Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യ വേണ്ടി വന്നു അനുമതിക്ക്; സുഗതന്റെ മക്കൾക്ക് വർക് ഷോപ്പ് തുടങ്ങാൻ അനുമതി നൽകി വിളക്കുടി പഞ്ചായത്ത്; അനുമതി നൽകിയത് പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പോടെ; ലൈസൻസ് കിട്ടിയാലുടൻ വൈദ്യുതി കണക്ഷനുള്ള അപേക്ഷനൽകും

ആത്മഹത്യ വേണ്ടി വന്നു അനുമതിക്ക്; സുഗതന്റെ മക്കൾക്ക് വർക് ഷോപ്പ് തുടങ്ങാൻ അനുമതി നൽകി വിളക്കുടി പഞ്ചായത്ത്; അനുമതി നൽകിയത് പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പോടെ; ലൈസൻസ് കിട്ടിയാലുടൻ വൈദ്യുതി കണക്ഷനുള്ള അപേക്ഷനൽകും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: ഒടുവിൽ ആത്മഹത്യ വേണ്ടി വന്നു വർക് ഷോപ്പ് അനുമതിക്കായി. ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്റെ മക്കൾക്ക് വർക്ക് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാൻ വിളക്കുടി പഞ്ചായത്ത് യോഗത്തിൽ തീരുമാനം. അനുമതി വൈകിപ്പിച്ച നടപടി ഏറെ വിവാദമായിരുന്നു. ഇതിന്റെ പശ്ചത്താലത്തിലാണ് അനുമതി നൽകാൻ പഞ്ചായത്ത് തായാറായത്.

അത്മഹത്യ ചെയ്ത സുഗതന്റെ മകൻ രണ്ടാഴ്ച മുൻപാണ് വർക്ക്‌ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസിന് വേണ്ടി വിളക്കുടി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ലാന്റ് ബാങ്കിൽ ഉൾപ്പെട്ട ഭൂമിയല്ലെന്നും വയലാണന്നും കാണിച്ച് പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിച്ചു.

സംഭവത്തെ കുറിച്ച് പഞ്ചായത്ത് ഭരണസമിതി പറയുന്നത് ഇങ്ങനെയാണ്.. വർക്ക്‌ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഉടമയുടെ അനുമതി കത്ത് പ്ലാൻ എന്നിവ ഇല്ലാതെ അപേക്ഷ സമർപ്പിച്ചത്. അതിനാൽ അനുമതി നൽകാൻ വൈകി പുതിയ അപേക്ഷ കിട്ടിയ സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം ലൈസൻസ് നൽകുമെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് യോഗത്തിൽ സെക്രട്ടറിയുടെ വിയോജനകുറിപ്പോടെയാണ് ലൈസൻസ് നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ലൈസൻസ് കിട്ടിയാലുടൻ വൈദ്യുതി കണക്ഷനുള്ള അപേക്ഷനൽകും.കഴിഞ്ഞ വർഷം ഫെബ്രുവരി 23നാണ് രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് വർക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ പുനലൂർ സ്വദേശി സുഗതൻ ആത്മഹത്യചെയ്തത്.

പ്രശ്‌നം വിവാദമായതോടെ വിവിധ സർക്കാർ വകുപ്പുകൾ സഹായത്തിനെത്തി. ഒരുപ്രവാസി സംഘടനയുടെ സഹായത്തോടെ ഏട്ട് ലക്ഷം രൂപ ചെലവിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. വർക്ക് ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ സാധനങ്ങളും വാങ്ങി. വർക്ക് ഷോപ്പ് തുടങ്ങാൻ ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചു. വർക്ക്ഷോപ്പ് നിൽക്കുന്ന സ്ഥലം ലാൻഡ് ബാങ്കിൽ ഉൾപ്പെട്ടതല്ലന്നും വയൽ ആണന്നുമാണ് വിളക്കുടി പഞ്ചായത്ത് അധികൃതർ വാദം ഉന്നയിച്ചിരുന്നത്.

താൽക്കാലികമായി വൈദ്യൂതി കണക്ഷൻ കിട്ടി വർക്ക്‌ഷോപ്പ് തുടങ്ങണമെങ്കിൽ ത്രീ ഫേസ് ലൈൻ വേണം. പഞ്ചായത്ത് ലൈസൻസ് നൽകിയാൽ മാത്രമെ വൈദ്യുതി വകുപ്പ് ഇതിന് അനുമതി നൽകുകയുള്ളൂ. ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ചതിന് ശേഷം ഒഴിഞ്ഞ് മാറാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം എന്ന ആരോപണങ്ങളും നിലവിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP