Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാമത്തെ വയസ്സു മുതൽ വീട്ടുജോലിക്ക് സഹായിക്കാൻ പോയും പാല് കൊടുക്കാൻ പോയും വളർന്നു; വെറുതെ തരുന്ന ആഹാരം പോലും ആരിൽ നിന്നും വാങ്ങി കഴിച്ചിട്ടില്ല; പന്ത്രണ്ടാം വയസ്സിൽ കർണ്ണാടകയിലെ ചെമ്മീൻ കമ്പിനിയിലേക്ക്; കാൻസറിന്റെ വേദന അറിയാത്ത ആളല്ല ഞാൻ; ആരെയും പറ്റിച്ച് ജീവിക്കാൻ വന്നവളുമല്ല; ദേവൂ ആശുപത്രിയിലായപ്പോൾ അതിജീവനത്തിനായി കള്ളം പറയേണ്ടി വന്നു; ഞാനാണ് ആശുപത്രിയിലെന്ന്; സുനിതയെ 'ചാരിറ്റിയിൽ കുടുക്കിയ' ശ്രീമോൾ മാരാരി വിശദീകരണവുമായി എത്തുമ്പോൾ

എട്ടാമത്തെ വയസ്സു മുതൽ വീട്ടുജോലിക്ക് സഹായിക്കാൻ പോയും പാല് കൊടുക്കാൻ പോയും വളർന്നു; വെറുതെ തരുന്ന ആഹാരം പോലും ആരിൽ നിന്നും വാങ്ങി കഴിച്ചിട്ടില്ല; പന്ത്രണ്ടാം വയസ്സിൽ കർണ്ണാടകയിലെ ചെമ്മീൻ കമ്പിനിയിലേക്ക്; കാൻസറിന്റെ വേദന അറിയാത്ത ആളല്ല ഞാൻ; ആരെയും പറ്റിച്ച് ജീവിക്കാൻ വന്നവളുമല്ല; ദേവൂ ആശുപത്രിയിലായപ്പോൾ അതിജീവനത്തിനായി കള്ളം പറയേണ്ടി വന്നു; ഞാനാണ് ആശുപത്രിയിലെന്ന്; സുനിതയെ 'ചാരിറ്റിയിൽ കുടുക്കിയ' ശ്രീമോൾ മാരാരി വിശദീകരണവുമായി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എല്ലാവരോടും മാപ്പ്.... മരിക്കണോ ജീവിക്കണോ എന്നുപോലും അറിയില്ല.... ഇനിയുമെന്നെ ദ്രോഹിക്കരുതേ.... ഇതാണ് ശ്രീമോൾ മാരാരിക്ക് സോഷ്യൽ മീഡിയയിലെ വിമർശകരോട് പറയാനുള്ളത്. സിപിഎം സൈബർ പോരാളിയായ സുനിതാ ദേവദാസിനെ ചാരിറ്റി വിവാദത്തിൽ കുടുക്കിയ ശ്രീമോൾക്ക് പറയാനുള്ളത് ഇതാണ്.

ക്യാൻസർ എന്ന് കള്ളം പറഞ്ഞ് സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തിയ സംഘത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ വനിതസഖാവാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ള്ളത്തരം കൈയോടെ പിടിച്ചപ്പോൾ പണം തിരികെ നൽകുമെന്ന് ഇടത് ആക്റ്റിവിസ്റ്റ് സുനിത ദേവദാസ് അറിയിക്കുകയും ചെയ്തു. തനിക്ക് ക്യാൻസറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്‌ബുക്കിൽ ഇവർ പോസ്റ്റിടുകയായിരുന്നു. ഒപ്പം,അസുഖത്തെ തുടർന്ന് തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. ഇവരുടെ പോസ്റ്റ് സിപിഎം അനുഭാവമുള്ളവർ വനിത സഖാവിന്റെ അക്കൗണ്ട് നമ്പർ അടക്കം ചില ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. ഇതാണ് വിവാദമാകുന്നത്.

പൈസ ആവശ്യപ്പെട്ടുള്ള സുനിതയുടെ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തതോടെ ആലപ്പുഴക്കാരി വനിത സഖാവിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം എത്തി. എന്നാൽ ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്യാൻസർ പോയിട്ട് ഒരു ചെറിയ പനി പോലും ഇല്ലെന്നുള്ള മെസ്സേജുകൾ പുറത്തുവന്നു തുടങ്ങി. ഇതോടെ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റ് സുനിത ദേവദാസ് ഫേസ്‌ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നു. പണം നൽകിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ വനിത സഖാവും പോസ്റ്റ് മുക്കി. എന്നാൽ, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു.

ശ്രീമോൾ മാരാരി ഇട്ട വിശദീകരണ പോസ്റ്റ് ഇങ്ങനെ

സുഹൃത്തുക്കളേ..

ഞാനിന്ന് വലിയ തട്ടിപ്പുകാരിയാണ് ഇന്നലെ വരെ കൂടെ നിന്നവരെല്ലാം ഒരു നിമിഷം കൊണ്ട് കള്ളി എന്ന് വിളിച്ചു.

ഒരിക്കൽ പോലും കാൻസറിന്റെ വേദന അറിയാത്തവൾ .. പലരും ചോദിച്ചപ്പോഴെല്ലാം മാരാരിക്കുളത്ത് എത്തി രേഖകൾ എല്ലാം നോക്കിയെടുത്ത് പോസ്റ്റ് ഇടാം എന്നത് മാത്രമായിരുന്നു ആകെ ആശ്വാസം .

ആരെയും പറ്റിച്ച് ആയിരുന്നില്ല ഞാൻ ജീവിച്ചത് എന്റെ നാട്ടിൽ അന്വക്ഷിക്കുക എട്ടാമത്തെ വയസ്സുമുതൽ വീട്ടുജോലിക്ക് സഹായിക്കാൻ പോയും , പാല് കൊടുക്കാൻ പോയും വളർന്നു. വെറുതെ തരുന്ന ആഹാരം പോലും ആരിൽ നിന്നും വാങ്ങി കഴിച്ചിട്ടില്ല .

പന്ത്രണ്ടാം വയസ്സിൽ കർണ്ണാടകയിലെ ചെമ്മീൻ കമ്പിനിയിലേക്ക് ഇത്രയും പറഞ്ഞത് പറ്റിച്ച് ജീവിക്കാൻ ആയിരുന്നു എങ്കിൽ കഷ്ടപ്പെടേണ്ടതില്ലായിരുന്നു എന്നതുകൊണ്ട് മാത്രം. കിച്ചുവിന്റെ മൂന്ന് സർജ്ജറി, അണ്ണന്റെ സർജ്ജറി, എന്റെ സർജ്ജറി, ദേവൂന്റെ വയ്യാഴിക ഇതെല്ലാം സത്യമാണോന്ന് അന്വക്ഷിക്കുക. ENTസർജ്ജറിയിൽ ബയോപ്‌സി റിസൾട്ട് പോസറ്റീവ് ആണെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ENT വിഭാഗം ഡോക്ടർ പ്രവീൺ സാർ റിപ്പോർട്ട് ചെയ്തതാണ് അതിന്റെ രേഖയും ഉണ്ട് കോട്ടയത്ത് തന്നെ മൂന്ന് റേഡിയേഷനും ചെയ്തിരുന്നു . പിന്നീട് മൂക്കിൽ നിന്നും ചെവിയിൽ നിന്നും പലതവണ ബ്ലീഡിങ്ങ് ഉണ്ടായെങ്കിലും ആശുപത്രിയിൽ പോയില്ല . ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ ഇത് പോലെ തന്നെ മുടിയെല്ലാം കൊഴിഞ്ഞിരുന്നു. ഇതും അന്വക്ഷിക്കാം.

വെല്ലൂർ ചികിത്സയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞത് സത്യമല്ല. ആ സമയത്ത് ദേവൂ ആശുപത്രിയിൽ ആയിരുന്നു. അത് മാരാരിക്കുളം സെന്റ് അഗസ്റ്റിൻ സ്‌കൂളുമായി ബന്ധപ്പെട്ടാൽ അറിയാൻ കഴിയും. ഇപ്പോൾ തീരെ വയ്യാതായപ്പോൾ ലേക്ഷോറിൽ പോയിരുന്നു. വായിലൂടെയും മൂക്കിലൂടെയും ബ്ലീഡിങ്ങ് ശക്തമായപ്പോൾ അവര് ഒരുപാട് ടെസറ്റുകൾ പറഞ്ഞിരുന്നു 23650ന്റെ സ്‌കാൻ ഉൾപ്പടെ. എൺപതിനായിരം രൂപയോളം വരുന്ന ടെസ്റ്റുകൾ [അതെല്ലാം ]നടത്തി. ആദ്യം ലേക്ഷോറിൽ ഞാൻ കാൻസർ ട്രീറ്റ്‌മെന്റ് നടത്തിയ ആളാണെന്ന് പറഞ്ഞിരുന്നില്ല . അവിടെ കുഴഞ്ഞ് വീണ എന്നെ കാഷ്യാലിറ്റിയിൽ അഡ്‌മിറ്റ് ചെയ്യുമ്പോൾ ആണ് ഡോ ബിന്ദുവർഗ്ഗീസിനോടാണ് ഇങ്ങനൊരു കാര്യം പറഞ്ഞത് .

അന്ന് പോകാൻ കാശില്ലാതിരുന്നപ്പോൾ 60000രൂപ കടമാണ് സുഹൃത്തിനോട് ചോദിച്ചത് . അവര് പോസ്റ്റിടാന്ന് പറഞ്ഞു. ഈ പോസ്റ്റ് കണ്ടിട്ടാണ് സുനിത ദേവദാസ് വന്ന് ചോദിക്കുന്നത് എന്താണ് കാഷ് ആവശ്യമുണ്ടോയെന്ന് ,, ആ സമയത്ത് മുടിയെല്ലാം കൊഴിഞ്ഞ് nose bleedingആയിട്ട് നിൽക്കുന്ന സമയമാണ് സുനിതയോട് ഞാൻ പറഞ്ഞു ചികിത്സയ്ക്ക് കാഷ് വേണം എന്ന് . എന്നെ പൂർണ്ണമായും വിശ്വസിച്ചാണ് സുനിത എനിക്ക് വേണ്ടി പോസ്റ്റ് ഇട്ടത്. കാൻസറിന്റെ വേദന അറിയാത്ത ആളല്ല ഞാൻ. ആരെയും പറ്റിച്ച് ജീവിക്കാൻ വന്നവളുമല്ല .. ദേവൂ ആശുപത്രിയിലായപ്പോൾ അതിജീവനത്തിലും, മനസ്സ് പൂക്കുന്നിടത്തും കള്ളം പറയേണ്ടി വന്നു . ഞാനാണ് ആശുപത്രിയിലെന്ന് .. എന്റെ ലൈഫ് ഞാൻ നിങ്ങളോടൊന്നും തുറന്ന് പറഞ്ഞിട്ടില്ല . അത് വേറെ ഒന്നും കൊണ്ടല്ല ഒരുപാട് ഞാൻ സ്‌നേഹിച്ച എന്നെ സ്‌നേഹിച്ചവരുണ്ട് ആ പെൺ കൂട്ടായ്മയിൽ ..

ജന്മം കൊണ്ട് പോലും ഞാൻ അവകാശിയില്ലാത്തവളാണെന്നറിഞ്ഞാൽ വെറുക്കുമെന്നോർത്താണ് ലൈഫ് തുറന്ന് പറയാതിരുന്നത് .അതൊരു കഥയായി കുറച്ച് പറഞ്ഞു നിർത്തി,, കനൽ വിളയുന്നിടം എന്ന് ഞാനെഴുതിയ ചിന്നുവിന്റെ കഥ എന്ന എന്റെ ജീവിതം. രാവിലെ ലൈവ് ഇട്ടപ്പോൾ പേര് തിരുത്തിയിരിക്കുന്നു എന്ന് പറഞ്ഞു എമർജെൻസി സിറ്റുവേഷനിലാണ് പലപ്പോഴും എത്തിക്കാറ് പേരും വയസ്സും കൂടെയുള്ളവർ പറയുമ്പോൾ തെറ്റിയതാണ് അതുകൊണ്ട് ഒപി ചീട്ടും ഡിസ്ച്ചാർജ് കാഡും വെച്ച ഫോട്ടോ ഇടുന്നത് അതിലെ ipനമ്പർ ഒന്നോണോന്ന് നോക്കുക.

സുനിത ദേവദാസിനെ ആരും ദ്രോഹിക്കണ്ട അവർ തെറ്റൊന്നും ചെയ്തിട്ടില്ല എന്നെ സഹായിച്ചവരിൽ പലർക്കും കാഷ് തിരിച്ച് കൊടുത്തിട്ടുണ്ട്. ആരെയും പറ്റിച്ച് ജീവിക്കാൻ ആഗ്രഹിച്ചിട്ടില്ല. അതിജീവനത്തിലുള്ളവരെ ഞാൻ ആത്മാർത്ഥമായിട്ടാണ് സ്‌നേഹിച്ചത് മുടിഞാൻ മൊട്ടയടിച്ചതല്ല. ചീപ്പ് തൊടുമ്പോഴേ കൊഴിഞ്ഞ് പോരുന്നത് നേരിൽ കണ്ടവരാണ് ഇവിടുള്ള ചിലമിത്രങ്ങൾ പേര് പറയുന്നില്ല പേര് പറഞ്ഞ് ദ്രോഹിച്ചെന്ന് അവർ പറയാതിരിക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP