Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന്റെ ചെങ്കൽഭിത്തി തകർന്നു വീണതോടെ അന്തിയുറങ്ങാൻ പറ്റാത്ത അവസ്ഥയിൽ; അയൽ വീട്ടുകാരുടെ സഹകരണത്തിൽ ദിവസങ്ങൾ തള്ളി നീക്കി; കാര്യം വില്ലേജ് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല; ജീവിതം വഴിമുട്ടിയതോടെ വിഷം കഴിച്ച് കുടുംബനാഥന്റെ ആത്മഹത്യാശ്രമം: റവന്യൂ മന്ത്രിയുടെ നാട്ടിൽ നിന്നും ഒരു ദുരിതകഥ

വീടിന്റെ ചെങ്കൽഭിത്തി തകർന്നു വീണതോടെ അന്തിയുറങ്ങാൻ പറ്റാത്ത അവസ്ഥയിൽ; അയൽ വീട്ടുകാരുടെ സഹകരണത്തിൽ ദിവസങ്ങൾ തള്ളി നീക്കി; കാര്യം വില്ലേജ് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല; ജീവിതം വഴിമുട്ടിയതോടെ വിഷം കഴിച്ച് കുടുംബനാഥന്റെ ആത്മഹത്യാശ്രമം: റവന്യൂ മന്ത്രിയുടെ നാട്ടിൽ നിന്നും ഒരു ദുരിതകഥ

രഞ്ജിത് ബാബു

കാസർഗോഡ്: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നാട്ടിൽ അധികാരികളുടെ അവഗണനയിൽ മനം നൊന്ത് ഒരു കുടുംബനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. ധർമ്മത്തടുക്ക കന്യാലടുക്കം പട്ടികജാതി കോളനിയിലെ താമസക്കാരനായ വിശ്വനാഥയാണ് വിഷം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം ഇങ്ങിനെ:

കോളനിയിലെ വിശ്വനാഥയും കുടുംബവും താമസിക്കുന്ന കൊച്ചു ചെങ്കൽ വീട് പത്ത് ദിവസം മുമ്പ് തകർന്ന് വീഴുകയായിരുന്നു. ഭാഗികമായി തകർന്ന വീട്ടിൽ അന്തിയുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ചുമരിലെ കല്ലുകൾ താഴേക്ക് പതിക്കാൻ നിൽക്കുന്ന അവസ്ഥയിലുമായിരുന്നു. അതുകൊണ്ടു തന്നെ കോളനിയിലെ അയൽ വീട്ടുകാരുടെ സഹകരണത്തിൽ ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു വിശ്വനാഥയും ഭാര്യയും മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബം.

വീട് ഭാഗികമായി തകർന്നതും വീട്ടിൽ കഴിയാനാവാത്ത സാഹചര്യവും വില്ലേജ് പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽ വിശ്വനാഥ കൊണ്ടു വന്നിരുന്നു. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്ന് വിശ്വനാഥ പറയുന്നു. ഇതോടെ ശാരീരിക അസ്വാസ്ഥ്യമുള്ള 55 കാരനായ വിശ്വനാഥ മറ്റ് വഴിയില്ലെന്ന് കണ്ട് പൂർണ്ണമായും നിരാശനായിരുന്നു. ഇനി ജീവിക്കാനുള്ള സാഹചര്യമില്ലെന്ന് കണക്കാക്കിയ വിശ്വനാഥ വിഷദ്രാവകം സംഘടിപ്പിച്ച് വീട്ടിൽ വെച്ച് ജീവൻ ഒടുക്കാനായിരുന്നു തീരുമാനിച്ചത്. അയാൾ വിഷമെടുത്ത് കഴിക്കുന്നത് മക്കളുടെ ശ്രദ്ധയിൽ പെട്ടതോടെ സംശയം വർദ്ധിച്ചു. ഭാര്യ സുന്ദരിയും മക്കളും വിഷദ്രാവകം അകത്തു കടക്കാതെ വിശ്വനാഥയെ രക്ഷിക്കുകയായിരുന്നു. അതോടെയാണ് അയൽ ദേശവാസികളടക്കം വിശ്വനാഥയുടേയും കുടുംബത്തിന്റേയും ദുരവസ്ഥ അറിയുന്നത്.

വിശ്വനാഥയുടെ ഭാര്യ സുന്ദരി കൂലിപ്പണിയെടുത്താണ് ഈ കുടംബത്തിന് അല്പം പട്ടിണിയെങ്കിലും മാറ്റുന്നത്. ഒരു മകൾ അംഗപരിമിതയുമാണ്. ശാരീരിക പ്രശ്നങ്ങൾ കാരണം വിശ്വനാഥക്ക് വല്ലപ്പോഴും മാത്രമേ ജോലിക്കു പോകാനുമാവുന്നൂള്ളൂ. അതുകൊണ്ടു തന്നെ വീട് പുനർ നിർമ്മിക്കാൻ ഈ കുടംബത്തിന് യാതൊരു നിർവ്വാഹവുമില്ല. പട്ടിക ജാതി വിഭാഗത്തിൽ പെട്ടതുകൊണ്ടു തന്നെ അവർക്കുള്ള ഏതെങ്കിലും ക്ഷേമപദ്ധതിയിൽ പെടുത്തി വിശ്വനാഥയുടെ വീടിന്റെ അപകാടാവസ്ഥ മാറ്റാനാകൂ. എന്നാൽ ഇക്കാര്യത്തിൽ അധികാരികളുടെ അവഗണന നേരിടുകയാണ് ഈ കുടുംബം.

പട്ടിക ജാതിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും വിശ്വനാഥയുടെ വീടിന്റെ പ്രശ്നത്തിന് യഥാസമയം പരിഹാരം കാണാൻ അധികൃതർ ആരും മുതിർന്ന് കാണുന്നില്ല. വീട് പൂർണ്ണമായും തകർന്ന് അടിയുന്നത് കണ്ടു നിൽക്കാൻ വിശ്വനാഥക്ക് ആവുന്നുമില്ല. അതുകൊണ്ടാണ് അധികാരികളുടെ അവഗണനയിൽ മനം നൊന്ത് മരണത്തെ പുൽകാൻ അയാൾ തീരുമാനിച്ചത്. വിശ്വനാഥയുടെ പ്രശ്നത്തിൽ ഇടപെടാത്ത പഞ്ചായത്ത് അധികാരികൾക്കും വില്ലേജ് അധികാരികൾക്കും നേരെ ജനങ്ങൾ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. പട്ടികജാതി മേഖലയായതുകൊണ്ടു തന്നെ ഇക്കാര്യം പുറത്ത് വരാൻ സമയമേറെ എടുത്തുവെന്നാണ് യാഥാർത്ഥ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP