Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊച്ചിയിൽ ചാരിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ശത്രുക്കളുടെ മാഫിയ തന്നെയുണ്ടായി; സന്തോഷ് മാധവന്റെ ചിത്രത്തിനൊപ്പം ചേർത്തുകെട്ടി മാധ്യമങ്ങൾ വാർത്തകൾ നൽകി; ലൈസൻസുള്ള തോക്കുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ബഹളത്തിനിടെ ട്രിഗറിൽ തട്ടി വെടിപൊട്ടി; ഹിമവൽ ഭദ്രാനന്ദ തോക്കുസ്വാമിയായ കഥ ഇങ്ങനെ

കൊച്ചിയിൽ ചാരിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ശത്രുക്കളുടെ മാഫിയ തന്നെയുണ്ടായി; സന്തോഷ് മാധവന്റെ ചിത്രത്തിനൊപ്പം ചേർത്തുകെട്ടി മാധ്യമങ്ങൾ വാർത്തകൾ നൽകി; ലൈസൻസുള്ള തോക്കുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ബഹളത്തിനിടെ ട്രിഗറിൽ തട്ടി വെടിപൊട്ടി; ഹിമവൽ ഭദ്രാനന്ദ തോക്കുസ്വാമിയായ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തോക്കുസ്വാമി എന്ന പേര് മലയാളികൾക്ക് ഏറെ പരിചിതമാണ്. ഇന്ന് ഹിമവൽ ഭദ്രാനന്ദ എന്ന പേരിൽ കർണാടക രാഷ്ട്രീയത്തിൽ പോലും അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയിട്ടുണ്ട് തോക്കുസ്വാമി. അദ്ദേഹത്തിന് തോക്കുസ്വാമി എന്ന പേരുണ്ടായതുകൊച്ചി പൊലീസ് സ്‌റ്റേഷനിൽ വെച്ചുണ്ടായ വെടിപൊട്ടൽ കൊണ്ടാണ്. ആ കഥ ഹിമവൽ ഭദ്രാനന്ദ മറുനാടൻ മലയാളിക്ക നൽകിയ വീഡിയോ അഭിമുഖത്തിൽ ഒരിക്കൽ കൂടി പങ്കുവെച്ചു. ഹിമവൽ ഭദ്രാനന്ദ ആ പഴയ തോക്കുകഥ വിവരിച്ചതിങ്ങനെ:

കൊച്ചി കേന്ദ്രീകരിച്ച തന്റെ സന്യാസജീവിതം വളരുന്നതിനിടെയാണ് തനിക്കെതിരെ മാധ്യമങ്ങൾ അജണ്ട നിരത്തി വാർത്ത ചെയ്തതെന്നാണ് തോക്കു സ്വാമി പറയുന്നു. കൊച്ചിയിലെ മാധ്യമങ്ങൾ മാഫിയകളെ പോലെ തനിക്കെതിരെ പ്രവർത്തിക്കുകയായിരുന്നു. അതിന് കാരണം കൊച്ചിയിൽ പാവങ്ങൾക്ക് ചികിത്സ നൽകാൻ ഉതകുന്ന വിധത്തിൽ ഒരു ചാരിറ്റി ആശുപത്രി പ്രഖ്യാപിച്ചതാണ്. സത്യസായിബാബയുടെ പുട്ടപർത്തിയിലെ ആശുപത്രിയുടെ മാതൃകയായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതോടയാണ് തനിക്കെതിരെ മാധ്യമവാർത്തകൾ വന്നത്.

ഈ സമയത്താണ് സന്തോഷ് മാധവൻ വിഷയം ഉണ്ടായത്. അന്ന് തന്റെ ചിത്രവും സന്തോഷ് മാധവന്റെ ചിത്രവും ചേർത്തുവെച്ച് വാർത്തകൾ വന്നു. സന്തോഷ് മാധവന്റെ കൂടെ ഒരുപാട് സ്ത്രീകളുണ്ടെന്നു പറഞ്ഞതു പോലെ തനിക്കും അത്തരം ഒരു ചിത്രം മാധ്യമങ്ങൾ നൽകുകയായിരുന്നു. ഭദ്രാനന്ദന്റെയും കൂടെ ഒരു സ്ത്രീ ഉണ്ടെന്നു പറഞ്ഞു, എന്റെ ഒപ്പം താമസിച്ചിരുന്ന എന്റെ അമ്മയെ എ്ന്റെ വെപ്പാട്ടിയായി ചിത്രീകരിച്ചപ്പോൾ എഴുപതോളം വരുന്ന ആൾക്കാർ വീട് ആക്രമിക്കാൻ വന്നു. അവരെ ചെറുക്കാൻ സ്വരക്ഷക്ക് വേണ്ടിയാണ് താൻ തോക്കെടുത്തത്.

സമൂഹത്തിന്റെ ഭാഗമായി ചല കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതുകൊണ്ട് ശത്രുകൾ ഒരുപാട് ഉണ്ടായിരുന്നു. ആശുപത്രിയിൽ പ്രഖ്യാപിച്ചതോടെ മൂന്നു വധശ്രമം നേരിട്ടു. ഇതോടയൊണ് തോക്ക് ലൈസൻസ് എടുത്തത്. എനിക്ക് പൊലീസ് പ്രോട്ടക്ഷൻ തന്നിരുന്നില്ല. ഹിമവൽ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കി തോക്കുമായി വീടിന്റെ മുന്നിൽ നിൽക്കുന്നു എന്നാക്കി ടെലിക്കാസ്്റ്റു ചെയ്യുകയാണ് ഒരു മാധ്യമപ്രവർത്തക ചെയ്തത്. ആ മാധ്യമപ്രവർത്തക പിന്നീട് സമാന അവസ്ഥയിലെത്തിയെന്ന കാര്യവും ഓർക്കണം- സ്വാമി പറഞ്ഞു.

അന്ന് പൊലീസ് സ്‌റ്റേഷനിൽ വെടിപൊട്ടിയത് മാധ്യമപ്രവർത്തകർ തമ്മിലുണ്ടായ വഴക്കിനിടെയാണ്. ബഹളത്തിനിടെയാണ് ട്രിഗറിൽ തട്ടി വെടിപൊട്ടിയത്. തോക്കാണ് പൊട്ടും അതാണ് സാഹചര്യം. അന്ന് 33 മാധ്യമപ്രവർത്തകരാണ് തനിക്കെതിരെ സാക്ഷി പറഞ്ഞത്. എന്നാൽ സംഭവ കഴിഞ്ഞു കേസുണ്ടായത് എങ്ങനെയാണ്. സിഐയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്ന കള്ളക്കേസാണ് എനിക്കെതിരേ ചുമത്തിയത്. കേസ് കോടതിയിൽ പൊളിഞ്ഞു പോയി. സിഐയെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്നു പറഞ്ഞാൻ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ചാണ് കോടതി കേസ് തള്ളിയത്. ഇതിൽ ഒരു വെടിയുണ്ട എന്റെ കൈക്കുള്ളിലൂടെയാണ് പോയത്. തോക്കാണ് പൊട്ടും. അതൊക്കെ പതിവാണ്. - ഹിമവൽ ഭദ്രാനന്ദ പറയുന്നു.

തന്നെ തോക്കു സ്വാമി എന്നു വിളിക്കുന്നതിൽ ആരോടും പരിഭവമില്ലെന്നും സ്വാമി ഹിമവൽ ഭദ്രാനന്ദ പറയുന്നു. തന്റെ ഒരു ഐഡിറ്റിന്റിയായി ആ വിശേഷണ മാറിയെന്നും ഹിമൽ ഭദ്രാനന്ദ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP