Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗർഭിണികളോടുള്ള എന്റെ ആദരവാണത്; എന്റെ വീട്ടിൽ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ട്; ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതുമാണ്; ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്‌ച്ചയാണ്; മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ; വിമർശിക്കുന്നവർ പോയി പണി നോക്കട്ടെ; ഗർഭിണിയെ വാത്സല്യത്തോടെ തലോടിയതിനെ വിമർശിക്കുന്നവർക്ക് പോടാ, പുല്ലേ.. സ്റ്റൈലിൽ മറുപടി നൽകി സുരേഷ് ഗോപി

ഗർഭിണികളോടുള്ള എന്റെ ആദരവാണത്; എന്റെ വീട്ടിൽ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ട്; ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതുമാണ്; ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്‌ച്ചയാണ്; മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ; വിമർശിക്കുന്നവർ പോയി പണി നോക്കട്ടെ; ഗർഭിണിയെ വാത്സല്യത്തോടെ തലോടിയതിനെ വിമർശിക്കുന്നവർക്ക് പോടാ, പുല്ലേ.. സ്റ്റൈലിൽ മറുപടി നൽകി സുരേഷ് ഗോപി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂരില എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഗർഭിണിയായ യുവതിയുടെ വയറിൽ തൊടുന്ന വീഡിയോക്ക് പിന്നാലെ സൈബർ ആക്രമണം നടന്നിരുന്നു. സ്‌നേഹം നിറഞ്ഞ പ്രവർത്തിയെന്ന് ചിലർ വാഴ്‌ത്തുമ്പോഴും വിമർശനങ്ങൾ തുടർച്ചയായി ഉന്നയിക്കുകയായിരുന്നു ഒരു കൂട്ടർ. എന്നാൽ, ഈ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് സുരേഷ് ഗോപി തന്നെ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നു. ഗർഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് താൻ ഗർഭിണിയുടെ വയറിൽതൊട്ടതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

'ഒരുപാട് ഗർഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടിൽ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തിൽ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തിൽ എനിക്ക് ഗർഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണർന്ന് ആ വയറ്റിൽ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തിൽ അത് സാധ്യമല്ലല്ലോ..' സുരേഷ് ഗോപി പറയുന്നു.

താൻ ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ഗർഭിണികളോടുള്ള തന്റെ ആദരവാണ് അതിലൂടെ കാണിച്ചതെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി. 'ഞാൻ ഇനിയും ഇങ്ങനെ തന്നെയായിരിക്കും. ഇതാണ് ഞാൻ. ഒരു ഗർഭിണിയെ കണ്ടാൽ എന്റെ ഒരു വലിയ ആദരവാണ് അത്. ആ കുഞ്ഞിനെ ഞാൻ തൊട്ടപോലെയാണ്. എനിക്ക് ഒരു ഭയങ്കരമായ മാനസിക സൗഖ്യം ഉണ്ടാവും'- സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് വേണ്ടി വോട്ട് ചോദിച്ചതിന്റെ പേരിൽ ബിജു മേനോനെ വിമർശിക്കുന്നവർക്കെതിരെയും താരം രംഗത്തെത്തി. തനിക്ക് വേണ്ടി വോട്ട് ചോദിക്കുക എന്നത് ബിജു മേനോന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ' ബിജുമേനോൻ എന്റെ പ്രചരണത്തിന് വന്നിട്ടില്ല. അത് അവന്റെ ഉത്തരവാദിത്തമാണ്. അവന്റെ നാട്ടിൽ,... എന്റെ കൂടെ എത്രയോ സിനിമകളിൽ അഭിനയിച്ച ആളാണ്. ഞാൻ എങ്ങനെയാണ് നവാഗതനായ ബിജുമേനോനെ സ്നേഹിച്ചിട്ടുള്ളത്, പിന്തുണച്ചിട്ടുള്ളത് എന്ന വിലയിരുത്തൽ ബിജു മേനോൻ നടത്തി, നന്ദി കേട് ബിജു മേനോന് കാണിക്കാൻ തോന്നിയില്ല. '- എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഇന്നലെ ഇന്നെസെന്റിന്റെ പരിപാടിക്ക് മമ്മൂട്ടി വന്നല്ലോ എന്ന ചോദ്യത്തിന് അതിൽ വിമർശിക്കുന്നവരോടൊക്കെ പോയി പണി...എന്ന് പറഞ്ഞ് വാക്കുകൾ മുറിക്കുകയായിരുന്നു സുരേഷ് ഗോപി. തൃശൂരിൽ വിജയം സുനിശ്ചിതമാണെന്നും ഇത് താൻ പറയുന്നതല്ല മറിച്ച് ചെല്ലുന്ന ഇടങ്ങളിൽ നിന്നുള്ള ഫീഡ് ബാക്കാണെന്നും സുരേഷ് ഗോപി പറഞ്ഞു.'' 15 ദിവസം എല്ലാവരും പ്രവർത്തിച്ചു കഴിഞ്ഞ ശേഷം അവസാനം വരിക. ഈശ്വരാനുഗ്രഹത്തിന് എല്ലാവർക്കും പരിയമുള്ള മുഖം പരിചയമുള്ള ഹൃദയം, പരിചയമുള്ള മനുഷ്യൻ എന്നൊക്കെയുള്ള ഘടകങ്ങൾ ഒരു പക്ഷേ ആദ്യം തന്നെ മറ്റുള്ളവരുടെ കൂട്ടത്തിൽ എന്നെ നിർത്തിയിട്ടുണ്ടാകും.

രണ്ട് സ്ഥാനാർത്ഥികളും മികച്ചവർ തന്നെയാണ്. ഞാൻ മുന്നിൽ വെച്ചത് 3 വർഷത്തെ പാർലമെന്റംഗം എന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങളാണ്. അത് ജനങ്ങൾക്ക് മനസിലാകും. തൃശൂരിൽ താമസിക്കാനുള്ള സ്ഥലം നോക്കിക്കൊണ്ടിരിക്കുകയാണെന്നും തൃശൂരുകാർ തനിക്കൊപ്പം നിൽക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിനിടെ സുരഷ് ഗോപി വയറിൽ കൈവെച്ച് അനുഗ്രഹിച്ച തൃശൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ വീട്ടിൽ ഭാര്യ രാധികയും കുടുംബവും ത്തിയിരുന്നു. രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രചാരണ വേദികളിൽ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവർ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദർശിച്ചത്.

പടിയത്തുള്ള വീട്ടിലെത്തിയ സുരേഷ്‌ഗോപിയുടെ കുടുംബം ശ്രീലക്ഷ്മിക്കു മധുരം നൽകുകയും ശ്രീലക്ഷ്മിക്കു സമൂഹമാധ്യമങ്ങളിൽ നേരിട്ട് അപമാനങ്ങളെ ആത്മധൈര്യത്തോടെ നേരിടണമെന്ന് പിന്തുണ നൽകുകയും ചെയ്തു. സന്തോഷിക്കേണ്ട സമയത്ത് തളരരുത് എന്നും ധൈര്യപൂർവ്വം വിവാദങ്ങളെ നേരിടണെന്നും രാധിക ശ്രീലക്ഷ്മിയോടായി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞാൽ താൻ ശ്രീലക്ഷ്മിയെ കാണാൻ നേരിട്ടെത്തുമെന്നു സുരേഷ്‌ഗോപി വിവേകിനെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP