Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നുണ പറഞ്ഞ് പാക് ജനതയുടെ കൈയടി നേടാനുള്ള ആ കഥയും പൊളിഞ്ഞു; പാക്കിസ്ഥാൻ സേന പുറത്തു വിട്ടത് 2016ൽ ചിത്രീകരിച്ച അന്തർവാഹിനിയുടെ ചിത്രം; കടലിലൂടെ ഭീകരരെത്താനുള്ള സാധ്യതയിൽ നാവിക സേനയുടെ മുന്നൊരുക്കങ്ങൾ അതിശക്തം; 1971ലെ നാവിക സേനയുടെ ഏറ്റുമുട്ടൽ ചരിത്രം വീണ്ടും ആവർത്തിക്കുമോ? ബാലാകോട്ടിലെ നാണക്കേട് മാറ്റാൻ ഭീകരരെ കടൽ മാർഗ്ഗം എത്തിക്കാൻ പാക് നീക്കമെന്ന് ഇന്റലിജൻസ്; കരുതലോടെ ഇന്ത്യ

നുണ പറഞ്ഞ് പാക് ജനതയുടെ കൈയടി നേടാനുള്ള ആ കഥയും പൊളിഞ്ഞു; പാക്കിസ്ഥാൻ സേന പുറത്തു വിട്ടത് 2016ൽ ചിത്രീകരിച്ച അന്തർവാഹിനിയുടെ ചിത്രം; കടലിലൂടെ ഭീകരരെത്താനുള്ള സാധ്യതയിൽ നാവിക സേനയുടെ മുന്നൊരുക്കങ്ങൾ അതിശക്തം; 1971ലെ നാവിക സേനയുടെ ഏറ്റുമുട്ടൽ ചരിത്രം വീണ്ടും ആവർത്തിക്കുമോ? ബാലാകോട്ടിലെ നാണക്കേട് മാറ്റാൻ ഭീകരരെ കടൽ മാർഗ്ഗം എത്തിക്കാൻ പാക് നീക്കമെന്ന് ഇന്റലിജൻസ്; കരുതലോടെ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയെ അപമാനിക്കാനുള്ള പാക് കള്ളക്കഥ പൊളിച്ച നാവിക സേന കടൽമാർഗമടക്കം കൂടുതൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിവിൽ നിരീക്ഷണം ശക്തമാക്കി. കരസേനയും വ്യോമസേനയുമായും നാവിക സേന നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ മുഴുവൻ കനത്ത സുരക്ഷാ സംവിധാനങ്ങളാണുള്ളത്. അന്തർവാഹിനിക്കഥ പാക്കിസ്ഥാൻ എടുത്തിട്ടതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ഇന്ത്യൻ മുങ്ങിക്കപ്പൽ പാക് നാവികാതിർത്തി ലംഘിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാൻ എത്തിയിരുന്നു. പാക് നാവിക സേനാ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. തെളിവായി വീഡിയോ ദൃശ്യവും പാക്കിസ്ഥാൻ പുറത്തുവിട്ടു. അതേസമയം പാക്കിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യ പാടെ തള്ളി. 2016ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പാക് ആരോപണം. അതേസമയം, എപ്പോഴാണ് സംഭവമെന്നോ, ഏവിടെയാണ് അതിർത്തി ലംഘനത്തിനുള്ള ശ്രമം നടന്നതെന്നോ എങ്ങനെയാണ് തടഞ്ഞതെന്നോ അടക്കമുള്ള വിവരങ്ങൾ പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല.

വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണ്. വീഡിയോ 2016ൽ ചിത്രീകരിച്ചതാണെന്ന് സംശയിക്കുന്നുണ്ടെന്നും പ്രതിരോധവൃത്തങ്ങൾ പറയുന്നു. 1971 ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിലാണ് ഇതിന് മുൻപ് ഇരു രാജ്യങ്ങളുടെയും നാവിക സേന ഏറ്റുമുട്ടിയത്. ഇന്ത്യ കടലിലും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇത്തരമൊരു വ്യാജ പ്രചരണം പാക്കിസ്ഥാൻ നടത്തിയത്.ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന പാക്കിസ്ഥാന്റെ അവകാശവാദവും നേരത്തെ പൊളിഞ്ഞിരുന്നു. രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്നും മൂന്ന് ഇന്ത്യൻ പൈലറ്റുമാരെ പിടികൂടിയെന്നും പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാദം ഇന്ത്യ തള്ളിയതോടെ പാക്കിസ്ഥാന് നിലപാട് മാറ്റേണ്ടിവന്നു. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു.

പാക് ജനതയുടെ മുമ്പിൽ വീരന്മാരായി മാറാനുള്ള ശ്രമമാണ് ഇത്. ബാലാക്കോട്ടില ജെയ്‌ഷെ ക്യാമ്പ് ഇന്ത്യൻ വ്യോമസേന തകർത്തത് പാക് പ്രതിരോധത്തിലെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയത്. അതിർത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാനുള്ള ശ്രമവും നടന്നില്ല. ഇതിന് പിന്നാലെയാണ് നാവിക സേനാ അന്തർവാഹിനി തടഞ്ഞെന്ന പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാൻ സമാധാനമാഗ്രഹിക്കുന്നതുകൊണ്ടാണ് ഇന്ത്യൻ മുങ്ങിക്കപ്പലിനെ ആക്രമിക്കാതിരുന്നതെന്നും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരത്തിലൊരു ശ്രമവും നടന്നിട്ടില്ലെന്ന് ഇന്ത്യൻ നാവികസേനാ അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ ഭീകരർക്ക് പരിശീലനം ലഭിക്കുന്നതായി രഹസ്യ റിപ്പോർട്ടുകളുള്ളതായി നാവിക സേന മേധാവി അഡ്‌മിറൽ സുനിൽ ലാംബ പറഞ്ഞു. ഇന്ത്യയെ അസ്ഥിരമാക്കാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ഭീകരരെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെയായിരുന്നു നാവികസേന മേധാവിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തിന് ആഗോള സ്വഭാവം കൈവന്നതോടെ ആക്രമണത്തിനുള്ള സാധ്യതയും വർധിച്ചു. രാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന തീവ്രവാദപ്രവർത്തനങ്ങളുടെ ഭീകരപതിപ്പാണ് ഇന്ത്യ നേരിടുന്നത്. അതാണ് ജമ്മുകശ്മീരിൽ നാം കണ്ടത്. മുംബൈ ഭീകരാക്രമണത്തിന് മത്സ്യബന്ധന ബോട്ട് തട്ടിയെടുത്താണ് ഭീകരർ രാജ്യത്ത് എത്തിയതെന്നും സുനിൽ ലാംബ ഓർമ്മിപ്പിച്ചു.

ഭീകരവാദികൾക്കെതിരായ പോരാട്ടത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ പാക്കിസ്ഥാൻ യുദ്ധഭീതി പരത്താൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാക് നാവികസേന വൈദഗ്ധ്യം പ്രകടിപ്പിച്ച് ഇന്ത്യൻ അന്തർവാഹനിയെ തുരത്തിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. സമാധാനം ആഗ്രഹിക്കുന്നുവെന്ന സർക്കാർ നിലപാട് അംഗീകരിച്ചുകൊണ്ടാണ് അന്തർവാഹിനിയെ ആക്രമിക്കാതിരുന്നതെന്നും പാക് നാവികസേനാ വക്താവ് പറഞ്ഞിരുന്നു. ഈ അവകാശവാദങ്ങളാണ് ഇന്ത്യ തള്ളിയത്. മിഗ് 21 ബൈസൻ യുദ്ധവിമാനം തകർന്നു വീണതിനെത്തുടർന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ പിന്നീട് ഇന്ത്യയ്ക്ക് കൈമാറേണ്ടിവരികയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് അന്തർവാഹിനി സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ചുവെന്ന വാദവുമായി അവർ രംഗത്തെത്തിയിട്ടുള്ളത്. പാക് മാധ്യമങ്ങൾ ഇതുസംബന്ധിച്ച വ്യാജ വാർത്തായാണ് നൽകിയിട്ടുള്ളതെന്നും യഥാർഥ സ്ഥിതിഗതികളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP