Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുക്കാൽ കോടി രൂപ മുടക്കി നവീകരിച്ച ചീഫ് സെക്രട്ടറിയുടെ വസതിയിൽ താമസിക്കാൻ ആളില്ല; വാസ്തുവിൽ കുരുങ്ങി സ്ഥാനം തെറിക്കുമോ എന്ന് വരുന്നവർക്കൊക്കെ ഭയം: ഔദ്യോഗിക വസതിയെ കയ്യൊഴിഞ്ഞതോടെ വീട്ടുവാടക ഇനത്തിലും ഖജനാവിന് നഷ്ടം രണ്ടരലക്ഷം: 'സുമാനുഷ'ത്തിൽ താമസിക്കാൻ കടകംപള്ളിക്കും വി എസ് അച്യുതാനന്ദനും വരെ ഭയം

മുക്കാൽ കോടി രൂപ മുടക്കി നവീകരിച്ച ചീഫ് സെക്രട്ടറിയുടെ വസതിയിൽ താമസിക്കാൻ ആളില്ല; വാസ്തുവിൽ കുരുങ്ങി സ്ഥാനം തെറിക്കുമോ എന്ന് വരുന്നവർക്കൊക്കെ ഭയം: ഔദ്യോഗിക വസതിയെ കയ്യൊഴിഞ്ഞതോടെ വീട്ടുവാടക ഇനത്തിലും ഖജനാവിന് നഷ്ടം രണ്ടരലക്ഷം: 'സുമാനുഷ'ത്തിൽ താമസിക്കാൻ കടകംപള്ളിക്കും വി എസ് അച്യുതാനന്ദനും വരെ ഭയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുക്കാൽ കോടി രൂപ ചെലവിട്ട് നവീകരിച്ച ചീഫ് സെക്രട്ടറിയുടെ വസതിയിൽ താമസിക്കാൻ ആളില്ല. വാസ്തു സംബന്ധമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വരുന്നവരൊക്കെ 'സുമാനുഷം' എന്ന വസതിയെ കയ്യൊഴിയുകയാണ്. മുക്കാൽ കോടി രൂപ ചെലവിട്ട് നവീകരിച്ച വസതിയെയാണ് വാസ്തു ദോഷമുണ്ടെന്ന് ചൂണ്ടിക്കാട്ടി വരുന്നവരൊക്കെ കയ്യൊഴിയുന്നത്. ഇതോടെ വീട്ടുവാടക ഇനത്തിൽ ചീഫ് സെക്രട്ടറിക്ക് വർഷം തോറുംം ഖജനാവിൽ നിന്നും ചെലവാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്.

ചീഫ് സെക്രട്ടറിക്ക് മാത്രമല്ല സിപിഎമ്മിന്റെ മന്ത്രിമാർക്കും ഭരണ പരിഷ്‌ക്കാര കമ്മീഷൻ അദ്ധ്യക്ഷനു വരെയും ഈ വസതിയെ പേടിയാണ്. ആരും തന്നെ ഈ വീട്ടിൽ താമസിക്കാൻ തയ്യാറല്ല. ഈ വസതിയിൽ താമസമാക്കിയാൽ തങ്ങളുടെ സ്ഥാന മാനങ്ങൾ തെറിക്കുമോ എന്ന ഭയമാണ് പലരെയും ഈ വീട്ടിൽ താമസിക്കുന്നതിൽ നിന്നും പിൻതിരിക്കുന്നത്.

2013-ലാണ് കവടിയാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് 'സുമാനുഷം' എന്ന് പേരുനൽകി ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയാക്കിയത്. ജിജി തോംസണായിരുന്നു അന്ന് ചീഫ് സെക്രട്ടറി. താമസമാക്കുംമുമ്പ് ഗണപതിഹോമവും വെഞ്ചരിപ്പും അദ്ദേഹം നടത്തി.

2016 ഫെബ്രുവരിയിൽ വിരമിക്കുന്നതുവരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ജിജി തോംസണുശേഷം ചുമതലയേറ്റെടുത്ത പി.കെ. മൊഹന്തി, മൂന്നുമാസം മാത്രമേ സർവീസ് ഉണ്ടായിരുന്നുള്ളൂ. ഇക്കാരണം ചൂണ്ടിക്കാട്ടി ഇങ്ങോട്ടേക്ക് മാറിയതുമില്ല. മൊഹന്തി മേയിൽ വിരമിക്കുകയും ചെയ്തു.

പിന്നീട് ഇടതുസർക്കാർ അധികാരത്തിലേറി. പിന്നീട് ചീഫ് സെക്രട്ടറിയായി അധികാരമേറ്റു. 10 മാസത്തോളം വിജയാനന്ദ് ചീഫ് സെക്രട്ടറിയായെങ്കിലും അദ്ദേഹവും ഔദ്യോഗിക വസതിയിൽ താമസിച്ചില്ല. ഏപ്രിൽമുതൽ ഓഗസ്റ്റ് വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി. അവരും ഔദ്യോഗികവസതിയെ കൈയൊഴിഞ്ഞു.

പിന്നീടാണ് ഇങ്ങോട്ടുള്ള മന്ത്രിമാരുടെ വരവ്. അക്കാലത്ത് വൈദ്യുതി മന്ത്രിയായി ചുമതലേറ്റ കടകംപള്ളി സുരേന്ദ്രൻ ഈ വീട്ടിൽ താമസമാക്കി. ഏറെ കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന് വൈദ്യുതിവകുപ്പ് നഷ്ടമായി. പകരം ടൂറിസവും സഹകരണവും കിട്ടി. ആറുമാസത്തെ താമസം മതിയാക്കി ഈ വീടിനെ കടകം പള്ളിയും കയ്യൊഴിഞ്ഞു. അതിനുശേഷം അദ്ദേഹം തൈക്കാട് ഹൗസിലേക്ക് താമസം മാറ്റി. സൗകര്യക്കുറവുകാരണം മാറിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

കടകംപള്ളിക്ക് പിന്നാലെ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദനും ഈ വീട് താമസത്തിനായി നോക്കിയിരുന്നു. എന്നാൽ, വീടിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി വിഎസും പിൻവാങ്ങി. എന്നാൽ ഇതൊന്നും അല്ല. ഇതിന്റെ വാസ്തു പ്രശ്‌നമാണ് ഈ വീടിനെ എല്ലാവരും കയ്യൊഴിയുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. വാസ്തുവിനെ പേടിച്ച് തങ്ങളുടെ ഔദ്യോഗിക സ്ഥാനം തെറിക്കുമോ എന്ന ഭയം പലരിലും പിടിപെട്ട് കഴിഞ്ഞു. ഇതോടെയാണ് ഈ വീട് നാഥനില്ലാ കളരിയായി കിടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP