Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇയാൾക്ക് നെല്ലിക്കാത്തളം വെക്കുക എന്ന ജോലിയാണ് ആദ്യം ചെയ്യേണ്ടത്; പള്ളി പിടിച്ചെടുത്തിട്ട് അവിടെ ലിങ്കണ്ണനെ പ്രതിഷ്ഠിക്കാമെന്ന് വിമർശനം അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും ക്ഷേത്രം വീണ്ടെടുക്കുണമെന്നും പറഞ്ഞ പരിവാർ താത്വകാചാര്യനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ: ചരിത്രം സത്യസന്ധമായി പറഞ്ഞപ്പോൾ എന്താ ഒരു തുള്ളൽ എന്ന് ചോദിച്ച് ടിജി മോഹൻദാസും

ഇയാൾക്ക് നെല്ലിക്കാത്തളം വെക്കുക എന്ന ജോലിയാണ് ആദ്യം ചെയ്യേണ്ടത്; പള്ളി പിടിച്ചെടുത്തിട്ട് അവിടെ ലിങ്കണ്ണനെ പ്രതിഷ്ഠിക്കാമെന്ന് വിമർശനം അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും ക്ഷേത്രം വീണ്ടെടുക്കുണമെന്നും പറഞ്ഞ പരിവാർ താത്വകാചാര്യനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ: ചരിത്രം സത്യസന്ധമായി പറഞ്ഞപ്പോൾ എന്താ ഒരു തുള്ളൽ എന്ന് ചോദിച്ച് ടിജി മോഹൻദാസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും അത് ഹിന്ദുക്കൾ തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ട ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ പ്രതിഷേധം ശക്തം. രൂക്ഷവിമർശനങ്ങളാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. എല്ലാ വിഭാഗക്കാരും മോഹൻദാസിനെ എതിർക്കുകയാണ്. ബിജെപിയുടെ ഇന്റലക്ച്വൽ സെൽ കൺവീനർ കൂടിയാണ് മോഹൻദാസ്. ബിജെപിയിലെ കോഴക്കഥകളിൽ നിന്ന് കുമ്മനം രാജശേഖരനെ രക്ഷപ്പെടുത്താനുള്ള ബോധപൂർ്വമായ ശ്രമാണ് നടക്കുന്നതെന്ന വിമർശനവും ശക്തമാണ്. വർഗ്ഗീയവിഷം നിറയ്ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് സോഷ്യൽ മീഡിയ നൽകുന്നത്.

തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയായിരുന്നു ടിജി മോഹൻദാസ് പള്ളി ശിവക്ഷേത്രമാണെന്നും തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടത്. താങ്കൾക്ക് വേറെ പണി ഇല്ലെയെന്നാണ് ടിജി മോഹൻദാസിന്റെ ട്വീറ്റിന് മറുപടിയായി ചോദിക്കുന്നത്. ജനങ്ങളെ തമ്മിൽതല്ലിച്ച് നേതാവാകാൻ നടക്കുകയാണോയെന്നും ചോദ്യം ഉയരുന്നു. ടിജി മോഹൻദാസിനെ രൂക്ഷമായി വിമർശിക്കുന്നതാണ് പല മറുപടികളും. താൻ ഒക്കെ എന്തൊരു ദുരന്തം ആണെടോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇതുപറഞ്ഞ് ആ ഭാഗത്തോട്ട് ചെന്നാൽ അവിടുത്തെ ഹിന്ദുക്കൾ തന്നെ പഞ്ഞിക്കിടുമെന്ന് ഒരാൾ മറുപടി നൽകുന്നു. സമാധാനത്തോടെ ജീവിക്കുന്നവരുടെ സമാധാനം കളയുക എന്ന ജോലിയാണ് താങ്കളെപ്പോലുള്ളവർ ഏറ്റെടുത്തിരിക്കുന്നതെന്ന് ഒരാൾ വിമർശിക്കുന്നു.

ഇയാൾക്ക് നെല്ലിക്കാത്തളം വെക്കുക എന്ന ജോലിയാണ് ആദ്യം ചെയ്യേണ്ടതെന്ന് പോലും വിമർശനം ഉയരുന്നു. പള്ളി പിടിച്ചെടുത്തിട്ട് അവിടെ ലിങ്കണ്ണനെ പ്രതിഷ്ഠിക്കാമെന്ന കളിയാക്കലും ഉണ്ട്. ഞങ്ങളൊന്ന് സമാധാനത്തോടെ ജീവിച്ചോട്ടേ പൊന്നണ്ണാ എന്നും പറയുന്നു. എവിടുന്നാടാ ഊളേ ഇതിനും മാത്രം വിഷം നിറയ്ക്കുന്നത്? തിനിക്കൊക്കെ പണി ഇല്ലെടോ.. ജനങ്ങളെ തമ്മിൽ തല്ലിച്ചു നേതാവാകാൻ നടക്കുന്നു.. കഷ്ടം.. ഇങ്ങനയൊക്കെയാണ് മോഹൻദാസിനെതിരായ പ്രതികരണങ്ങൾ. താൻ ഒക്കെ എന്തൊരു ദുരന്തം ആടൊ കിളവാ,,, കരിമുർഖൻ ഇങ്ങനയൊക്കെ പോകുന്നു പ്രതികരണങ്ങൾ.

എന്തിനും തെറി പറയുക എന്നത് മലയാളത്തിന് അപമാനമാണ്. ചരിത്രം മുറിപ്പെടുത്തുമ്പോൾ ആത്മപരിശോധനയാണ് നല്ലതെന്നാണ് വിമർശനങ്ങളോട് മോഹൻദാസ് പ്രതികരിക്കുന്നത്. ചരിത്രം സത്യസന്ധമായി പറഞ്ഞപ്പോൾ എന്താ ഒരു തുള്ളൽ എന്നും ചോദിക്കുന്നു. കൈവെട്ടപ്പെട്ട ജോസഫിനെ പിരിച്ചുവിട്ട് ഇസ്ലാമിക തീവ്രവാദക്കൂറു തെളിയിച്ച കത്തോലിക്കാ സഭ എന്തൊക്കെ ചെയ്യും എന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മോഹൻദാസ് പറയുന്നു. ടിപ്പു ക്ഷേത്രങ്ങൾ മാത്രമല്ല ക്രിസ്ത്യൻ പള്ളികളും നശിപ്പിച്ചു. പക്ഷേ സഭകൾ അത് പുറത്തു പറയുന്നില്ല. 16ആം നൂറ്റാണ്ടു വരെ ക്രൈസ്തവത പ്രചരിച്ചത് വാളും തീയുമുപയോഗിച്ചാണ് എന്ന് 1923ലെ കാത്തലിക് എൻസൈക്‌ളോപീഡിയ പറയുന്നതായി മോഹൻദാസ് ഇന്നും ട്വീറ്റ് ചെയ്തു. അങ്ങനെ വിമർശനം ഉയരുമ്പോഴും ബാബറി മസ്ജിദ് പൊള്ളിച്ച മാതൃക അർത്തുങ്കൽ പള്ളിയിൽ നടത്തണമെന്നതിന് സമാനമായ ട്വീറ്റുകൾ മോഹൻദാസ് തുടരുകയാണ്.

ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണ്, അത് വീണ്ടെടുക്കലാണ് ഹിന്ദുക്കളുടെ ജോലി ഇതായിരുന്നു ടിജി മോഹൻദാസിന്റെ ട്വീറ്റ്. ഇതിന് ഉപോൽബലകമായി ധാരാളം കമന്റുകൾ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അർത്തുങ്കൽ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു. അത് ക്രിസ്ത്യാനികൾ പള്ളിയാക്കിമാറ്റുകയായിരുന്നു. അർത്തുങ്കൽ പള്ളിയിൽ ഉത്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും. അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു. ആർത്തുങ്കൽ പള്ളിയുടെ അൾത്താര പണിക്കിടയിൽ പൊളിഞ്ഞുവീണുകൊണ്ടിരുന്നുവെന്നും ഇതുകണ്ട് പരിഭ്രമിച്ച പാതിരിമാർ ജോത്സ്യനെകണ്ട് ആ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അൾത്താര മാറ്റിയെന്നുമാണ് ടി ജി മോഹൻദാസ് വാദിക്കുന്നത്.

ക്രിസ്ത്യാനികൾ ശിവക്ഷേത്രം പള്ളിയാക്കി മാറ്റിയെന്നും ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നുവെന്നും അതാണ് വെളുത്തച്ഛനെന്നുമാണ് മോഹൻദാസിന്റെ അവകാശവാദം. വിശുദ്ധ സെബാസ്റ്റ്യന്റെ പേരിൽ സുപ്രസിദ്ധമായ ക്ഷേത്രമാണ് ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളി. അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ഐതിഹ്യങ്ങളിൽ സൂചിപ്പിക്കുന്ന വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യ ആണെന്നാണ് ഐതിഹ്യം. കലകളിലും ദർശനങ്ങളിലും തത്പരനായിരുന്ന ഈ വൈദികശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻചിറയിലെത്തി.

അയ്യപ്പന്റെ ഗുരുകുലവും ചീരപ്പൻചിറയായിരുന്നുവെന്നും അവിടെ ഇരുവരും സഹോദരതുല്യമായ സ്‌നേഹത്തോടെ താമസിച്ചു പഠിച്ചുവെന്നുമുള്ള ഐതിഹ്യവുമാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് ടി ജി മോഹൻദാസ്, യാതൊരു അടിസ്ഥാനവുമില്ലാത്ത വാദവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP