Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവൻ പോലും ആപത്തിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അന്വേഷിക്കുന്നില്ല; സ്വാമിയുടെ തലവെട്ടി റോഡിൽ വെയ്ക്കുമെന്നും അമ്മയായ തന്നെ ബലാൽസംഗം ചെയ്യുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു; ഹൈന്ദവ സംസ്‌ക്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന വ്യാജ സന്യാസിയെന്ന് വർഗീയവാദികൾ പ്രചരിപ്പിക്കുന്നു; പരാതിയുമായി ഹിമവൽ മഹേശ്വര ഭദ്രാനന്ദയുടെ മാതാവ്

ജീവൻ പോലും ആപത്തിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അന്വേഷിക്കുന്നില്ല; സ്വാമിയുടെ തലവെട്ടി റോഡിൽ വെയ്ക്കുമെന്നും അമ്മയായ തന്നെ ബലാൽസംഗം ചെയ്യുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നു; ഹൈന്ദവ സംസ്‌ക്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന വ്യാജ സന്യാസിയെന്ന് വർഗീയവാദികൾ പ്രചരിപ്പിക്കുന്നു; പരാതിയുമായി ഹിമവൽ മഹേശ്വര ഭദ്രാനന്ദയുടെ മാതാവ്

അരുൺ ജയകുമാർ

തിരുവനന്തപുരം: നിരന്തരം ഭീഷണികളുണ്ടായിട്ടും ജീവൻ പോലും ആപത്തിലാണെന്ന് അറിയിച്ചിട്ടും തോക്ക് സ്വാമിയെന്നറിയപ്പെടുന്ന ഹിമവൽ മഹേശ്വര ഭദ്രാനന്ദയും കുടുംബവും നൽകിയ പരാതി അന്വേഷിക്കാതെ പൊലീസ്. തനിക്കെതിരെ കള്ളക്കഥ മെനയാൻ നിൽക്കുന്ന പൊലീസ് ഇല്ലാക്കഥ പറഞ്ഞ് അകത്തിടാൻ മുൻപന്തിയിലാണെങ്കിലും താനും അമ്മയും നേരിടുന്ന ഭീഷണിയെക്കുറിച്ച് പരാതി നൽകുമ്പോൾ പൊലീസ് വേണ്ടപോലെ ഇടപെടുന്നില്ലെന്നും സ്വാമിയും അമ്മ മധുജയും പറയുന്നു. നല്ല കാര്യങ്ങൾ ചെയ്യാൻ മാത്രമെ മകൻ ശ്രമിക്കുകയുള്ളുവെന്ന് തനിക്ക് ഉറപ്പാണെന്ന് അവർ പറയുന്നു. ഏതെങ്കിലും രാഷ്ട്രീയക്കാരുടേയോ സിനിമാക്കാരുടേയോ ബന്ധുക്കൾക്കോ മക്കൾക്കോ പരാതിയുണ്ടെങ്കിൽ മാത്രമെ അന്വേഷിക്കുകയുള്ളുവെന്ന നിലപാടാണ് പൊലീസിനെന്ന് അവർ കുറ്റപ്പെടുത്തുന്നു.

സ്വാമിയുടെ പ്രവർത്തിയിൽ വിറളി പൂണ്ട പലരും നിരന്തരം വീട്ടിൽ ഫോൺ ചെയ്ത് തന്നെ ബലാൽസംഗം ചെയ്യും എന്നുൾപ്പടെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും അവർ മറുനാടനോട് പറഞ്ഞു. സാമൂഹ്യ തിന്മകൾക്കെതിരെ ജനപക്ഷത്ത് നിന്നു കൊണ്ട് ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കുന്ന സ്വാമിക്ക് മതഭീകരരുടേയും, മയക്കുമരുന്ന് മാഫിയയുടേയും ഭാഗത്ത് നിന്ന് ജീവന് ശക്തമായ ഭീഷണികൾ നിലനിൽക്കുകയാണ്. എന്നാൽ, ശത്രുക്കളുടെ സ്വാധീനം ഉപയോഗിച്ച് അർഹതപ്പെട്ട പൊലീസ് സംരക്ഷണം നൽകാതെ സ്വാമിയേയും ഒപ്പമുള്ളവരേയും വകവരുത്താൻ ശത്രുക്കൾക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് അധികാരികൾ ചെയ്യുന്നത് എന്ന പരാതിയും ഇവർക്കുണ്ട്.

ഒരുവിഭാഗം അധർമ്മികളുടെ അഴിമതികൾക്കും, അക്രമങ്ങൾക്കും, വർഗ്ഗീയതകൾക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അത് സംബന്ധിച്ച് മാധ്യമങ്ങളിൽക്കൂടിയും മറ്റും പ്രതികരിക്കുകയും ചെയ്യുന്ന സ്വാമിയെ വകവരുത്താൻ സംസ്ഥാനത്തിനകത്തും, പുറത്തും ശക്തമായ നീക്കം ആരംഭിച്ച വിവരം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറയുന്നു. കോട്ടയത്ത് പൊലീസിൽ പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാവാത്തതിനാൽ കൊല്ലപ്പെട്ട കെവിന്റെ മരണ വാർത്തയാണ് മുഖ്യമന്ത്രിക്ക് ഈ കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചത് എന്നും

മുമ്പുണ്ടായിരുന്നതിനേക്കാൾ ശക്തമായ ഭീഷണികളാണ് നിലവിൽ സ്വാമി നേരിടുന്നത്. സ്വാമിയുടെ തലവെട്ടി റോഡിൽ വയ്ക്കുമെന്നും, അമ്മയായ എന്നെ ബലാത്സംഗം ചെയ്യുമെന്നും വരെ പരസ്യ പ്രഖ്യാപനം നടത്തിയ വീഡിയോ പോസ്റ്റുകളും സന്ദേശങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽക്കൂടി പ്രചരിക്കുന്നുണ്ടെന്ന് സ്വാമിയുടെ അമ്മ പറയുന്നു. ഇതിനെതിരെയെല്ലാം സംസ്ഥാന പൊലീസ് ഡി.ജി.പിക്കും, എറണാകുളം റേഞ്ച് ഐ.ജിക്കും, എറണാകുളം സിറ്റി പൊലീസ് മേധാവിക്കും, എറണാകുളം റൂറൽ എസ്‌പിക്കും അടക്കം പരാതികൾ സമർപ്പിച്ചിരുന്നെങ്കിലും യാതൊരുവിധത്തിലുമുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.

സുരക്ഷാ പ്രശ്നമുള്ളതിനാൽ സ്വാമിയെ ആശ്രയിക്കുന്നവരെ സഹായിക്കാൻ പോലും നിർവ്വാഹമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ, സ്വാമി ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായതിനാൽ ഹൈന്ദവ സംസ്‌ക്കാരത്തെ തകർക്കാൻ ശ്രമിക്കുന്ന ഒരു വ്യാജ സന്യാസിയാണ് അദ്ദേഹമെന്ന തരത്തിലുള്ള കുപ്രചരണങ്ങളാണ് നവമാധ്യമങ്ങളിൽക്കൂടി വർഗ്ഗീയവാദികൾ പ്രചരിപ്പിക്കുന്നത്. ഇത്തരം കുപ്രചരണങ്ങളിൽക്കൂടി ശത്രുക്കൾ ലക്ഷ്യമിടുന്നത് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന നീചതന്ത്രമാണെന്നും സ്വാമിയുടെ അമ്മ പറയുന്നു.

സാമൂഹ്യ പ്രവർത്തകനായ സ്വാമിയെ പലരും നിരവധി സഹായങ്ങൾക്കായി സമീപിക്കാറുണ്ട്. സൗഹൃദം നടിച്ച് എത്തിയവരാണ് മുമ്പ് മൂന്നു തവണയും സ്വാമിയെ വധിക്കാൻ ശ്രമിച്ചത്. അതേത്തുടർന്നാണ് 2008ലെ ഇടതു സർക്കാരിന്റെ കാലത്ത് സ്വാമിയുടെ സ്വയരക്ഷയ്ക്കായി തോക്ക് ലൈസൻസ് അനുവദിച്ചത്. അതേസമയം, ആലുവ പൊലീസ് സ്റ്റേഷനിൽ വച്ച് സിഐയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്നും, സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിന് മുതിർന്നെന്നും ആരോപിച്ചു കൊണ്ട്, അന്ന് സ്വാമിക്കെതിരെ ചുമത്തിയ വ്യാജ കേസിന്റെ പേരിൽ സ്വയരക്ഷയ്ക്കായി ലഭിച്ച തോക്കിന്റെ ലൈസൻസും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, പത്തു വർഷത്തിന് ശേഷം ബഹുമാനപ്പെട്ട പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേസിനാസ്പദമായ സംഭവത്തിന്റെ വാസ്തവങ്ങളും സ്വാമിയുടെ നിരപരാധിത്വവും തിരിച്ചറിഞ്ഞ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത് വ്യാജ കേസാണെന്ന വിധി പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു.

അതേസമയം, സ്വാമിക്ക് അനുകൂലവിധി പ്രഖ്യാപിക്കുന്ന അന്നു തന്നെ, കൊച്ചിയിലെ മയക്കുമരുന്ന് മാഫിയാ ശക്തികളുടെ പ്രിയങ്കരനായ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേക സമ്മർദ്ദത്താൽ സ്വാമിക്കെതിരെ മതസ്പർദ്ധ ആരോപിച്ച് കേസ് എടുക്കുകയും, തോക്ക് കേസിന്റെ വിധി കേൾക്കാൻ എത്തിയ സ്വാമിയെ കോടതിയിൽ നിന്നുതന്നെ അറസ്റ്റ് ചെയ്തു 59 ദിവസം ജയിലിലടച്ചു. തുടർന്ന്, സ്വാമി അനുഭവിച്ച പൊലീസിന്റെ ക്രൂരപീഡനങ്ങൾ സംസ്ഥാന പൊലീസ് ഡി.ജി.പിയെ നേരിൽ കണ്ട് അറിയിക്കാൻ അദ്ദേഹത്തിന്റെ കാര്യാലയത്തിന് മുന്നിലെത്തിയപ്പോൾ, ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരത്തിന്റെ സൂത്രധാരനായി ചിത്രീകരിച്ച് വീണ്ടും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആർക്കുവേണ്ടിയാണ് അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് പൊലീസ് സ്വാമിയേയും ഒപ്പമുള്ളവരേയും ഇത്തരത്തിൽ വേട്ടയാടുന്നതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണം എന്നാണ് ഇപ്പോൾ ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP