Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ.. എന്നെഴുതിയാൽ മതവികാരം വ്രണപ്പെടുമോ? അതിൽ പ്രത്യക്ഷപ്പെടുന്നത് സണ്ണി ലിയോൺ ആണെങ്കിലും അതൊരു കോണ്ടത്തിന്റെ പരസ്യമാണെങ്കിലും തീർച്ച; നീലച്ചിത്ര നായികയുടെ പോസ്റ്ററോടെ ഇറങ്ങിയ പരസ്യം വടക്കേ ഇന്ത്യയിൽ വൻ പ്രതിഷേധത്തിലേക്ക്

ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ.. എന്നെഴുതിയാൽ മതവികാരം വ്രണപ്പെടുമോ? അതിൽ പ്രത്യക്ഷപ്പെടുന്നത് സണ്ണി ലിയോൺ ആണെങ്കിലും അതൊരു കോണ്ടത്തിന്റെ പരസ്യമാണെങ്കിലും തീർച്ച; നീലച്ചിത്ര നായികയുടെ പോസ്റ്ററോടെ ഇറങ്ങിയ പരസ്യം വടക്കേ ഇന്ത്യയിൽ വൻ പ്രതിഷേധത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സണ്ണി ലിയോൺ എന്തുചെയ്താലും ഇന്ത്യയിൽ അത് വിവാദമാണ്. എന്നാൽ, അവരോളം പ്രശസ്തി അടുത്തിടെ കൈവരിച്ച മറ്റൊരു താരവുമില്ല. അടുത്തിടെ കൊച്ചിയിൽ മൊബൈൽ ഫോൺ കടയുടെ ഉദ്ഘാടനത്തിനായി സണ്ണി ലിയോൺ എത്തിയപ്പോൾ തടിച്ചുകൂടിയ ആയിരങ്ങൾ അവരുടെ ജനപ്രീതിക്ക് തെളിവാണ്. ഇപ്പോഴിതാ സണ്ണി ലിയോൺ മറ്റൊരു വിവാദത്തിൽപ്പെട്ടിരിക്കുന്നു. അവരുടെ ചിത്രം പതിച്ച ഗർഭനിരോധന ഉറയുടെ പരസ്യമാണ് ഗുജറാത്തിൽ വിവാദമായത്.

നവരാത്രി ഹിന്ദുക്കളെ സംബന്ധിടത്തോളം പുണ്യകാലമാണ്. ആ സമയത്ത് എന്താണ് ഗർഭനിരോധന ഉറകൾക്ക് പ്രസക്തി? നീലച്ചിത്ര നായിക സണ്ണി ലിയോണിന്റെ പ്രകോപനപരമായ ചിത്രത്തോടെ കോണ്ടം കമ്പനി പുറത്തിറക്കിയ പരസ്യബോർഡുകൾ വിവാദത്തിലേക്ക് നീങ്ങുന്നത് ഇതോടെയാണ്. ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെയെന്ന ശീർഷകത്തോടെയുള്ള പരസ്യം ഉത്തരേന്ത്യയിൽ ഇതിനകം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പരസ്യം സോഷ്യൽ മീഡിയയിൽ വ്യാപിച്ചതോടെ, വിവാദവും കത്തിപ്പടർന്നു. വഡോദരയിലാണ് പരസ്യബോർഡുകൾ ആദ്യം പ്രതിഷേധത്തിനിടയാക്കിയത്. ഹിന്ദു സംസ്‌കാരത്തെ അധിക്ഷേപിക്കുന്നതാണ് മാൻഫോഴ്‌സ് കോണ്ടത്തിന്റെ ഈ പരസ്യമെന്ന് ആരോപണമുയർന്നു. ഇത് ഗർഭനിരോധന ഉറകളുടെ കച്ചവടത്തെയും ബാധിച്ചു. ഇതേത്തുടർന്ന് പരസ്യം ഇന്ത്യൻ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് കാണിച്ച് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന് പരാതി നൽകി.

നവരാത്രിയെ കോണ്ടം വിൽപനയിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവരുടെ പരാതിയിൽ പറയുന്നു. പരസ്യം നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിർമ്മാതാക്കളായ മാൻഫോഴ്‌സിനും അതിന്റെ ബ്രാൻഡ് അംബാസഡറായ സണ്ണി ലിയോണിനും എതിരേ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. വിവാദം ശക്തമായതോടെ, ഗുജറാത്തിൽ പലേടത്തും സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തുമാറ്റി.

മാൻഫോഴ്‌സ് സണ്ണി ലിയോണിന്റെ ചിത്രങ്ങളോടെ നവരാത്രിക്ക് കോണ്ടം പരസ്യങ്ങളിറക്കിയത് വെറുതെയല്ലെന്ന് വിപണി രംഗത്തുള്ളവർ പറയുന്നു. നവരാത്രി പ്രാർത്ഥനയുടെ കാലമാണെങ്കിലും, ഇക്കാലയളവിൽ ഗുജറാത്തിൽ ഗർഭ നിരോധന ഉറകളുടെ കച്ചവടത്തിൽ കാര്യമായ വർധനയുണ്ടന്നെ് ഒരു സർവേയിൽ തെളിഞ്ഞിട്ടുണ്ടത്രെ. 25 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഇക്കാലയളവിൽ ഉറകളുടെ വിൽപന കൂടുന്നത്.

കോണ്ടത്തിന് മാത്രമല്ല, മറ്റ് ലൈംഗിക ഉപകരണങ്ങൾക്കും ഈ കാലത്ത് കച്ചവടം കൂടുതലാണ്. അഡൽറ്റ് ഗെയിമുകൾ, നിശാവസ്ത്രങ്ങ തുടങ്ങിയവയ്ക്കും ആവശ്യക്കാരേറുന്നുണ്ടെന്ന് ദാറ്റ്‌സ്‌പേഴ്‌സണൽ ഡോട്ട് കോം നടത്തിയ സർവേയിൽ പറയുന്നു. നഗരങ്ങളിൽ മാത്രമല്ല, ചെറിയ പട്ടണങ്ങളിലുള്ളവർ പോലും ലൂബ്രിക്കന്റുകളും ഉദ്ധാരണം കൂട്ടാനുള്ള മരുന്നുകളും തേടിയെത്താറുണ്ടെന്നും സർവേയിൽ പറയുന്നു. മാത്രമല്ല, നവരാത്രിക്കുശേഷമുള്ള കാലയളവിൽ ഗർഭഛിദ്ര നിരക്കും ഗുജറാത്തിൽ കൂടാറുണ്ടെന്ന് മറ്റൊരു റിപ്പോർട്ടും പറയുന്നു.

ബ്രാൻഡ് അംബാസഡറാണ് സണ്ണി ലിയോണിനെ ഉപയോഗിച്ച് മാൻഫോഴ്‌സ് പരസ്യങ്ങൾ ഇറക്കിയതിന് ഇത്രയും കാരണങ്ങൾ പോരെ?. നീലച്ചിത്ര നായികയായിരുന്ന സണ്ണിലിയോൺ പിന്നീട് ബോളിവുഡിലെത്തി മുൻനിര നായികമാരിലൊരാളായി മാറിയെങ്കിലും, ഇത്തരത്തിലൊരു പരസ്യത്തിൽ അവർ എത്തിയതോടെ, വീണ്ടും വിവാദം തലപൊക്കുകയായിരുന്നു. വിവാദ നായികയാണെങ്കിലും ഇന്റർനെറ്റിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരയുന്ന പേരുകളിലൊന്ന് സണ്ണി ലിയോണിന്റേതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP