Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സവർണ്ണർക്കായി വാദിക്കുന്ന സവർണ്ണനായ രാഹുൽ ഈശ്വർ 'സാമൂഹിക ചിന്തക'നും സാമൂഹിക നീതിക്കായി വാദിക്കുന്ന ദളിതനായ സണ്ണി എം കപിക്കാടിനെ 'ദളിത് ചിന്തക'നും ആക്കി വേലി കെട്ടി ചാനൽ ചർച്ച; മാതൃഭൂമിക്കും വേണുവിനുമെതിരെ സൈബർ ലോകത്ത് പ്രതിഷേധം

സവർണ്ണർക്കായി വാദിക്കുന്ന സവർണ്ണനായ രാഹുൽ ഈശ്വർ 'സാമൂഹിക ചിന്തക'നും സാമൂഹിക നീതിക്കായി വാദിക്കുന്ന ദളിതനായ സണ്ണി എം കപിക്കാടിനെ 'ദളിത് ചിന്തക'നും ആക്കി വേലി കെട്ടി ചാനൽ ചർച്ച; മാതൃഭൂമിക്കും വേണുവിനുമെതിരെ സൈബർ ലോകത്ത് പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീ നാരായണ ഗുരു സാമൂഹിക പരിഷ്‌കർത്താവായിരുന്നു. പീഡിതർക്ക് വേണ്ടി വാദിക്കുകയായിരുന്നു നാരായണ ഗുരു ചെയ്തത്. അതുകൊണ്ടായിരുന്നു അദ്ദേഹത്തെ ലോകം ആദരിക്കുന്ന സമൂഹിക പരിഷ്‌കർത്താവെന്ന് മലയാളി വിളിക്കുന്നത്. എന്നാൽ ഇതൊക്കെ പഴങ്കഥയായോ? മാതൃഭൂമി ന്യൂസ് ചാനലിലെ ചർച്ചയാണ് ഈ വിഷയം വീണ്ടും ചർച്ചയാക്കുന്നത്. ഉനയിൽ നിന്ന് പൂനയിലേയ്ക്കോ? എന്ന രണ്ട് ദിവസം മുമ്പത്തെ സൂപ്പർ പ്രൈം ടൈം ചർച്ചയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

മഹാരാഷ്ട്രയിലെ കലാപമായിരുന്നു ചർച്ചാ വിഷയം. ഇതിന് പിന്നിലെ ഇടപെടലുകൾ പുറത്തു കൊണ്ടുവരികയായിരുന്നു ചർച്ചയുടെ ലക്ഷ്യം. ഇതിനായി അതിഥികളായി മാതൃഭൂമി വിളിച്ചത് സിപിഎമ്മിൽ നിന്ന് എംബി രാജേഷിനേയും കോൺഗ്രസിൽ നിന്ന് മാത്യു കുഴൽനാടനേയുമാണ്. രാഹുൽ ഈശ്വറും സണ്ണി എം കപിക്കാടും മറ്റ് രാഷ്ട്രീയതര അതിഥികളുമായി. ഇവർക്ക് നൽകിയ വിശേഷണമാണ് ചർച്ചയാകുന്നത്. രാഹുൽ ഈശ്വറിനെ സാമൂഹിക ചിന്തകനായി മാതൃഭൂമി ഉയർത്തിക്കാട്ടി. സണ്ണി എം കപിക്കാട് ദളിത് ചിന്തകനും.

അതായത് പീഡിതരുടെ വിഷയങ്ങൾ ചർച്ചയാക്കുന്നവരെ മാതൃഭൂമി വേലി കെട്ടിതിരിക്കുന്നുവെന്നാണ് ആക്ഷേപം. ശബരിമല തന്ത്രി കുടുംബത്തിലെ അംഗമാണ് രാഹുൽ ഈശ്വർ. സവർണ്ണ നിലപാടുകളുമായി പലപ്പോഴും വിവാദങ്ങളിൽപ്പെട്ട വ്യക്തി. രാഹുൽ ഈശ്വറിനെ സാമൂഹിക ചിന്തകനാക്കുമ്പോൾ തുല്യനീതിക്ക് വേണ്ടി വാദിക്കുന്ന സണ്ണി എങ്ങനെ ദളിത് ചിന്തകൻ മാത്രമാകും? ഇതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. യഥാർത്ഥത്തിൽ സമൂഹത്തെ ഉയർത്താനാണ് സണ്ണിയെ പോലുള്ളവർ ശ്രമിക്കുന്നത്. അവരെ താഴ്‌ത്തിക്കെട്ടുകയാണ് രാഹുൽ ഈശ്വറിനെ സാമൂഹിക ചിന്തകനും സണ്ണിയെ ദളിത് ചിന്തകനുമാക്കി മാതൃഭൂമി ചെയ്യുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

സവർണ്ണർക്കായി വാദിക്കുന്ന സവർണ്ണൻ 'സാമൂഹിക ചിന്തക'നും, സാമൂഹിക നീതിക്കും ദളിതർക്കുമായി വാദിക്കുന്ന ദളിതൻ ആയാൽ വെറും 'ദളിത് ചിന്തക'നും ആക്കുന്നത് എന്ത് വൃത്തികെട്ട രാഷ്ട്രീയമാണ് മാതൃഭൂമി?? അയ്യേ... ഷെയിം.. ഷെയിം. സണ്ണി കപിക്കാട് സാമൂഹിക ചിന്തകനാണ്.-ഇങ്ങനെയാണ് ഈ വിഷയത്തെ പരിസ്ഥിതി പ്രവർത്തനകായ ഹരീഷ് വാസുദേവൻ നോക്കി കാണുന്നത്. വേണു ബാലകൃഷ്ണനും മാതൃഭൂമിക്കുമെതിരെ രൂക്ഷ പ്രതികരണമാണ് നടക്കുന്നതും. രാഹുൽ ഈശ്വർ എങ്ങനെ ഒരു സാമൂഹിക ചിന്തകൻ ആയി എന്നതല്ലേ ശരിക്കുമുള്ള ചോദ്യം ? രാഹുൽ ഈശ്വരേ പോലെ ഉള്ളവർ ആണ് മാതൃഭൂമിക്ക് സാമൂഹിക ചിന്തകർ എങ്കിൽ ആ പേര് സണ്ണി.എം. കപിക്കാട് സാറിനു വേണ്ട. അങ്ങനെ ഒരു കമ്പാരിസൺ വളരെ മോശം ആകും-ഈ ചോദ്യമാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.

സോഷ്യൽ മീഡിയ ഈ വിഷയത്തിൽ ഉയർത്തുന്ന വികാരം ഇങ്ങനെ

  • സാമൂഹികമായി ചിന്തിക്കുന്ന സമൂഹത്തിനാകെ വേണ്ടി ചിന്തിക്കുന്ന രാഹുൽ,ദളിതനുവേണ്ടി ചിന്തിക്കുന്ന,ദളിതനായ ചിന്തകൻ സണ്ണികപിക്കാട്...അതാണ് ലൈൻ.
  • ഞാൻ മലയാളം അദ്ധ്യാപകനാണ് വെറും എന്ന് ഹരീഷ് പറഞ്ഞത് മാതൃഭൂമിയുടെ ധ്വനിയേ സൂചിപ്പിക്കാനാണ്. ദളിതൻ വെറും ആണെന്ന് ഇദ്ദേഹത്തിന് ധാരണയുണ്ടെങ്കിൽ ഈ പോസ്റ്റിലൂടെ അനൗചിത്യം സൂചിപ്പിക്കുകയില്ലല്ലൊ.മാതാ അമൃതാനന്ദമയിയുടെ ഭക്തിക്കൊള്ളയെ പരബ്രഹ്മ പദവിയിലേക്കുയർത്താൻ സകല വിദ്യയും പ്രയോഗിച്ച രാഹുൽ ഈശ്വർ എങ്ങനെയാണ് സാമൂഹ്യ ചിന്തകൻ എന്ന പദവിയിലേക്ക് ഉയർന്നത് ? മാത്യഭൂമി അമൃത ബന്ധം അവരുടെ അച്ചടി മാധ്യമം നോക്കുന്നവർക്ക് നന്നായി തിരിയും.
  • സവർണർ കെട്ടിപ്പടുത്ത സമൂഹത്തിലാണ് നമ്മളിപ്പഴുംന്ന് വ്യംഗ്യം!
  • വിയോജിക്കുന്നു. സണ്ണി കപ്പിക്കാടിനെ ദളിത് ചിന്തകൻ ആക്കിയതല്ല വിഷയം. അത് ഒരു കുറഞ്ഞ കാര്യം ഒന്നും അല്ല. കപ്പിക്കാട് ദളിത് ചിന്തകൻ ആയപ്പോൾ രാഹുൽ ഈശ്വർ സാമൂഹിക ചിന്തകൻ ആയതാണ് പ്രശ്‌നം. ഹിന്ദുത്വ ചിന്തകൻ എന്നോ പച്ച മലയാളത്തിൽ സംഘി എന്നോ ഒക്കെ എഴുതാമായിരുന്നു.
  • സണ്ണി എം കപിക്കാടിനെ അറിയുന്ന ഒരാളെന്ന നിലയിൽ അദ്ദേഹം അറിയപ്പെടാൻ ആഗ്രഹിക്കുന്നതും ദളിത് ചിന്തകൻ എന്ന ഐഡന്റിറ്റിയിൽ തന്നെയാവാനാണ് സാധ്യത. രാഹുലിനെ സാമൂഹിക ചിന്തകനാക്കിയതിന്റെ മാനദണ്ഡമാണ് മനസ്സിലാവാത്തത്..
  • എന്ത് ചിന്തകൻ എന്നു് ബ്രാക്കറ്റിൽ ഇട്ടിട്ടും കാര്യമില്ല..സണ്ണി കപിക്കാട്ടിന്റെ അറിവിന്ന് മുന്നിൽ രാഹുൽ ഈശ്വർ വട്ടപൂജ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP