Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്രിക നൽകാനെത്തിയത് 'പ്രേംനസീറിനെ' കൈയിൽ പിടിച്ച്; താരത്തെ കണ്ടതോടെ കാത്തു നിന്നവരുടെ വികാരം അണപൊട്ടി; ആക്ഷൻ ഹീറോയെ തൊടാനും തോണ്ടാനും തിക്കും തിരക്കും; കൈയിലെ 'പ്രേംനസീർ' വീഴുമെന്ന് നടനും ഭയന്നു; എല്ലാത്തിനും കാരണമായ പോർച്ചിലെ ഇന്നോവ മാറ്റാൻ സിനിമാ സ്‌റ്റൈലിൽ ആവശ്യവും; ഈ വണ്ടി മാറ്റൂ... എന്ന നിർദ്ദേശം അനുസരിക്കാതെ അണികളും; ശക്തന്റെ നാട്ടിലെ അതിശക്തയായ കളക്ടർ അനുപമയുടെ 'കാർ' സുരേഷ് ഗോപിയെ കുടുക്കിയത് ഇങ്ങനെ

പത്രിക നൽകാനെത്തിയത് 'പ്രേംനസീറിനെ' കൈയിൽ പിടിച്ച്; താരത്തെ കണ്ടതോടെ കാത്തു നിന്നവരുടെ വികാരം അണപൊട്ടി; ആക്ഷൻ ഹീറോയെ തൊടാനും തോണ്ടാനും തിക്കും തിരക്കും; കൈയിലെ 'പ്രേംനസീർ' വീഴുമെന്ന് നടനും ഭയന്നു; എല്ലാത്തിനും കാരണമായ പോർച്ചിലെ ഇന്നോവ മാറ്റാൻ സിനിമാ സ്‌റ്റൈലിൽ ആവശ്യവും; ഈ വണ്ടി മാറ്റൂ... എന്ന നിർദ്ദേശം അനുസരിക്കാതെ അണികളും; ശക്തന്റെ നാട്ടിലെ അതിശക്തയായ കളക്ടർ അനുപമയുടെ 'കാർ' സുരേഷ് ഗോപിയെ കുടുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കമ്മീഷണർ സിനിമയിലെ പഞ്ച് ഡയലോഗുകളാണ് സുരേഷ് ഗോപിയെ കുറിച്ച് ഓർക്കുമ്പോൾ അതിവേഗം മനസ്സിലെത്തുക... ഷിറ്റെന്ന വാക്കിലൂടെ മലയാളികളുടെ ആക്ഷൻ ഹീറോയായ നടൻ. ഇന്നലെ തൃശൂരിൽ പത്രിക സമർപ്പിച്ച് പ്രചരണം തുടങ്ങുകയിരിക്കുകയാണ് സുരേഷ് ഗോപി. സൂപ്പർതാരത്തെ കാണാൻ എങ്ങും ആൾക്കൂട്ടമാണ്. തൃശൂർ കളക്ടറേറ്റിലെ തിക്കും തിരിക്കിലും സുരേഷ് ഗോപി വല്ലാതങ്ങ് പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാനാവാതെ വലഞ്ഞ സുരേഷ് ഗോപിയുടെ ശ്രദ്ധയിലെത്തിയത് ഒരു ഇന്നോവാ കാർ. ഉടൻ സിനിമാ സ്‌റ്റൈലിൽ നടൻ ഡയലോഗും വിട്ടു. എടുത്തു മാറ്റൂ... ആ കാർ... പക്ഷേ ആരും അനങ്ങിയില്ല. ആ കാറിൽ തൊട്ടാൽ കൈപൊള്ളുമെന്ന് ഏവർക്കും അറിയാമായിരുന്നു.

കളക്ടറേറ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ള ബിജെപി നേതാക്കളെത്തിയിരുന്നു. ബിജെപിക്കാർക്കെല്ലാം ഇന്നോവാ കാറാണുള്ളത്. ഇങ്ങനെ എത്തിയ ഏതോ നേതാവിന്റെ കാറാണെന്ന് തെറ്റിധരിച്ചായിരുന്നു മാറ്റാനുള്ള സുരേഷ് ഗോപിയുടെ ആഹ്വാനം. താൻ പറഞ്ഞിട്ടും പ്രവർത്തകർ അനുസരിക്കുന്നില്ലെന്ന് കേട്ടപ്പോൾ താരമൊന്ന് അമ്പരന്നു. അനുസരണക്കേട് താങ്ങാനാവുന്ന വ്യക്തിയല്ല സുരേഷ് ഗോപി. പ്രശ്‌നം കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോൾ പ്രാദേശിക നേതാവ് സുരേഷ് ഗോപിയുടെ കാതിൽ മന്ത്രിച്ചു... ആ കാർ തൊടാനാകില്ല. തൊട്ടാൽ ഇവിടെ നിന്ന് പോകാനുമാകില്ല. അപ്പോഴാണ് ശക്തന്റെ നാട് ഭരിക്കുന്ന പെൺപുലി കളക്ടർ അനുപമയുടെ ഔദ്യോഗിക വാഹനമാണെന്ന് സുരേഷ് ഗോപി തിരിച്ചറിഞ്ഞത്.

ഇതോടെ താരം ശാന്തനായി. പിന്നെ അവിടെ നിന്ന് പ്രവർത്തകരുമായി വോട്ട് അഭ്യർത്ഥനയ്ക്കും. തൃശൂരിനെ കൈയിലെടുത്ത് ഭരിക്കുന്ന കള്ടറാണ് അനുപമ. ആർക്കും വഴങ്ങാത്ത വിട്ടുവീഴ്ചയില്ലാത്ത കളക്ടറെ കുറിച്ച് സുരേഷ് ഗോപിക്കും അറിയാം. അതുകൊണ്ട് തന്നെ ആ കാറിൽ തൊട്ടാൽ എന്ത് സംഭവിക്കുമെന്നും സുരേഷ് ഗോപിക്ക് അറിയാം. കള്കറുടെ കാർ ഇടേണ്ട സ്ഥലത്താണ് അതു കിടന്നതും. ഇതെല്ലാം മനസ്സിലാക്കി സിനിമയിലെ ആക്ഷൻ ഹീറോ താൻ പറഞ്ഞതിലെ അബദ്ധം ഉൾക്കൊണ്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സുരേഷ് ഗോപിക്ക് കെട്ടിവെക്കാനുള്ള തുക തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളാണ് നൽകിയത്.

രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നൽകിയത്. പത്രികാ സമർപ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തിൽ പ്രചാരണം തുടങ്ങി. നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. സുരേഷ് ഗോപി സ്ഥാനാർത്ഥിയായതോടെ വലിയ താര പരിവേഷം തൃശൂരിന് കിട്ടുകയാണ്. സുരേഷ് ഗോപി പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായതിനാൽ ഇന്നലെ തന്നെ പത്രിക നൽകുമെന്ന് ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ താരത്തെ കാണാൻ ആളുകൾ കൂട്ടത്തോടെ എത്തി.

ഒരു മണിക്ക് എത്തുമെന്ന് കളക്ടറേറ്റിലെ ജീവനക്കാരും അറിഞ്ഞു. അവരും ഭക്ഷണം നേരത്തെ കഴിച്ച് ഇടവേള സമയത്ത് കാത്തുനിന്നു. ഇതോടെ കളക്ടറേറ്റിന് അകത്തും പുറത്തും താരത്തെ കാണാനുള്ള തിരക്കായി. ഇതിനിടെയിലൂടെയാണ് പത്രിക സമർപ്പിച്ച് സുരേഷ് ഗോപി എത്തിയത്. കാർ പോർച്ചിന് അടുത്ത് മാധ്യമ പ്രവർത്തകർ കാത്തു നിന്നു. കൈയിൽ കളക്ടറേറ്റ വളപ്പിൽ നടാനുള്ള ചെടിയും. ഇത് കൈയിൽ നിന്ന് വീഴുന്ന തരത്തിലായിരുന്നു തിരക്ക്. ഇതോടെയാണ് കാർ എടുത്ത് മാറ്റാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുമെന്ന് കേട്ടതോടെ തൃശൂർ കലക്ടറേറ്റിൽ പതിവില്ലാത്ത തിരക്ക്. കലക്ടർ ടി.വി.അനുപമയുടെ ചേംബറിന് മുമ്പിലൂടെ പതിവില്ലാതെ ജീവനക്കാരും നാട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും നടന്നു. കൂടിനിന്ന മാധ്യമപ്രവർത്തകരോട് തിരക്കി. ''ആള് എപ്പൊ വരും, നമ്മുടെ സുരേഷ് ഗോപി''. രാഹുകാലത്തിലും സമയത്തിലുമെല്ലാം വിശ്വാസിയായതിനാൽ ഉച്ചക്കഴിയുമെന്ന് അറിയിപ്പെത്തി. ഉച്ചയ്ക്കു ഒരു മണിക്ക് ഊണു കഴിക്കാൻ ജീവനക്കാർ ഇറങ്ങുന്ന സമയം. പലരും, ഉച്ചയൂണ് പിന്നെയാകാമെന്ന് കണക്കുകൂട്ടി സ്ഥാനാർത്ഥിയെ കാണാൻ സ്ഥലം പിടിച്ചു. ഒന്നരയോടെ താരം എത്തുമെന്ന സൂചനകൾ ബിജെപി. പ്രവർത്തകർ കലക്ടറേറ്റിൽ അറിയിച്ചു.

കലക്ടറുടെ ചേംബറിലേക്കുള്ള രണ്ടു കോണിപ്പടിയിലും ആളുകൾ നിരന്നു നിന്നു. കൂടുതലും വനിതാ ജീവനക്കാർ. കൃത്യം ഒന്നരയ്ക്കു തന്നെ സുരേഷ് ഗോപിയെത്തി. കണ്ടുനിന്നവരെ താരം കൈവീശി കാട്ടി. താരത്തെ കണ്ടതോടെ തിക്കും തിരക്കും കൂടി. തിരക്കിന് ഇടയിലൂടെ കലക്ടർ ടി.വി.അനുപമയ്ക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തുടർ നടപടി ക്രമങ്ങൾക്കായി വീണ്ടും കുറച്ചുനേരം കലക്ടറുടെ ചേംബറിൽ സുരേഷ് ഗോപി ഇരുന്നു. ഈ സമയം പുറത്ത് കാമറകൾ അണിനിരന്നു. സുരേഷ് ഗോപി മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്കിറങ്ങി. കാമറകളുടെ അടുത്തേയ്ക്കായിരുന്നു ആ വരവ്. കയ്യിൽ കലക്ടറേറ്റ് വളപ്പിൽ നടാനുള്ള വൃക്ഷത്തൈ. 'പ്രേംനസീർ' എന്നു പേരിട്ട വൃക്ഷത്തൈ താഴെ വീഴാതെ സൂക്ഷിച്ചാണ് വരുന്നത്. തിക്കിലും തിരക്കിലുംപെട്ട് വൃക്ഷത്തൈ താഴേയ്ക്കു വീഴുമോയെന്ന പേടിയിലായിരുന്നു താരം. ഇത് കാരണമാണ് കാർ മാറ്റാൻ സുരേഷ് ഗോപി സിനിമാ സ്‌റ്റൈലിൽ പറഞ്ഞത്. ''ഈ വണ്ടി മാറ്റൂ. ഈ കാർ വേഗം മാറ്റൂ''. കേട്ടുനിന്ന ബിജെപി. പ്രവർത്തകർ പകച്ചു.

പറയുന്നത് പ്രിയപ്പെട്ട സ്ഥാനാർത്ഥിയും സിനിമാതാരവുമാണ്. പക്ഷേ, ഈ വണ്ടിയിൽ തൊട്ടാൽ കളിമാറും. കാരണം, വണ്ടിയുടെ മുമ്പിൽ ഒരു ബോർഡ് തൂക്കിയിരുന്നു. 'ജില്ലാ കലക്ടർ'. ഇതു കണ്ടതോടെ സുരേഷ് ഗോപിക്കും കാര്യം പിടികിട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP