Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങേണ്ടതില്ല; ആത്മീയ മാർഗമെന്ന നിലയിൽ യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുന്നുമില്ല; വിശ്വാസിക്ക് ഇടർച്ചയുണ്ടാക്കുമെങ്കിൽ പ്രോൽസാഹിപ്പിക്കേണ്ടതില്ലെന്നും സീറോ-മലബാർ സഭ ലേഖനം

യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് വഴങ്ങേണ്ടതില്ല; ആത്മീയ മാർഗമെന്ന നിലയിൽ യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുന്നുമില്ല; വിശ്വാസിക്ക് ഇടർച്ചയുണ്ടാക്കുമെങ്കിൽ പ്രോൽസാഹിപ്പിക്കേണ്ടതില്ലെന്നും സീറോ-മലബാർ സഭ ലേഖനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യമൊന്നാകെ യോഗയെ വരവേൽക്കുന്നതിനിടെ, അതിനെതിരെ സീറോ മലബാർ സഭയുടെ ഡോക്ട്രൈനൽ കമ്മീഷന്റെ ലേഖനം. 'യോഗയും കത്തോലിക്കാ വിശ്വാസവും' എന്ന പേരിൽ പാലാ രൂപതാധ്യക്ഷനും കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് എഴുതിയ ലേഖനത്തിലാണ് യോഗയുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നത്. ശാരീരിക മാനസിക ആത്മീയ തലങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്യായാമമുറകളായാണ് ഭാരതീയ യോഗാശാസ്ത്രം പ്രത്യക്ഷത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും ലക്ഷ്യമാക്കി അന്തർദേശീയ തലത്തിൽ യോഗ പ്രചരിപ്പിക്കാൻ സംഘപരിവാർ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തിൽ യോഗാനുഷ്ഠാനങ്ങളെ പുനർവായനയ്ക്ക് വിധേയമാക്കാൻ ക്രിസ്തീയ വിശ്വാസികൾ നിർബന്ധിതരായിരിക്കുകയാണെന്ന് ലേഖനത്തിൽ പറയുന്നു.

സ്‌കൂൾ തലം മുതൽ യോഗയെ പാഠ്യപദ്ധതിയിലെ നിർബന്ധിത വിഷയമാക്കാനുള്ള ശ്രമവും യോഗയെ ഭാരതസംസ്‌കാരത്തിന്റെ ഏകതാനതയായി അവതരിപ്പിക്കാനുമുള്ള അഭൂതപൂർവ്വമായ സർക്കാർ തല നീക്കങ്ങളും ഇപ്രകാരം പുനർവായനയ്ക്ക് ആക്കം കൂട്ടുന്നു. യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപാകില്ലെന്ന് യുവജനങ്ങൾക്കായുള്ള സഭയുടെ മതബോധന ഗ്രന്ഥത്തിൽ (യു-കാറ്റ്) പറയുന്നു. യോഗയെ നിഗൂഢ വിദ്യകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിരിക്കുന്നത്.

ഒരു ആത്മീയമാർഗം എന്ന നിലയിൽ യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ല. ദൈവം, രക്ഷ, പാപം, പ്രാർത്ഥന, ധ്യാനം ധാർമ്മികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗവും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നത്. ഉത്ഭവത്തിലും സ്വഭാവത്തിലും ഒന്നുപോകാത്ത യോഗയെ ഒരു ആത്മീയ മാർഗമായി അംഗീകരിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് എതിരാണ്.

എന്നാൽ യോഗയെ ഒരു ശാരീരിക വ്യായാമമായി സ്വീകരിക്കുന്നതിൽ തെറ്റില്ല. യോഗയിലെ വ്യായാമ മുറകൾ ക്രിസ്തീയ വിശ്വാസത്തിനും വിരുദ്ധമോ നരകശിക്ഷ ലഭിക്കുന്നതോ അല്ല. ഇത് വത്തിക്കാൻ പ്രബോധന രേഖയും അംഗീകരിക്കുന്നുണ്ടെന്ന് അതിനപ്പുറം ഒരു ധ്യാനരീതിയോ ദൈവവചന വ്യാഖ്യാന രീതിയായോ മോക്ഷമാർഗ്ഗമായോ അവതരിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ സമഗ്രതയ്ക്ക് ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കും. സുവിശേഷവത്കരണം എന്ന മഹത്തായ ലക്ഷ്യത്തിൽ നിന്നും സഭയുടെ ശ്രദ്ധ തിരിക്കുന്ന ആപേക്ഷികതയുടെ നിലപാടുകളിലൊന്നായി യോഗയെക്കുറിച്ചുള്ള ചർച്ചകൾ വഴിമാറുന്നുണ്ട്. കോറിന്തിലെ സഭ അഭിമുഖീകരിച്ച സമാനമായ ഒരു പ്രശ്നമായ വിഗ്രഹാർപ്പിത ഭക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ പൗലോസ് ശ്ലീഹാ നൽകുന്ന നിർദേശത്തിന്റെ വെളിച്ചത്തിൽ യോഗയെക്കുറിച്ചുള്ള വിചിന്തനം കാണണം.

യോഗ നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നില്ല. യോഗ ചെയ്യുന്നതുകൊണ്ട് കൂടുതൽ അയോഗ്യരോ ചെയ്യാതിരുന്നതുകൊണ്ട് കൂടുതൽ യോഗ്യരോ ആകുന്നില്ല. സഹോദരങ്ങളുടെ ദുർബ്ബല മനസാക്ഷിയെ മുറിപ്പെടുത്തുന്നവർ ക്രിസ്തുവിനെതിരെയാണ് പാപം ചെയ്യുന്നത്. യോഗ വിശ്വാസിക്ക് ഇടർച്ചയ്ക്ക് കാരണമാകുവെങ്കിൽ യോഗയെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP