Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലണ്ടനിൽ നിന്നെത്തിയ താരത്തിന്റെ മകന് വിനയായത് വിമാനത്തിലെ പോസിറ്റീവ് യാത്രക്കാരൻ; അനുജനെ തനിച്ചാക്കാതിരിക്കാൻ ഐസുലേഷനിൽ ഒപ്പം ചേർന്ന മൂത്ത പുത്രൻ; രണ്ട് മക്കളും ഫ്‌ളാറ്റിൽ മുറി അടച്ചിരിക്കുമ്പോൾ ആക്ഷൻ ഹീറോയും ഭാര്യയും മക്കൾക്ക് പിന്തുണയുമായി ഐസുലേഷൻ ഏറ്റെടുത്തു; പിണറായിയും ബെഹ്‌റയും പൊലീസിനെ കുറ്റം പറയുമ്പോൾ കൈയടിച്ച് വെള്ളിത്തിരയിലെ ഭരത് ചന്ദ്രൻ ഐപിഎസ്; സുരേഷ് ഗോപിയും കുടുംബവും ലോക് ഡൗണിൽ

ലണ്ടനിൽ നിന്നെത്തിയ താരത്തിന്റെ മകന് വിനയായത് വിമാനത്തിലെ പോസിറ്റീവ് യാത്രക്കാരൻ; അനുജനെ തനിച്ചാക്കാതിരിക്കാൻ ഐസുലേഷനിൽ ഒപ്പം ചേർന്ന മൂത്ത പുത്രൻ; രണ്ട് മക്കളും ഫ്‌ളാറ്റിൽ മുറി അടച്ചിരിക്കുമ്പോൾ ആക്ഷൻ ഹീറോയും ഭാര്യയും മക്കൾക്ക് പിന്തുണയുമായി ഐസുലേഷൻ ഏറ്റെടുത്തു; പിണറായിയും ബെഹ്‌റയും പൊലീസിനെ കുറ്റം പറയുമ്പോൾ കൈയടിച്ച് വെള്ളിത്തിരയിലെ ഭരത് ചന്ദ്രൻ ഐപിഎസ്; സുരേഷ് ഗോപിയും കുടുംബവും ലോക് ഡൗണിൽ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലണ്ടനിൽ കോളേജിൽ പഠിക്കുന്ന മകൻ മാധവ് കോവിഡ് കാലത്തു നാട്ടിൽ എത്തിയപ്പോൾ വീട്ടിൽ എത്താൻ പറ്റാത്ത സാഹചര്യമായെന്നു നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കേരളത്തിൽ ലോക് ഔട്ട് കണക്കിലെടുക്കാതെ പുറത്തിറങ്ങുന്നവരെ പൊലീസ് മോശമായി കൈകാര്യം ചെയ്യുന്നു എന്ന ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് പൊലീസിന് പൂർണ പിന്തുണയുമായി നടൻ രംഗത്ത് വന്നത്.

നിരവധി മലയാള സിനിമകളിൽ ആക്ഷൻ ഹീറോ പൊലീസായി അഭിനയിച്ച നടൻ, പൊലീസ് കരണക്കുറ്റിക്ക് അടിക്കണം എന്നാണ് പറയുന്നത്. എന്നാൽ പൊലീസ് അപമര്യാദയായി പെരുമാറുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്‌റയും അതൃപ്തി അറിയിക്കുമ്പോഴാണ് ബിജെപിക്കാരനായ എംപിയുടെ പിന്തുണ എന്നതും കൗതുകകരമായി. മകന്റെ ഏകാന്ത വാസം ഒരുക്കിയ വിഷമമാണ് നടനെക്കൊണ്ട് ഇങ്ങനെ പൊലീസിന് അനുകൂലമായി പറയിച്ചതെന്നാണ് കരുതപ്പെടുന്നത്.

മുൻപ് തൃശൂരിൽ സുരേഷ് ഗോപി പാർലിമെന്റ് സീറ്റിൽ മത്സരിക്കുമ്പോൾ സോഷ്യൽ മീഡിയ ട്രോളുകൾ അതിരുവിട്ടപ്പോൾ ലണ്ടനിൽ നിന്നും മകൻ അമർഷം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ മകന്റെ കാര്യത്തിൽ അച്ഛൻ ഉത്കണ്ഠകുലനായി ചാനലിൽ തന്നെ എത്തിയപ്പോൾ ട്രോളർമാർ എങ്ങനെ കൈകാര്യം ചെയ്യും എന്നതും കണ്ടറിയണം.

കൊല്ലത്തു പഴം വാങ്ങാൻ കടയിൽ പോയ യുവാവിനെ പൊലീസ് മോശമായി കൈകാര്യം ചെയ്ത സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോളാണ് നടൻ പ്രതികരണവുമായി ചാനലിൽ എത്തിയത്. ഈ ചർച്ചയിലാണ് തന്റെ മകനും ഐസലേഷനിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കോവിഡ് പടരുന്ന ലണ്ടനിൽ നിന്നും കിട്ടിയ വിമാനത്തിൽ വീട്ടുകാരോടൊപ്പം ചേരാനാണ് സുരേഷ് ഗോപിയുടെ മകൻ ശ്രമിച്ചത്. എന്നാൽ ആ യാത്ര ഐസലേഷനിൽ എത്തുക ആയിരുന്നു.

കഴിഞ്ഞ വ്യാഴഴ്ച ലണ്ടനിൽ നിന്നും കേരളത്തിൽ എത്തിയ സുരേഷ് ഗോപിയുടെ മകൻ സഞ്ചരിച്ച വിമാനത്തിൽ ഒരു പോസിറ്റീവ് രോഗി ഉണ്ടായിരുന്നതോടെ മുഴുവൻ യാത്രക്കാരെയും ഐസലേഷനിലേക്ക് മാറ്റുക ആയിരുന്നു. ഇതേ തുടർന്നാണ് സുരേഷ് ഗോപിയും പരിപാടികൾ എല്ലാം റദ്ദാക്കി വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചത്. മകനെ നേരിൽ കണ്ടതുകൊണ്ടാണോ അതോ ഐക്യദാർഢ്യം എന്ന നിലയിലാണോ അദ്ദേഹം ഇങ്ങനെ തീരുമാനിച്ചത് എന്ന് വ്യക്തമല്ല.

നിരവധി വീടുകൾ ഉള്ള സുരേഷ് ഗോപിക്ക് മകൻ ഫ്ലാറ്റിൽ തനിച്ചു കഴിയുന്ന സങ്കടവും ചർച്ചയിൽ പങ്കിടുന്നു. മകന്റെ ആശങ്ക മാറ്റാൻ മൂത്ത മകൻ ഗോകുലും സെക്രട്ടറി പോളും ആ ഫ്ലാറ്റിൽ തന്നെ ഉണ്ടെന്നു കൂടി നടൻ വെളിപ്പെടുത്തി. ഇയ്യിടെ പുറത്തു വന്ന ഹിറ്റ് ചിത്രം വരനെ ആവശ്യമുണ്ട് എന്ന പടത്തിൽ സുരേഷ് ഗോപിയും മകൻ മാധവും അഭിനയിച്ചിരുന്നു.

ഇവർക്ക് വേണ്ടി എന്നും വീട്ടിൽ നിന്നും പലവട്ടം ഡ്രൈവർ സ്വന്തം ഓട്ടോ റിക്ഷയിൽ എത്തുന്നതും പൊലീസ് തടഞ്ഞു. ഒരാൾ ഓട്ടോ ഓടിച്ചാൽ ബാക്കിയുള്ളവരും അത് മാതൃകയാക്കും എന്ന് പൊലീസ് പറഞ്ഞത് താനും അനുസരിക്കുക ആണെന്നാണ് സുരേഷ് ഗോപി പറയുന്നത്. തുടർന്ന് ഭക്ഷണം എത്തിക്കൽ സ്‌കൂട്ടർ മുഖേനെയാക്കി. ഒരാഴ്ച ഐസലേഷൻ സമയം ഉള്ളതിനാൽ മക്കൾ രണ്ടും അടുത്ത വ്യാഴാച വീട്ടിൽ എത്തുന്നതും കാത്തിരിക്കുകയാണ് സുരേഷ്‌ഗോപിയും ഭാര്യയും. അതുവരെ അദ്ദേഹവും ഐസലേഷനിൽ തുടരും എന്നാണ് സൂചന.

ആഴ്ചയിൽ രണ്ടു വട്ടം ഡൽഹി യാത്രയും ഫിലിം ലൊക്കേഷൻ ട്രിപ്പുകളും ഞാൻ കോടീശ്വരൻ പരിപാടിയും ഒക്കെയായി തിരക്കുള്ള തനിക്കു വീട്ടിൽ ഇരിക്കാമെങ്കിൽ എന്തുകൊണ്ട് തിരക്കില്ലാത്തവർക്കും ഇരുന്നു കൂടാ എന്നാണ് നടൻ ചോദിക്കുന്നത്. ഒറ്റ രാത്രി കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വ്യാഴാഴ്ച പാർലിമെന്റിൽ പോകണമായിരുന്നിട്ടും ഒഴിവാക്കി. വെള്ളിയാഴ്ച അമ്പലത്തിൽ പോയി തൊഴുത്. ഞായറാഴ്ച മുതൽ ലോക് ഔട്ട് ആണെന്നറിയാവുന്നതിനാൽ ശനിയാഴ്ച പുറത്തു പോയി സാധനങ്ങൾ ഒക്കെ വാങ്ങി.

അന്ന് മുതൽ ഇന്നുവരെ വീടിന്റെ മുറ്റം പോലും ശരിക്കു കാണാതെ കഴിഞ്ഞു കൂടുകയാണ്. വീട്ടിൽ ഇരുന്നു സൊറ പറഞ്ഞും ബന്ധുക്കളോട് ക്ഷേമം അന്വേഷിച്ചും നല്ല ഭക്ഷണം കഴിച്ചും ഇക്കാലം തള്ളി നീക്കണം എന്നും സുരേഷ് പറയുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഒരു തരി പോലും കളയരുത് എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. എന്തായാലും ലോക് ഔട്ട് കാലം 21 ദിവസം കൊണ്ട് തീരും എന്ന് താൻ ഉറപ്പു പറയുന്നില്ലെന്നും നടൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP