Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്വിറ്ററിൽ ഒരു വിളിപ്പാടകലെ; ഏക പരാജയം മല്യയും ലളിതും ബ്രിട്ടനിൽ തങ്ങിയത്; തെരേസ മേയുടെ കെണിയിൽ വീഴാതെ മോദിയെ രക്ഷിച്ചത് സുഷമയുടെ മിടുക്ക്; അനേകായിരം ഇന്ത്യക്കാരെ മടക്കി അയക്കാനുള്ള ബ്രിട്ടന്റെ കുതന്ത്രം പൊളിച്ചടുക്കിയ ധീരത; അപ്രതീക്ഷിതമായി വിടവാങ്ങുന്നത് കുരുക്കുകളും കുതന്ത്രങ്ങളും തിരിച്ചറിഞ്ഞ മോദിയുടെ സ്വന്തം 'മേരാ ബഹൻ'

ട്വിറ്ററിൽ ഒരു വിളിപ്പാടകലെ; ഏക പരാജയം മല്യയും ലളിതും ബ്രിട്ടനിൽ തങ്ങിയത്; തെരേസ മേയുടെ കെണിയിൽ വീഴാതെ മോദിയെ രക്ഷിച്ചത് സുഷമയുടെ മിടുക്ക്; അനേകായിരം ഇന്ത്യക്കാരെ മടക്കി അയക്കാനുള്ള ബ്രിട്ടന്റെ കുതന്ത്രം പൊളിച്ചടുക്കിയ ധീരത; അപ്രതീക്ഷിതമായി വിടവാങ്ങുന്നത് കുരുക്കുകളും കുതന്ത്രങ്ങളും തിരിച്ചറിഞ്ഞ മോദിയുടെ സ്വന്തം 'മേരാ ബഹൻ'

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് ഇഴുകി ചേർന്ന ഇന്ത്യൻ നേതാവ് . ചെറുപ്പക്കാർ പോലും ഡിജിറ്റൽ യുഗത്തിൽ സമൂഹ മാധ്യമ ഇടപെടലിന് മടിച്ചു നിൽകുമ്പോൾ ഒരു മന്ത്രാലയത്തെ ഒന്നാകെ സോഷ്യൽ മീഡിയയുടെ കൈകളിലേക്ക് എടുത്തിടുക ആയിരുന്നു സുഷമ സ്വരാജ് എന്ന ഭരണാധികാരി. പലപ്പോഴും ലോകത്തിന്റെ മുക്കിലും മൂലയിൽ നിന്നും ട്വിറ്റർ വഴി അവരെ തേടിയെത്തിയിരുന്ന സഹായ അഭ്യർത്ഥനകൾക്കു നേരിട്ടു മറുപടി നൽകിയും ഉടനടി ആശ്വാസം എത്തിച്ചുമാണ് സുഷമ ജനകീയ ആയത്.

ഒരു ഘട്ടത്തിൽ മോദിയെ മറികടന്നു ജനകീയമായ സുഷമയുടെ പേര് ഭാവി പ്രധാനമന്ത്രി എന്നാണ് സോഷ്യൽ മീഡിയ ആലങ്കാരികമായി നൽകിയത് . അതിനവർ തികച്ചും അർഹയാണ് എന്ന് തെളിയിക്കുന്നതുമായിരുന്നു അവർ വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടം . ലോകത്തെ ഏതു ഭരണാധികാരിയോടും നേരിട്ട് ബന്ധപ്പെടുന്ന നയതന്ത്രം കൂടി ആയിരുന്നു സുഷമയുടെ മിടുക്ക് . ബാലക്കോട്ട് ആക്രമണം നടന്ന ഉടൻ മുസ്ലിം രാഷ്ട്രങ്ങളുടെ പിന്തുണ പാക്കിസ്ഥാൻ ചോർത്താതിരിക്കാൻ ഗൾഫിൽ പറന്നെത്തിയ സുഷമ അവിടെയിരുന്നാണ് ലോകത്തിന്റെ പിന്തുണ ഇന്ത്യക്കൊപ്പം ചേർത്ത് നിർത്തിയത് .

ജനങ്ങൾക്ക് ലഭിക്കേണ്ട സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നതിൽ മാത്രമല്ല തന്റെ മിടുക്ക് എന്ന് തെളിയിച്ചത് ബ്രിട്ടൻ ഒരുക്കിയ കുരുക്ക് തട്ടിത്തെറിപ്പിച്ചതിലൂടെയാണ് . ഇക്കാര്യത്തിൽ മോദിയുടെ വലിയ പരാജയങ്ങളിൽ ഒന്നായി കാലം വിലയിരുത്തുമായിരുന്ന ഒരു നീക്കമാണ് സുഷമയ്ക്ക് തടയാൻ കഴിഞ്ഞത് . അനേകായിരം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരികെ അയക്കാൻ ഉള്ള പദ്ധതിയാണ് ഒരൊറ്റ ഒപ്പിന്റെ അകലം ബാക്കി നിൽക്കെ സുഷമ തട്ടി തെറിപ്പിച്ചത് . തെരേസ മേയുടെ കുരുട്ടു ബുദ്ധിയിൽ വിരിഞ്ഞ ആശയത്തെ അതിനേക്കാൾ സൂത്രശാലികളാണ് ഇന്ത്യക്കാർ എന്ന് തെളിയിചാണ് മോദിക്ക് കടിഞ്ഞാണിട്ട് സുഷമ തെളിയിച്ചത് .

പാർട്ടിയിൽ തന്റെ എതിർ ക്യാമ്പിൽ ആണെന്ന് പരക്കെ അറിയപെട്ടിട്ടും തക്ക സമയത്തു രക്ഷക ആയി എത്തിയ സുഷമയെ മരണം വരെയും മേരാ ബഹൻ എന്നാണ് മോദി അഭിസംബോധന ചെയ്തിരുന്നത് . മരണത്തെ തുടർന്ന് അദ്ദേഹം നടത്തിയ അനുശോചന കുറിപ്പിലും ഇതേ പരാമർശം കണ്ടെത്താനാകും . സുഷമയുടെ കാര്യത്തിൽ ഏക പരാജയമായി വിലയിരുത്താൻ കഴിയുന്നത് ഇന്ത്യ ആവശ്യപ്പെടുന്ന സാമ്പത്തിക കുറ്റവാളികൾ ആയ വിജയ് മല്യയും ലളിത് മോദിയും ബ്രിട്ടനിൽ തുടരുന്നതാണ് . എന്നാൽ ലണ്ടൻ ഹൈക്കോടതിയുടെ കീഴിൽ ഇരിക്കുന്ന കേസ് ആയതിനാൽ ഇരു രാജ്യത്തെയും സർക്കാരുകളുടെ ഇക്കാര്യത്തിൽ ഉള്ള പരിമിതികൾ വക്തമായതിനാൽ പ്രതിപക്ഷം പോലും സുഷമയെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുമില്ല .

നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടു ബ്രിട്ടീഷ് ഹോം ഓഫിസ് തയ്യാറാക്കിയ ധാരണ പത്രങ്ങളിൽ ഒന്നായിരുന്നു അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കൽ പദ്ധതി . കുടിയേറ്റ കണക്കിൽ പതിനായിരങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഈ കരാറിന് കഴിയുമായിരുന്നു . വിദേശികളെ പൂർണമായും ബ്രിട്ടനിൽ നിന്നും നാട് കടത്തുന്നത് സ്വപ്നം കണ്ടു ഹോം സെക്രട്ടറി ആയ തെരേസ മേ പ്രധാനമന്ത്രി സ്ഥാനം കിട്ടിയപ്പോൾ തന്റെ സ്വപ്നം വേഗത്തിൽ നടപ്പാക്കാൻ യുകെയിൽ കാലങ്ങളായി കഴിയുന്ന ആദ്യകാല ഇന്ത്യൻ കുടിയേറ്റക്കാരിലാണ് കണ്ണ് വച്ചത് . രണ്ടാം ലോകമഹായുദ്ധ കാലത്തു ബ്രിട്ടനിൽ എത്തിയ പതിനായിരക്കണക്കിന് കരീബീയൻ വംശജരെ പുറത്താക്കാൻ നടത്തിയ കുപ്രസിദ്ധ വിൻഡ് റേശ് പദ്ധതി ( ഈ പേരിലുള്ള കപ്പലിലാണ് അന്ന് വിദേശികൾ ബ്രിട്ടനിൽ എത്തിയത് ) ക്കു സമാനമായി മാറാവുന്ന കരാറാണ് തക്കസമയത് സുഷമ ഇടപെട്ടു നിർത്തലാക്കിയത് .

ആദ്യ മോദി മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കിരൺ റിജ്ജു കാട്ടിയ ബുദ്ധിമോശമാണ് ബ്രിട്ടൻ പിടിവള്ളി ആക്കിയത് . മോദി യുകെ സന്ദർശിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷം ജനുവരിയിൽ കിരൺ റിജുവിനെ കൊണ്ട് എം ഓ യു ഒപ്പിടുവിച്ച ബ്രിട്ടൻ ഏപ്രിലിൽ മോദിയുടെ യുകെ സന്ദർശനത്തിൽ കരാറിന് പൂർണ രൂപം നൽകാമെന്ന വിശ്വാസത്തിൽ ആയിരുന്നു നീങ്ങിയത് . ഏപ്രിൽ 17 മുതൽ 20 വരെ മോദി നടത്തിയ ലണ്ടൻ യാത്രയുടെ മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ വകുപ്പ് മാധ്യമങ്ങളെ അറിയിച്ച ബ്രീഫിംഗിൽ ഈ കുടിയേറ്റ കരാറും ഉൾപ്പെട്ടിരുന്നു . എന്നാൽ ഏപ്രിൽ 18 നു ലണ്ടനിൽ ഒപ്പിട്ട 25 കരാറുകളിൽ ഇത് മാത്രം അപ്രത്യക്ഷം ആകുക ആയിരുന്നു . ഒപ്പിടൽ നടക്കുന്നതിനു അവസാന നിമിഷങ്ങൾക്ക് മുൻപ് സുഷമ സ്വരാജ് നടത്തിയ അടിയന്തിര ഇടപെടലാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു അപകടം ഒഴിവാക്കി എടുത്തത് .

മോദിയും തെരേസ മേയും ഒന്നിച്ചു ചേർന്ന് കരാർ ഒപ്പിട്ടാൽ മാത്രമേ അതിനു സാധുത കൈവരുമായിരുന്നുള്ളൂ . ഈ കരാർ ഒപ്പിട്ടിരുന്നെകിൽ ഇപ്പോൾ അനേകായിരങ്ങൾ ബ്രിട്ടനിൽ നിന്നും തിരികെ ഇന്ത്യയിൽ എത്തുമായിരുന്നു . എന്നാൽ കരാറിലെ അപകടം തക്കസമയത് തിരിച്ചറിഞ്ഞു സുഷമായാണ് മോദിയെ വിലക്കിയത് . ഈ മണ്ടത്തരത്തിനു പിന്നീട് കരൺ റിജു വലിയ വിലയും നൽകേണ്ടി വന്നു . ആദ്യ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കിട്ടിയ അരുണാചൽ പ്രദേശത്തുകാരൻ രണ്ടാം മന്ത്രിസഭയിൽ യുവജന കാര്യത്തിലേക്കു ഒതുങ്ങുക ആയിരുന്നു . ഒരു മന്ത്രിയുടെ പിടിപ്പു കേടിനു രാജ്യം നൽകേണ്ടി വരുമായിരുന്ന വിലയാണ് കരൺ റിജ്ജുവിനെ പ്രസ്റ്റീജ് വകുപ്പിൽ നിന്നും താഴെ ഇറക്കാൻ മോദിയെ പ്രേരിപ്പിച്ച പ്രധാന ഘടകം .

മോദിയുടെ ലണ്ടനിൽ നിന്നുള്ള മടക്ക ശേഷവും കരാർ പൂർണ രൂപത്തിൽ എത്തിക്കാൻ യുകെ ശ്രമം നടത്തിയിരുന്നു . കിരൺ റിജു ഒപ്പിട്ട എം ഓ യുമായി മെയ് മാസത്തിൽ തന്നെ ബ്രിട്ടീഷ് മന്ത്രി സൂസൻ വില്യംസ് ഡൽഹിയിൽ എത്തി . എന്നാൽ കരാറിൽ ഒളിഞ്ഞിരിക്കുന്ന ചതി തിരിച്ചറിഞ്ഞ ഇന്ത്യ ആ വിഷയം സംസാരിക്കാൻ പോലും തയാറായില്ല . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ബ്രിട്ടൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ബ്രിട്ടനെ ഒരു കയ്യകലം നിർത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതും ഇത്തരം നീക്കങ്ങളാണ് . ബ്രിട്ടൻ തയാറാക്കിയ പ്രസ്തുത കരാറിൽ അനധികൃത കുടിയേറ്റക്കാർ എന്ന് കണ്ടെത്തുന്നവരെ അറസ്‌റ് ചെയ്താൽ 15 ദിവസത്തിനകം അവർ നിയമ സാധുതയുള്ള കുടിയേറ്റക്കാർ ആണെന്ന് ഇന്ത്യ തെളിയിക്കണം . എന്നാൽ ഇത് തികച്ചും അപ്രായോഗികം ആണെന്ന വസ്തുത തിരിച്ചറിഞ്ഞാണ് സുഷമയുടെ ഇടപെടൽ ഉണ്ടാകുന്നത് .

2016 നവംബറിൽ തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ യുകെയിലേക്കുള്ള വിസ നടപടിക്രമങ്ങൾ അതിവേഗത്തിൽ ആക്കാൻ നടപടി എടുക്കാമെന്ന് പറഞ്ഞ കൂട്ടത്തിൽ യുകെയിൽ ഉള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ തയാറാകണമെന്നു ആവശ്യപ്പെട്ടിരുന്നു . ഇത് ശ്രദ്ധയിൽ പെട്ട വിദേശകാര്യ വകുപ്പ് കൃത്യ സമയത്തു സുഷമയിലൂടെ നടത്തിയ ഇടപെടൽ എത്ര ധീരമായിരുന്നു എന്ന് രാജ്യം തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ് . ബ്രിട്ടൻ അറസ്‌റ് ചെയ്യുന്ന ഇന്ത്യക്കാരെ പറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ നൽകി ഇന്ത്യ പിന്തുണച്ചില്ലെങ്കിൽ സ്വാഭാവികമായും അത്തരം കുടിയേറ്റക്കാരെയും വഹിച്ചു വിമാനങ്ങൾ ലണ്ടനിൽ നിന്നും ഡൽഹിയിൽ എത്തുന്ന കുതന്ത്രമാണ് പ്രസ്തുത കരാറിൽ ഒളിഞ്ഞിരുന്നത് .

എന്നാൽ 15 ദിവസം സമയ പരിധി എന്ന കെണി ഒരിക്കലും പ്രാവർത്തികം അല്ലെന്നു തിരിച്ചറിഞ്ഞാണ് സുഷമ അടിയന്തിരമായി മോദിക്ക് സന്ദേശം നൽകുന്നതും കരാർ സാധുവാക്കപ്പെടുന്നത് തടഞ്ഞതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP