ്റുന്നതിനെ വിദ്യാർത്ഥിനികൾ ശക്തമായി എതിർത്തു. ഗേൾസ് സ്‌കൂളിന് സമീപത്തേക്ക് മദ്യശാല മാറ്റുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുമെന്ന വാദം ഉയർത്തിയാണ് വിദ്യാർത്ഥിനികൾ തെരുവിലിറങ്ങിയത്.

മദ്യശാലയ്‌ക്കെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് പ്രതിഷേധിക്കുന്നത്. കൗൺസിലർ പാളയം രാജൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഔട്ട്‌ലെറ്റ് സ്ഥാപിച്ചതെന്ന് ഇവർ പറയുന്നു. കൂടാതെ ഔട്ട്‌ലെറ്റ് ആരംഭിച്ച ഇരുനില കെട്ടിടത്തിന് തൊട്ടടുത്താണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തിക്കുന്നത്.

പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്ന മദ്യശാല ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ നന്തൻകോട് റോഡിലെ ഗതാഗതം തടസപ്പെട്ടു. രാവിലെ ഒൻപതിന് തുടങ്ങിയ സമരം കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിന് സമീപം സ്ഥാപിച്ച മദ്യശാല ഉടൻ മാറ്റണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. തുടർന്ന് 10 ഓടെ ആരോഗ്യസെക്രട്ടറി എത്തി ഔട്ട്‌ലെറ്റ് സീൽ ചെയ്തു. മദ്യശാല ഇവിടെ നിന്നും മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിദ്യാർത്ഥിനികൾക്ക് ഉറപ്പ് നൽകി. ഇതോടെ സമരം തൽക്കാലക്കേത്ത് പിൻവലിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP