Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ സമാ​ഗമം സ്വവർ​ഗാനുരാ​ഗിയായ സുഹൃത്തിനൊപ്പം; തന്നെ ലെസ്‌ബിയനെന്ന് കരുതിയവൻ പിന്നീട് കാമുകനും ഭർത്താവുമായി; ആദ്യ കാഴ്‌ച്ചയിൽ ഡാനിയൽ വെബർ തെറ്റിദ്ധരിക്കാനുണ്ടായ കാരണം പങ്ക് വെച്ച് സണ്ണി ലിയോൺ

ആദ്യ സമാ​ഗമം സ്വവർ​ഗാനുരാ​ഗിയായ സുഹൃത്തിനൊപ്പം; തന്നെ ലെസ്‌ബിയനെന്ന് കരുതിയവൻ പിന്നീട് കാമുകനും ഭർത്താവുമായി; ആദ്യ കാഴ്‌ച്ചയിൽ ഡാനിയൽ വെബർ തെറ്റിദ്ധരിക്കാനുണ്ടായ കാരണം പങ്ക് വെച്ച് സണ്ണി ലിയോൺ

മറുനാടൻ മലയാളി ബ്യൂറോ

പോൺ ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ചലച്ചിത്ര ലോകത്തെത്തുന്നത്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിയുടെ ആരാധവൃന്ദത്തിൽ വർധനവുണ്ടായി. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. അതോടെ തന്റെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനായി താരം സോഷ്യൽ മീഡിയയിൽ സജീവമായി.

2011 ലാണ് സണ്ണി ലിയോണും ഡാനിയൽ വെബറും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം പോൺ സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ട സണ്ണി ഇന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു. സിനിമ അല്ല യഥാർഥ ജീവിതമെന്ന് സ്വന്തം ജീവിതത്തിലൂടെ താരം തെളിക്കുകയായിരുന്നു. പോൺ താരങ്ങളെ മറ്റൊരു കണ്ണിലൂടെ മാത്രം നോക്കിയിരുന്ന ജനതയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത് സണ്ണി ലിയോണാണ്. അഭിനേത്രി എന്നതിലുപരി വലിയ മനുഷ്യസ്നേഹി കൂടെയാണ് സണ്ണി ലിയോൺ.

തന്റെ പ്രണയത്തിന്റെ തുടക്കം ഒരു തെറ്റിദ്ധാരണയിലൂടെ ആയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ താരം. തന്നെ ആദ്യം കാണുമ്പോൾ താൻ ഒരു ലെസ്‌ബിയൻ ആണെന്നായിരുന്നു ഡാനിയലിന്റെ വിചാരം എന്ന് സണ്ണി പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

’12 വർഷങ്ങൾക്കു മുൻപായിരുന്നു സംഭവം. അന്ന് ലാസ് വേഗസിലായിരുന്നു. കോമഡി താരം പോളി ഷോറുമായി ഡേറ്റിങ്ങിനുള്ള ആലോചനയിലായിരുന്നു. ആ സമയത്താണ് ഒരു പെൺസുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്. ഡാനിയലിന്റെ ബാന്റിലുള്ള ഒരു സുഹൃത്തിനെ കാണാൻ അവൾക്കൊപ്പം പോയി. അവൾക്കൊപ്പം എന്നെ കണ്ടപ്പോൾ ഡാനിയൽ കരുതിയത് ഞാൻ ലെസ്‌ബിയനാണെന്നാണ്. കാരണം അവളൊരു സ്വവർഗാനുരാഗിയായിരുന്നു.

അവൾക്കാണെങ്കിൽ പുരുഷ സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ ഡാനിയൽ ശരിക്കും തെറ്റിദ്ധരിച്ചു.’സണ്ണി പറയുന്നു. ഈ കാഴ്ച കണ്ട് താൻ ആശങ്കാകുലനായിരുന്നുവെന്നും സണ്ണിയും പെൺസുഹൃത്തും കൈകൾ ചേർത്തു പിടിച്ച് എത്തിയതിനാൽ താൻ തെറ്റിദ്ധരിച്ചുവെന്നും ഡാനിയൽ പ്രതികരിച്ചു. രണ്ടു പെൺകുട്ടികൾ പരസ്പരം കൈകൾ ചേർത്തുപിടിക്കുന്നതിനെ സംശയത്തിന്റെ കണ്ണിൽ കാണേണ്ടതില്ലെന്നായിരുന്നു ഡാനിയലിനുള്ള സണ്ണിയുടെ മറുപടി.

‘ഡാനിയലിനെ ആദ്യം കാണുമ്പോൾ ആകർഷണമൊന്നും തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് ഒമാനിൽ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഡാനിയലിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട്, സ്വിറ്റ്‌സർലൻഡിൽ ആയിരുന്നപ്പോൾ ഒരിക്കൽ ഡാനിയൽ എനിക്ക് സമ്മാനമായി കുറെ പൂക്കൾ അയച്ചു. അന്നു മുതലാണ് പ്രണയം തുടങ്ങിയത്.’ സണ്ണി പറഞ്ഞു.

മൂന്നുവയസ്സുകാരി നിഷയും രണ്ടു വയസ്സുപ്രായമുള്ള ഇരട്ടകുട്ടികളായ നോവിനും ആഷറുമാണ് മക്കൾ. കുടുംബവും കരിയറും ഒരുപോലെ കൊണ്ടു പേകുന്ന സണ്ണി ലിയോൺ, തിരക്കുകൾക്കിടയിലും ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം നിൽക്കാൻ സമയം കണ്ടെത്താറുണ്ട്. ലോക്ക്ഡൗൺ സമയം മക്കൾക്കും ഭർത്താവിനുമൊപ്പം ചെലവിടുന്ന ചിത്രങ്ങളും വീഡിയോകളും സണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP