Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരെ തല്ലിച്ചതച്ചും ദാസ്യപ്പണിയെടുപ്പിച്ചും `കുറുമ്പ്` കാണിക്കുന്ന മകളുടെ മാടമ്പി അച്ഛൻ; ദാസ്യപ്പണി വിവാദത്തിന് പുറമെ മലയാളികളോട് പരമപുച്ഛവും; ഗവാസ്‌കറെ തല്ലിച്ചതച്ച കേസിൽ ഐപിഎസ് ഉദ്യോഗസ്ഥർ ഒരുമിച്ച് എതിർത്ത സുധേഷ് കുമാറിന് ഗതാഗത കമ്മീഷണറുടെ കസേര; സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ജേക്കബ് തോമസും യൂണിയൻ നേതാക്കളെ നിലയ്ക്ക് നിർത്തി മുന്നോട്ട് പോയ തച്ചങ്കരിയും പണിയില്ലാതിരിക്കുമ്പോൾ സുധേഷ്‌കുമാറിന് ഉന്നത നിയമനം നൽകുന്ന പിണറായി മോഡൽ ഇങ്ങനെ

പൊലീസുകാരെ തല്ലിച്ചതച്ചും ദാസ്യപ്പണിയെടുപ്പിച്ചും `കുറുമ്പ്` കാണിക്കുന്ന മകളുടെ മാടമ്പി അച്ഛൻ; ദാസ്യപ്പണി വിവാദത്തിന് പുറമെ മലയാളികളോട് പരമപുച്ഛവും; ഗവാസ്‌കറെ തല്ലിച്ചതച്ച കേസിൽ ഐപിഎസ് ഉദ്യോഗസ്ഥർ ഒരുമിച്ച് എതിർത്ത സുധേഷ് കുമാറിന് ഗതാഗത കമ്മീഷണറുടെ കസേര; സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ജേക്കബ് തോമസും യൂണിയൻ നേതാക്കളെ നിലയ്ക്ക് നിർത്തി മുന്നോട്ട് പോയ തച്ചങ്കരിയും പണിയില്ലാതിരിക്കുമ്പോൾ സുധേഷ്‌കുമാറിന് ഉന്നത നിയമനം നൽകുന്ന പിണറായി മോഡൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കാൽ നൂറ്റാണ്ടിന് ശേഷം ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകിയ അതേ മാസം തന്നെ ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനം നഷ്ടപ്പെട്ടു. സർക്കാരിനെതിരെ ഒരു അഭിപ്രായം പറഞ്ഞു എന്ന പേരിൽ ജേക്കബ് തോമസ് സസ്‌പെൻഷനിൽ ആയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. സത്യസന്ധരും കഴിവ് തെളിയിച്ചവരുമായ പല ഉദ്യോഗസ്ഥരും പുറത്ത് നിൽക്കുമ്പോൾ വിവാദ പുരുഷന്മാർക്ക് നിർണായക സ്ഥാനങ്ങളിൽ ഇരിപ്പിഠം നൽകുകയാണ് പിണറായി സർക്കാർ. പറഞ്ഞ് വരുന്നത് മന്ത്രിസഭ ഇന്നെടുത്ത തീരുമാനത്തെക്കുറിച്ചാണ്. ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് കെ പത്മകുമാർ ഐപിഎസിനെ മാറ്റിയ ശേഷം അവിടെ കയറ്റി ഇരുത്തുന്നത് പൊലീസുകാരനെ തല്ലിച്ചതച്ച മകളുടെ മാടമ്പിയായ അച്ഛനെയാണ്. സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചതിൽ പരക്കെ വിമർശവും ഉയർന്ന് കഴിഞ്ഞു.

ക്യാമ്പ് ഫോളോവറായിരുന്ന ഗവാസ്‌കർ എന്ന പൊലീസുകാരനെ തല്ലിച്ചതച്ച മകളുടെ അച്ഛനാണ് സുധേഷ് കുമാർ. പഞ്ചാബിയായ ഇയാൾക്ക് മലയാളികളോട് പരമപുച്ഛമാണ്. ദാസ്യപ്പണി വിവാദത്തെ തുടർന്ന് വലിയ വിവാദമാണ് പൊലീസുകാരനും മകളും ഉണ്ടാക്കിയത്. ഇത് സർക്കാരിനും ചീത്തപ്പേരുണ്ടാക്കിയിരുന്നു. അത്തരത്തിൽ ഒരു ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ ഒരു നിർണായക വകുപ്പിന്റെ ചുമതല നൽകുന്നത്. ക്യാമ്പ് ഫോളോവറായിരുന്ന ഗവാസ്‌കർ എന്ന പൊലീസുകാരനെ സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ മർദ്ദിച്ചതിന്റെ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ കേസിൽ ആദ്യ ഘട്ടത്തിൽ സർക്കാരിൽ നിന്നും പൊലീസ് അസോസിയേഷനിൽ നിന്നും പിന്തുണ ലഭിച്ചിരുന്ന ഗവാസ്‌കർ ഇപ്പോൾ കേസ് ഒതുക്കി തീർത്തുവെന്ന തെറ്റിദ്ധാരണയാണ് പലർക്കും.

ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന കേസിൽ സ്‌നിഗ്ധ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസും തയ്യാറായിരുന്നില്ല. അനുകൂലമായ മൊഴികളും മറ്റും ഉണ്ടെങ്കിലും പൊലീസുകാരനായ ഗവാസ്‌കറുടെ പരാതി തെളിയിക്കാൻ പോന്ന ദൃശ്യങ്ങൾ ഇല്ലെന്ന പോരിലാണ് കേസ് നീണ്ട് പോകുന്നത്. ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഗവാസ്‌കർ സ്ഥിരം ഹാജരാകാറുണ്ടെങ്കിലും കേസ് സ്ഥിരമായി മാറ്റി വയ്ക്കുകയാണ്. നേരത്തെ സംഭവം വിവാദമായപ്പോൾ ബെറ്റാലിയൻ എഡിജിപി ചുമതലയിൽ നിന്ന് മാറ്റി ഇയാളെ നിയമിച്ചിരുന്നു.

ദാസ്യപ്പണി വിവാദത്തിൽ പദവിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എഡിജിപി സുദേഷ് കുമാറിന് കോസ്റ്റൽ സുരക്ഷാ എഡിജിപിയായി നിയമിച്ചിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ ഗതാഗത കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. പൊലീസ് സേനയിലേയും ഐപിഎസ് അസോസിയേഷനിലേയും മുഴുവൻ ഉദ്യോഗസ്ഥരുടേയും എതിർപ്പ് ദാസ്യപ്പണി വിവാദത്തിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിച്ചും എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത് എന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്.

സസ്‌പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനു നാലാമതും സസ്‌പെൻഷൻ നൽകിയതിന്റെ ന്യായം എന്താണെന്ന് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വിവരിക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിരുന്നില്ല. സുധേഷ് കുമാറിനെ പോലെ ഒരു മാടമ്പിയെ നിർണായക സ്ഥാനത്ത് നിയമിച്ചതും ഇതും തമ്മിൽ ചേർത്ത് വായിക്കുമ്പോഴാണ് പൊരുത്തക്കേട് മനസ്സിലാവുക. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബറിൽ രണ്ടു മാസത്തേക്കു സസ്‌പെൻഡ് ചെയ്തതാണ് ഇപ്പോൾ നാലു മാസത്തേക്കു കൂടി നീട്ടിയത്.

നിലവിലെ സസ്‌പെൻഷൻ 17 ന് അവസാനിക്കാനിരിക്കെയാണു കഴിഞ്ഞ ആറിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് അതു നീട്ടിയത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ ഡ്രജർ കേസുമായി ബന്ധപ്പെട്ടു ജേക്കബ് തോമസിനു കുറ്റാരോപണ മെമോയും നൽകി. സസ്‌പെൻഡ് ചെയ്ത കാര്യം കേന്ദ്ര സർക്കാരിനെ ഇന്നലെ അറിയിച്ചു. കഴിവുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന പെരുമാറ്റം ഉണ്ടാകരുതെന്ന് പറയുന്ന ഒരു മുഖ്യമന്ത്രി നാട് ഭരിക്കുമ്പോൾ ആണ് ഈ ഗതികേട്. അനുവാദമില്ലാതെ സർവ്വീസിലിരിക്കെ പുസ്തകമെഴുതി എന്നതും ഒരു ആരോപണമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP