Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലും സൂര്യാഘാത മരണം? തിരുനാവായയിൽ കൊയ്ത്തിനിടെ പാടത്ത് കർഷകൻ കുഴഞ്ഞുവീണ് മരിച്ചത് സൂര്യതാപമേറ്റെന്ന് സംശയം; 43കാരനായ കർഷകന്റെ ശരീരം നിറയെ പൊള്ളലേറ്റ പാടുകൾ; പാടത്ത് കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത മറ്റുജോലിക്കാർ; ഇനിയുള്ള ദിവസങ്ങളിൽ വെയിലത്തുള്ള ജോലി ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധിക്കുക; കൊടും ചൂടിൽ കേരളം പൊള്ളുമ്പോൾ

കേരളത്തിലും സൂര്യാഘാത മരണം? തിരുനാവായയിൽ കൊയ്ത്തിനിടെ പാടത്ത് കർഷകൻ കുഴഞ്ഞുവീണ് മരിച്ചത് സൂര്യതാപമേറ്റെന്ന്  സംശയം; 43കാരനായ കർഷകന്റെ ശരീരം നിറയെ പൊള്ളലേറ്റ പാടുകൾ; പാടത്ത് കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത മറ്റുജോലിക്കാർ; ഇനിയുള്ള ദിവസങ്ങളിൽ വെയിലത്തുള്ള ജോലി ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധിക്കുക; കൊടും ചൂടിൽ കേരളം പൊള്ളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാർ (43 ) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്.കൊയ്ത്തിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിപ്പണി ചെയ്യുകയായിരുന്നു ഇയാൾ. രാവിലെ ആറുമണിയോടെ സുധികുമാർ വയലിൽ ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. 9.30 ഓടെ മറ്റ് പണിക്കാർ വയലിൽ നിന്നും കയറി. എന്നാൽ കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട ജോലികളുമായി സുധികുമാർ വയലിൽ തുടർന്നു.

പിന്നീട് ജോലിക്കാർ വയലിലെത്തിയപ്പോഴാണ് സുധികുമാർ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിക്കാൻ ആവൂ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷവും വേൽക്കാലത്ത് നാലുപേർ സൂര്യതാപമേറ്റ് കഴുഞ്ഞു വീണ് മരിച്ചിരുന്നു.

കാലാവസ്ഥാ കേന്ദ്രത്തിന്റെ രേഖകൾ പ്രകാരം കഴിഞ്ഞ ദിവസം പല ജില്ലകളിലും ചൂട് 37 ഡിഗ്രി കടന്നിരുന്നു. ചൂട് 36 ഡിഗ്രി കഴിഞ്ഞാൽ അത് പലപ്പോഴും മനുഷ്യന് ഹാനികരം ആവാറുണ്ട്. ഏവേനൽ മഴയ്ക്കുള്ള സാധ്യത അടുത്തൊന്നുമില്ല.അതേസമയം ചൂട് കുത്തനെ ഉയർന്നതോടെ തരിശ് നിലങ്ങളും തോട്ടങ്ങളും തീ പിടുത്ത ഭീഷണിയിലാണ്. ജലസേചന സൗകര്യം കുറവുള്ള പാടശേഖരങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങി. . രാവിലെ 11 മുതൽ മൂന്നു വരെ വെയിലത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം ഉണ്ടായിട്ടും തൊഴിലാളികൾ ഇത് അവഗണിച്ച് ജോലിക്കെത്തുന്നുണ്ട്. കുടകൾ ചൂടിയും, ഇടക്കിടെ വെള്ളത്തിൽ ഇറങ്ങി നിന്നുമാണ് തൊഴിലാളികൾ ചൂടിന്റെ കാഠിന്യം മറികടക്കുന്നത്.

ചൂട് കനത്തതോടെ പാടശേഖരങ്ങളിലും തോട്ടങ്ങളിലും തീപിടുത്തമുണ്ടായപ്പ്.സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇത് വരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതാണ്.

സൂര്യതാപം, സൂര്യാഘാതം: ജാഗ്രത പാലിക്കണം

മലപ്പുറം ജില്ലയിൽ ചൂടുകൂടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും ദാഹിക്കുമ്പോൾ കുടിക്കുകയും ചെയ്യണം. ഇതിലൂടെ നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കണം. സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്‌കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം. നിർമ്മാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യത്തിന് വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

നല്ല പോഷക സമൃദ്ധമായ ഭക്ഷണം, പഴങ്ങൾ എന്നിവ കഴിക്കണം നിർജ്ജലീകരണം തടയാൻ ഒ ആർ എസ് ലായനി ഉപയോഗിക്കാം. ചൂട് മൂലമുള്ള തളർച്ചയോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണം.

സൂര്യാഘാതത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങൾ

1.വിളർച്ച ബാധിച്ച പോലത്തെ ചർമ്മം
2. ക്ഷീണം
3. ഓക്കാനവും ചെറിയ തലകറക്കവും
4. സാധാരണയിലധികമായി വിയർക്കുക
5. ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്
6. ആഴം കുറഞ്ഞ, എന്നാൽ വേഗം കൂടിയ ശ്വാസമെടുപ്പ്
7. പേശികളുടെ കോച്ചിപ്പിടുത്തം
8. ഈ ലക്ഷണങ്ങൾ എന്തെങ്കിലും തോന്നിയാൽ, ഉടനെ അടുത്തുള്ള തണലിൽ/ തണുപ്പുള്ള 9. സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂർ കഴിഞ്ഞും ബുദ്ധിമുട്ടുകൾ മാറുന്നില്ലായെങ്കിൽ ഡോക്ടറെ കാണണം.

ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങൾ

ചർമം ഒട്ടുംതന്നെ വിയർക്കാത്ത അവസ്ഥ. ഒപ്പം ചൂടുള്ളതും വരണ്ടതും ആണെങ്കിൽ.
സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം
വിങ്ങുന്ന മാതിരിയുള്ള തലവേദന
ഛർദ്ദി
ശ്വാസംമുട്ടൽ
കൂടെയുള്ള ഒരാൾക്ക് സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
ആഘാതമേറ്റയാളെ ഉടൻതന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റണം
മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കിൽ തുടച്ചുമാറ്റുക
തണുത്ത വെള്ളം കൊണ്ട് ദേഹം തുടർച്ചയായി തുടക്കുക. വെള്ളത്തിൽ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകൾ ശരീരഭാഗങ്ങളിൽ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
തുടർന്ന് ശക്തിയായി വീശുകയോ ഫാൻകൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
കൈകാലുകൾ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക

പ്രതിരോധ മാർഗങ്ങൾ

നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ ദിവസവും രണ്ടു-മൂന്നു ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം.
ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങൾ, ബിയർ, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താൽക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടർന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യും
പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. മാംസാഹാരം മിതമാക്കുക
അമിത ചൂടിൽ തുറസ്സായ സ്ഥലത്തെ അധ്വാനം, കായിക പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.
രാവിലെ പതിനൊന്നു മണിമുതൽ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. വെയിലത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക.
നൈലോൺ, പോളിസ്റ്റർ വസ്ത്രങ്ങൾ ഒഴിവാക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്
പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാൽ വൈദ്യസഹായം തേടുക
കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കിൽ അവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP