Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ പൊന്ന് ഫാസിൽ മോനെ; നിന്റെ ഭീഷണിയെ ഞാൻ ഭയക്കുന്നില്ല; എനിക്ക് വലുത് പാരന്റ്‌സിന്റെ കണ്ണൂനീർ; പലനാൾ കള്ളൻ ഒരു നാൾ പിഠിക്കപ്പെടും; ദൈവത്തെ ഓർത്ത് ആരും തക്കിട തരികിട സ്ഥാപനത്തിൽ പോയി ജോയിൻ ചെയ്യരുത്; എയിംഫിലിൽ ബിബിഎ പഠിക്കുന്ന യുവതിക്ക് പറയാനുള്ളത്

എന്റെ പൊന്ന് ഫാസിൽ മോനെ; നിന്റെ ഭീഷണിയെ ഞാൻ ഭയക്കുന്നില്ല; എനിക്ക് വലുത് പാരന്റ്‌സിന്റെ കണ്ണൂനീർ; പലനാൾ കള്ളൻ ഒരു നാൾ പിഠിക്കപ്പെടും; ദൈവത്തെ ഓർത്ത് ആരും തക്കിട തരികിട സ്ഥാപനത്തിൽ പോയി ജോയിൻ ചെയ്യരുത്; എയിംഫിലിൽ ബിബിഎ പഠിക്കുന്ന യുവതിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫ്ലൈറ്റിനുള്ളിൽ ട്രെയിനിങ്, എയർപോർട്ട് ട്രെയിനിങ്, പഠനം കഴിഞ്ഞാൽ പതിനായിരം രൂപയുടെ ജോലിയും. ഈ മോഹന വാഗ്ദാനത്തിലാണ് എയിംഫിൽ അക്കാദമി പടർന്ന് പന്തലിച്ചത്. എന്നാൽ ഇതെല്ലാം തട്ടിപ്പാണെന്ന് പരാതികൾ ദിനംപ്രതി സജീവമാവുകയാണ്. ഭീഷണിക്ക് മുമ്പിൽ പലരും പേടിച്ചൊളിച്ചു. എന്നാൽ ഡിഫറന്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് രംഗത്ത് എത്തിയതോടെ കൂടുതൽ പേർ സത്യം വിവരിച്ച് രംഗത്ത് വരികെയാണ്. എങ്ങനെയാണ് എയിംഫിൽ എയിംകിൽ ആകുന്നതെന്ന് വിശദീകരിക്കുകയാണ് ഇവിടത്തെ തന്നെ വിദ്യാർത്ഥിനി. പത്താംക്ലാസ് സർട്ടിഫിക്കറ്റും പ്ലസ് ടു സർട്ടിഫിക്കറ്റും തിരിച്ചു കൊടുക്കാതെ അഞ്ച് ലക്ഷം രൂപ പിടിച്ചു പറിക്കരുതെന്നാണ്

എയിംഫിൽ ഒരു ഏവിയേഷൻ അക്കാഡമി. തട്ടിപ്പിനിരയായ ഒരു പാട് പേരെ പരിചയപ്പെട്ടു. നിങ്ങൾക്കും ഇങ്ങനെ ഒരു അബദ്ധം നിങ്ങൾക്ക് പറ്റരുത്. എംയിംഫിൽ ഭാരതീയാർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണെന്നാണ് പറയുന്നത്. ഈ സർട്ടിഫിക്കറ്റിന് അയ്യായിരം രൂപം മതി. ഇതിനാണ് അഞ്ച് ലക്ഷം രൂപയാണ് വാങ്ങുന്നത്. ഇതിന് വേണ്ടി പറയുന്നത് ഒരു ലക്ഷം രൂപയുടെ ഡിജിറ്റോ എന്ന സർട്ടിഫിക്കറ്റ് നൽകുന്നു. ഇതിന് ഇന്ത്യയിലെന്നെല്ല ഒരിടത്തും വാല്യൂ ഇല്ല. സ്‌കോളർഷിപ്പും എല്ലാം ഓഫറും ചെയ്യുന്നു. കോഴ്‌സ് ഫീസ് അഞ്ച് ലക്ഷം രൂപയാണ്. എന്നിട്ട് പറയും നാല് ലക്ഷം രൂപയ്ക്ക് പഠിക്കാം. ഒരു ലക്ഷം രൂപ സ്‌കോളർഷിപ്പുണ്ടെന്ന് പറയുന്നു. ഇതാണ് ഇവിടത്തെ സ്‌കോളർഷിപ്പ്

എന്റെ മമ്മിയാണ് എന്നിക്ക് വേണ്ടി അഡ്‌മിഷൻ എടുക്കാൻ എംയിംഫിലിൽ പോയത്. കാര്യങ്ങൾ തിരക്കി വന്ന ശേഷം എന്നും വിളിച്ച് മൂന്ന് വേക്കൻസിയേ ഉള്ളൂവെന്നും എളുപ്പത്തിൽ പണം അടയ്ക്കണമെന്നും സമ്മർദ്ദം ചെലുതി. ഒടുവിൽ 30000 രൂപ അടിച്ചു. ഞാൻ നാട്ടിൽ വന്ന ശേഷം അക്കാഡമിയിൽ പോയി. അവിടെ പോയപ്പോൾ മോക്ക് റൂമിൽ കയറ്റി ഇരുത്തി. അതിന്റെ പുറകിൽ ആരോ എഴുതി വച്ചിരിക്കുന്നു. ഞങ്ങൾ ചതിക്കപ്പെട്ടു. നിങ്ങൾക്ക് എങ്കിലും അബദ്ധം പറ്റരുതെന്ന്. ഇതു കണ്ട ഞാൻ അവിടെ നിന്നിറങ്ങിയപ്പോൾ കാശ് തിരിച്ചു ചോദിച്ചു. റീഫണ്ട് വേണ്ടെന്ന് മതാപിതാക്കൾ എഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അതിനാൽ തരില്ലെന്നും. പിന്നീട് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പഠിക്കാൻ മാറ്റം തന്നു. താലിമാല പണയം വച്ചാണ് പലരും ഫീസ് കൊടുക്കുന്നത്. അതെല്ലാം വെറുതെയാവുകയാണ്.

ഏവിയേഷനിൽ ക്യാബിൻ ക്രൂവാകാൻ പ്ലസ് ടു മാത്രമേ വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമുള്ളൂ. അതുകൊണ്ട് തന്നെ എയിംഫിലിന്റെ തട്ടിപ്പിൽ ചാടരുത്. നങ്ങളുടെ ഭാവി പോകും. ഇപ്പോൾ ഫാസിൽ പറയുന്നു കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമേ പരാതിയുള്ളൂവെന്ന്. അങ്ങനെ അല്ല. പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. എന്റെ ജീവനും ഭീഷണിയുണ്ടാകും. എന്നാൽ എനിക്ക് പ്രധാനം മാതാപിതാക്കളുടെ കണ്ണീരാണ്. അതുകൊണ്ട് തന്നെ ആരും ചതിയിൽ പെടരുതെന്ന സന്ദേശമാണ് യുവതി നൽകുന്നത്. പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടുമെന്നും യുവതി പറയുന്നു.

വ്യോമയാന മേഖലയിൽ ബി.ബി.എ എം.ബി.എ ബിരുദങ്ങൾ വാഗ്ദാനം ചെയ്താണ് എയിംഫിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എന്നാൽ പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടാതായതോടെയാണ് വിദ്യാർത്ഥികൾ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. ഇത് ഡിഫറന്റ് തിങ്കേഴ്സ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെയാണ് സോഷ്യൽ മീഡിയ സജീവമായി ഏറ്റെടുത്തുത്. ഇതോടെ പ്രതിഷേധവും വ്യാപകമാവുകയാണ്. എയിംഫിലിന് എയിംകിൽ എന്ന വിശേഷണം നൽകുകയാണ് ഈ ഗ്രൂപ്പ്. കാരണം സ്ഥാപനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരെ വകവരുത്തുമെന്നാണ് എയിംഫില്ലുകാരുടെ ഭീഷണിയെന്നാണ് ആരോപണം. ഇതോടെയാണ് എയിംഫിലിന്റെ എയിം കിൽ പദ്ധതിക്കെതിരെ ഡിഫറന്റ് തിങ്കേഴ്സ് പ്രചരണം ശക്തമാക്കിയത്.

സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ മടക്കി നൽകാതെയുമാണ് സ്ഥാപനം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിലൂടെ കുട്ടികൾക്ക് നീതിയുണ്ടാക്കാൻ ഡിഫറന്റ് തിങ്കേഴ്സ് മുന്നിട്ടുറങ്ങിയത്. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് പ്രശ്നങ്ങൾ അവർ ചർച്ചയാക്കിയത്. ഇതോടെ ഇതിലെ അംഗങ്ങൾക്കെതിരേയും ഭീഷണിയുടെ സ്വരവുമായി എയിംഫിൽ മുതലാളി രംഗത്ത് വന്നതായാണ് ആരോപണം. ഇതാണ് പുതിയ വീഡിയോയിൽ യുവതിയും പങ്കുവയ്ക്കുന്നത്.

ഭാരതീയാർ സർവകലാശാലയുടെ കോഴ്‌സുകളുടെ മറവിലാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴിക്കോട് മാവൂർ റോഡിലെ സ്‌കൈ ടവറിൽ പ്രവർത്തിക്കുന്ന എയിംഫിൽ ഏവിയേഷൻ സെന്ററിനെതിരെ 2015-16,2016-17 കാലയളവിൽ മൂന്നുവർഷത്തെ എം ബി എ, ബി ബി എ ഇൻ എയർപോർട്ട് ആൻഡ് എയർലൈൻസ് കോഴ്‌സിനു പഠിക്കുന്ന വിദ്യാർത്ഥികളാണ് ദുരനുഭവങ്ങളുമായി രംഗത്തെത്തിയത്. ഭാരതീയാർ സർവകലാശാലയുടെ കീഴിൽ മൂന്നുവർഷ കാലയളവുള്ള സെവൻ സ്റ്റാൻ ഏവിയേഷൻ കോഴ്‌സ് ആണെന്നു തെറ്റിദ്ധരിപ്പിച്ച് രണ്ട് ലക്ഷത്തിന്റെയും നാല് ലക്ഷത്തിന്റെയും ഇടയിൽ ഫീസ് ഈടാക്കിയതായി വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ, യൂനിവേഴ്‌സിറ്റിയിൽ അന്വേഷിച്ചപ്പോൾ കോഴ്‌സിന് ഒരു വർഷത്തേക്ക് 5350 രൂപയാണ് ഈടാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തങ്ങൾക്ക് പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ യൂണിഫോമോ, നോട്ട്‌സോ, പരിശീലനമോ ലഭിച്ചിട്ടില്ല. ഒന്നാംവർഷം മൂന്നു ഏവിയേഷൻ ഡിപ്ലോമ പരീക്ഷ എഴുതുകയും ജയിക്കുകയും ചെയ്തവർ സർട്ടിഫിക്കറ്റിനു വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും വിദ്യാർത്ഥികള ഭീഷണിപ്പെടുത്തുകയും ഫീസ് മുഴുവനായി അടയ്ക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ സർവകലാശാലയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഡിജിറ്റോ ടെക്‌നിക്കൽ ട്രെയിനിങ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫില്ലിന്റെ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം ഉയർത്തിക്കാട്ടിയപ്പോൾ ഭീഷണി ഇരട്ടിച്ചു. പത്തുകൊല്ലമായി സ്ഥാപനം നടത്തുന്നുണ്ട്. അന്നൊന്നും ആരും പ്രശ്നമുണ്ടാക്കാൻ വന്നിട്ടില്ല. ടീച്ചർമാർ കിട്ടുമ്പോൾ വരും. വേണമെങ്കിൽ പഠിച്ചാൽ മതിയെന്നൊക്കെയാണ് ഭീഷണി.

ഈ സാഹചര്യത്തിൽ തങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോഴ്‌സിന് അടച്ച തുകയും നഷ്ടപരിഹാരവും നൽകണമെന്നാണ് ഇവരുടെ ആവശ്യം. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, കോണ്ടാക്ട്, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ തിരിച്ചു ചോദിച്ചപ്പോൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കിയതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം ജില്ലയിൽ സ്ഥാപനം നടത്താൻ അഫിലിയേഷനുണ്ട്. ഇതിന്റെ മറവിൽ മറ്റ് ജില്ലകളിൽ കോഴ്‌സ് നടത്തി വരികയായിരുന്നു. 2009 മുതൽ എയിംഫിൽ ഉടമ ഫാസിൽ മുഹമ്മദ് ബഷീർ, എം ഡി വിശ്വരൂപിണി, പ്രിൻസിപ്പൽ ബീജൾ ബിഷാ എന്നിവർക്കെതിരെ കേസുണ്ട്. എന്നാൽ ഉന്നത സ്വാധീനം മൂലം ഇതൊന്നും എവിടേയും എത്തുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP