Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതോടെ പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്; ഇത്തവണ കുടുതലായി ചേർന്നത് 1.63 ലക്ഷം കൂട്ടികൾ; ഏറ്റവും അധികം കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിൽ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മടികൂടാതെ ലൈക്കടിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയതോടെ തുടർച്ചയായ മൂന്നാം വർഷവും നേട്ടം കൊയ്ത് സർക്കാർ സ്‌കൂളുകൾ

സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതോടെ പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്; ഇത്തവണ കുടുതലായി ചേർന്നത് 1.63 ലക്ഷം കൂട്ടികൾ; ഏറ്റവും അധികം കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിൽ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മടികൂടാതെ ലൈക്കടിച്ച് രക്ഷിതാക്കൾ രംഗത്തെത്തിയതോടെ തുടർച്ചയായ മൂന്നാം വർഷവും നേട്ടം കൊയ്ത് സർക്കാർ സ്‌കൂളുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന്റെ കീഴിൽ മികച്ച വിധത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത് വിദ്യാഭ്യാസ രംഗത്തായിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാർ സ്‌കൂളുകൾ വലിയ നേട്ടമുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയത് ഈ സർക്കാറിന്റെ വരവോടെ ആയിരുന്നു. പൊതുവിദ്യാലയത്തിലേക്ക് കുട്ടികൾ കൂട്ടത്തോടെ എത്തുന്ന അവസ്ഥായാണ് നിലവിലുള്ളത്. ഈ വർഷം 1.63 ലക്ഷം കൂട്ടികൾ കൂടി പൊതുവിദ്യാലയങ്ങളിൽ ചേർന്നു. സർക്കാർ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ വർദ്ധനവും പിന്നാലെ വലിയ വിജയശതമാനവും ഉണ്ടായതാണ് വിദ്യാർത്ഥികൾ കൂടുതലായി പൊതുവിദ്യാലയങ്ങളെ ആശ്രയിക്കാൻ കാരണമായത്.

അഞ്ചാം ക്ലാസിലാണ് ഏറ്റവുമധികം കുട്ടികൾ ചേർന്നത്. 44,636 വിദ്യാർത്ഥികളാണ് ഇത്തവണ അഞ്ചാം ക്ലാസിൽ ചേർന്നത്. അൺ എയ്ഡഡ് മേഖലയിൽ ഈ വർഷം 38000 കുട്ടികൾ കുറഞ്ഞു. മൂന്ന് വർഷത്തിനിടെ 4.93 ലക്ഷം വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്.

എട്ടാം ക്ലാസിൽ 38,492 കുട്ടികൾ ചേർന്നു. എട്ടാം ക്ലാസിൽ 38492 വിദ്യാർത്ഥികൾ ചേർന്നു. സർക്കാർ മേഖലയിൽ ആകെ 11.69 ലക്ഷം വിദ്യാർത്ഥികളും എയ്ഡഡ് മേഖലയിൽ 21.5 ലക്ഷം കുട്ടികളുമാണ് പഠിക്കുന്നത്. മുൻ വർഷങ്ങളിൽ അഞ്ചാം ക്ലാസിലേക്കും എട്ടാം ക്ലാസിലേക്കുമായിരുന്നു അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്തിയിരുന്നതെങ്കിൽ ഇത്തവണ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലേക്ക് വിദ്യാർത്ഥികൾ ചേർന്നിട്ടുണ്ട്.

2018-19 അക്കാദമിക് വർഷത്തിൽ 1.85 ലക്ഷം കുട്ടികളുടെ വർദ്ധനവുണ്ടായി. സർക്കാർ വിദ്യാലയങ്ങളിലേക്ക് 71257 വിദ്യാർത്ഥികളും സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് 113398 വിദ്യാർത്ഥികളും എത്തി. ഒന്നാം ക്ലാസിൽ മാത്രം 10083 വിദ്യാർത്ഥികളാണ് കഴിഞ്ഞ തവണ പുതിയതായി എത്തിയത്. മലപ്പുറത്താണ് ഏറ്റവുമധികം നവാഗതരെത്തിയത്, 4978. മലപ്പുറത്ത് അൺ എയ്ഡഡ് സ്‌കൂളുകളിൽ 33052 വിദ്യാർത്ഥികൾ കുറഞ്ഞിരുന്നു.

പൊതു വിദ്യാലയങ്ങൾ ഇന്ന് മുമ്പെങ്ങു ഇല്ലാത്ത വിധത്തിൽ മികച്ച അടിസ്ഥാന സൗകര്യം ഒരിക്കാൻ സർക്കാറിന് സാധിച്ചിട്ടുണ്ട്. ഇടിഞ്ഞു വീഴാറായ ഓല ഷെഡ്ഡുകളും, ദുർഗന്ധം വമിക്കുന്ന മൂത്രപ്പുരകളും ഒക്കെയുള്ള വളരെ പരിതാപകരമായ അവസ്ഥ മറി ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളുകൾ വളർന്നു കഴിഞ്ഞു. ചുവപ്പുനാടയുടെ കുരുക്കിൽ കുടുങ്ങി വേണ്ട സമയത്ത് ഒരിക്കലും ഫണ്ട് കിട്ടാത്തതുകൊണ്ട് വളരെ ശോചനീയമായ സൗകര്യങ്ങളുള്ള, വേണ്ടത്ര അദ്ധ്യാപകരില്ലാത്ത, ഒരു വിധം സാമ്പത്തികമുള്ള ആരും തന്നെ തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടാത്ത സ്‌കൂളുകൾ എന്ന പണ്ടത്തെ അവസ്ഥയിൽ നിന്നും നിന്നും നമ്മുടെ പൊതു വിദ്യാലയങ്ങൾ ഏറെ പുരോഗമിച്ചിട്ടുണ്ട്. ഇതെല്ലാം പൊതുവിദ്യാലയങ്ങളിലേക്ക കുട്ടികൾ കൂടുതൽ എത്താനും ഇടയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP