Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരത്തിലേറിയതിന് പിന്നാലെ ന്യൂനപക്ഷ സമുദായ സ്ഥാപനങ്ങളുടെ വിദേശഫണ്ട് തടഞ്ഞത് ആർഎസ്എസ് നിർദ്ദേശപ്രകാരം: നാലു വർഷം രേഖകളും നിരത്തി പിന്നാലെ നടന്നിട്ടും ഗൗനിച്ചില്ല: തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാരിക്കോരി നൽകുന്നത് കോടികൾ: വോട്ടിന് വേണ്ടി ന്യൂനപക്ഷ സമുദായങ്ങളെ അടുപ്പിക്കാനുള്ള മോദി തന്ത്രങ്ങൾ ഇങ്ങനെ

അധികാരത്തിലേറിയതിന് പിന്നാലെ ന്യൂനപക്ഷ സമുദായ സ്ഥാപനങ്ങളുടെ വിദേശഫണ്ട് തടഞ്ഞത് ആർഎസ്എസ് നിർദ്ദേശപ്രകാരം: നാലു വർഷം രേഖകളും നിരത്തി പിന്നാലെ നടന്നിട്ടും ഗൗനിച്ചില്ല: തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാരിക്കോരി നൽകുന്നത് കോടികൾ: വോട്ടിന് വേണ്ടി ന്യൂനപക്ഷ സമുദായങ്ങളെ അടുപ്പിക്കാനുള്ള മോദി തന്ത്രങ്ങൾ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഏറ്റവുമധികം ബുദ്ധിമുട്ടിലായത് ന്യൂനപക്ഷ സമുദായ സംഘടനകളാണ്. വിദേശത്ത് നിന്ന് കോടാനുകോടികൾ കൈപ്പറ്റിയിരുന്ന മുസ്ലിം-ക്രിസ്ത്യൻ ചാരിറ്റി സ്ഥാപനങ്ങൾ, സഭകൾ, സന്നദ്ധസംഘടനകൾ, എൻജിഓകൾ എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തുകയാണ് സർക്കാർ ആദ്യമായി ചെയ്തത്. സക്കീർ നായിക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിദേശഫണ്ട് ഉപയോഗിച്ചുവെന്ന കാരണം നിരത്തിയാണ് എല്ലാ സംഘടനകളുടെയും വിദേശഫണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തടഞ്ഞത്.

തടഞ്ഞവയിൽ അമൃതാനന്ദമയി മഠം അടക്കമുള്ള ഹൈന്ദവ സംഘടനകളും ഉണ്ടായിരുന്നു. മാസങ്ങൾക്കുള്ളിൽ തന്നെ അമൃതാനന്ദമയി മഠത്തിനും മറ്റ് ഹൈന്ദവ സംഘടനകൾക്കും വിദേശഫണ്ട് പുനഃസ്ഥാപിച്ചു. അതേസമയം, ക്രിസ്ത്യൻ-മുസ്ലിം സമുദായ സംഘടനകളുടെ ഫണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന വിദേശകേന്ദ്രീകൃതമായ എൻജിഓകൾ അത് അവസാനിപ്പിച്ചു. ക്രൈസ്തവ സഭകളിൽ ചിലത് ഫണ്ട് വേണ്ടെന്ന് വച്ചു. എന്നാൽ, ചില സംഘടനകൾ ഫണ്ട് പുനഃസ്ഥാപിച്ചു കിട്ടാൻ വേണ്ടി ആഭ്യന്തരമന്ത്രാലയത്തിന്റെ പടികൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാലു വർഷമാകുന്നു.

എല്ലാത്തരം രേഖകളും ഹാജരാക്കിയിട്ടും ഫണ്ട് പുനഃസ്ഥാപിച്ചു നൽകാൻ സർക്കാർ തയാറായില്ല. ആർഎസ്എസിന്റെ കർശന നിർദ്ദേശപ്രകാരമാണ് ഫണ്ട് തടഞ്ഞു വച്ചിരിക്കുന്നതെന്നും പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കളം മാറ്റിച്ചവിട്ടുകയാണ് കേന്ദ്രസർക്കാർ. ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യാപകമായി ഫണ്ട് അനുവദിച്ചിരിക്കുകയാണ് ചെയ്യുന്നത്. സംഘടനകൾക്ക് ഫണ്ട് അനുവദിക്കാത്തതിന്റെ വിരോധം വിശ്വാസികൾക്ക് തോന്നാതിരിക്കാൻ വേണ്ടിയാണ് ആരാധനാലയങ്ങൾക്ക് ലക്ഷങ്ങൾ അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ മാത്രം സ്വദേശ് ദർശൻ പദ്ധതി പ്രകാരം 10. 72 കോടിയാണ് അനുവദിച്ചിരിക്കുന്നത്.

ഇതിൽ ഏറെയും ക്രൈസ്തവ-മുസ്ലിം ആരാധനാലയങ്ങൾക്കാണ്. 10,72,24, 318 രൂപയാണ് അനുവദിച്ചതെന്ന് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. തീർത്ഥാടന പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിദേശഫണ്ട് തടഞ്ഞതു കാരണം പ്രതിസന്ധിയിലായവരിൽ കുമ്പനാട് കേന്ദ്രമായ ഐപിസി സഭയും ഉൾപ്പെടുന്നു. ഇവർക്കും ഇപ്പോൾ ഫണ്ട് നൽകിയിട്ടുണ്ട്. അടുത്ത ഗഡു മറ്റ് ആരാധനാലയങ്ങൾക്കും ഉടൻ ലഭിക്കുമെന്നാണ് സൂചന.

ആരാധനാലയങ്ങൾക്ക് അനുവദിച്ചിട്ടുള്ള തുക. സെന്റ് ജോൺസ് കത്തീഡ്രൽ, തിരുവല്ല (64,13, 586 രൂപ), സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി നിരണം (86,56,451), സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചന്ദനപ്പള്ളി ( 22,24,732), സെന്റ് തോമസ് ക്നാനായ പള്ളി റാന്നി (21,95,456), ഐ.പി.സി, ഹെബ്രോൻ കുമ്പനാട് ( 1,63,49,110), ജുമാമസ്ജിദ് ചിറ്റാർ (30,73,145), അടൂർ മുസ്്ലിം ജമാ അത്ത് ട്രസ്റ്റ് (57,21,058) ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് (75,12,894) കവിയൂർ മഹാദേവ ക്ഷേത്രം (36,19, 126) കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് (27,60, 371), നൂർ മൊഹമ്മദിയ ജുമാ മസ്ജിദ് തൃക്കോമല, റാന്നി (30,29, 125), പ്രത്യക്ഷ രക്ഷാദൈവസഭ, ഇരവിപേരൂർ ( 87,62265), ശബരി ശരണ ആശ്രമം (1,53,99,503), ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വൈകുണ്ഠപുരം (18,74,484), ശ്രീപാർഥസാരഥി ക്ഷേത്രം അടൂർ (83,36,820), ശ്രീ അയ്യപ്പട്രസ്റ്റ്, പടുതോട് (5,40,698).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP