1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

കെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ

April 17, 2019 | 09:33 AM IST | Permalinkകെ കരുണാകരനും പിണറായിയും സീറ്റു വെച്ചുനീട്ടിയിട്ടും നോ പറഞ്ഞു; വിജയേട്ടനോട് ചോദിച്ചു എ എം ആരിഫിന് അരൂരിൽ സീറ്റ് വാങ്ങി നൽകി; ഇരവിപുരത്ത് മുകേഷിന് മത്സരിക്കാൻ ഞാൻ വിജയേട്ടനുമായി ഗുസ്തി പിടിച്ചതു കൊണ്ടാണ് ഒടുവിൽ കൊല്ലം നൽകിയത്; 2014ൽ രാജേട്ടനെ വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ മത്സരം വേണ്ടെന്ന് വെച്ചത്; ശിഹാബ് തങ്ങളും ആന്റണിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തു: സുരേഷ് ഗോപി മനസു തുറക്കുമ്പോൾ ഇത്രയും വലിയൊരു മനുഷ്യനെ തെറ്റിദ്ധരിച്ചല്ലോ എന്നുകരുതി മുഖംകുനിച്ചു സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തൃശ്ശൂരിനെ ഇളക്കി മറിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സാന്നിധ്യത്തോടെ മണ്ഡലത്തിൽ അതിശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാഷ്ട്രീയത്തിൽ മത്സരിക്കുന്നത് ആദ്യമായിട്ടാണെങ്കിലും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം അദ്ദേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന എം പി ഗംഗാധരന്റെ അടുത്ത ബന്ധുവാണ് സുരേഷ് ഗോപി. അതുകൊണ്ടു തന്നെ രാഷ്ട്രീയം കണ്ടാണ് അദ്ദേഹം വളർന്നതും. ഇപ്പോൾ തെരഞ്ഞെടുപ്പും രംഗത്തു നിൽക്കുമ്പോൾ സുരേഷ് ഗോപി ആരും പ്രതീക്ഷിക്കാത്ത തുറന്നു പറച്ചിലുകളും നടത്തി രംഗത്തുവന്നു.

ഇപ്പോൾ ബിജെപി പക്ഷത്താണെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമായും തനിക്ക് അടുപ്പമുണ്ടെന്നാണ് സുരേഷ് ഗോപി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കെ കരുണാകരനും പിണറായി വിജയനും അടക്കം തനിക്ക് സീറ്റു വാഗ്ദാനം ചെയ്തിരുന്നു എന്ന വെളിപ്പെടുത്തൽ കൂടി സുരേഷ് ഗോപി ഈ അഭിമുഖത്തിൽ നടത്തി. ഇത് കൂടാതെ സിപിഎമ്മിലെ എ എം ആരിഫിന് അരൂർ നിയമസഭാ സീറ്റ് തരപ്പെടുത്തി നൽകിയതിന് പിന്നിലും മുകേഷിന് കൊല്ലം ലഭിച്ചതിനും കാരണക്കാരൻ താനാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം. അവിടം കൊണ്ടു തീർന്നില്ല സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഇടപെടൽ. പാണക്കാട് ശിഹാബ് തങ്ങളും എ കെ ആന്റണിയും തമ്മിലുള്ള പിണക്കങ്ങൾ തീർത്തതിന് പിന്നിലും താനാണെന്നാണ് സുരേഷ് ഗോപിയുടെ അവകാശവാദം.

പിണറായി വിജയനെ വിജയേട്ടൻ എന്നു വിളിച്ചു കൊണ്ടാണ് സുരേഷ് ഗോപി തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച കാര്യം ഓർത്തെടുത്തത്. ഒരിക്കൽ ലീഡറെ കണ്ട ശേഷം ആർ എസ് ബാബു വഴിയാണ് പിണറായി കാണണമെന്ന് പറഞ്ഞ കാര്യം സുരേഷ് ഗോപി പറയുന്നത്. കൂടിക്കാഴ്‌ച്ചയിൽ ഇലക്ഷനൊക്കെ വരികയാണ് ഇനി കഷ്ടിച്ച് രണ്ട് രണ്ടര മാസമേയുള്ളു, എങ്ങനെയാ കാര്യങ്ങൾ. എന്നു തിരക്കിയെന്നാണ് അദ്ദേഹം പറയുന്നത്. എ.കെ ആന്റണി ചോദിച്ചാലും ഇങ്ങനെയാണ് ചോദിക്കുക എന്ന കാര്യവും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അതേസമയം പിണറായി വിജയന്റെ ഓഫർ നിരസിച്ചു കൊണ്ടാണ് ആരിഫിനെ കുറിച്ചുള്ള കാര്യം അവതരിപ്പിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. എനിക്ക് സീറ്റ് വേണ്ടെങ്കിലും എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ..? എന്നു ചോദിച്ചു. എന്നാൽ, അതാർക്കാ എന്ന് ചോദ്യമാണ് പിണറായി മറിച്ച് ഉന്നയിച്ചത്. തുടർന്നാണ് ഞാൻ പറഞ്ഞു, അത് എന്റെ ഒരു വളരെ വേണ്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്. ആരിഫിനെപ്പറ്റി ഒന്നു രണ്ട് സംശയങ്ങൾ അദ്ദേഹം ഉന്നയിച്ചു. ഞാനത് ക്ലിയർ ചെയ്തു.

അവിടെ നാല് വിമതന്മാരുണ്ട് ആരിഫിനെ ഇട്ടാൽ എങ്ങനാ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഒന്നും ഉണ്ടാകില്ല. വിജയേട്ടൻ അയാളെ അങ്ങ് തീരുമാനിച്ച് പറഞ്ഞാൽ മതി. ഗൗരിയമ്മയുമായിട്ടാണ് ഫൈറ്റിങ്ങ് എന്ന് വിജയേട്ടൻ. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് നല്ല ചെറുപ്പക്കാരനാണ്, ആയാൾ വരട്ടെ. അയാളെന്നും ഇങ്ങനെ പാർട്ടിയുടെ കാര്യവും നോക്കി അയാളുടെ നല്ല പ്രായം കളഞ്ഞാ മതിയോ എന്ന്. ശരി ഞാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു. ഞാൻ അതുകൊടുക്കുകയാ കേട്ടോ, ജയിപ്പിച്ച് എടുത്തോളണം. ഇക്കാര്യം ആരിഫിനും അറിയാം.- സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു.

സമാനയമായ വിധത്തിൽ കൊല്ലത്ത് മുകേഷിന് സീറ്റു ലഭിച്ച കാര്യവും പിണറായി അഭിമുഖത്തിൽ വിശദീകരിച്ചു. ഇരവിപുരത്ത് സീറ്റു കിട്ടണം എന്നായിരുന്നു മുകേഷ് ആഗ്രഹിച്ചത്. ഈ സീറ്റിന് വേണ്ടി വിജയേട്ടനുമായി മുട്ടൻ ഗുസ്തി പിടിച്ചെന്നും സുരേഷ് ഗോപി പറയുന്നു. നമുക്ക് ശ്രമിച്ചാമെന്ന് പറഞ്ഞു പിണറായി എന്നു പറഞ്ഞു. 2014ൽ രാജഗോപാലിനെ പകരം തിരുവനന്തപുരത്ത് താൻ മത്സരിക്കേണ്ടിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, ഒ രാജഗോപാലിനെ നോവിക്കാൻ തയ്യാറാല്ലാത്തതു കൊണ്ടാണ് പിന്മാറിയതെന്നും അഭിമുഖത്തിൽ സുരേഷ് ഗോപി സൂചിപ്പിച്ചു.

ശിഹാബ് തങ്ങളെ തങ്ങൾ ഉപ്പാപ്പ എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് സുരേഷ് ഗോപി വെളിപ്പെടുത്തതിയത്. കോൺഗ്രസുമായുള്ള പ്രശ്‌നങ്ങൾ തങ്ങളുപ്പാപ്പയുമായി ഒരു രണ്ടര മണിക്കൂർ ചാവക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് സംസാരിച്ചാണ് പരിഹരിച്ചത്. മഴ കാരണം പ്രൊഡ്യൂസറുടെ മകളുടെ കല്യാണം കഴിഞ്ഞ് പ്ലാൻ ചെയ്ത് ഞങ്ങൾ ഓടി ഓടിയാണ് എത്തിയതെന്നു സുരേഷ് ഗോപി പറയുന്നു. എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോൺഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് സുരേഷ് ഗോപി ഓർക്കുന്നത് ഇങ്ങനെ:

'എ.കെ. ആന്റണിക്കെതിരെയുള്ള നീക്കം, കോൺഗ്രസുമായിട്ടുള്ള ബന്ധം ലീഗ് ഉപേക്ഷിക്കുന്നു എന്ന നിലക്കാണ് പോയത്. തങ്ങളുപ്പ വളരെ ശക്തമായി നോ എന്ന് പറഞ്ഞു. അദ്ദേഹത്തോട് ഞാൻ മുൻപിൽ പൊന്തി വന്നേക്കാവുന്ന രാഷ്ട്രീയ ഭീഷണിയെക്കുറിച്ച് പറഞ്ഞു. അത് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അത് കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്യുമ്പോൾ എം.എം. ഹസനും കാർത്തികേയൻ ചേട്ടനും കൂടെ എന്നെ തങ്ങളുപ്പ വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിരുന്നു. അവര് വിളിച്ചു പറഞ്ഞു എന്തോ മീറ്റിങ്ങ് നടക്കുന്ന കാര്യം. രാത്രി എ.കെ. ആന്റണി സാർ വിളിച്ചു.

ഈ സമയം കോട്ടപ്പുറം പാലത്തിന്റെ മുകളിലാണ് ഞാൻ. പുള്ളി എന്നോട് ചോദിച്ച് തങ്ങളെ കണ്ടിരുന്നോ എന്ന്. സാർ ഇതെങ്ങനെ അറിഞ്ഞുവെന്ന് ഞാൻ ചോദിച്ചു. അതൊക്കെ ഞാൻ അറിയും, ഇവിടുത്തെ ഇന്റലിജൻസ് എന്റെ കയ്യിലല്ലേയെന്ന് പുള്ളി ചോദിച്ചു. എന്തായിരുന്നു അറിയിക്കാതെ പോയെതെന്നും ചോദിച്ചു. ഞാൻ പറഞ്ഞു അറിയിച്ചിട്ട് പോകണമെന്ന് തോന്നിയില്ല. എനിക്കിതിന് വേണ്ടി ശ്രമം നടത്തണമെന്ന് തോന്നി, ഞാൻ നടത്തി. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ കിടപ്പുണ്ട്. ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല. കോൺഗ്രസ് പാർട്ടിയുടെ അന്തസാണ് സുരേഷ് ഉയർത്തിപ്പിടിച്ചത്.

പിന്നീട് ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ എന്റെ കോലം കത്തിച്ചു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സഹായങ്ങളല്ലാതെ ദ്രോഹങ്ങളൊന്നും ഞാൻ ചെയ്തിരുന്നില്ല. പരിഭവം പറഞ്ഞ് ഞാൻ വിളിച്ചവർ പോലും കൈമലർത്തി. അന്ന് മുതൽ എനിക്ക് രാഷ്ട്രീയം വേണമെന്ന് തോന്നിപ്പോയി. ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നതിന്റെ പശ്ചത്തലം അതാണ്. ലീഡർ 20 വർഷത്തോളം നിരന്തരം ശ്രമിച്ചിട്ടുണ്ട്. അന്നെക്കെ വേണ്ട എനിക്ക് എല്ലാവരും വേണമെന്ന പക്ഷക്കാരനായിരുന്നു ഞാൻ.'

ബിജെപിയിൽ ചേർന്നത് എന്റെ ചോയിസ് ആണെന്നും സുരേഷ് ഗോപി പറയുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വരണം. ബിജെപി. ലോകം ആരാധിക്കുന്ന പാർട്ടിയായി മാറും. പാർട്ടിക്ക് ന്യൂനതകൾ ഉണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽനിന്ന് പരിഹരിക്കുമെന്നം അദ്ദേഹം പറയുന്നു. അതേസമയം വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്നും സുരേഷ് ഗോപി അഭിമുഖത്തിൽ വെളിപ്പെടുത്തി. സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയത്തിലെ അതികായന്മാരുമായി ഇത്രയേറെ ബന്ധങ്ങളുള്ള വ്യക്തി എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വൈകിയതെന്ന ചോദ്യമാണ് ഉയരുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജോലിക്കെത്തിയ യുവതിയെ ഒന്നര വർഷത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പ്രണയം നടിച്ച്; മതംമാറണമെന്നുള്ള ആവശ്യം അംഗീകരിക്കാതെ ജോലി ഉപേക്ഷിച്ച യുവതിയെ പിന്തുടർന്നത് ഭീഷണിയുമായി; യുവതി പരാതി നൽകിയതോടെ അലിയാർ കബളിപ്പിച്ച് നടന്നത് അന്വേഷണ സംഘത്തെയും; ബലാത്സംഗ വീരനെ അന്വേഷണ സംഘം കുടുക്കിയത് തന്ത്രപൂർവമുള്ള നീക്കത്തിലൂടെ
'കാമുകന്റെ പ്രേരണയിലാണ് എല്ലാം ചെയ്തത്.. നിധിൻ തന്നെ വരുതിയിൽ ആക്കിയത് ഭീഷണിപ്പെടുത്തി; ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി; പണം ആവശ്യപ്പെട്ടത് കൂടാതെ കാലിലെ കൊലുസ്സും ചോദിച്ചു; നിരന്തരമായി പണം ആവശ്യപ്പെടാൻ തുടങ്ങിയപ്പോഴാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിക്കേണ്ടി വന്നത്'; എല്ലാത്തിനും കാരണം വാരത്തെ കാമുകനെന്ന് പറഞ്ഞ് ശരണ്യ; മൊഴിയുടെ അടിസ്ഥാനത്തിൽ നിധിനെ അഞ്ചു മണിക്കൂർ ചോദ്യം ചെയതു പൊലീസ്; ഇരുവരുടെയും മൊഴികളിൽ നിറയുന്നത് വൈരുദ്ധ്യങ്ങൾ
അക്രമികൾ അഴിഞ്ഞാടുകയും പൊലീസ് നോക്കി നിൽക്കുകയും ചെയ്തതോടെ വടക്ക്-കിഴക്കൻ ഡൽഹിയിലെ തെരുവുകളിൽ പൊലിഞ്ഞുവീണത് 13 ജീവൻ; 150 ലേറെ പേർക്ക് പരിക്ക്; നാലിടങ്ങളിൽ കർഫ്യു; അക്രമികൾ തീയിട്ടത് നൂറുകണക്കിന് വാഹനങ്ങൾക്കും കടകൾക്കും; മാധ്യമപ്രവർത്തകർക്കും രക്ഷയില്ല; ജഫ്രാബാദിൽ വഴിതടയൽ സമരം തുടങ്ങിയവരെ ഒഴിപ്പിച്ചു; സൈന്യത്തെ ഇറക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ; വടക്ക്-കിഴക്കൻ ഡൽഹിയിൽ ബുധനാഴ്ചത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു
സുരക്ഷിതരായിരിക്കുക എന്നതാണ് പ്രധാനം; വാട്ട്‌സാപ്പിലോ ടി വി യിലോ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെങ്കിലും ഒറ്റയടിക്ക് വിശ്വസിക്കാതിരിക്കുക; കുഴപ്പമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, വീട്ടുകാരുടെ ഉൽകണ്ഠ ഒഴിവാക്കുക; ഡൽഹിയിലെ മലയാളി സുഹൃത്തുക്കൾ ശ്രദ്ധിക്കാൻ: മുരളി തുമ്മാരുകുടി എഴുതുന്നു
ഷഹീൻബാഗ് മോഡൽ സമരം ജാഫറാബാദിലും ചാന്ദ്ബാഗിലും വ്യാപിപ്പിച്ചപ്പോൾ ചോദ്യം ചെയ്ത് എത്തിയത് കപിൽ മിശ്ര; ട്രംപ് തിരിച്ചു പോകും വരെ ക്ഷമിക്കുമെന്ന് മുന്നറിയിപ്പ്; പൗരത്വ നിയമ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതോടെ കല്ലേറിൽ പരിക്കേറ്റ് മരിച്ചത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ; ട്രംപ് പോകുന്നത് കാത്തു നിൽക്കാതെ തിരിച്ചടിക്കാൻ ഒരു കൂട്ടർ ഇറങ്ങിയതോടെ കലാപം; പൊലീസും നിഷ്‌ക്രിയമായതോടെ ചേരിതിരിഞ്ഞ് അക്രമവും കൊള്ളിവെയ്‌പ്പും; ഡൽഹിയിൽ വീണ തീപ്പൊരി ആളിക്കത്തിയത് ഇങ്ങനെ
രാഷ്ട്രപതിഭവനിലേക്കെത്തിയത് അശ്വാരാഢ സേനയുടെ അകമ്പടിയോടെ; അമേരിക്കൻ പ്രസിഡന്റിനെയും പത്‌നിയേയും രാഷ്ട്രപതി സ്വീകരിച്ചത് ഭാര്യാസമേതനായി; രാം നാഥ് കോവിന്ദ് നൽകിയ അത്താഴവിരുന്നിന് എത്തിയത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള നേതാക്കളും; 36 മണിക്കൂർ നീണ്ട ഇന്ത്യാസന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി
'അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും..മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല; 16 വർഷത്തെ ഡൽഹി റിപ്പോർട്ടിങ്ങിനിടെ ഇങ്ങനൊരു തേർവാഴ്ച കണ്ടിട്ടില്ല; അക്രമി സംഘം തന്നോടും വന്ന് മതം ചോദിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ; മൗജ്പൂരിൽ ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു; നാല് എൻഡിടിവി മാധ്യമപ്രവർത്തർക്കും പരിക്ക്; ഡൽഹി കലാപത്തിൽ നടന്നത് തിരഞ്ഞുപിടിച്ചുള്ള ആക്രമണം
ഇവിടെ ഇസ്തിരിയിടുന്നത് കൗമാരക്കാരികളുടെ സ്തനങ്ങൾ! ചുടുകല്ലുകൊണ്ട് അമർത്തിയും, പൊള്ളുന്ന ചട്ടകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ മാറിടങ്ങൾ 'പരത്തി'യെടുക്കുന്നു; നടപടി വലിപ്പമുള്ള മുലകൾ ഉള്ള കുട്ടികൾ എളുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന ഭീതി മൂലം; ഇങ്ങനെ മാറിടം ഛേദിച്ചു കളഞ്ഞ സംഭവങ്ങൾ വരെ നിരവധി; 38 ലക്ഷം ആഫ്രിക്കൻ പെൺകുട്ടികളുടെ ജീവിതം ദുരിതമാക്കിയ ബ്രസ്റ്റ് അയണിങിന്റെ കഥ
ഡൽഹിയിൽ നരവേട്ട തുടരുന്നു; ഇരുവിഭാഗവും കൂട്ടമായി എത്തുന്നത് എതിർമതക്കാരെ ആക്രമിക്കാൻ; വർഗീയ ലഹളയിൽ മരണം ഏഴായി; രണ്ട് പേർക്ക് വെടിയേറ്റു; പരിക്കേറ്റ 160 പേരിൽ പലരുടെയും നില ഗുരുതരം; അഗ്നിക്കിരയാക്കിയവയിൽ മെട്രോ സ്‌റ്റേഷനും ഫയർ എഞ്ചിനുകളും; ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ കലാപം കനക്കുന്നു; ക്രമസമാധാന പാലനത്തിന് പൊലീസും പട്ടാളവുമില്ല; ഒരു മാസത്തേക്ക് വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ