Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കയ്യിൽ കിടക്കുന്ന പണം വളരെ വേഗം സർക്കുലേഷനിൽ എത്തണം; മദ്യ നിരോധനക്കാർ ക്ഷമിക്കണേ... ബെവ്കോയും ബാറും കള്ളുഷാപ്പും ഒന്നിരാടം ദിവസങ്ങളിൽ തുറക്കണം; കൊറോണയ്ക്ക് ശേഷം ലോകം ഇനി പഴയപടി ആവില്ല എന്നൊക്കെ തീരുമാനിക്കാൻ വരട്ടെ; അത്ര പെട്ടെന്നൊന്നും തോറ്റു കൊടുക്കുന്ന ജീവികളല്ല മനുഷ്യർ; മദ്യശാലകൾ തുറക്കണമെന്ന നിർദേശവുമായി ടി ജി മോഹൻദാസ്; മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന കേന്ദ്രത്തിൽ

ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കയ്യിൽ കിടക്കുന്ന പണം വളരെ വേഗം സർക്കുലേഷനിൽ എത്തണം; മദ്യ നിരോധനക്കാർ ക്ഷമിക്കണേ... ബെവ്കോയും ബാറും കള്ളുഷാപ്പും ഒന്നിരാടം ദിവസങ്ങളിൽ തുറക്കണം; കൊറോണയ്ക്ക് ശേഷം ലോകം ഇനി പഴയപടി ആവില്ല എന്നൊക്കെ തീരുമാനിക്കാൻ വരട്ടെ; അത്ര പെട്ടെന്നൊന്നും തോറ്റു കൊടുക്കുന്ന ജീവികളല്ല മനുഷ്യർ; മദ്യശാലകൾ തുറക്കണമെന്ന നിർദേശവുമായി ടി ജി മോഹൻദാസ്; മദ്യവിൽപ്പന ശാലകൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന കേന്ദ്രത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്കഡൗൺ മൂലം മദ്യം കിട്ടാതെ ആളുകൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തെങ്ങും കേരളത്തിൽ ബാറുകളും ബെവ്‌കോ ഔട്ട്‌ലറ്റുകളും തുറക്കുമെന്ന പ്രതീക്ഷയും അധികമാർക്കും ഇല്ല. ഇതിനിടെ ഇനി കേറള്തതിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മദ്യശാല തുറക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി ബിജെപി നേതാവ് ടി ജി മോഹൻദാസ് രംഗത്തെത്തി. കൊറോണ വ്യാപനത്തെത്തുടർന്നു സ്തംഭിച്ചു നിൽക്കുന്ന സാമ്പത്തിക രംഗത്തെ ചലിപ്പിക്കാൻ കള്ളു ഷാപ്പും ബെവ്കോ ഔട്ട്ലെറ്റും ബാറുകളും ഉൾപ്പെടെയുള്ളവ ഒന്നരാടം ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കൈയിൽ കിടക്കുന്ന പണം സർക്കുലേഷനിൽ എത്തിക്കാൻ നടപടി വേണമെന്ന് മോഹൻ ദാസ് ആവശ്യപ്പെട്ടു. ലോട്ടറി വിൽപ്പനയും ഓട്ടോറിക്ഷ ഓടുന്നതും തുടങ്ങണമെന്നും അദ്ദേഹം പറയുന്നു.

ടിജി മോഹൻ ദാസിന്റെ കുറിപ്പ്:

മെല്ലെ തിരിച്ചു പോകാം

കൊറോണയിൽ സ്തംഭിച്ചു നിൽക്കുകയാണല്ലോ സാമ്പത്തിക രംഗം. വെള്ളം പറ്റിക്കുന്ന പഴയ ഡീസൽ എൻജിന്റെ ഫ്ലൈ വീലിൽ കയറിട്ട് കറക്കി സ്റ്റാർട്ട് ചെയ്യുന്നപോലെ നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക്‌ ്രൈപമിങ് ആവശ്യമാണ് ഇപ്പോൾ. ലോക്ക് ഡൗൺ ആയി ജനങ്ങളുടെ കയ്യിൽ കിടക്കുന്ന പണം വളരെ വേഗം സർക്കുലേഷനിൽ എത്തണം

അതിനായി ഒന്നരാടം ദിവസങ്ങളിൽ ബാർബർ ഷോപ്പ്, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, മൊബൈൽ ഷോപ്പ്, കള്ള് ഷാപ്പ്, ബെവ്കൊ ഔട്ട്ലെറ്റ്, ബാർ എന്നിവ തുറക്കണം. (മദ്യനിരോധനക്കാർ അൽപം ക്ഷമിക്കണേ..) ലോട്ടറി വിൽപന ഉടൻ ആരംഭിക്കണം. പഞ്ചായത്ത് റോഡ് സൈഡിലുള്ള കടകളെല്ലാം തന്നെ ഒന്നരാടം ദിവസങ്ങളിൽ തുറക്കുക

ഒറ്റ ഇരട്ട നമ്പർ തത്ത്വത്തിൽ ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കണം. വളരെ വേഗം പണം സർക്കുലേഷനിൽ എത്താനുള്ള വഴികളാണ് ഇതെല്ലാം. ജില്ലാ അതിർത്തി വിട്ട് ആരെയും യാത്ര ചെയ്യാൻ സമ്മതിക്കരുത്. കാർഷിക മേഖലയിൽ ലോക്ക് ഡൗൺ സമ്പൂർണ്ണമായി പിൻവലിക്കണം. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നു എന്നും നിയന്ത്രണം ലംഘിക്കുന്നില്ല എന്നും സന്നദ്ധസംഘടനകൾ ഉറപ്പു വരുത്തണം

ഇത്രയും ചെയ്താൽ സമൂഹത്തിൽ പണം കറങ്ങാൻ തുടങ്ങും. സാമ്പത്തിക രംഗം മെല്ലെ പിച്ച വെച്ചു തുടങ്ങും. കൊറോണയ്ക്ക് ശേഷം ലോകം ഇനി പഴയപടി ആവില്ല എന്നൊക്കെ തീരുമാനിക്കാൻ വരട്ടെ. അത്ര പെട്ടെന്നൊന്നും തോറ്റു കൊടുക്കുന്ന ജീവികളല്ല മനുഷ്യർ എന്നാണ് എനിക്ക് തോന്നുന്നത്.

NB: ഇതിൽ സാഹചര്യമനുസരിച്ച് കൂട്ടലോ കുറയ്ക്കലോ ആവാം

അതിനിടെ രാജ്യത്തെ മദ്യവിൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്യ നിർമ്മാതാക്കളുടെ സംഘടന കേന്ദ്രസർക്കാരിനെ സമീപിച്ചു. നിയമ പ്രകാരം മദ്യം ഭക്ഷ്യ വസ്തു ആയതിനാൽ സാമൂഹിക അകലം പാലിച്ച് മദ്യവിൽപ്പന നടത്തുന്നതിന് തങ്ങളെ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
ഡിയാജിയോ, ബകാർഡി തുടങ്ങിയ വമ്പൻ മദ്യ നിർമ്മാതാക്കളുടെ കൂട്ടായ്മയായ ഇന്ത്യൻ സ്പിരിറ്റ്‌സ് ആൻഡ് വൈൻ അസോസിയേഷൻ ആണ് ലോക്ക് ഡൗൺ മൂലം പ്രതിസന്ധി നേരിടുന്നതായി കാണിച്ച് കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുന്നത്.

ഭക്ഷണം അവശ്യവസ്തു ആണെന്നും, മദ്യം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് 2006ന്റെ കീഴിൽ ഭക്ഷ്യവസ്തു ആണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ആണെങ്കിലും തങ്ങളെ വിൽപ്പന നടത്താൻ അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. നിയമവിധേയമായി പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളിൽ അടച്ചതോടു കൂടി വ്യാജ മദ്യ വില്പന സജീവമായതായും ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സംഘടന കേന്ദ്ര ഉപഭോക്തൃ വകുപ്പിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. പശ്ചിമബംഗാൾ സർക്കാർ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിച്ചതായി സംഘടന കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മദ്യവിൽപ്പനശാല കൾ അടച്ചതോടെ കൂടി സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായതായും ഇത് കോവിഡ് വൈറസിനു എതിരായ പോരാട്ടത്തിൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു. 2019 -2020 കാലയളവിൽ സംസ്ഥാനങ്ങൾക്ക് മദ്യ വിൽപനയിലൂടെ യുള്ള നികുതിയിനത്തിൽ രണ്ടര ലക്ഷം കോടി ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 14-ന് ശേഷവും ലോക ഡൗൺ തുടരുകയാണെങ്കിൽ അത് മദ്യവിൽപ്പനശാല കൾക്ക് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനു വഴിവെക്കും. 10 സംസ്ഥാനങ്ങളോടും സമാനമായ ആവശ്യമുന്നയിച്ച് സംഘടന കത്തയച്ചിട്ടുണ്ട്. അതെ സമയം കേരളത്തോട് സംഘടന ഈ ആവശ്യം ഉന്നയിച്ചിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP