Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഞ്ഞു കുത്തിയ മുറിവിൽ അല്പം മരുന്ന് പുരട്ടി എൻഎസ്എസ്; ഇറക്കിവിട്ട സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി ജനറൽ സെക്രട്ടറി; സമുദായത്തിന്റെ ഒരു കാരണവർ എന്ന നിലയിൽ സുകുമാരൻ നായരെ കണ്ടത് അനുഗ്രഹം തേടി; അത് തന്റെ കടമയാണെന്നും എൻഡിഎ സ്ഥാനാർത്ഥി; എൻ.എസ്.എസിന്റെ പിന്തുണ തേടിയെന്ന വാർത്തയോട് പ്രതികരിക്കാതെ നടനും നേതൃത്വവും; സമദൂര നിലപാട് സ്വീകരിച്ച എൻഎസ്എസിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം

ആഞ്ഞു കുത്തിയ മുറിവിൽ അല്പം മരുന്ന് പുരട്ടി എൻഎസ്എസ്; ഇറക്കിവിട്ട സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തി ജനറൽ സെക്രട്ടറി; സമുദായത്തിന്റെ ഒരു കാരണവർ എന്ന നിലയിൽ സുകുമാരൻ നായരെ കണ്ടത് അനുഗ്രഹം തേടി; അത് തന്റെ കടമയാണെന്നും എൻഡിഎ സ്ഥാനാർത്ഥി; എൻ.എസ്.എസിന്റെ പിന്തുണ തേടിയെന്ന വാർത്തയോട് പ്രതികരിക്കാതെ നടനും നേതൃത്വവും; സമദൂര നിലപാട് സ്വീകരിച്ച എൻഎസ്എസിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ചങ്ങനാശ്ശേരി: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എൻ.എസ്.എസ്.ആസ്ഥാനത്തെത്തി. എൻഎസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. സംസാരിച്ചതിനെ കുറിച്ച് പറയാൻ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവർ എന്ന നിലയിൽ സുകുമാരൻ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. അതിന്റെ ഭാഗമായിട്ടാണ് വന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു

2015-ൽ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ സുകുമാരൻ നായർ കൂട്ടാക്കാത്തത് വലിയ വാർത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടർന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എൻഎസ്എസിന്റെ വിശദീകരണം.അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എൻ.എസ്.എസ്.ആസ്ഥാനം സന്ദർശിക്കുന്നത്. തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന. സമദൂര നിപാട് സ്വീകരിച്ചിരിക്കുന്ന സംഘടനയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

ചങ്ങനാശേരി മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണാൻ ശ്രമിച്ച നടൻ സുരേഷ് ഗോപിയെ നിങ്ങളുടെ ഷോ ഇവിടെ വേണ്ടെന്ന് പറഞ്ഞ് സുകുമാരൻ നായർ എൻഎസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ടിരുന്നു. സുകുമാരൻ നായരുടെ പ്രതികരണത്തിൽ തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ് എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുകയാണ്. അതിനിടയിലാണ് സുരേഷ് ഗോപി സുകുമാരൻ നായരെ കാണാൻ ശ്രമിച്ചത്. ഇതിൽ ആർക്കെങ്കിലും പ്രതിഷേധമുണ്ടെങ്കിൽ കൈപൊക്കാൻ സുകുമാരൻ നായർ അവിടെ ഉണ്ടായിരുന്നവരോട് ആവശ്യപ്പെട്ടപ്പോൾ ആരും പ്രതികരിച്ചില്ല.

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി ഇറങ്ങിയപ്പോൾ എൻഎസ്എസ് പ്രതിനിധി സഭയിലെ ഒരംഗം ഇവിടെ വന്നിട്ട് ജനറൽ സെക്രട്ടറിയെ കാണാതെ പോകുന്നുവോയെന്ന് ചോദിച്ചുവെന്നും അതുകൊണ്ടാണ് താൻ സുകുമാരൻ നായരെ കാണാൻ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ബജറ്റ് ദിവസം കാണാൻ ചെന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അവിടെ വച്ചൊരു നല്ല തല്ല് തനിക്ക് കിട്ടി. മുമ്പ് ദേശീയ അവാർഡ് കിട്ടിയപ്പോൾ താൻ എൻഎസ്എസ് ആസ്ഥാനത്തു പോയെന്നും മന്നം ആസ്ഥാനത്ത് പണിക്കരേട്ടനോട് ഒരുമിച്ച് നിന്ന് തൊഴുതുവെന്നും സുരേഷ് ഗോപി ഓർത്തെടുത്തു.കാണാൻ വരുന്നവരെ ഇറക്കിവിടുന്നത് ശരിയല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. അതേസമയം സുകുമാരൻ നായർ ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നത് എന്ന് സിനിമാ സംവിധായകൻ മേജർ രവിയും തുറന്നടിച്ചിരുന്നു.

സുകുമാരൻ നായരെ കാണാൻ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനല്ലാതെ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ സുരേഷ് ഗോപി പ്രത്യേക അനുവാദം വാങ്ങിയിരുന്നില്ല. അനുമതി വാങ്ങാതെ കാണരുത് സുകുമാരൻ നായരെ കാണാൻ അനുമതി ചോദിക്കാതിരുന്നതാണോ അദ്ദേഹത്തിന്റെ പ്രശ്നം. സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കപ്പെട്ടപ്പോഴും സുകുമാരൻ നായരെ കാണാൻ പോയിരുന്നില്ല. ഇതിന് മുമ്പും തങ്ങൾക്ക് താത്പര്യമില്ലാത്ത സമയത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളെ പോലും എൻഎസ്എസ് ജനറൽ സെക്രട്ടറി ഇത്തരത്തിൽ മുഖം നൽകാതെ അപമാനിച്ചിട്ടുണ്ട്.വി എം സുധീരൻ, ശശി തരൂർ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പഴയ ഇരകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP