1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

ഈ യാത്രയിൽ ആരും ആരേയും ഭയക്കേണ്ട; ഇത് പെൺകൂട്ടത്തിന്റെ വിജയകഥ; ഒരു വർഷം കൊണ്ട് ഓടിതീർത്തത് 4ലക്ഷം കിലോമീറ്റർ; 4500ൽ അധികം യാത്രകൾ; 12000 യാത്രക്കാരും; സ്ത്രീശാക്തീകരണത്തിന്റെ ഷീടാക്‌സി മാതൃക

January 17, 2015 | 06:32 PM IST | Permalinkഈ യാത്രയിൽ ആരും ആരേയും ഭയക്കേണ്ട; ഇത് പെൺകൂട്ടത്തിന്റെ വിജയകഥ; ഒരു വർഷം കൊണ്ട് ഓടിതീർത്തത് 4ലക്ഷം കിലോമീറ്റർ; 4500ൽ അധികം യാത്രകൾ; 12000 യാത്രക്കാരും; സ്ത്രീശാക്തീകരണത്തിന്റെ ഷീടാക്‌സി മാതൃക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരേയും ഭയക്കാതെയാണ് ഷാ ടാക്‌സിയുടെ ഓട്ടം. ഒരു കൊല്ലം മുമ്പത്തെ പരീക്ഷണം എല്ലാ അർത്ഥത്തിലും വിജയമായി. ഇതു തന്നെയാണ് മൂന്നാം ഘട്ടത്തിലേക്ക് ഷീടാക്‌സി എത്തുന്നത്. മഞ്ജു വാര്യരെന്ന ബ്രാൻഡ് അംബാസിഡറുമായപ്പോൾ നിറുത്താതെ ഓടാനായി ഷീ ടാക്‌സിക്ക്. ഒരു കൊല്ലത്തിനിടെ സ്ത്രീകൾക്കായി സ്ത്രീകളുടെ ഷീ ടാക്‌സികളെല്ലാം ചേർന്നു നാലു ലക്ഷം കിലോമീറ്ററുകളോളം ഇതുവരെ സഞ്ചരിച്ചു.

പുലർച്ചെ പെൺകുട്ടികളെ ട്യൂഷന് അയയ്ക്കുന്നവർ, ഗർഭിണികളായ ഉദ്യോഗസ്ഥർ, ദൂരെയുള്ള ക്ഷേത്രങ്ങളിലും ബന്ധു വീടുകളിലും പോകുന്ന പ്രായമായ വീട്ടമ്മമാർ, തലസ്ഥാനത്തു നിന്നു കഴക്കൂട്ടന്നത്തെ ടെക്‌നോപാർക്കിലേക്കു പോകുവരും രാത്രി വൈകി തിരിച്ചുവരുവരുമായ ജോലിക്കാർ തുടങ്ങിയവർ ഷീ ടാക്‌സി സ്ഥിരമായി ഉപയോഗിക്കുന്നു. ഇതു തന്നെയാണ് എറണാകുളത്തേയും വിജയഗാഥ. കോഴിക്കോട്ടും സ്ത്രീകൾ ഷീടാക്‌സിയെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. സ്ഥിരം കാറുപയോഗിക്കുന്നവരിൽ പലരുടെയും സൗകര്യാർത്ഥം കാർ വാടക മാസം ഒന്നിച്ചാണ് വാങ്ങുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നു സ്ത്രീകളെയും കുട്ടികളെയും മാത്രമായി നാട്ടിലേക്ക് വിടുന്ന മലയാളികൾ മുൻകൂട്ടി ഷീ ടാക്‌സി ബുക്ക് ചെയ്ത് അവരുടെ യാത്ര സുരക്ഷിതമാക്കുന്ന അനുഭവങ്ങളും ഏറെ. ഷീ ടാക്‌സിയിൽ യാത്ര ചെയ്യാനായി കോൾ സെന്ററിലേക്ക് ഇതിനകം വന്നവിളികൾ പതിനായിരം കഴിഞ്ഞു. 4500ൽ അധികം യാത്രകൾ, 12000 യാത്രക്കാർ. അതിൽ പത്തു ശതമാനത്തോളം വൈകിട്ട് 6നും രാവിലെ 6നും ഇടയിലുള്ള യാത്രകളാണ്. തിരുവനന്തപുരത്ത് 2013, 2014 അന്താരാഷ്ട്ര ചലച്ചിത്രോൽസവങ്ങൾക്ക് (ഐഎഫ്എഫ്‌കെ) എത്തിയവരിൽ വലിയൊരുവിഭാഗം സ്ത്രീ പ്രതിനിധികൾ യാത്ര ചെയ്തത് ഷീ ടാക്‌സിയിലാണ്. ലോകമെമ്പാടുമുള്ളവരുമുണ്ട് അതിൽ.

വർഷങ്ങളായി ലൈസൻസ് ഉള്ളവരും സ്വന്തം കാർ ഓടിക്കുന്നവരുമാണ് ഷീ ടാക്‌സി ഡ്രൈവർമാരിൽ ഭൂരിഭാഗവും. റോഡിൽ ഭയമില്ലാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്് അതാണ്.് ദൂരെയാത്രകളാണ് തുടക്കത്തിൽ ഡ്രൈവർമാരെയും അവരുടെ കുടുംബാംഗങ്ങളെയും ആശങ്കപ്പെടുത്തിയിരുന്നത്. എന്നാൽ അതിപ്പോൾ പൂർണമായി മാറി. മാന്യമായല്ലാത്തെ പെരുമാറ്റം ഒരിടത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് എല്ലാവരുടെയും അനുഭവം. 24 മണിക്കൂറും ജിപിഎസ് സംവിധാനം വഴി നിരീക്ഷിക്കപ്പെടുന്നതിനാൽ രാത്രി യാത്രകളിലും മറ്റും അസ്വാഭാവികമായ എന്തുണ്ടായാലും അടിയന്തരമായി പൊലീസിന്റെ ഇടപെടൽ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. യാത്രക്കാരാകട്ടെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അവരെ കണക്കാക്കുകയും ചെയ്യുന്നു.

ഒന്നാംഘട്ടത്തിലെ അഞ്ചു കാറുകളും തിരുവനന്തപുരം നഗരത്തിലേക്കു മാത്രമായാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ, യാത്രക്കാരുടെ ആവശ്യപ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും ആദ്യമാസം തന്നെ സ്ത്രീ ഡ്രൈവർമാർ യാത്ര ചെയ്തു. പിന്നീട് അത് മൂന്നാർ, കന്യാകുമാരി, നാഗർകോവിൽ, ചെന്നൈ എന്നിവിടങ്ങളിലേക്കും നീ്ണ്ടു. യാത്രക്കാർക്കോ ഡ്രൈവർക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറിൽ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടതും.

രാജ്യത്ത് എവിടെ നിന്നും ഒരേ ടോൾഫ്രീ നമ്പറിൽ ഷീ ടാക്‌സി ബുക്കു ചെയ്യാൻ സാധിക്കു വിധം 543 എന്ന നമ്പർ ഉപയോഗിക്കാൻ ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ അനുമതി തേടിയിരിക്കുകയാണ് സർക്കാർ. വീട്ടമ്മമാരാണ് ഡ്രൈവർമാരായി വരുന്നവരിലേറെയും എതിനാൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പ്രത്യേക പരിശീലനം ഇവർക്ക് നൽകുന്നു. ഓരോ അനുഭവങ്ങളിൽ നിന്നും ഓരോ അഭിപ്രായങ്ങളിൽ നിന്നും ഷീ ടാക്‌സി സർവീസ് കൂടുതൽ മെച്ചപ്പെടുത്തുന്ന രീതിയാണു സ്വീകരിക്കുന്നതെന്ന് ജെൻഡർ പാർക്ക് വിശദീകരിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെൻഡർ പാർക്കും വനിതാ വികസ കോർപറേഷനും ചേർന്ന്് 2013 നവംബർ 19നു തിരുവനന്തപുരത്താണ് ജെൻഡർ പാർക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്. ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോൾ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തലസ്ഥാന നഗരത്തിൽ 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തിൽ കഴിഞ്ഞ 2014 മെയ് 19ന് ആറ് ടാക്‌സികൾ സർവീസ് തുടങ്ങി. ഇപ്പോൾ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെതന്നെ തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ഷീ ടാക്‌സി തുടങ്ങാനാണ് സർക്കാരിന്റെ പദ്ധതി.

ഷീ ടാക്‌സിയുടെ ഒരു വർഷത്തെ അനുഭവങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും ധൈര്യം നൽകുന്നുവെന്നാണ് സ്ത്രീ ഡ്രൈവർമാർ ഒരേസ്വരത്തിൽ പറയുന്നത്. സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ ഓടിക്കുന്ന സ്ത്രീകളുടെ ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്മാരും കൂടി ഉൾപ്പെട്ട കുടുംബ യാത്രകൾക്കും പോകുമെങ്കിലും പുരുഷന്മാർക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ പുതിയൊരു വാതിൽ കേരളത്തിലെ സ്ത്രീകൾക്കു തുറുകൊടുക്കുകയാണ് ഇതിലൂടെ. എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം കേരളം ഉറപ്പാക്കിക്കൊണ്ടിരിക്കുന്നതിനിടെ, ടാക്‌സി കാർ സ്ത്രീകൾക്കും ഓടിക്കാം എന്നു കാണിച്ചുകൊടുത്ത് സ്ത്രീകൾക്കു പുതിയൊരു തൊഴിൽമേഖല തുറന്നുകൊടുക്കാൻ സാധിച്ചതാണ് ഷീ ടാക്‌സിയുടെ നേട്ടം.

നിരക്ക് മാത്രമല്ല ഡ്രൈവർമാരുടെ ജീവിതചരിത്രവും വെബ്‌സൈറ്റിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ തട്ടിപ്പും വെട്ടിപ്പും ഭയക്കേണ്ട. എല്ലാ ടാക്‌സിയിലും സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങളുണ്ട്. അതിൽ നിന്നു കിട്ടുന്ന വരുമാനം വായ്പ തിരിച്ചടയ്ക്കാനുള്ള വിഹിതമായി മാറ്റിവയ്ക്കുകയാണു ഡ്രൈവർമാർ ചെയ്യുന്നത്. ഡീസൽ, വായ്പ തിരിച്ചടവ് എിവയൊക്കെ കഴിഞ്ഞ് മാസം 30,000 രൂപയ്ക്കു മുകളിൽ ഇവർക്ക് ലഭിക്കാറുണ്ട്, മിക്കമാസങ്ങളിലും. ഇതുതെന്നയാണ് സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീയെ സഹായിക്കുന്ന സ്ത്രീശാക്തീകരണം.

വനിതാ വികസന കോർപറേഷൻ കുറഞ്ഞ പലിശ നിരക്കിൽ ഷീ ടാക്‌സി സംരംഭകർക്ക് വായ്പ നൽകുന്നു. അത് കൃത്യമായി തിരിച്ചടച്ച് കാർ അവർക്ക് സ്വന്തമാക്കാനാകും. സർക്കാരിന് മുതൽമുടക്കില്ല. സർക്കാർ കാർ വാങ്ങി ഓടിക്കാൻ നൽകുതിനേക്കാൾ സ്വന്തമായി കാർ വാങ്ങാൻ സൗകര്യമൊരുക്കുന്നതാണ് നല്ലതെന്ന ആശയവും വിജയത്തിലെത്തി. വാഹനം തങ്ങളുടെ സ്വന്തമാണെും ലഭിക്കുന്ന വരുമാനം തങ്ങൾക്കാണെന്നും വതോടെ സ്വാഭാവികമായും ജോലി ചെയ്യാനുള്ള താൽപര്യം സ്ത്രീ ഡ്രൈവർമാരിൽ വർധിച്ചു. സ്ത്രീ ശാക്തീകരണം ഫലപ്രദമായ ജീവിതാനുഭവമാക്കി മാറ്റാൻ സാധിക്കുകയാണ് ഇതിലൂടെ. അവരുടെ കാർ, ലാഭവും അവർക്ക്. സർക്കാർ നൽകുന്ന നയപരവും ധാർമികവുമായ പിന്തുണയാണു പ്രധാനം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിനെ കണ്ടപ്പോൾ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശരണ്യ; കുടുംബം തകർത്തല്ലോടാ എന്നു പറഞ്ഞ് സ്‌റ്റേഷനിൽ നിധിനുനേരെ ആക്രോശിച്ച് പാഞ്ഞടുത്തത് പ്രണവും; വിയാന്റെ കൊലപാതകത്തിൽ കാമുകന്റെ പങ്ക് വ്യക്തമാകുമെന്ന പ്രതീക്ഷയിൽ ചോദ്യം ചെയ്യൽ തുടരും; കുഞ്ഞിനെ കൊല്ലാൻ കാമുകൻ പ്രേരിപ്പിച്ചെന്ന അമ്മയുടെ മൊഴി നിർണ്ണായകം; തയ്യിലിലെ ക്രൂരതയിൽ കാമുകനും പൊലീസ് കസ്റ്റഡിയിൽ
കിഡ്‌നിയിലെ കല്ലിന് യൂറോളജിസ്റ്റ് നിർദ്ദേശിച്ചത് ലേസർ ട്രീറ്റ്‌മെന്റ്; ആഡംബര കപ്പലിലെ ജോലിക്കാരനെന്ന് അറിഞ്ഞപ്പോൾ നടത്തിയത് ചെലവ് കൂടിയ ടെന്റ് ഇട്ട് റിമൂവർ; ലക്ഷങ്ങളുടെ രണ്ട് ശസ്ത്രക്രിയ നടത്തിയിട്ടും അറുപത് ശതമാനം കല്ലും പോയില്ലെന്ന് അറിഞ്ഞ് പൊട്ടിത്തെറിച്ചപ്പോൾ ലേസർ ട്രീറ്റ്‌മെന്റിന് വീണ്ടും വരാൻ നിർദ്ദേശം; ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്ത് വന്നത് ജീവനില്ലാ ശരീരം; കല്ലറക്കാരൻ സമീറിന്റേതു കൊലപാതകമോ അതോ ചികിൽസാ പിഴവോ? കിംസ് ആശുപത്രി വീണ്ടും വിവാദത്തിൽ
മരത്തിൽ കൂടുകൂട്ടിയ തത്തമ്മയെ പിടിക്കാനെത്തിയത് രണ്ട് കൂട്ടുകാർക്കൊപ്പം അടിച്ചു ഫിറ്റായി; ഇനിയും ഒരു പക്ഷിയെ കൂടെ തനിക്ക് പിടിക്കാനുണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ പറഞ്ഞു വിട്ടത് ദൂരെയുള്ള ഇരയെ കണ്ടപ്പോൾ; പശുവിന്റെ കൂട്ടാനെത്തിയ അമ്പതു വയസ്സുകാരിയുടെ അടുത്ത് കൂടിയത് 500 രൂപയ്ക്ക് തത്തയെ നൽകാമെന്ന് പറഞ്ഞും; കത്തികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ബലാത്സംഗം; ഡൈമുക്കിലെ ക്രൂരൻ ലൈംഗിക അതിക്രമങ്ങളുടെ ഉസ്താദ്; വണ്ടിപ്പെരിയാറിനെ നടുക്കിയ രതീഷിനെ പൊക്കിയത് അതിവേഗം
ഞങ്ങൾ ഇങ്ങ് എടുത്ത് കെട്ടോ! മതസ്പർദ്ധ വളർത്തുന്ന വീഡിയോയുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി കേരളാ പൊലീസ്; മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് വീഡിയോ പങ്കുവച്ചത് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ; വീഡിയോയിൽ നിറഞ്ഞത് അസഭ്യവർഷവും; അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ട്രോളുമായി പൊലീസും; പന്തളം ജിയുടെ പകരക്കാനെന്ന് സോഷ്യൽ മീഡിയ; ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി കെ.ടി ജലീലും
മേയാൻ വിട്ട പശുവിനെ കൊണ്ടുവരാൻ നടന്നുപോയ വീട്ടമ്മയെ ലക്ഷ്യമിട്ടിരുന്നത് മരത്തിൽ കയറിയിരുന്ന്: സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം വീട്ടമ്മയെ ആക്രമിച്ച് യുവാവ്; കത്തിയുടെ പിടി കൊണ്ട് കഴുത്തിൽ അടിച്ചു വീട്ടമ്മയെ ബോധരഹിതയാക്കിയ ശേഷം പീഡനം; തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാരുടെ വക പൊതിരെ തല്ല്
ഡൽഹിയുടെ നിയന്ത്രണം അജിത് ഡോവലിനെ ഏൽപ്പിച്ച് പ്രധാനമന്ത്രി; സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമെന്ന് പ്രതികരിച്ച് ഡൽഹി പൊലീസ്; മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ശക്തം; കലാപം പടരാതിരിക്കാൻ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ രഹസ്യമായി തുടരും; സൈന്യത്തെ വിളിച്ചേ മതിയാകൂവെന്ന നിലപാടിൽ കെജ്രിവാൾ; മതിയായ സേനയുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും പ്രതികരിച്ച് ഡോവലും; സമുദായ നേതാക്കളുമായി ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ; ഗോകുൽപുരിയിൽ സംഘർഷത്തിന് അയവില്ല; മരണം 20 ആകുമ്പോൾ
ആദ്യ ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ചത് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ; രണ്ടാം ജീവിതത്തിലെ മകന് ഒരു വയസ്സായപ്പോൾ മൂന്നാമനെത്തി; രണ്ടാം ഒളിച്ചോട്ടം കേസായപ്പോൾ കോടതിയിൽ ഒത്തുതീർപ്പ്; വീണ്ടും കാമുകനൊപ്പം പോയപ്പോൾ കേസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമായി; കാമുകൻ കടന്നപ്പോൾ ജീവിക്കാൻ തുണിക്കടയിലെ ജോലിക്കാരിയായി; ഇലഞ്ഞിമേൽ ലക്ഷം വീട് കോളനിയിൽ പ്രിൻസിയെ അഴിക്കുള്ളിലാക്കുന്നതും പ്രണയം
കൊലയാളി വൈറസ് യൂറോപ്പിനെ കാർന്നു തിന്നുന്നു; ഇറ്റലിയിൽ കൊലവിളിയുമായി മുന്നേറുമ്പോൾ ജർമനിയിലും ഫ്രാൻസിലും ഓസ്ട്രിയയിലും സ്വിറ്റ്സർലണ്ടിലും സ്പെയിനിലും ക്രൊയേഷ്യയിലുമെല്ലാം രോഗം പടരുന്നു; അതിർത്തികൾ അടച്ചും രോഗികളെ ഒറ്റപ്പെടുത്തിയും പ്രതിരോധിക്കുമ്പോഴും സകല രാജ്യങ്ങളും വമ്പൻ ഭീഷണിയിൽ; കൊറോണ പേടിയിൽ അനേകം സ്‌കൂളുകൾ അടച്ച് ബ്രിട്ടൻ കരുതൽ തുടരുന്നു
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ