Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുധീർ കരമനയുടെ സസ്‌പെൻഷന് പിന്നിൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ ലാഭക്കൊതിയോ? നടനെതിരായ നടപടി കൃത്യമായ കാരണം പോലും കാണിക്കാതെ; ജോലി മതിയാക്കുമെന്ന പ്രചരണം കോഴ വാങ്ങിയുള്ള നിയമനം ലക്ഷ്യമിട്ടെന്ന് സൂചന: സിനിമാ അഭിനയത്തിന്റെ പേരിൽ പുലിവാല് പിടിച്ചെങ്കിലും സുധീർ പ്രിൻസിപ്പൽ ജോലി ഉപേക്ഷിക്കില്ല

സുധീർ കരമനയുടെ സസ്‌പെൻഷന് പിന്നിൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ ലാഭക്കൊതിയോ? നടനെതിരായ നടപടി കൃത്യമായ കാരണം പോലും കാണിക്കാതെ; ജോലി മതിയാക്കുമെന്ന പ്രചരണം കോഴ വാങ്ങിയുള്ള നിയമനം ലക്ഷ്യമിട്ടെന്ന് സൂചന: സിനിമാ അഭിനയത്തിന്റെ പേരിൽ പുലിവാല് പിടിച്ചെങ്കിലും സുധീർ പ്രിൻസിപ്പൽ ജോലി ഉപേക്ഷിക്കില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: നടൻ സുധീർ കരമന തിരുവനന്തപുരത്തെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിൽ പ്രിൻസിപ്പലായി തുടരുന്നതിനെതിരെ എതിർപ്പുണ്ടെന്ന വിധത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. വിജിലൻസിൽ സുധീറിനെതിരെ പരാതിയും ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്‌തെന്ന വിധത്തിൽ വാർത്തകൾ വന്നത്. എന്നാൽ, ഈ സസ്‌പെൻഷൻ നടപടിക്ക് ഇടയാക്കിയത് സ്‌കൂൾ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. സ്‌കൂളിൽ മാനേജ്‌മെന്റിലെ ചിലർ തന്നെയാണ് സുധീറിനെതിരെ ചരടു വലിച്ചത്.

പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും നടനെ പുറത്ത്ചാടിച്ച് പകരം കോഴവാങ്ങി നിയമനം നടത്താനായിരുന്നു സ്‌കൂൾ മാനേജ്‌മെന്റിന്റെ പദ്ധതിയെന്നാണ് സൂചന. എന്നാൽ, മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സസ്‌പെൻഷനാണ് ഇതെന്നും അതുകൊണ്ട് രാജിവെക്കില്ലെന്നുമാണ് നടന്റെ നിലപാടെന്നാണഅ സ്‌കൂൾ വൃത്തങ്ങൾ നൽകുന്ന സൂചന. സുധീർ സിനിമയിൽ അഭിനയിക്കാൻ പോകുന്നത് എല്ലാ ചട്ടങ്ങളും പാലിച്ചാണെന്നും വെങ്ങാനൂർ സ്‌കൂളിലെ അദ്ധ്യാപകർ തന്നെ വ്യക്തമാക്കുന്നു.

30ാം വയസ്സിൽ സ്‌കൂൾ പ്രിൻസിപ്പാലായ സുധീർ കരമന ഏറ്റവും പ്രായം കുറഞ്ഞ പ്രിൻസിപ്പാലെന്ന ഖ്യാതി നേടിയിരുന്നു. പഠിച്ച് റാങ്കോടെ പാസായാണ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചതും പിന്നീട് പ്രിൻസിപ്പാളായതും. ജോലിക്കുപോകാതെ സിനിമാഭിനയവുമായി നടക്കുന്ന സുധീർ കരമനയെ മാനേജർ സസ്‌പേന്റ് ചെയ്തു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നം അദ്ദേഹം ഇപ്പോഴും ജോലിയിൽ തുടരുന്നുണ്ടെന്നുമാണ് അറിയുന്നത്. മാനേജർക്ക് ചില അധികാരങ്ങൾ നൽകുമ്പോഴും സ്‌കൂളിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതല വഹിക്കേണ്ടത് പ്രിൻസിപ്പാൾ തന്നെയാണ്. എന്നാൽ മാനേജമെന്റിന് ലാഭമുണ്ടാക്കുന്ന വിധത്തിലുള്ള പരിഷ്‌ക്കരണങ്ങളെ സുധീർ എതിർത്തതോടെയാണ് അദ്ദേഹത്തിന് എതിരായി നീക്കങ്ങൾ ആരംഭിച്ചതും.

സുധീർ പ്രിൻസിപ്പലായിരിക്കുന്ന തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് സസ്‌പെൻഷന് കാരണം എന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ.97 വർഷത്തെ പാരമ്പര്യമുള്ള സ്‌കൂളിന്റെ പാരമ്പര്യത്തെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടാകുന്നത്.മാനേജർക്ക് നടനോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന സൂചനയുമുണ്ട്. സ്‌കൂളിന്റെ വളർച്ചയ്ക്ക് വേണ്ടി എന്ന പേരിൽ കൊണ്ട് വരുന്ന പല തീരുമാനങ്ങളും വാസ്തവത്തിൽ അങ്ങനെയല്ലെന്നും അതിന്റെ ദോഷ വശങ്ങൾ ചൂണ്ടിക്കാണിച്ചതും നടനോടുള്ള ശത്രുതയ്ക്ക് കാരണമായത്.

ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നു എന്നാണ് വിജിലൻസിൽ നൽകിയ പരാതി. ഇതിൽ സുധീർ അപ്പീൽ നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തുവെന്ന വിധത്തിൽ വാർത്തകൾ വന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുതൽ സ്‌കൂളിലേ ജോലിക്ക് ശമ്പളം സുധീർ വാങ്ങിയിരുന്നില്ല. സിനിമയുടെ ഷൂട്ടിങ്ങിനായി പുറത്തേക്ക് പോയപ്പോൾ മാനേജ്‌മെന്റ നിർദ്ദേശിച്ചയാൾക്ക് തന്നെയാണ് ചുമതല നൽകിയതും. ഇങ്ങനെ കീഴ്‌വഴക്കങ്ങൾ പാലിച്ചു തന്നെയായിരുന്നു സുധീർ ജോലി നോക്കിയിരുന്നതും.

സ്‌കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിലേക്ക് ഡി പ്ലസ് ഗ്രേഡ് നേടിയ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്ന നിർദ്ദേശമാണ് സുധീറിന്. ഇത് കൂടുതൽ ഡൊണേഷൻ വാങ്ങി കുട്ടികളെ നിയമിക്കാനുള്ള സാധ്യത ഇല്ലാതായതും ശത്രുതയ്ക്ക് കാരണമായതായെന്നുമാണ് അറിയുന്നത്. സ്‌കൂളിന്റെ 97 വർഷത്തെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സസ്‌പെൻഷനാണ് ഇതെന്നതും ശ്രദ്ധേയമാണ്. സ്‌കൂളിലെത്താൻ കഴിഞ്ഞില്ലെങ്കിൽ രേഖാമൂലം അവധി സമർപ്പിക്കണമെന്നും നിബന്ധനയും ഇതിനിടെ മാനേജ്‌മെന്റ് സുധീറിനെ ലക്ഷ്യമിട്ട് ഉണ്ടാക്കി. എന്നാൽ, ധാരാളം സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സുധീറിന് അത് അസാധ്യമായി. ഇതിനിടെയാണ് വിജിലൻസിൽ പരാതിയുമായി ചിലർ എത്തിയതും. ഇതിന് പിന്നിൽ മാനേജ്‌മെന്റ് താൽപ്പര്യമാണെന്നാണ് പൊതുവിലയിരുത്തൽ.

സർക്കാറിൽ നിന്നും നേരത്തെ അനുമതി വാങ്ങിയ ശേഷമാണ് അഭിനയവുമായി മുന്നോട്ട് പോകുന്നത് എന്നാണ് സുധീറുമായി ബന്ധപ്പെട്ട വൃത്തങ്ങളും നൽകുന്ന സൂചന. ഒരു പ്രിൻസിപ്പാൾ ചെയ്യേണ്ട ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിലും അദ്ദേഹം വീഴ്‌ച്ച വരുത്തിയിട്ടില്ലെന്നാണ് വീഴ്‌ച്ച വരുത്തിയിട്ടില്ലെന്ന് സഹ അദ്ധ്യാപകരും വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP