Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ നിരവധി തവണ ബീന ടീച്ചർ പറഞ്ഞിട്ടും അദ്ധ്യാപകൻ ചെവിക്കൊണ്ടില്ല; രക്ഷപെടുത്താൻ നിർദ്ദേശിച്ച സഹപ്രവർത്തകയക്ക് അദ്ധ്യാപകന്റെ ശകാരവും; പാമ്പ് കടിയേറ്റിട്ടും അദ്ധ്യാപകൻ പറഞ്ഞത് കാലിൽ ആണി കൊണ്ട് പോറിയതെന്നും; വിദ്യാർത്ഥിനി മരിച്ചപ്പോൾ അദ്ധ്യാപകന്റെ ന്യായീകരണം മാളത്തിൽ കയ്യിട്ട് സംഭവിച്ചതെന്നും; ഷഹല ബോധരഹിതയായി കസേരയിൽ നിന്ന് വീണിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരനായ അദ്ധ്യാപകൻ; ഷെഹ്‌ലയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് അദ്ധ്യാപകന്റെ കൃത്യവിലോപം തന്നെ

കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ നിരവധി തവണ ബീന ടീച്ചർ പറഞ്ഞിട്ടും അദ്ധ്യാപകൻ ചെവിക്കൊണ്ടില്ല; രക്ഷപെടുത്താൻ നിർദ്ദേശിച്ച സഹപ്രവർത്തകയക്ക് അദ്ധ്യാപകന്റെ ശകാരവും; പാമ്പ് കടിയേറ്റിട്ടും അദ്ധ്യാപകൻ പറഞ്ഞത് കാലിൽ ആണി കൊണ്ട് പോറിയതെന്നും; വിദ്യാർത്ഥിനി  മരിച്ചപ്പോൾ അദ്ധ്യാപകന്റെ ന്യായീകരണം മാളത്തിൽ കയ്യിട്ട് സംഭവിച്ചതെന്നും;  ഷഹല ബോധരഹിതയായി കസേരയിൽ നിന്ന് വീണിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരനായ അദ്ധ്യാപകൻ; ഷെഹ്‌ലയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് അദ്ധ്യാപകന്റെ കൃത്യവിലോപം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ വിദ്യാർത്ഥികളുടെ മൊഴി. ഷഹ്‌ലെയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അദ്ധ്യാപിക ബീന നിരവധി തവണ പറഞ്ഞിരുന്നു എന്നാൽ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നു അദ്ധ്യാപകനെന്ന് വെളിപ്പെടുത്തി സഹപാഠികൾ. പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല.അദ്ധ്യാപകൻ ഷിജിൽ ബീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപോയെന്നും കുട്ടികൾ പറഞ്ഞു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അദ്ധ്യാപകൻ കുട്ടികളോട് പറഞ്ഞത്..

ഷഹ്്‌ല ഷെറിന് ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റത് ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തിൽ കാൽ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും കാൽ പൊത്തിൽ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നൽകിയെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് പൊള്ളവാക്കാണെന്ന വാദമാണ് ഇപ്പോൾ തെളിഞ്ഞത്.

ഷഹ്‌ലെയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അദ്ധ്യാപിക ബീന നിരവധി തവണ പറഞ്ഞിരുന്നു, എന്നാൽ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നു അദ്ധ്യാപകനെന്നും സഹപാഠികളായ കുട്ടികൾ മൊഴി നൽകുന്നത്. പാമ്പ് കടിച്ചതെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല. അദ്ധ്യാപകൻ ഷിജിൽ ബീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപോയെന്നും കുട്ടികൾ മനോരമ ന്യൂസിനോട് പറഞ്ഞു. ഷഹല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്ന് അദ്ധ്യാപകൻ പറഞ്ഞു.

ഷെഹ്ല ഷെറിന് ക്ലാസ് മുറിയിൽവച്ച് പാമ്പുകടിയേറ്റത് ഇന്നലെവൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തിൽ കാൽ ഉടക്കുകയായിരുന്നു. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും കാൽ പൊത്തിൽ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നൽകിയെന്നും സ്‌കൂൾ അധികൃതർ.എന്നാൽ കുട്ടിയുടെ കാലിൽ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജിൽ എന്ന അദ്ധ്യാപകൻ തങ്ങളോട് പറഞ്ഞതെന്നും വിദ്യാർത്ഥിനികൾ പറയുന്നു. സ്‌കൂൾ വിടാൻ അഞ്ചുമിനുട്ട് ഉള്ളപ്പോൾ, ഉപ്പ വന്നതിനു ശേഷമാണ് ഷഹ്ലയെ സ്‌കൂളിൽ കൊണ്ടുപോയത്. മൂന്ന് പത്തോടെയാകണം ഷഹ്ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയിൽ ഇരിക്കാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളർന്നു വീഴുകയായിരുന്നു. കാലിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഒരു ടീച്ചർ മുറിവ് കഴുകി കൊടുത്തെന്നും സഹപാഠികൾ പറയുന്നു.

പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും സജ്‌നയുടെയും മകളാണ് ഷഹ്ല. സ്‌കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് പിതാവ് ഷഹ്ലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, എന്താണുപറ്റിയതെന്ന് ആശുപത്രി അധികൃതർക്ക് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തിൽ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛർദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം സംഭവത്തിൽ സർവജന സ്‌കൂളിലെ അദ്ധ്യാപകൻ സജിനെ സസ്പെൻഷൻഡ് ചെയ്ത് നടപടി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്നാണ് നടപടി. സ്‌കൂളിലെത്തിയ ഡിഇഒയ്ക്കെതിരെ നാട്ടുകാരും വിദ്യാർത്ഥികളും പ്രതിഷേധിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

ബത്തേരിയിൽ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റു മരിച്ചത് സ്‌കൂൾ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമാവുകയാണ്. ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ ഷഹ്ല ഷെറിൻ (10) ആണ് മരിച്ചത്.
സ്‌കൂളിലെ ക്ലാസ് മുറികളിൽ ഈഴജന്തുക്കൾക്ക് കയറികിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങൾ. പാമ്പ് കടിയേറ്റെന്ന് ബോധ്യപ്പെട്ടിട്ടും ഷഹ്ല ഷെറിനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് സഹപാഠികൾ ആരോപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP