Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി കേരള സർക്കാരിന് വെട്ടിച്ചത് 15 ലക്ഷം രൂപ; രാജ്യ സഭ എംപി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന ഓഡി കാറിന് പോണ്ടിച്ചേരിയിൽ അടച്ചത് വെറും ഒന്നര ലക്ഷം മാത്രം നികുതി

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി കേരള സർക്കാരിന് വെട്ടിച്ചത് 15 ലക്ഷം രൂപ; രാജ്യ സഭ എംപി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന ഓഡി കാറിന് പോണ്ടിച്ചേരിയിൽ അടച്ചത് വെറും ഒന്നര ലക്ഷം മാത്രം നികുതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു സാധാരണക്കാരന്റെ പോക്കറ്റിൽ ഉള്ള പത്ത് രൂപ വരെ നികുതിയെന്ന പേരിൽ കീശയിലാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒടുവിൽ എല്ലാം ചേർന്ന് ഒരു ടാക്‌സ് ആയപ്പോൾ അത് ശരിയല്ല ഇത് ഇങ്ങനെയെല്ല എന്ന പറയുന്ന രാഷ്ട്രീയ കോമരങ്ങളും ഒന്നും കൊമ്പത്തുള്ളവനും കൂട്ടാളികളും തെറ്റ് ചെയ്താൽ വായിൽ നാവില്ലാത്ത സ്ഥിതിയാണ്. എം.പ്ി എന്ന ബോർഡും വെച്ച് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നടിക്കുന്ന പെട്രോളും കൊണ്ട് ജനങ്ങളെ സേവിക്കാൻ ഇറങ്ങുന്നവർക്കും തൊണ്ടി മുതൽ കണ്ടെടുത്ത ഇന്ത്യൻ പ്രണയകഥയിലെ നായികാ നായകനും ഒന്നും നിയമങ്ങൾ ബാധകം അല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേൽവിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിരിക്കുകയാണ്. മുമ്പ് ഈ വാർത്ത വന്നപ്പോൾ ''എനിക്ക് പോണ്ടിച്ചേരിയിൽ അഡ്രസുണ്ട്. അവിടെ നിന്നാണ് ഞാൻ വണ്ടിയെടുത്തത്. അതിലെന്താണ് കുഴപ്പം?. ഈ നമ്പരും ഉടമയെയും രജിസ്ട്രേഷനും തപ്പിപ്പിടിച്ചവരോട് അതിന്റെ പേരിലുള്ള ബാങ്ക് ലോണും അടവും കൂടി നോക്കാൻ പറയൂ. എന്നാണ് മുമ്പ് പറഞ്ഞത്. അതനുസരിച്ച് അന്വേഷിച്ചപ്പോൾ സുരേഷ് ഗോപി, 3 സി.എ കാർത്തിക അപ്പാർട്ട്മെന്റ്സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തിൽ ആണ് വാഹനം രജിസ്ട്രർ ചെയ്തിട്ടുള്ളത്.

വാഹനം രജിസ്റ്റർ ചെയ്യാൻ സുരേഷ് ഗോപി നൽകിയ മേൽവിലാസം വ്യാജമാണെന്ന് ഇതോടെ മനസ്സിലായതോടെ താരത്തിന് എന്താണ് പറയുവാനുള്ളത് എന്നാണ് ജനങ്ങൾ കാത്തിരിക്കുന്നത്. നികുതി ഇളവിന്റെ ആനുകൂല്യം പോണ്ടിച്ചേരിയിൽ ദുരുപയോഗം ചെയ്യുന്നത് ഇപ്പോൾ വളരെ അധികം വർധിച്ച് വരികയാണ്.സുരേഷ് ഗോപിയുടെ 75 ലക്ഷം വിലയുള്ള ഓഡിക്ക് സംസ്ഥാനത്ത് ഏകദേശം 15 ലക്ഷം നികുതി നൽകേണ്ടി വരും അത് നൽകാതെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടച്ചാണ് സംസ്ഥാനത്തിന് തന്നെ ന്ഷ്ടമുണ്ടാക്കി നാട് നന്നാക്കാൻ നടക്കുന്നത്.

അനീതിക്കെതിരെ സിനിമയിൽ പൊട്ടിത്തെറിക്കുന്ന സുരേഷ് ഗോപിയുടെ നിയമലംഘനം കൺമുന്നിൽ നടന്നും കണ്ണ് തുറന്ന കാണാൻ അധികാരികൽ ശ്രമിക്കുന്നില്ല. ഇവരുടെ കൂടെത്തന്നെ മലയാളത്തിന്റെ പ്രിയനായകൻ എന്ന വിളിപ്പേരുള്ള ഫഹദ് ഫാസിലും തെന്നിന്ത്യ ആകെ ഓടി നടന്ന് അഭിനയിക്കുന്ന അമല പോളും ഈ രീതിയിൽ സംസ്ഥാനത്തെ വഞ്ചിച്ചത്. അമല പോളിന്റെ നികുതി വെട്ടിപ്പ് ദേശീയ മാധ്യമങ്ങളടക്കം വാർത്തായാക്കിയപ്പോളും ഇതിന്റെ അടുത്ത നടപടികൾ എന്താണ് എന്ന് ഇത് വരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

വ്യാജ വിലാസത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാൻ ലഫ്റ്റ്‌നന്റ് ഗവർണർ കിരൺ ബേദി മോട്ടോർ വാഹന വകുപ്പിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് മതിയായ രേഖകളില്ലാതെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യരുതെന്നും പുതുച്ചേരിയിലെ അഞ്ച് ആർടി ഓഫീസുകൾക്ക് കീഴിൽ വരുന്ന സ്ഥിര താമസക്കാർക്ക് മാത്രം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നൽകാവൂ എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനം. ഇതോടെ ഈ തട്ടിപ്പുകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുമ്പേ തന്നെ റിഷി രാജ് സിങ്ങ് ഇത് കണ്ടെത്തിയിരുന്നു. സിനിമാ താരങ്ങൾ, ബിസിനസുകാർ, ബാറുടമകൾ, വിദേശ മലയാളികൾ, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ തുടങ്ങിയവർ ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിഷി രാജ് സിങ്ങ് കണ്ടെത്തിയത് തുടർന്ന. ഇവർക്കെതിരെ കർശന നടപടി വേണമെന്നും നഷ്ടമായ നികുതിയും പിഴയും ഈടാക്കണമെന്നും ഋഷിരാജ് സിങ് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു എന്നാൽ വൈകാതെ സിങ് കമ്മിഷണർ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തതോടെ നടപടിയും അവസാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP