Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയെ പീഡിപ്പിച്ച കോഴിക്കോട് എ.ആർ ക്യാമ്പ് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; നടപടി റൂറൽ എസ്‌പിയുടെ പ്രത്യേക നിർദേശ പ്രകാരം; പയ്യോളി സ്വദേശിനിയെ അനിൽ പിഡീപ്പിച്ചത് പരാതിയുമായി എത്തിയപ്പോൾ പരിചയം സ്ഥാപിച്ച്; യുവതിയെ വിവധ സ്ഥലങ്ങളിൽ എത്തിച്ച പീഡിപ്പിച്ച പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പിടിച്ചുപറി, ശാരീരിക മർദനം ഉൾപ്പടെയുള്ള കുറ്റങ്ങൾ; പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ബന്ധുക്കൾക്കെതിരെയും കേസ്

യുവതിയെ പീഡിപ്പിച്ച കോഴിക്കോട് എ.ആർ ക്യാമ്പ് എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; നടപടി റൂറൽ എസ്‌പിയുടെ പ്രത്യേക നിർദേശ പ്രകാരം; പയ്യോളി സ്വദേശിനിയെ അനിൽ പിഡീപ്പിച്ചത് പരാതിയുമായി എത്തിയപ്പോൾ പരിചയം സ്ഥാപിച്ച്; യുവതിയെ വിവധ സ്ഥലങ്ങളിൽ എത്തിച്ച പീഡിപ്പിച്ച പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പിടിച്ചുപറി, ശാരീരിക മർദനം ഉൾപ്പടെയുള്ള കുറ്റങ്ങൾ; പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ബന്ധുക്കൾക്കെതിരെയും കേസ്

മറുനാടൻ ഡെസ്‌ക്‌

പയ്യോളി; യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ കോഴിക്കോട് എ.ആർ ക്യാമ്പ് എസ്‌ഐ ജി.എസ് അനിലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പയ്യോളി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അനിലിനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് അനിലിനെതിരെ സർവ്വീസ് തല നടപടികൾ എടുക്കുന്നത്. റൂറൽ എസ്‌പിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് സസ്പെൻഷൻ.

2017 മുതൽ എസ്‌ഐ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ശാരീരിക മർദ്ദനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യോളി സിഐ എം.ആർ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബർ മുതൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പീഡനശേഷം യുവതിയുടെ മൊബൈൽ ഫോൺ തട്ടിയടുക്കാൻ ശ്രമിച്ചുവെന്നും എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

2017 സെപ്റ്റബർ മുതൽ നിരവധി തവണ ഇത് തുടർന്നു.തലശേരിയിലെ ലോഡ്ജിൽ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്.പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ തട്ടിപ്പറക്കാൻ ശ്രമിക്കുകയും ചെയ്തു.മർദനത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്.

2017 ജൂണിൽ പ്രതി ജി എസ് അനിൽ പയ്യോളി സ്റ്റേഷനിൽ എസ്‌ഐ ആയി ജോലി ചെയ്യുന്നതിനിടെയായാണ് യുവതിയെ പരിചയപ്പെടുന്നത്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു യുവതി. ഇവർ പരാതിയുമായി റൂറൽ ജില്ലാ പൊലീസ് ഓഫീസിൽ എത്തിയപ്പോൾ ഇവരെ പയ്യോളി സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ ആയിരുന്ന അനിൽ ഇവർക്ക് വക്കീലിനെ ഏർപ്പാടാക്കിക്കൊടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്യുകയും ചെയ്തു.

തുടർന്ന് എസ് ഐ യുവതിയുമായി ഫോൺ വഴി ബന്ധം സ്ഥാപിച്ചു. അതേ വർഷം സപ്തംബർ 10 നു യുവതിയെ പയ്യോളി ബസ് സ്റ്റാൻഡിൽ നിന്നു കാറിൽ കയറ്റി തലശ്ശേരിയിലെ ലോഡ്ജിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്‌തെന്നാണ് യുവതി പരാതി നൽകിയത്. ഇവിടെ നിന്നും പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് നിരവധി തവണ എസ് ഐ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പറയുന്നു. തന്റെ അഞ്ചു വയസ്സുള്ള മകനെ കൊല്ലുമെന്നും മകന് നേരെ ആസിഡ് ഒഴിക്കുമെന്നും പറഞ്ഞ് എസ് ഐ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

അതിനിടെ, പരാതിക്കാരിയെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എസ്‌ഐയുടെ ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പരാതിക്കാരിയെ അനിലിന്റെ രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേർന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എസ്‌ഐക്കെതിരെ നൽകിയ മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി പൊലീസിന് നൽകിയ പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP