Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഹാർ ഉപമുഖ്യമന്ത്രി കോട്ടയത്തെ ഭാര്യവീട്ടിൽ എത്തി; കേരളത്തിലെ ഗ്രാമങ്ങൾ പോലും ബീഹാറിലെ നഗരങ്ങളേക്കാൾ സുന്ദരമെന്ന് സുശീൽ കുമാർ മോദി; ഡൽഹിയിൽ ചെല്ലുമ്പോൾ ഈ വിവരം മറക്കാതെ അമിത് ഷായെ അറിയിക്കണമെന്ന് സോഷ്യൽ മീഡിയ

ബീഹാർ ഉപമുഖ്യമന്ത്രി കോട്ടയത്തെ ഭാര്യവീട്ടിൽ എത്തി; കേരളത്തിലെ ഗ്രാമങ്ങൾ പോലും ബീഹാറിലെ നഗരങ്ങളേക്കാൾ സുന്ദരമെന്ന് സുശീൽ കുമാർ മോദി; ഡൽഹിയിൽ ചെല്ലുമ്പോൾ ഈ വിവരം മറക്കാതെ അമിത് ഷായെ അറിയിക്കണമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളം അക്രമങ്ങളുടെയും,അക്രമങ്ങളുടെയും നാടാണെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ വില കൊടുക്കേണ്ടി വരുമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ജനരക്ഷായാത്രയിൽ ആവർത്തിച്ച് പറഞ്ഞിരുന്നു.യാത്രയിൽ പങ്കെടുക്കാൻ കോട്ടയത്തെത്തിയ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്കും ഇതേ അഭിപ്രായമാണ്. എന്നാൽ, ഇക്കാര്യം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് താൽപര്യമില്ല. കേരളത്തിലെ ഗ്രാമങ്ങൾ പോലും ബിഹാറിലെ പട്ടണത്തിന് തുല്യമാണ്. പ്രകൃതിഭംഗിയിൽ നിറഞ്ഞുനിൽക്കുന്ന കേരളത്തിലെ ടൂറിസവും വിദ്യാസമ്പന്നരായ ആളുകളുടെ പെരുമാറ്റവും ഏറെ ആകർഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊക്കെ പറയാൻ മറ്റൊരുകാരണവും കൂടിയുണ്ട്.

നീണ്ട ഇടവേളയ്ക്കുശേഷം സുശീൽകുമാർ മോദി കോട്ടയത്തെ തന്റെ ബന്ധുവീട്ടിലെത്തി.മണർകാടിനടുത്ത് മാധവൻപടിയിലുള്ള വർക്കി രാജന്റെ വീട്ടിലാണ് സുശീൽ എത്തിയത്.സുശീലിന്റെ ഭാര്യ ജെസി ജോർജും രാജന്റെ ഭാര്യ ജോയ്‌സും കസിൻസാണ്.ജോയ്‌സിന്റെ അമ്മയുടെ മൂത്ത സഹോദരൻ ജോർജിന്റെ മകളാണ് ജെസി ജോർജ്. ഡൽഹിയിൽ ചരിത്രത്തിൽ ഗവേഷണം നടത്തുമ്പോഴാണ് ജെസിയും സുശീൽ മോദിയും പരിചയപ്പെടുന്നത്.വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് മാറി. എന്നാൽ വിവാഹത്തിലേക്ക് നീങ്ങുക ആർഎസ്എസ് പ്രചാരകനായ സുശീൽ മോദിക്ക് എളുപ്പമായിരുന്നില്ല.

അടൽ ബിഹാരി വാജ്‌പേയി അടക്കമുള്ള മുതിർന്ന നേതാക്കളുടെ അനുമതിയോടെ,1986 ഓഗസ്റ്റ് 13 നായിരുന്നു വിവാഹം.കുറെനാൾ രാഷ്ട്രീയത്തിൽ നിന്നകന്ന് നിന്ന അദ്ദേഹം ബിസിനസിൽ ഒരുകൈനോക്കിയെങ്കിലും പരാജയമായിരുന്നു. ്അധികം വൈകാതെ അദ്ദേഹം രാഷ്ട്രീയത്തിൽ തിരിച്ചെത്തി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ജെസ്ി ഇപ്പോഴും കത്തോലിക്ക മതവിശ്വാസിയായി തുടരുന്നു.

മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ മകനാണ് രാജൻ വർക്കി. രാജന്റെ വീട് സന്ദർശിക്കുന്ന കാര്യം സുശീൽ കുമാർ മോദി ഭാര്യ ജെസിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.വടവാതൂർ മാധവൻപടിയിലെ പെരുഞ്ചേരിൽ വീട്ടിലാണ് എത്തിയ സുശീൽ മോദി മുക്കാൽ മണിക്കൂർ കുടുംബവിശേഷങ്ങൾ പങ്കിട്ടാണ് മടങ്ങിയത്.വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടിലെത്തിയ സുശീൽകുമാറിനൊപ്പം ൈപ്രൈവറ്റ് സെക്രട്ടറിയും ബിജെപി നേതാവും മാത്രമാണുണ്ടായിരുന്നത്. അകമ്പടി സേവിച്ചെത്തിയ പൊലീസ് വാഹനം വീടിനുപുറത്ത് കിടന്നു. ഉപമുഖ്യമന്ത്രിയായശേഷം ആദ്യമായി എത്തിയ സുശീൽകുമാറിെന കുടുംബാംഗങ്ങൾ ഹൃദയപൂർവം വരവേറ്റു.

കേരളത്തിന്റെ നാടൻ പലഹാരങ്ങളായ വട്ടയപ്പം, ഉഴുന്നുവട, ഏത്തക്കാപ്പം തുടങ്ങിയവയാണ് അദ്ദേഹത്തിനായി വീട്ടുകാർ ഒരുക്കിയത്. പാർട്ടി പരിപാടിയായതിനാൽ ഭാര്യ ജസിയെ ഒപ്പം കൂട്ടിയിരുന്നില്ല. ധനമന്ത്രികൂടിയായ സുശീൽകുമാർ കേരളത്തെക്കുറിച്ച് നല്ല അഭിപ്രായവും പങ്കിട്ടു. ജസിയുടെ പിതൃസഹോദരീമക്കളായ ജേക്കബ് റസ്‌കിൻ, ഡെയ്‌സി മാത്യു, ലീലാമ്മ തോമസ്, ടോമി എന്നിവരും മരുമക്കളായ ബേബിച്ചൻ, ജോണി എന്നിവരും സുശീൽകുമാർ മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

രണ്ടുദിവസത്തെ കേരളസന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ന് രാവിലെ ഡൽഹിക്ക് തിരിച്ചു.കേരളത്തെ സ്‌നേഹിക്കുന്ന താൻ തിരിച്ചുവരുമെന്നും, ഏതെങ്കിലും ഹിൽ സ്റ്റേഷനിൽ കുറച്ചുദിവസം ചെലവഴിക്കുമെന്നും വാഗ്ദാനം ചെയ്താണ് നേതാവ് മടങ്ങിയത്.ഏതായാലും സുശീൽ കുമാർ മോദിയുടെ സന്ദർശനവും ്‌കേരളത്തെ കുറിച്ചുള്ള അഭിപ്രായവുമൊക്കെ സോഷ്യൽ മീഡിയയ്ക്ക് ആഘോഷിക്കാനുള്ള വക നൽകി.ഡൽഹിയിൽ ചെല്ലുമ്പോൾ കേരളത്തെ കുറിച്ചുള്ള അഭിപ്രായം അമിത് ഷായെ അറിയിക്കുമോയെന്നാണ് ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP